conspiracy – malayalees.ch https://malayalees.ch Malayalam Online News Portal Tue, 19 Apr 2022 04:28:34 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png conspiracy – malayalees.ch https://malayalees.ch 32 32 ദിലീപിന് നിര്‍ണായക ദിനം; വധ ഗൂഢാലോചനക്കേസ് റദ്ദാക്കണമെന്ന ഹര്‍ജിയിൽ വിധി ഇന്ന് https://malayalees.ch/conspiracy-case-against-dileep-high-court-verdict-today/ Tue, 19 Apr 2022 04:28:25 +0000 https://malayalees.ch/?p=60315 വധഗൂഡാലോചനാക്കേസിൽ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജിയിൽ ഉത്തരവ് ഇന്ന്. പ്രോസിക്യൂഷന് ഏറെ നിർണായകമായ ഹർജിയിൽ ഉച്ചയ്ക്ക് 1.45നാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി പറയുക. കേസ് റദ്ദാക്കിയാൽ ദിലീപിന് ആശ്വാസവും അന്വേഷണ സംഘത്തിന് തിരിച്ചടിയുമാകും. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ ആപായപ്പെടുത്താൻ ദിലീപും ബന്ധുക്കളും ഗൂഡാലോചന നടത്തിയെന്ന കേസിനെ കേന്ദ്രീകരിച്ചാണ് നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണവും നടക്കുന്നത്.

നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് സമയം നീട്ടി നൽകണമെന്ന പ്രോസിക്യൂഷന്റെ അപേക്ഷയിലും ഇന്ന് തീരുമാനമുണ്ടാകും. കേസിൽ ദിലീപിന്‍റെ സഹോദരനയേും സഹോദരി ഭർത്താവിനെയും ഇന്ന് പൊലീസ് ചോദ്യം ചെയ്യും. രാവിലെ 11 മണിക്ക് ആലുവ പൊലീസ് ക്ലബിൽ വച്ചാകും ചോദ്യം ചെയ്യൽ. കഴിഞ്ഞ ബുധനാഴ്ച ഇവർക്ക് നോട്ടിസ് നൽകിയെങ്കിലും ഇരുവരും അസൗകര്യം അറിയിച്ചിരുന്നു. തുടർന്നാണ് ഇന്ന് രാവിലെ 11 മണിക്ക് ആലുവ പൊലീസ് ക്ലബ്ബിൽ ഹാജരാകാൻ വീണ്ടും നോട്ടിസ് നൽകിയത്.

നടിയെ ആക്രമിച്ച കേസിൽ ആദ്യമായിട്ടാണ് ഇരുവരെയും അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്. കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ഇവരെ നേരത്തെ ചോദ്യം ചെയ്തിരുന്നു. സംവിധായകൻ ബാലചന്ദ്രകുമാർ അനൂപിന്‍റെയും, സുരാജിന്‍റെയുമായി പുറത്ത് വിട്ട ഓഡിയോ റെക്കോർഡിലെ വിവരങ്ങൾ അറിയാനും, ദിലീപിനെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച കാര്യങ്ങളിലെ വ്യക്തതയ്ക്കുമാണ് ഇവരെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്.

]]>
വധഗൂഢാലോചന കേസ്; ഹാക്കർ സായ് ശങ്കർ ഇന്ന് ഹാജരാകില്ല https://malayalees.ch/conspiracy-case-hacker-sai-shankar-will-not-be-present-today/ Tue, 12 Apr 2022 07:42:18 +0000 https://malayalees.ch/?p=59949 വധഗൂഢാലോചന കേസിൽ ഹാക്കർ സായ് ശങ്കർ മൊഴി നൽകാൻ ഇന്ന് ഹാജരാകില്ല. മറ്റൊരു ദിവസം മൊഴി നൽകാൻ ഹാജരാകാമെന്ന് സായ് ശങ്കർ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചു. നടൻ ദിലീപിന്റെ ഫോണിലെ വിവരങ്ങൾ നശിപ്പിച്ചതിൽ സായ് ശങ്കറിന്റെ രഹസ്യമൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു .എറണകുളം സി ജെ എം കോടതി രണ്ടിലാണ് രഹസ്യമൊഴി രേഖപ്പെടുത്തിയത്. ഉച്ചയ്ക്ക് 11ന് ശേഷം മൂന്ന് മണിയ്ക്ക് ആരംഭിച്ച മൊഴിയെടുപ്പ് വൈകിട്ട് ആറ് മണി വരെ നീണ്ടു നിന്നു.

ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ മാനസികമായി പീഡിപ്പിച്ചിട്ടില്ലെന്നും ദിലീപിന് എതിരെ തെളിവുകളുള്ള തന്റെ ലാപ്ടോപ്പ് രാമൻപിള്ള അസോസിയേറ്റ്സ് പിടിച്ചു വെച്ചിരിക്കുകയാണെന്നുമാണ് സായ് ശങ്കർ അന്വേഷണ സംഘത്തിന് നൽകിയിരിക്കുന്ന മൊഴി. അഭിഭാഷകർ ആവശ്യപ്പെട്ടത് അനുസരിച്ചാണ് ഫോണിലെ വിവരങ്ങൾ നീക്കം ചെയ്തെന്നും കോടതിരേഖകൾ ഉൾപ്പെടെ ഫോണിൽ ഉണ്ടായിരുന്നുവെന്നും സായ് ശങ്കർ പറഞ്ഞിരുന്നു.

ഇതിനിടെ നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ അഭിഭാഷകർക്ക് ക്രൈംബ്രാഞ്ച് നോട്ടിസ് നൽകി . രാമൻപിള്ള അസോസിയേറ്റ്സിനാണ് ക്രൈംബ്രാഞ്ച് നോട്ടിസ് നൽകിയത്. ഹാക്കർ സായ് ശങ്കറുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നോട്ടിസ്. ലാപ്ടോപ്പ് അടക്കമുള്ള അഞ്ച് ഡിജിറ്റൽ ഗാഡ്‌ജറ്റുകൾ ഹാജരാക്കണമെന്ന് അന്വേഷണ സംഘം അറിയിച്ചു. ദീലീപിന്റെ അഭിഭാഷകന്റെ ആവശ്യപ്രകാരമാണ് ഫോണിലെ വിവരങ്ങള്‍ നീക്കം ചെയ്തതെന്ന് സായ് ശങ്കര്‍ മൊഴി നല്‍കിയിരുന്നു. നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ പങ്കാളിത്തം തെളിയിക്കാനും ഏറ്റവും നിര്‍ണായകമാകാന്‍ പോകുന്ന ഡിജിറ്റല്‍ തെളിവുകളാണ് സായ് ശങ്കര്‍ നശിപ്പിച്ചത്.

]]>
ഗൂഢാലോചന കേസ്; ദിലീപിന്റെ അറസ്റ്റിനുള്ള വിലക്ക് വെള്ളിയാഴ്ച വരെ തുടരും; ചോദ്യം ചെയ്യലിനൊ, പരിശോധനകൾക്കോ വിലക്കില്ല https://malayalees.ch/conspiracy-case-dileeps-anticipatory-bail-postponed-to-friday/ Tue, 18 Jan 2022 07:13:35 +0000 https://malayalees.ch/?p=55657 അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന കേസിൽ ദിലീപിന്റെ അറസ്റ്റിനുള്ള വിലക്ക് വെള്ളിയാഴ്ച വരെ തുടരും. ദിലീപിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും. ദിലീപിന്റേത് അടക്കം ആറ് പ്രതികളുടെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി പരിഗണിക്കുന്നത് വെള്ളിയാഴ്ച്ചത്തേക്ക് മാറ്റിയത്.

പ്രതികളെ വെള്ളിയാഴ്ച വരെ അറസ്റ്റ് ചെയ്യാൻ സാധിക്കില്ല. ചോദ്യം ചെയ്യലിനൊ, പരിശോധനകൾക്കോ, റെയ്‌ഡിനോ ഒരു തരത്തിലുള്ള വിലക്കും കോടതി ഏർപ്പെടുത്തിയിട്ടില്ല. കസ്റ്റഡിയിൽ എടുക്കുന്നതിനും ചോദ്യം ചെയ്യുന്നതിനും തടസങ്ങളില്ല. അറസ്റ്റ് ചെയ്യുന്നതിനുള്ള തടസം മാത്രമാണ് നിലവിലുള്ളത്. അത് പ്രോസിക്യൂഷൻ തന്നെ കോടതിയെ അറിയിച്ചതാണ്. ഇതിൽ നിന്നും വ്യകതമാകുന്നത് കൂടുതൽ തെളിവുകൾ കണ്ടെത്താനും വിവരങ്ങൾ ശേഖരിക്കാനും കൂടുതൽ റെയ്‌ഡ്‌ ഉൾപ്പെടെയുള്ളവ ഇനിയും നടക്കും എന്നതാണ്.

കൂടാതെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിലെ ‘വിഐപി’ ശരത് ജി നായർ തന്നെയെന്ന് സ്ഥിരീകരണം. പ്രതി ദിലീപിന്റെ സുഹൃത്താണ് അങ്കമാലി സൂര്യ ഹോട്ടൽസ് ഉടമയായ ശരത് ജി നായർ.

ആലുവ സ്വദേശി ശരത് ജി നായരെ കേസിൽ പ്രതി ചേർക്കാൻ തീരുമാനിച്ചിരിക്കുകയാണ് ക്രൈംബ്രാഞ്ച്. ശര്ത്തിന്റെ ജീവനക്കാരുടെ ഫോണിലെ ശബ്ദ സാമ്പിളുകൾ ക്രൈംബ്രാഞ്ച് പരിശോധിച്ചു. ബാലചന്ദ്രകുമാർ നൽകിയ ഓഡിയോ ക്ലിപ്പിലെ ശബ്ദം ശരത്തിന്റേതെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു.

ഇന്നലെ ദിലീപിന്റെ സഹോദരീ ഭർത്താവിന്റെ ഫഌറ്റിലും ശരത് ജി നായരുടെ വസതിയിലും നടത്തിയ റെയ്ഡിൽ സിം കാർഡികളും മൊബൈൽ ഫോണുകളും മെമ്മറി കാർഡുകളും ക്രൈംബ്രാഞ്ച് സംഘം പിടിച്ചെടുത്തിരുന്നു. ഒപ്പം ദിലീപും ശരതും തമ്മിലുള്ള ബിസിനസ് ഇടപാടുകളുടെ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. ഇരുവരും തമ്മിലുള്ള സ്ഥലമിടപാട് സംബന്ധിച്ച വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ച് എസ്പി മോഹനചന്ദ്രനും സിഐ വർഗീസ് അലക്‌സാണ്ടറുമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. കേസുമായി ബന്ധപ്പെട്ട് സൂര്യ ഹോട്ടൽസ് ഉടമയായ ശരത്തിനെ അന്വേഷണ സംഘം ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. എന്നാൽ ശരത് ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല.

]]>