congress protest – malayalees.ch https://malayalees.ch Malayalam Online News Portal Tue, 10 Jan 2023 11:00:25 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png congress protest – malayalees.ch https://malayalees.ch 32 32 തൃശൂർ ശക്തൻ നഗറിലെ ആകാശ പാതയിൽ വാഴക്കുലകൾ നാട്ടി കോൺഗ്രസ് സമരം https://malayalees.ch/thrissur-sakthan-flyover-congress-protest/ Tue, 10 Jan 2023 11:00:09 +0000 https://malayalees.ch/?p=74244 തൃശൂർ ശക്തൻ നഗറിലെ നിർമ്മാണം പുരോഗമിക്കുന്ന ആകാശ പാത നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണമെന്ന് കോൺഗ്രസ്. 5 വർഷമായിട്ടും പദ്ധതി പൂർത്തീകരിച്ചില്ലെന്നും വൻ തുകയാണ് ഇതിനായി ധൂർത്തടിച്ചതെന്നും കോൺഗ്രസ് ആരോപിച്ചു. ആകാശപാതയിൽ വാഴക്കുലകൾ നാട്ടിയായിരുന്നു കോൺഗ്രസ് കൗൺസിലർമാരുടെ സമരം. 

5 വർഷം മുമ്പാണ് ശക്തൻ നഗർ ജംഗ്ഷനിൽ ആകാശപാത നിർമാണത്തിനുള്ള നടപടി തുടങ്ങിയത്. പദ്ധതി ഇനിയും പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്ന് കോൺഗ്രസ് ആരോപിച്ചു. 5 കോടി മുതൽ മുടക്കിൽ തുടങ്ങി 16 കോടി രൂപയാണ് ഇതിനായി ചിലവഴിച്ചത്. ഈ തുക ധൂർത്തും ആകാശ പാത അനാവശ്യവും എന്നാണ് പ്രതിപക്ഷ ആരോപണം. കോൺഗ്രസ് കൗൺസിലർമാർ ആകാശപാതയിൽ കുലനാട്ടിയാണ് പ്രതിഷേധിച്ചത്.

ആകാശപാത വിഷുവിന് മുമ്പായി തുറന്നു നൽകുമെന്നാണ് മേയറുടെ പ്രഖ്യാപനം. നിർമ്മാണം അവസാന ഘട്ടത്തിലാണ്. പാർശ്വങ്ങളിൽ ചില്ല് ഭിത്തിയാകും നിർമ്മിക്കുക. പൂർണമായും ശീതീകരിച്ചതാകും പാതയെന്നും മേയർ എം.കെ വർഗീസ് ചൂണ്ടിക്കാട്ടുന്നു.

]]>
ബസ്റ്റാന്‍ഡില്‍ കുളി സമരം; കുളിച്ചു പ്രതിഷേധിച്ച് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് https://malayalees.ch/pala-congress-constituency-presidents-bath-protest/ Tue, 15 Nov 2022 04:12:27 +0000 https://malayalees.ch/?p=71281 പാലാ കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡിലെ മേല്‍ക്കൂരയിലെ ചോര്‍ച്ചയ്‌ക്കെതിരെ കുളിച്ചു പ്രതിഷേധിച്ച് കോണ്‍ഗ്രസ് പാലാ മണ്ഡലം പ്രസിഡണ്ട് തോമസ് ആര്‍ വി ജോസ്. തിങ്കളാഴ്ച വൈകിട്ടാണ് ബസ്റ്റാന്‍ഡില്‍ കുളി സമരം അരങ്ങേറിയത്. കെഎം മാണി സ്മാരകമായി പുതുക്കി നിര്‍മ്മിച്ച കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡിലെ യാത്രക്കാരുടെ വിശ്രമ കേന്ദ്രത്തിന് സമീപമാണ് മേല്‍ക്കൂര തകര്‍ന്നു വെള്ളം അകത്തേക്ക് വീഴുന്നത്. മഴപെയ്താല്‍ യാത്രക്കാര്‍ക്ക് ഈ ഭാഗത്ത് നില്‍ക്കാന്‍ പോലും ആകാത്ത വിധം വലിയ രീതിഴില്‍ ഇങ്ങോട്ടേക്കു വെള്ളം ഒഴുകുന്നത്. നാളുകള്‍ ആയിട്ടും ഇത് പരിഹരിക്കാന്‍ നഗരസഭ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ച് ആയിരുന്നു മണ്ഡലം പ്രസിഡന്റിന്റെ സമരം.

]]>
സര്‍ക്കാരിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ് https://malayalees.ch/congress-protest-against-ldf-government/ Thu, 03 Nov 2022 04:03:34 +0000 https://malayalees.ch/?p=70652 വിവിധ വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കും. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്കും മറ്റു ജില്ലകളില്‍ കളക്ടറേറ്റുകളിലേക്കുമാണ് പ്രതിഷേധം.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരെ കോണ്‍ഗ്രസ് പൗര വിചാരണ എന്ന പേരിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. പ്രതിഷേധത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം സെക്രട്ടറിയേറ്റിന് മുന്നില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ നിര്‍വഹിക്കും. മറ്റു ജില്ലകളില്‍ വിവിധ നേതാക്കള്‍ നേതൃത്വം നല്‍കും.

]]>
എംപിമാരെ മർദിച്ച പൊലീസ് നടപടി കിരാതം; രമേശ് ചെന്നിത്തല https://malayalees.ch/police-attack-on-mps-brutal-ramesh-chennithala/ Thu, 24 Mar 2022 09:43:51 +0000 https://malayalees.ch/?p=59019 ഡൽഹയിൽ സിൽവർ ലൈനിനെതിരെ പ്രതിഷേധിച്ച എംപിമാരെ പൊലീസ് മർദിച്ച സംഭവം കിരാത നടപടിയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എംപി എന്ന പരിഗണന പോലും നൽകിയില്ല. എതിർശബ്ദങ്ങളെ ഉരുക്ക് മുഷ്ടി കൊണ്ട് അടിച്ചമർത്താമെന്ന് മോദി കരുതേണ്ട. ഇതേ സമീപനമാണ് പിണറായി സർക്കാർ കേരളത്തിൽ സ്വീകരിക്കുന്നതെന്നും ചെന്നിത്തല പ്രസ്താവിച്ചു.

പൊലീസിനെയും അണികളെയും ഉപയോഗിച്ച് പ്രതിഷേധിക്കുന്നവരുടെ വായ് മൂടിക്കെട്ടാനാണ് ബിജെപി. ഇതിൻ്റെ തുടർക്കഥയാണ് ഇന്നുണ്ടായത്. സമാന സമീപനമാണ് കേരളത്തിൽ പിണറായി സർക്കാർ സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് നേരെ സ്വീകരിക്കുന്നത്. പിണറായി മോദിയെ കണ്ട ദിവസം തന്നെ ഇത് സംഭവിച്ചു എന്നത് ശ്രദ്ധേയമാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

വിജയ് ചൗക്കില്‍ നിന്ന് പാര്‍ലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിലേക്കാണ് കേരളത്തില്‍ നിന്നുളഅള യുഡിഎഫ് എംപിമാര്‍ കെ റെയിലിനെതിരെ പ്രതിഷേധ മാര്‍ച്ച് നടത്തിയത്. പൊലീസ് പ്രതിരോധം മറികടന്ന് മുന്നേറിയ ഹൈബി ഈഡന്‍ എംപിയുടെ മുഖത്തടിച്ചു. കൂടാതെ ടി.എന്‍ പ്രതാപനേയും ഡീന്‍ കുര്യാക്കോസിനേയും രമ്യാ ഹരിദാസ് എംപിയെയും പൊലീസും കൈയേറ്റം ചെയ്തു.

മുഖ്യമന്ത്രി ഡല്‍ഹിയിലെത്തുന്ന പശ്ചാത്തലത്തില്‍ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ സത്യാഗ്രഹം നടത്താനായിരുന്നു യുഡിഎഫ് എംപിമാര്‍ പദ്ധതിയിട്ടിരുന്നത്.

]]>
മോഫിയ പർവീന്റെ ആത്മഹത്യ: കോൺഗ്രസ് സമരം തുടരുന്നു; സ്ഥലത്തെത്തി മോഫിയയുടെ മാതാവ് https://malayalees.ch/mofiya-parveen-congress-protest/ Thu, 25 Nov 2021 07:34:06 +0000 https://malayalees.ch/?p=53036 ഗാർഹിക പീഡനത്തെ തുടർന്ന് ആലുവയിൽ നിയമവിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്ഥലം സിഐ സിഎൽ സുധീറിനെതിരെ കോൺഗ്രസിൻ്റെ കുത്തിയിരിപ്പ് സമരം തുടരുന്നു. ആലുവ എംഎൽഎ അൻവർ സാദത്തിൻ്റെ സാന്നിധ്യത്തിലാണ് ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ സിഐ ആയ സിഎൽ സുധീറിനെതിരെ കോൺഗ്രസിൻ്റെ കുത്തിയിരിപ്പ് സമരം ആരംഭിച്ചത്. ഇതിനു പിന്നാലെ എംപി ബെന്നി ബെഹനാൻ സമരത്തിനൊപ്പം ചേർന്നു. തുടർന്ന് ഇന്നലെ വൈകുന്നേരം സുധീറിനെ സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് വന്നെങ്കിലും അത് പോരെന്ന് സമരക്കാർ പറയുന്നു. സുധീറിനെ ജോലിയിൽ നിന്ന് പിരിച്ചുവിടണമെന്നും അറസ്റ്റ് ചെയ്യണമെന്നും കോൺഗ്രസ് പറയുന്നു. (mofiya parveen congress protest)

രാവിലെ 10 മണിക്ക് റൂറൽ എസ്പി ഓഫീസിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിച്ചിട്ടുണ്ട്. ഇന്ന് രാവിലെ മോഫിയയുടെ മാതാവ് സമര സ്ഥലത്ത് എത്തി കോൺഗ്രസ് നേതാക്കളെ കണ്ടിരുന്നു. ഏറെ വൈകാരിക നിമിഷങ്ങൾക്കാണ് ഇത് സാക്ഷ്യം വഹിച്ചത്. എൻ്റെ മകൾ ഈ പൊലീസ് ഉദ്യോഗസ്ഥനെ കാണാൻ വന്നത് പ്രതീക്ഷയോടെയാണ്. പക്ഷേ, കേൾക്കേണ്ടി വന്നത് മറ്റൊന്നാണ്. അതിൻ്റെ മാനസിക വിഷമത്തിലാണ് മകൾ ആത്മഹത്യ ചെയ്തതെന്ന് മോഫിയയുടെ മാതാവ് പറഞ്ഞതായി ബെന്നി ബെഹനാൻ പറഞ്ഞു.

അതേസമയം, മോഫിയ പർവീൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ ഭർത്താവ് മുഹമ്മദ് സുഹൈൽ, സുഹൈലിൻ്റെ മാതാവ് റുഖിയ, പിതാവ് യൂസഫ് എന്നിവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. പ്രതികളെ തെളിവെടുപ്പിനും, കൂടുതൽ ചോദ്യം ചെയ്യലിനുമായി പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടും.

ആരോപണ വിധേയനായ ആലുവ സിഐ സിഎൽ സുധീറിനെ സ്ഥലം മാറ്റുകയാണ് അധികൃതർ ചെയ്തത്. പൊലീസ് ആസ്ഥാനത്തേക്കാണ് സ്ഥലംമാറ്റം. ഡിഐജി തലത്തിൽ നടന്ന ചർച്ചയിലാണ് ധാരണയായത്. സിഐ സുധീറിനെ സസ്‌പെൻഡ് ചെയ്യേണ്ടെന്ന തീരുമാനത്തിലാണ് ഉന്നത ഉദ്യോഗസ്ഥർ.

മോഫിയയുടെ ആത്മഹത്യയിൽ മനുഷ്യാവകാശ കമ്മിഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. നാലാഴ്ചയ്ക്കകം അന്വേഷണ റിപ്പോർട്ട് നൽകാൻ ആലുവ റൂറൽ എസ്പിക്ക് നിർദേശം നൽകി. കേസ് ഡിസംബർ 27ന് പരിഗണിക്കുമെന്ന് കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് അറിയിച്ചു.

]]>