Congress MLA – malayalees.ch https://malayalees.ch Malayalam Online News Portal Thu, 28 Sep 2023 05:52:47 +0000 en-US hourly 1 https://malayalees.ch/wp-content/uploads/2019/01/icon.png Congress MLA – malayalees.ch https://malayalees.ch 32 32 മയക്കുമരുന്ന് കേസ്: പഞ്ചാബിൽ കോൺഗ്രസ് എംഎൽഎയെ അറസ്റ്റ് ചെയ്തു https://malayalees.ch/congress-mla-sukhpal-singh-khaira-arrested-by-punjab-police-in-drugs-case/ Thu, 28 Sep 2023 05:52:42 +0000 https://malayalees.ch/?p=88536 മയക്കുമരുന്ന് കേസിൽ കോൺഗ്രസ് എംഎൽഎ സുഖ്പാൽ സിംഗ് ഖൈറയെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തു. എംഎൽഎയ്‌ക്കെതിരെ നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റാൻസസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള ഒരു പഴയ കേസിലാണ് നടപടി. കേസുമായി ബന്ധപ്പെട്ട് എംഎൽഎയുടെ ചണ്ഡീഗഡിലെ ബംഗ്ലാവിൽ റെയ്ഡ് നടന്നിരുന്നു.

ഇന്ന് രാവിലെയാണ് ഖൈറയുടെ വസതിയിൽ ജലാലാബാദ് പൊലീസ് പരിശോധന നടത്തിയത്. പരിശോധനയുടെ ദൃശ്യങ്ങൾ ഖൈറ ഫേസ്ബുക്ക് ലൈവിലൂടെ പങ്കുവെച്ചിരുന്നു. പൊലീസുമായി തർക്കിക്കുന്നതും പൊലീസിനോട് വാറണ്ട് ആവശ്യപ്പെടുന്നതും അറസ്റ്റിന്റെ കാരണത്തെക്കുറിച്ച് അന്വേഷിക്കുന്നതും എഫ്ബി ലൈവിൽ കാണാം.

കേസ് സുപ്രീം കോടതി റദ്ദാക്കിയെന്നും ഇപ്പോഴത്തെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം ലൈവിൽ ആരോപിച്ചു. രാവിലെ തന്‍റെ കിടപ്പുമുറിയിൽ കയറിയതിന് ഖൈറ പൊലീസിനെതിരെ പ്രതിഷേധിക്കുന്നതും വീഡിയോയിലുണ്ട്. നിരന്തരം സര്‍ക്കാരിനെ വിമര്‍ശിക്കുകയും നയങ്ങള്‍ക്കെതിരെ ട്വീറ്റ് ചെയ്യുകയും ചെയ്യുന്ന നേതാവാണ് അദ്ദേഹം. പഞ്ചാബിലെ ഭോലാത്ത് മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎയും ഓൾ ഇന്ത്യ കിസാൻ കോൺഗ്രസിന്റെ ചെയർമാനുമാണ് ഖൈറ.

ഫാസിൽക്കയിലെ ജലാലാബാദിൽ 2015 മാർച്ചിലാണ് ഖൈറക്കെതിരെ മയക്കുമരുന്ന് കേസ് രജിസ്റ്റർ ചെയ്തത്. കേസിൽ ആകെ ഒമ്പത് പ്രതികളാണ് ഉള്ളത്. ഇവർ പിന്നീട് നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) നിയമപ്രകാരം ശിക്ഷിക്കപ്പെട്ടു.

]]>
മുസ്ലീം ആശാ പ്രവർത്തകർക്ക് ഉംറ യാത്ര സംഘടിപ്പിച്ച് കോൺഗ്രസ് എംഎൽഎ https://malayalees.ch/congress-mla-organises-umrah-trip-for-muslim-asha-workers-in-poll-bound-karnataka/ Mon, 27 Feb 2023 11:58:07 +0000 https://malayalees.ch/?p=76972 കർണാടകയിൽ മുസ്ലീം ആശാ പ്രവർത്തകർക്കായി ഉംറ തീർത്ഥാടനം ഒരുക്കി കോൺഗ്രസ് എംഎൽഎ. ചാമരാജ്‌പേട്ട് എം.എൽ.എ സമീർ അഹമ്മദ് ഖാനാണ് 16 ആശാ പ്രവർത്തകർക്ക് ഉംറ യാത്ര സാധ്യമാക്കുന്നത്. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വിദേശ കറൻസി വിതരണം ചെയ്ത് എംഎൽഎ വോട്ടർമാരെ സ്വാധീനിക്കുകയാണ് ബിജെപി ആരോപിച്ചു.

ശനിയാഴ്ച ജഗ്ജീവൻ റാം നഗർ വാർഡ് ഓഫീസിൽ നടന്ന പരിപാടിയിൽ ഓരോരുത്തർക്കും 500 സൗദി റിയാൽ (11,097 രൂപ) അദ്ദേഹം വിതരണം ചെയ്തു. തീർഥാടകർക്ക് പണത്തിന് പുറമെ ദേശീയ യാത്രാ കിറ്റുകളും എം.എൽ.എ നൽകി. പരിപാടിയുടെ വിശദംശങ്ങൾ എംഎൽഎ ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്. കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി അധികാരത്തിൽ വന്നാൽ ഓരോ ഗൃഹനാഥയായ സ്ത്രീകൾക്ക് പ്രതിമാസം 2000 രൂപ നൽകുമെന്ന് കോൺഗ്രസ് വാഗ്ദാനം ചെയ്തതിന് തൊട്ടുപിന്നാലെയാണിത്.

വിദേശ കറൻസി വിതരണം ചെയ്ത് വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ച എംഎൽഎക്കെതിരെ ബിജെപി നടപടി ആവശ്യപ്പെട്ടു. പൊലീസ് സ്വമേധയാ കേസെടുത്ത് ആവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. അതേസമയം കോൺഗ്രസ് നേതാവ് സംഘടിപ്പിച്ച പരിപാടിയെക്കുറിച്ച് അറിയില്ലെന്ന് ആശ വർക്കേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ സോമശേഖർ പ്രതികരിച്ചു.

]]>