Congress president election – malayalees.ch https://malayalees.ch Malayalam Online News Portal Mon, 17 Oct 2022 08:50:18 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Congress president election – malayalees.ch https://malayalees.ch 32 32 ‘ഈ ദിവസത്തിനായി കാത്തിരിക്കുകയായിരുന്നു’; അധ്യക്ഷ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി സോണിയ ഗാന്ധി https://malayalees.ch/had-been-waiting-for-long-sonia-gandhi-casts-vote-in-congress-polls/ Mon, 17 Oct 2022 08:50:02 +0000 https://malayalees.ch/?p=69720 തന്റെ പിൻഗാമിയെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വോട്ട് രേഖപ്പെടുത്തി. ഈ ഒരു തെരഞ്ഞെടുപ്പിനായി താൻ കാത്തിരിക്കുകയായിരുന്നുവെന്ന് സോണിയ ഗാന്ധി പ്രതികരിച്ചു. പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്രയും സോണിയ ഗാന്ധിക്കൊപ്പം വോട്ട് രേഖപ്പെടുത്തി. പാർട്ടി ആസ്ഥാനത്ത് ഒരുക്കിയ പോളിംഗ് ബൂത്തിലാണ് ഇരുവരും വോട്ട് ചെയ്തത്.

രാവിലെ 10 മണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്. പാർട്ടിയിലെ മുതിർന്ന നേതാക്കളായ പി ചിദംബരവും ജയറാം രമേശും ഉൾപ്പെടെ നിരവധി നേതാക്കൾ വോട്ട് രേഖപ്പെടുത്തി. ചിദംബരം പാർട്ടി ആസ്ഥാനത്ത് ആദ്യം വോട്ട് രേഖപ്പെടുത്തി. പാർട്ടി ജനറൽ സെക്രട്ടറിമാരായ രമേഷ്, അജയ് മാക്കൻ തുടങ്ങി നിരവധി പേർ വോട്ടെടുപ്പിൽ പങ്കുചേർന്നു.

അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ മുതിർന്ന കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെയും ശശി തരൂരുമാണ് ഏറ്റുമുട്ടുന്നത്. കോൺഗ്രസിന്റെ തൊള്ളായിരത്തിലധികം പ്രതിനിധികൾ പാർട്ടി അധ്യക്ഷനെ തെരഞ്ഞെടുക്കാൻ ഇന്ന് വോട്ട് ചെയ്യും. 22 വർഷത്തിന് ശേഷം ഒരു ഗാന്ധി ഇതര അധ്യക്ഷൻ പാർട്ടിക്ക് ലഭിക്കുന്നു എന്ന പ്രത്യേകതയും ഈ തെരഞ്ഞെടുപ്പിനുണ്ട്. ഒക്ടോബർ 19 ന് വോട്ടെണ്ണൽ നടക്കും, അതേ ദിവസം തന്നെ ഫലപ്രഖ്യാപനവും ഉണ്ടാകും.

]]>
വോട്ടെണ്ണുമ്പോൾ ചിലർ അമ്പരപ്പെടും’; കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ പരാജയപ്പെടില്ലെന്ന് തരൂർ https://malayalees.ch/shashi-tharoor-says-congress-chief-poll-wont-be-lopsided/ Tue, 11 Oct 2022 13:08:15 +0000 https://malayalees.ch/?p=69420 കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ തനിക്കെതിരെ വോട്ട് ചെയ്യാൻ വോട്ടർമാർക്ക് നിർദേശം ലഭിച്ചിട്ടുണ്ടെന്ന് ശശി തരൂർ. തന്റെ എതിരാളിയെ പിന്തുണയ്ക്കാൻ പല നേതാക്കളും അവരുടെ വോട്ടർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ വോട്ടുകൾ എണ്ണുമ്പോൾ ഇവർ അമ്പരപ്പെടുമെന്നും തെരഞ്ഞെടുപ്പിൽ പരാജയപ്പെടില്ലെന്നും തരൂർ പി.ടി.ഐയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

“എന്നെ പരസ്യമായി പിന്തുണയ്ക്കാത്ത, പ്രചാരണ പരിപാടികളിൽ പോലും പങ്കെടുക്കാത്ത പലരും സ്വകാര്യമായി എനിക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. 1997-ലെയും 2000-ലെയും തെരഞ്ഞെടുപ്പുകളിൽ സംഭവിച്ചത് പോലെ വൻവിജയം പ്രതീക്ഷിക്കുന്നവർ വോട്ടെണ്ണുമ്പോൾ അമ്പരപ്പെടുമെന്ന് എനിക്ക് ഉറപ്പുണ്ട്” – തരൂർ അഭിമുഖത്തിൽ പറയുന്നു. വോട്ടെടുപ്പ് രഹസ്യ ബാലറ്റിലൂടെ നടത്തുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി പരസ്യമായി വ്യക്തമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി തിരുവനന്തപുരം എംപി കൂട്ടിച്ചേർത്തു.

പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന മല്ലികാർജുൻ ഖർഗെയും ശശി തരൂരും പരമാവധി വോട്ടർമാരെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിക്കാനുള്ള ശ്രമത്തിലാണ്. ഇരുവരും നിരവധി സംസ്ഥാനങ്ങൾ സന്ദർശിക്കുകയും വോട്ടർമാരെ കാണുകയും അവരുടെ പിന്തുണ നേടുകയും ചെയ്തു. മല്ലികാർജുൻ ഖർഗെ ഇതുവരെ എട്ട് സംസ്ഥാനങ്ങളിലെ പാർട്ടി ആസ്ഥാനങ്ങളിൽ എത്തിയപ്പോൾ ശശി തരൂർ നാല് സംസ്ഥാനങ്ങളിലെത്തി. അതേസമയം ഖർഗെയ്ക്കു പിന്നാലെ തരൂർ ജമ്മു കശ്മീരിൽ എത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്. സ്ഥാനാർത്ഥികളെ വരവേൽക്കാനുള്ള തയ്യാറെടുപ്പുകൾ നടത്താൻ പാർട്ടി ഹൈക്കമാൻഡിന് വേണ്ടി സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

എന്നാൽ ശശി തരൂരിൻ്റെ ജമ്മു കശ്മീർ സന്ദർശനത്തിനുള്ള സമയക്രമം ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് സംസ്ഥാന പ്രസിഡന്റ് വികാർ റസൂൽ വാനി പറഞ്ഞു. ഞായറാഴ്ച ജമ്മു കശ്മീരിൽ സന്ദർശനം നടത്തിയ ഖർഗെ ആദ്യം ശ്രീനഗറിലും ഉച്ചയ്ക്ക് ശേഷം ജമ്മുവിലും എത്തി നേതാക്കളുടെ പിന്തുണ തേടി. ഇതോടൊപ്പം സംസ്ഥാനത്തെ പ്രതിനിധികളുമായി വിവിധ വിഷയങ്ങൾ ചർച്ച നടത്തുകയും ചെയ്തു. ഒക്‌ടോബർ 17-നാണ് പാർട്ടി ദേശീയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത്. 19-ന് ഫലം പ്രഖ്യാപിക്കുകയും ചെയ്യും.

]]>
ഖാര്‍ഗെക്ക് അനുകൂലമായ പരസ്യ പ്രസ്താവന: നേതാക്കള്‍ക്കെതിരെ എഐസിസിക്ക് പരാതി നല്‍കുമെന്ന് ശശി തരൂര്‍ https://malayalees.ch/shashi-tharoor-will-complain-against-the-leaders-who-support-mallikarjun-kharge-in-public/ Sat, 08 Oct 2022 11:14:35 +0000 https://malayalees.ch/?p=69293 കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മല്ലികാര്‍ജന്‍ ഖാര്‍ഗെയ്ക്ക് അനുകൂലമായി പരസ്യ പ്രസ്താവന നടത്തുന്ന നേതാക്കള്‍ക്കെതിരെ പരാതി നല്‍കുമെന്ന് ശശി തരൂര്‍. വിഷയത്തില്‍ എഐസിസിക്ക് പരാതി നല്‍കുമെന്ന് തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാന ഘടകങ്ങളെ ഖാര്‍ഗെയ്ക്ക് അനുകൂല നിലപാടെടുക്കാന്‍ പിന്തുണയ്ക്കുന്നത് എഐസിസി അല്ലെന്ന് തരൂര്‍ പറയുന്നു. പിസിസികളുടെ പരസ്യ പിന്തുണയ്ക്ക് പിന്നില്‍ ദേശീയ നേതൃത്വമാണെന്നതിന് തെളിവില്ലെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലെ അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക ഇന്നാണ് പ്രസിദ്ധീകരിക്കുന്നത്. പത്രിക പിന്‍വലിക്കാനുള്ള സമയപരിധി ഇന്ന് മൂന്നുമണിക്ക് അവസാനിക്കും. ശശി തരൂരും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ഇന്നും പ്രചാരണം തുടരും.

തെരഞ്ഞെടുപ്പ് അടുത്തതോടെ നെഹ്‌റു കുടുംബം നിഷ്പക്ഷ നിലപാട് പരസ്യമായി പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തമായി ഉന്നയിക്കുകയാണ് തരൂര്‍ വിഭാഗം. പത്രിക പിന്‍വലിക്കാന്‍ തരൂരിന് വിവിധ കോണുകളില്‍ നിന്നും സമ്മര്‍ദമുണ്ടെന്നും അദ്ദേഹം പത്രിക പിന്‍വലിക്കുമെന്നും പ്രചാരണമുണ്ടാകുന്നുണ്ടെങ്കിലും ഇതിന് യാതൊരു സാധ്യതയുമില്ലെന്ന് ശശി തരൂര്‍ വ്യക്തമാക്കിയിട്ടുണ്ട്.

വ്യത്യസ്ത കോണുകളില്‍ നിന്ന് ചില നേതാക്കളടക്കം ഈ വിധത്തില്‍ ചില പ്രചരണങ്ങള്‍ നടത്തുന്നുണ്ടെങ്കിലും അതൊന്നും തന്നെ സംബന്ധിച്ച് വിഷയമല്ലെന്നാണ് തരൂര്‍ പറയുന്നത്. താന്‍ ഉയര്‍ത്തുന്നത് ഒരു രാഷ്ട്രീയമാണ്. കോണ്‍ഗ്രസിന്റെ നല്ല ഭാവിയാണ് ആ രാഷ്ട്രീയത്തിന്റെ ലക്ഷ്യം. അതുകൊണ്ടു തന്നെ ഒരു ഒത്തുതീര്‍പ്പിനും താനില്ല. പത്രിക ഒരു കാരണവശാലും പിന്‍വലിക്കില്ലെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

]]>