congress – malayalees.ch https://malayalees.ch Malayalam Online News Portal Tue, 28 Nov 2023 08:59:33 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png congress – malayalees.ch https://malayalees.ch 32 32 ‘സദസിൽ പങ്കെടുത്തവർ ക്രിമിനൽ കുറ്റം ചെയ്തതായി കാണേണ്ടതില്ല, നടപടി സ്വീകരിക്കുന്നത് അങ്ങേയറ്റം ദൗർഭാഗ്യകരം’; മുഖ്യമന്ത്രി https://malayalees.ch/chief-minister-pinarayi-vijayan-against-the-opposition/ Tue, 28 Nov 2023 08:59:23 +0000 https://malayalees.ch/?p=91922 പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന് ആവശ്യമായ ‘നവകേരള സദസ്’ പോലുള്ള പരിപാടിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചത് എന്തുകൊണ്ടാണെന്ന് ആർക്കും മനസ്സിലാകുന്നില്ല. സദസിൽ പങ്കെടുത്തവർ ക്രിമിനൽ കുറ്റം ചെയ്തതായി കാണേണ്ടതില്ലെന്നും നവകേരള സദസും യാത്രയും ജനം നെഞ്ചേറ്റി കഴിഞ്ഞുവെന്നും മുഖ്യമന്ത്രി.

‘നാടിൻ്റെ ഒന്നായി നവകേരള സദസ് മാറി. ജനങ്ങളുടെ ഒഴുക്കാണ് ഉണ്ടാകുന്നത്. ആരും നിർബന്ധിച്ച് കൊണ്ടുവരുന്നതല്ല ഇവരെ. പരിപാടിക്ക് രാഷ്ട്രീയ ഉദ്ദേശങ്ങളില്ല. നാടിൻ്റെ പ്രശ്നങ്ങൾ നാടിനു മുന്നിൽ അവതരിപ്പിക്കുക, ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഒന്നിച്ച്‌ ശബ്ദം ഉയർത്തുകയുമാണ് പരിപാടിയിലൂടെ ഉദ്ദേശിക്കുന്നത്’-മുഖ്യമന്ത്രി പറഞ്ഞു.

‘സംസ്ഥാന സർക്കാരിനോടുള്ള കേന്ദ്രസർക്കാരിന്റെ അവഗണന മാറണം. കേരളം ഒന്നാകെ ശബ്ദിക്കുമ്പോൾ സ്വാഭാവികമായും ആ മാറ്റം വന്നേക്കാം. കേരളത്തിൽ നിന്നുള്ള പൊതുജനാഭിപ്രായം കണക്കിലെടുത്ത് ധനമന്ത്രി നിർമല സീതാരാമന് ചില പ്രസ്താവനകൾ നടത്തേണ്ടിവന്നു. ഇത്തരമൊരു പരിപാടിക്കെതിരെ ചിലർ ശക്തമായ നിലപാട് സ്വീകരിച്ചത് എന്തുകൊണ്ടാണെന്ന് ആർക്കും മനസ്സിലാകുന്നില്ല. അത് അവരുടെ അണികൾക്കും മനസ്സിലാകുന്നില്ല. കാരണം പരിപാടിയെ എതിർക്കാൻ പ്രത്യേകിച്ച് കാരണമൊന്നുമില്ല’ മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

നവകേരള സദസിൽ പങ്കെടുത്തവർ ക്രിമിനൽ കുറ്റം ചെയ്തതായി കാണേണ്ടതില്ല. പരിപാടിയിൽ പങ്കെടുത്തതിന്റെ പേരിൽ സംഘടനാ നടപടി സ്വീകരിക്കുന്നത് അങ്ങേയറ്റം ദൗർഭാഗ്യകരമാണ്. നാടിന് ആവശ്യമായ ഒരു പരിപാടിയിൽ പങ്കെടുത്തവരുടെ രാഷ്ട്രീയ ഭാവി അപകടത്തിലാക്കുന്ന തീരുമാനങ്ങളാണ് കോൺഗ്രസും മറ്റ് പാർട്ടികളും സ്വീകരിക്കുന്നതെങ്കിലും അത് അവരെ തന്നെ പ്രതികൂലമായി ബാധിക്കുമെന്നും മുഖ്യമന്ത്രി.

യുഡിഎഫ് പ്രവർത്തകരുടെ രാഷ്ട്രീയ പ്രവർത്തനത്തിന് വിഘാതം ഉണ്ടാക്കുക ഞങ്ങളുടെ ഉദ്ദേശമല്ല. നാടിൻ്റെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട സംവദിക്കൽ നടക്കുമ്പോൾ ആ സദസ്സിലേക്ക് വന്നു ചേരുന്നതിനെ വലിയ കുറ്റമായി സാധാരണഗതിയിൽ കണക്കാക്കേണ്ട ആവശ്യമില്ലെന്നും ഇത്തരം പൊതുപ്രവർത്തകർക്കെതിരെ നടപടി എടുക്കുന്നത് അഭിലഷണീയമായ പ്രവർത്തിയല്ല മറിച്ച് അനഭിലഷണീയമായ പ്രവർത്തിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

]]>
പിണറായിയുടെ ചായ കുടിക്കുന്നവർ കോൺഗ്രസിൽ വേണ്ട’; കെ മുരളീധരൻ https://malayalees.ch/k-muraleedharan-criticized-leaders-who-participated-in-navakerala-sadas/ Tue, 28 Nov 2023 06:11:05 +0000 https://malayalees.ch/?p=91892 നവകേരള സദസിൽ പങ്കെടുത്ത നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി കെ മുരളീധരൻ എംപി. പിണറായിയുടെ ചായ കുടിക്കുന്നവർ കോൺഗ്രസിൽ വേണ്ട. ഷൈൻ ചെയ്യാൻ വേണ്ടിയാണ് മുഖ്യമന്ത്രിയുടെ പ്രഭാത യോഗത്തിൽ ചിലയാളുകൾ പങ്കെടുക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മുഖ്യമന്ത്രി ഗുണ്ടകൾക്കൊപ്പമാണ് നടക്കുന്നത്. പിണറായി വിജയന് പൊലീസിൽ വിശ്വാസമില്ലെന്നും കോഴിക്കോട് ഡിസിപി മുഖ്യമന്ത്രിക്കായി ഗുണ്ടാ പണി ചെയ്യുന്നുവെന്നും കെ മുരളീധരൻ പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞ ജീവൻ രക്ഷാപ്രവർത്തനം ഇതാണെങ്കിൽ നമ്മുടെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

നേരത്തെ നവകേരള സദസിന്റെ കോഴിക്കോട് നടന്ന പ്രഭാതയോഗത്തിൽ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിലെ കോൺഗ്രസ്, മുസ്ലിം ലീഗ് നേതാക്കള്‍ പങ്കെടുത്തിരുന്നു. കുന്ദമംഗലം ബ്ലോക്ക് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനും കോൺഗ്രസ് നേതാവുമായ എൻ അബൂബക്കർ, ലീഗ് പ്രാദേശിക നേതാവ് മൊയ്തു മുട്ടായി എന്നിവരാണ് ഓമശേരിയിലെ യോഗത്തിൽ പങ്കെടുത്തത്.

]]>
രാഹുൽ ഗാന്ധിക്ക് യുപി കോടതിയുടെ സമൻസ് https://malayalees.ch/up-court-summons-rahul-gandhi/ Tue, 28 Nov 2023 05:48:15 +0000 https://malayalees.ch/?p=91883 കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് കോടതി സമൻസ്. ഉത്തർപ്രദേശ്‌ സുൽത്താൻപൂരിലെ എംപി-എംഎൽഎ കോടതിയാണ് സമൻസ് അയച്ചിരിക്കുന്നത്. ഡിസംബർ 16ന് ഹാജരാകാൻ നിർദേശം. 2018-ൽ ആഭ്യന്തരമന്ത്രി അമിത് ഷായെക്കുറിച്ച് മോശം പരാമർശം നടത്തിയെന്ന കേസിലാണ് നടപടി.

2018ൽ ബെംഗളൂരുവിൽ നടന്ന വാർത്താ സമ്മേളനത്തിൽ അമിത് ഷാ കൊലപാതകിയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. കർണാടക തെരഞ്ഞെടുപ്പിനിടെയായിരുന്നു രാഹുലിൻ്റെ പ്രസ്താവന. ബിജെപി നേതാവ് വിജയ് മിശ്രയാണ് പരാതിക്കാരൻ. രണ്ട് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് രാഹുൽ ചെയ്തിരിക്കുന്നതെന്ന് മിശ്രയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞു.

]]>
റിക്രൂട്ട്‌മെന്റ് പരീക്ഷകളിൽ ഹിജാബ് ധരിക്കാൻ അനുമതി‍; ഇളവ് നൽകി കർണാടക https://malayalees.ch/karnataka-permits-hijab-at-exam-centres/ Mon, 23 Oct 2023 11:20:03 +0000 https://malayalees.ch/?p=89914 കർണാടകയിൽ ഏർപ്പെടുത്തിയ ഹിജാബ് നിരോധനത്തിൽ ഇളവ്. സർക്കാർ സർവീസിലേക്കുള്ള മത്സര പരീക്ഷകൾക്ക് ഹിജാബ് ധരിച്ചെത്താമെന്ന് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ഹിജാബിന് കർണാടക അഡ്‌മിനിസ്‌ട്രേറ്റീവ് പരീക്ഷകളിൽ വിലക്കുണ്ടാകില്ലെന്നാണ് ഉത്തരവ്. ഹിജാബ് വിലക്കുന്നത് വ്യക്തി സ്വാതന്ത്ര്യം തടയലാണെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി എം.സി. സുധാകർ ചൂണ്ടി.(Karnataka permits hijab at exam centres)

മറ്റു പരീക്ഷകളിൽ നിന്നും വിലക്ക് ഘട്ടംഘട്ടമായി നീക്കുമെന്ന് എം.സി. സുധാകർ പറഞ്ഞു. മുൻ സർക്കാർ നിയമ നിർമാണം നടത്തിയതിനാൽ അത് പിൻവലിക്കുന്നതിനായി ഭരണഘടനാപരമായ നടപടികൾ ആവശ്യമാണെന്ന് മന്ത്രി വ്യക്തമാക്കി. ഹിജാബും കാവി ഷാളും മറ്റു മതപരമായ ചിഹ്നങ്ങളും ധരിച്ച് ക്ലാസിൽ കയറുന്നതു വിലക്കി 2022 ഫെബ്രുവരി 5നാണ് സർക്കാർ ഉത്തരവിറക്കിയിരുന്നത്.

ഹിജാബ് വിലക്ക് ശരിവെച്ച ഹൈക്കോടതി വിധിയ്ക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഭിന്നവിധിയായിരുന്നു പുറപ്പെടുവിച്ചിരുന്നത്. കർണാടകയിലെ ഹിജാബ് വിലക്കിനെതിരെയുള്ള ഹർജികളിൽ തീർപ്പുണ്ടാക്കാൻ മൂന്നംഗ ബെഞ്ച് ഉടൻ രൂപീകരിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വ്യക്തമാക്കിയിരുന്നു. അതുവരെ ഹിജാബ് നിരോധനം ശരിവച്ച കർണാടക ഹൈക്കോടതി വിധി പ്രാബല്യത്തിലുണ്ടാകുമെന്നും വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് സർക്കാർ ഹിജാബ് നിരോധനം ഭാഗികമായി നീക്കി ഉത്തരവിറക്കിയത്.

]]>
ഡാനിഷ് അലിക്കെതിരായ അധിക്ഷേപം: ബിജെപി എംപിക്കെതിരെ പ്രതിഷേധം ശക്തം https://malayalees.ch/insults-against-danish-ali-protest-against-bjp-mp-is-strong/ Sat, 23 Sep 2023 08:44:19 +0000 https://malayalees.ch/?p=88295
ബിഎസ്പി എംപി ഡാനിഷ് അലിയെ വർഗീയമായി അധിക്ഷേപിച്ച ബിജെപി എംപി രമേഷ് ബിധുരിക്കെതിരെ പ്രതിഷേധം ശക്തം. ബിധുരിയുടെ പ്രസ്താവന തള്ളാൻ പ്രധാനമന്ത്രി തയ്യാറാകണമെന്ന് ശശി തരൂർ എംപി ആവശ്യപ്പെട്ടു. അതേസമയം വിദ്വേഷ പരാമർശത്തിൽ ഇടപെട്ടില്ലെന്ന വിമർശനം തള്ളി സഭ നിയന്ത്രിച്ച കൊടിക്കുന്നിൽ സുരേഷ് എംപിയും രംഗത്തെത്തി.

ലോക്സഭയില്‍ ചന്ദ്രയാന്‍ 3 ദൗത്യത്തിന്റെ ഭാഗമായുണ്ടായ ചര്‍ച്ചയ്ക്കിടയിലാണ് ബിജെപി എംപി രമേശ് ബിധുരി ഡാനിഷ് അലി ഭീകരവാദിയാണെന്ന് വർഗീയ പരാമർശം നടത്തിയത്. പരാമർശം വിവാദമായ പിന്നാലെ പ്രതിപക്ഷ എംപിമാർ ഡാനിഷ് അലിക്ക് പിന്തുണയുമായി രംഗത്തെത്തി. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ രണ്ടാം ദിവസമാണ് ബിജെപി എംപി വിഷം ചീറ്റുന്ന പ്രസ്താവന നടത്തിയത്. പ്രധാനമന്ത്രിയെ വിമർശിച്ചതിന് അധീർ രഞ്ജൻ ചൗധരിയെ പുറത്താക്കിയ സ്പീക്കർ ഈ വിഷയത്തിൽ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ വിമർശിച്ചു.

വിഷയത്തിൽ സഭ നിയന്ത്രിച്ചിരുന്ന കൊടിക്കുന്നിൽ സുരേഷ് ഇടപെട്ടിട്ടില്ലെന്ന് വിമർശനവും കെ.സി വേണുഗോപാൽ തള്ളി. വിഷയത്തിൽ കൊടിക്കുന്നിൽ സുരേഷ് ഇടപെട്ടു. സഭാ രേഖകളിൽ നിന്നും പ്രസ്താവന നീക്കം ചെയ്തുവെന്നും കെ.സി വേണുഗോപാൽ. ഡാനിഷ് അലിയോട് രമേഷ് ബിധുരി നടത്തിയ ഭയാനകമായ പെരുമാറ്റം പരക്കെ അപലപിക്കപ്പെട്ടിട്ടുണ്ടെന്ന് ശശി തരൂർ പറഞ്ഞു.

അത്തരം പെരുമാറ്റം ആവർത്തിക്കാതിരിക്കാൻ താൻ ശിക്ഷാവിധി ആവശ്യപ്പെടുന്നവരോടൊപ്പം ചേരുന്നു. എന്നാൽ വിഷമിപ്പിക്കുന്നത് അത് വെളിപ്പെടുത്തുന്ന മാനസികാവസ്ഥയാണ്. ഇത്തരം നിലപാടുകൾക്ക് ബിജെപിയും ആർഎസ്എസും സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്നും ശശി തരൂർ വ്യക്തമാക്കി. അതേസമയം രമേഷ് ബിദുരി പലപ്പോഴും വിദ്വേഷ പരാമർശങ്ങൾ നടത്തുന്ന ആളാണെന്നും ഹിന്ദിയിലുള്ള പ്രസംഗം പെട്ടെന്ന് മനസ്സിലായില്ലെന്നുമാണ് കൊടിക്കുന്നിൽ സുരേഷിന്റെ വിശദീകരണം.

]]>
തന്റെ ചോദ്യങ്ങൾക്ക്‌ ഉത്തരമില്ല; ഇന്ന് വൈകിട്ട് മാധ്യമങ്ങളെ കാണുമെന്ന് മാത്യു കുഴൽ നാടൻ https://malayalees.ch/mathew-kuzhalnadan-facebook-post-against-cpim/ Sat, 19 Aug 2023 05:07:13 +0000 https://malayalees.ch/?p=86415 തനിക്ക് എതിരെയുള്ള സിപിഐഎമ്മിന്റെ ആരോപണവുമായി ബന്ധപ്പെട്ട് ഉന്നയിച്ച ചോദ്യങ്ങൾക്കു മൂന്നു ദിവസമായിട്ടും ഉത്തരമില്ലെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ. ചോദ്യങ്ങൾക്ക് ഉത്തരമില്ലാത്ത നിലയ്ക്ക് താൻ കണ്ടെത്തിയ ഉത്തരങ്ങൾ പങ്കുവെയ്ക്കുമെന്നും ഇന്ന് വൈകിട്ട് മാധ്യമങ്ങളെ കാണുമെന്നും മാത്യു കുഴൽനാടൻ ഫെയ്സ്ബുക്കിൽ പറഞ്ഞു.

മാത്യു കുഴൽനാടൻ എംഎൽഎയുടെ കുടുംബ വീട്ടിൽ ഇന്നലെ ലാൻഡ് റവന്യൂ വകുപ്പ് പരിശോധന നടത്തിയിരുന്നു. പൈങ്ങോട്ടൂരിലെ കുടുംബ വീട്ടുവളപ്പിൽ രാവിലെ പതിനൊന്നു മുതലാണ് റീസർവേ തുടങ്ങിയത്. വീടിനോട് ചേർന്നുള്ള നിലം മണ്ണിട്ട് നികത്തിയതിനെച്ചൊല്ലി നേരത്തെ പരാതി ഉയർന്നിരുന്നു.

കോതമംഗലം താലൂക്കിലെ റവന്യൂ സർവേ വിഭാഗം ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. വിശദമായ റിപ്പോർട്ട് താലൂക്ക് സർവേയർ സജീഷ് എം.വി ഉടൻ തഹസിൽദാർക്ക് കൈമാറും. എംഎൽഎയുടെ വീട്ടിലേക്കുള്ള റോഡ് നിർമാണവുമായി ബന്ധപ്പെട്ട് നേരത്തെ തർക്കമുണ്ടായിരുന്നു.
അനധികൃതമായി നിലം നികത്തിയെന്നാരോപിച്ച് സിപിഎമ്മിന്റെ പ്രാദേശിക നേതാക്കൾ എംഎൽഎയ്‌ക്കെതിരെ വിജിലൻസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് സർവേ നടത്താൻ വിജിലൻസ് റവന്യൂ വകുപ്പിന് നിർദേശം നൽകിയത്.

നികുതി വെട്ടിച്ചെന്ന ആരോപണത്തിൽ വീണ്ടും സിപിഐഎമ്മിനെ വെല്ലുവിളിക്കുകയാണ് മാത്യു കുഴൽനാടൻ. സിപിഐഎമ്മിൽ നിന്ന് ആർക്ക് വേണമെങ്കിലും രേഖകൾ പരിശോധിക്കാം. വീണാ വിജയൻറെ രേഖകൾ പുറത്തുവിടാൻ തയ്യാറുണ്ടോ എന്ന് മാത്യു കുഴൽനാടൻ ചോദിച്ചു. ഒളിച്ചോടാൻ ആഗ്രഹമില്ല. വിചാരണയ്ക്ക് ഇരിക്കാൻ ഇനിയും തയാറാണ്. സി എൻ മോഹനനെ തൃപ്തിപ്പെടുത്താൻ തനിക്കാകില്ലെന്ന് മാത്യു കുഴൽനാടൻ വ്യകത്മാക്കി. കുടുംബവീട്ടിലെ റവന്യു വകുപ്പ് സർവേ സ്വാഗതം ചെയ്യുന്നു. ആരോപണങ്ങളിൽ നിയമനടപടി വേണ്ടിവന്നാൽ ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പൊതുരംഗത്ത് സുതാര്യത ഉണ്ടാകണമെന്നാഗ്രഹിക്കുന്ന ആളാണ് ഞാൻ. എനിക്ക് വരുമാനത്തിൽ കൂടുതൽ സ്വത്ത്‌ ഉണ്ടോയെന്ന് സി പി ഐഎമ്മിന് പരിശോധിക്കാം. പക്ഷെ കണക്ക് അറിയാവുന്ന ആരെങ്കിലും വരണം. സിപിഐഎമ്മിൽ നിന്ന് ആർക്ക് വേണമെങ്കിലും രേഖകൾ പരിശോധിക്കാം. നികുതി സംബന്ധിച്ച് അറിയണമെങ്കിൽ, ഇതേക്കുറിച്ച് അറിയാവുന്നവർക്ക് വരാം. അത് കൊണ്ടാണ് തോമസ് ഐസക്കിനെ ക്ഷണിച്ചതെന്നും കുഴൽനാടൻ വിശദീകരിച്ചു.

]]>
ലോക്‌സഭാ സീറ്റുകളില്‍ കോണ്‍ഗ്രസ് നയം വ്യക്തമാക്കണം’; I.N.D.I.A സഖ്യത്തില്‍ നിലപാട് കടുപ്പിച്ച് ആംആദ്മി https://malayalees.ch/aam-aadmi-needs-clarification-in-congress-seats-loksabha-election/ Thu, 17 Aug 2023 07:09:54 +0000 https://malayalees.ch/?p=86314
ഡല്‍ഹിയില്‍ ഏഴ് സീറ്റുകളില്‍ മത്സരിക്കുമെന്ന കോണ്‍ഗ്രസിന്റെ പ്രഖ്യാപനത്തിന് പിന്നാലെ പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യയില്‍ നിലപാട് കര്‍ശനമാക്കി ആംആദ്മി പാര്‍ട്ടി. ഡല്‍ഹി ലോക്‌സഭാ സീറ്റുകളിലെ കോണ്‍ഗ്രസ് നയം വ്യക്തമാക്കാതെ കൂട്ടായ്മയുടെ യോഗത്തില്‍ പങ്കെടുക്കില്ലെന്നാണ് എഎപി നിലപാട്.

കോണ്‍ഗ്രസ് നേതാവ് അല്‍ക്ക ലാംബയാണ് ഡല്‍ഹിയില്‍ ഏഴ് സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കുമെന്ന പ്രസ്താവന നടത്തിയത്. പിന്നാലെ തന്നെ എഎപി ഇടയുകയായിരുന്നു. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഡല്‍ഹിയിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഇന്നലെ പാര്‍ട്ടി ഉന്നത നേതൃത്വുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. യോഗത്തില്‍ രാഹുല്‍ ഗാന്ധി, എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, ദീപക് ബാബരിയ എന്നിവര്‍ പങ്കെടുത്തു. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് വേണ്ടി തയ്യാറെടുപ്പുകള്‍ നടത്താന്‍ തങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് യോഗത്തിന് ശേഷം അല്‍ക്ക ലാംബ പ്രതികരിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏഴ് സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. തങ്ങളുമായി സഖ്യമുണ്ടാക്കേണ്ടെന്ന് കോണ്‍ഗ്രസ് നേരത്തെ തന്നെ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ അടുത്ത ഇന്ത്യാ സഖ്യ യോഗത്തില്‍ പങ്കെടുക്കുന്നതില്‍ പ്രയോജനമില്ലെന്ന് നിലപാടിലാണ് ആംആദ്മി.

]]>
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് മാറ്റിവെക്കണം; പരാതിയുമായി കോൺഗ്രസ് അയർക്കുന്നം ബ്ലോക്ക് കമ്മറ്റി https://malayalees.ch/congress-demands-change-the-date-of-by-elections-in-puthuppally/ Wed, 09 Aug 2023 05:06:05 +0000 https://malayalees.ch/?p=85854
പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് മാറ്റി വെക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് അയർക്കുന്നം ബ്ലോക്ക് കമ്മറ്റി. മണർകാട് പള്ളിയിലെ പെരുന്നാളിന്റെ പശ്ചാത്തലത്തിലാണ് ആവശ്യം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് ബ്ലോക്ക്‌ കമ്മറ്റി അറിയിച്ചു. സെപ്റ്റംബർ ഒന്ന് മുതൽ എട്ടു വരെയാണ് പെരുന്നാൾ, വൻ ജനത്തിരക്കുണ്ടാകുന്ന സമയത്തെ തെരഞ്ഞെടുപ്പ് വോട്ടിങ്ങിനെ ബാധിക്കും. സെപ്റ്റംബർ ഒന്നിന് മുൻപോ എട്ടിന് ശേഷമോ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ബ്ലോക്ക് കമ്മറ്റി ആവശ്യപ്പെട്ടു. ബ്ലോക്ക് കമ്മറ്റിയുടെ എതിർപ്പ് പാർട്ടി നേതൃത്വത്തെ അറിയിച്ചു.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് ഒരു മാസം മാത്രമാണ് ഇനിയുള്ളത്. പ്രതീക്ഷിച്ചതിലും നേരത്തെയാണ് പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നത്. ആഗസ്റ്റ് 17 നാണ് മണ്ഡലത്തിൽ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. സെപ്തംബർ അഞ്ചിന് പുതുപ്പള്ളി മണ്ഡലത്തിൽ ജനകീയ വോട്ടെടുപ്പ് നടക്കും. സെപ്തംബർ എട്ടിന് പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ പകരക്കാരൻ ആരാണെന്ന് വ്യക്തമാകും.

അതേസമയം കോൺ​ഗ്രസ് സ്ഥാനാർത്ഥിയായി ചാണ്ടി ഉമ്മനെ പ്രഖ്യാപിച്ചെങ്കിലും സിപിഐഎം സ്ഥാനാർത്ഥിയെ ഇതുവരേയും പ്രഖ്യാപിച്ചിട്ടില്ല. സിപിഐഎം സ്ഥാനാർത്ഥി പ്രഖ്യാപനം ശനിയാഴ്ചയുണ്ടാവുമെന്നാണ് റിപ്പോർട്ട്. കോട്ടയം ജില്ലാ സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും.
ജെയ്ക് സി തോമസ് അടക്കം നാലു പേരാണ് പരിഗണനയിലുള്ളത്. കഴിഞ്ഞ രണ്ട് തവണയും ഉമ്മന്‍ചാണ്ടിയുടെ എതിരാളിയായി മത്സരിച്ചത് ജെയ്ക് സി തോമസായിരുന്നു. ജെയ്ക് ഇല്ലെങ്കില്‍ റെജി സക്കറിയ, കെ.എം.രാധാകൃഷ്ണന്‍ പുതുപ്പള്ളി പാര്‍ട്ടി ഏരിയാ സെക്രട്ടറി സുഭാഷ് വര്‍ഗീസ് എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്.

വെള്ളിയാഴ്ച ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ സ്ഥാനാര്‍ത്ഥി തീരുമാനം ഉണ്ടാകുമെന്നാണ് സൂചന. ജോര്‍ജ് കുര്യനാകും എന്‍ഡിഎ സ്ഥാനാര്‍ഥിയെന്ന സൂചനകളുണ്ട്. അനില്‍ ആന്റണി മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ നേതൃത്വം തള്ളിയിരുന്നു.

അതേസമയം ഔദ്യോഗിക സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ ചാണ്ടി ഉമ്മന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് കടന്നു. വലിയ ഉത്തരവാദിത്തമാണ് പാര്‍ട്ടി ഏല്‍പ്പിച്ചിരിക്കുന്നതെന്ന് ചാണ്ടി ഉമ്മന്‍ മാധ്യമങ്ങളോട് പറഞ്ഞു‍. കോണ്‍ഗ്രസ് പാര്‍ട്ടി 53 വര്‍ഷം പ്രതിനിധീകരിച്ച മണ്ഡലമാണ് പുതുപ്പള്ളി. മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസിന് അനുകൂലമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.

]]>
രാഹുൽ ഗാന്ധിയുടെ എംപി സ്ഥാനം: ലോക്സഭ സെക്രട്ടേറിയേറ്റിന് കോൺഗ്രസ് കത്ത് നൽകി https://malayalees.ch/congress-letter-to-reinstate-rahul-gandhi-mp-post-to-loksabha-speaker-kgn-ryw8bw/ Sat, 05 Aug 2023 04:51:46 +0000 https://malayalees.ch/?p=85643 ദില്ലി: രാഹുൽ ഗാന്ധിയുടെ അയോഗ്യത നീക്കാനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വം ലോക്സഭ സെക്രട്ടറിയേറ്റിന് വീണ്ടും കത്തു നൽകി. വിജ്ഞാപനമിറക്കുന്നത് നീട്ടിക്കൊണ്ട് പോയാൽ വീണ്ടും കോടതിയെ സമീപിക്കാനാണ് പാർട്ടി നേതാക്കളുടെ ആലോചന. കോൺഗ്രസ് പ്രവർത്തകസമിതി പ്രഖ്യാപനം വൈകില്ലെന്നും സൂചനയുണ്ട്. കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരിയാണ് ലോക്സഭാ സ്പീക്കർക്ക് വീട്ടിലെത്തി കത്ത് നൽകിയത്. കോടതി ഉത്തരവ് ലോക്സഭാ സെക്രട്ടേറിയേറ്റിൽ എത്തിച്ചതായും കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി. ദില്ലി തുഗ്ലക് ലൈനിൽ രാഹുൽ ഗാന്ധിയുടെ ഔദ്യോഗിക വസതി അദ്ദേഹത്തിന് തിരികെ നൽകണമെന്ന ആവശ്യവും നേതാക്കൾക്കുണ്ട്. ഇക്കാര്യവും ലോക്സഭാ സെക്രട്ടേറിയേറ്റിന് മുന്നിൽ വെക്കും. 

]]>
മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമന്‍ അന്തരിച്ചു https://malayalees.ch/vakkom-purushothaman-demise-congress/ Mon, 31 Jul 2023 10:40:45 +0000 https://malayalees.ch/?p=85363 മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമന്‍ അന്തരിച്ചു. 96 വയസായിരുന്നു. കുമാരപുരത്തെ വസതിയില്‍വെച്ചായിരുന്നു അന്ത്യം. നിയമസഭാ മുന്‍ സ്പീക്കറും മൂന്നുതവണ സംസ്ഥാന മന്ത്രിയുമായിരുന്നു. മിസോറാം, ത്രിപുര ഗവര്‍ണര്‍ പദവിയും വഹിച്ചിട്ടുണ്ട്. ആന്റമണ്‍ നിക്കോബാര്‍ ദ്വീപിലെ ലഫ്റ്റനന്റ് ഗവര്‍ണറായിരുന്നു. രണ്ടുതവണ ആലപ്പുഴയില്‍ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 5 തവണ ആറ്റിങ്ങലിൽ നിന്ന് നിയമസഭയിലെത്തി.

1928 ഏപ്രിൽ 12നാണ് വക്കം പുരുഷോത്തമൻ്റെ ജനനം. സ്റ്റുഡൻറ്സ് കോണ്ഗ്രസിലൂടെ 1946ൽ രാഷ്ട്രീയത്തിലെത്തി. 1971 മുതൽ 77 വരെ കൃഷി, തൊഴിൽ വകുപ്പ് മന്ത്രിയായി പ്രവർത്തിച്ചു. 1980 ൽ ആരോഗ്യ – ടൂറിസം മന്ത്രിയായി. 2004 ൽ ധനമന്ത്രിയായിരുന്നു.

]]>