Congress leader – malayalees.ch https://malayalees.ch Malayalam Online News Portal Fri, 23 Dec 2022 06:24:49 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Congress leader – malayalees.ch https://malayalees.ch 32 32 കുട്ടനാട്ടിൽ വെള്ളം കയറി കൃഷി നശിച്ചു; സാമ്പത്തിക സഹായത്തിന് കേന്ദ്രസംഘം എത്തിയതും വെള്ളമിറങ്ങി, ഹെലികോപ്റ്ററിൽ വേമ്പനാട് കായൽ കാണിച്ച് സഹായം വാങ്ങി കെ.കരുണാകൻ https://malayalees.ch/k-karunakaran-life-story/ Fri, 23 Dec 2022 06:20:44 +0000 https://malayalees.ch/?p=73295 പണ്ട് കുട്ടനാട്ടിൽ വെള്ളം കയറി കൃഷി നശിച്ചു. വ്യാപക കൃഷി നാശത്തിൽ വലഞ്ഞ കർഷകരെ സഹായിക്കാൻ മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരൻ അടിയന്തര സാമ്പത്തിക സഹായം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരസിംഹ റാവുവിന് സന്ദേശമയച്ചു. തുടർന്ന് സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദസംഘം എത്തിയപ്പോഴേക്കും, കുട്ടനാട്ടിൽനിന്ന് വെള്ളമിറങ്ങി. പിന്നെന്തു ചെയ്യും? ബുദ്ധിമാനായ ലീഡർ കേന്ദ്രസംഘത്തെ ഒരു ഹെലികോപ്റ്ററിൽ കയറ്റി വേമ്പനാട് കായൽ കാണിച്ചു. അതുകണ്ട് വെള്ളപ്പൊക്കമാണെന്ന് ധരിച്ച കേന്ദ്രസംഘം പരമാവധി ദുരിതാശ്വാസ സഹായം കേരളത്തിന് വാ​ഗ്ദാനം ചെയ്താണ് മടങ്ങിയത് എന്നാണ് കഥ .

നാടിന്റെ വികസനത്തിനായി ഏത് തരത്തിലും സമ്മർദം ചെലുത്തി അത് നേടിയെടുത്തിരുന്ന കെ.കരുണാകരൻ ഓർമ്മയായിട്ട് ഇന്ന് ഒരു വ്യാഴവട്ടം. ലീഡർ, എന്ന വാക്കിന് ഓക്സ്ഫോഡ് ഡിക്ഷ്ണറിയിൽ ഇല്ലാത്ത ഒരു അർത്ഥം ലോകമലയാളികളുടെ വാമൊഴിയിലുണ്ട്. കണ്ണോത്ത് കരുണാകരൻ മാരാർ എന്ന കെ.കരുണാകരൻ. സ്വാതന്ത്ര്യ സമരത്തിലൂടെ ഉരുവംകൊണ്ട ദേശീയവാദി. 4 തവണ മുഖ്യമന്ത്രി. നരസിംഹ റാവു മന്ത്രിസഭയിൽ കേന്ദ്രമന്ത്രിയുമായി.

ഗുരുവായൂർ റെയിൽവേ ലൈൻ, കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയം, നെടുമ്പാശേരി വിമാനത്താവളം, ഗോശ്രീ പാലം ഇങ്ങനെ കരുണാകരന്റെ കാലത്ത് തുടക്കമിട്ട വികസന പദ്ധതികൾ നിരവധിയാണ്. 2010 ഡിസംബർ 23ന്‌, ഈ ‘മാളയുടെ മാണിക്യം’ വിടവാങ്ങിയെങ്കിലും, ആ പ്രഭാവം ഇന്നും ഒളിമങ്ങാതെ നിൽക്കുന്നു.

]]>
ഭാരത് ജോഡോ യാത്രയ്ക്കിടെ കോൺഗ്രസ് നേതാവ് അന്തരിച്ചു https://malayalees.ch/krishna-kumar-pandey-died-of-heart-attack-during-bharat-jodo-yatra/ Tue, 08 Nov 2022 11:27:25 +0000 https://malayalees.ch/?p=70931 ഭാരത് ജോഡോ യാത്രയ്‌ക്കിടെ കോൺഗ്രസ് നേതാവ് ഹൃദയാഘാതം മൂലം അന്തരിച്ചു. കോൺഗ്രസ് സേവാദൾ ജനറൽ സെക്രട്ടറിയായിരുന്നു കൃഷ്ണകുമാർ പാണ്ഡെ(75) ആണ് മരിച്ചത്. മുതിർന്ന കോൺഗ്രസ് നേതാവും പാർട്ടിയുടെ കമ്മ്യൂണിക്കേഷൻസ് ഇൻചാർജുമായ ജയറാം രമേശാണ് ട്വിറ്ററിലൂടെ വാർത്ത പങ്കുവച്ചത്.

ഭാരത് ജോഡോ യാത്രയെ സ്വാഗതം ചെയ്യാൻ മഹാരാഷ്‌ട്രയിലെ നാഗ്‌പൂരിൽ നിന്ന് നാന്ദേഡിലേയ്ക്ക് പോയതായിരുന്നു കൃഷ്‌ണകുമാർ. സംസ്ഥാനത്ത് യാത്രയുടെ ഫ്ലാഗ് ഓഫ് നടത്തിയ ശേഷം അദ്ദേഹത്തിന് ശ്വാസതടസം അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.

സംഭവത്തിൽ മുതിർന്ന കോൺഗ്രസ് നേതാക്കളായ ജയറാം രമേശ്, ദിഗ്‌വിജയ് സിങ്, സേവാദൾ ദേശീയ പ്രസിഡന്‍റ് ലാൽജി ദേശായി, എച്ച്‌.കെ പാട്ടീൽ, നാനാ പടോലെ, അശോക് ചവാൻ, ബാലാസാഹേബ് തൊറാട്ട്, സന്ദേശ് സിംഗാൽക്കർ, മഹേന്ദ്ര സിങ് വോറ എന്നിവർ ദുഃഖം രേഖപ്പെടുത്തി. അഞ്ച് സംസ്ഥാനങ്ങളിൽ പര്യടനം പൂർത്തിയാക്കിയ ശേഷം തെലങ്കാനയിൽ നിന്നാണ് പദയാത്ര മഹാരാഷ്‌ട്രയിലെത്തിയത്.

]]>
കോണ്‍ഗ്രസ് നേതാവ് സതീശന്‍ പാച്ചേനി അന്തരിച്ചു https://malayalees.ch/congress-leader-satheesan-pacheni/ Thu, 27 Oct 2022 06:55:49 +0000 https://malayalees.ch/?p=70286 മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറിയും കണ്ണൂര്‍ ഡിസിസി പ്രസിഡന്റുമായിരുന്ന സതീശന്‍ പാച്ചേനി അന്തരിച്ചു. 54 വയസായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അന്ത്യം. പക്ഷാഘാതത്തിന് ചികിത്സയിലായിരുന്നു.

അഞ്ച് വര്‍ഷം കണ്ണൂര്‍ ഡിസിസി പ്രസിഡന്റായിരുന്നു കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ആദര്‍ശ മുഖമായിരുന്ന സതീശന്‍ പാച്ചേനി. ഈ മാസം 19നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കെ എസ് യുവിലൂടെയായിരുന്നു സതീശന്‍ പാച്ചേനി രാഷ്ട്രീയത്തിലേക്ക് പ്രവേശിപ്പിക്കുന്നത്. കെഎസ് യുവിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന അധ്യക്ഷ പദവികളിലും പ്രവര്‍ത്തിച്ചു.

അഞ്ച് തവണ നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഒരു തവണ ലോക്‌സഭാ തെരഞ്ഞെടുപ്പിലും സതീശന്‍ പാച്ചേനി മത്സരിച്ചിട്ടുണ്ട്. 1996ല്‍ തളിപ്പറമ്പില്‍ നിന്നുമാണ് ആദ്യമായി നിയമസഭയിലേക്ക് ജനവിധി തേടിയത്. 2001, 2006, 2009, 2016, 2021 വര്‍ഷങ്ങളിലായി വിവിധ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു.

കമ്യൂണിസ്‌ററ് പാര്‍ട്ടി പ്രവര്‍ത്തകരും കര്‍ഷക തൊഴിലാളികളുമായ ദാമോദരന്റെയും നാരായണിയുടെയും മൂത്ത മകനായി തളിപ്പറമ്പില്‍ 1968ലായിരുന്നു സതീശന്‍ പാച്ചേനി ജനിച്ചത്.

]]>
മുന്‍ മന്ത്രി എം.പി. ഗോവിന്ദന്‍ നായര്‍ അന്തരിച്ചു https://malayalees.ch/former-minister-mp-govindhan-passes-away/ Wed, 13 Apr 2022 07:21:51 +0000 https://malayalees.ch/?p=60039 മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന എം.പി. ഗോവിന്ദന്‍ നായര്‍ (94) അന്തരിച്ചു. കോട്ടയത്ത് വച്ചായിരുന്നു അന്ത്യം. കേരളത്തിലെ മുന്‍ ആരോഗ്യ വകുപ്പ് മന്ത്രിയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും രാഷ്ട്രീയ പ്രവര്‍ത്തകനുമായിരുന്നു. ഏറെ കാലമായി വിശ്രമജീവിതം നയിച്ച് വരുകയായിരുന്നു.

അഡ്വക്കേറ്റ്, കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍, വിജയപുരം പഞ്ചായത്ത് പ്രസിഡന്റ്, കേരളാ ബാര്‍ അസോസിയേഷന് അംഗം, അര്‍ബന്‍ ബാങ്ക് അസോസിയേഷന്‍ അംഗം, എന്‍.എസ്.എസ്. പ്രതിനിധിസഭാംഗം, ശങ്കര്‍ മന്ത്രിസഭയിലെ ആരോഗ്യവകുപ്പ് മന്ത്രി, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

]]>
മുതിർന്ന കോൺഗ്രസ് നേതാവ് തലേക്കുന്നിൽ ബഷീറിന്റെ ഖബറടക്കം ഇന്ന് https://malayalees.ch/thalekunnil-basheer-funeral-today/ Sat, 26 Mar 2022 04:39:01 +0000 https://malayalees.ch/?p=59100 മുതിർന്ന കോൺഗ്രസ് നേതാവ് തലേക്കുന്നിൽ ബഷീറിന്റെ ഖബറടക്കം ഇന്ന്. രാവിലെ 11ന് കെപിസിസി ആസ്ഥാനത്തും 11.30ന് ഡിസിസി ഓഫിസിലും പൊതു ദർശനത്തിനു ശേഷം വൈകിട്ട് അഞ്ചിന് വെഞ്ഞാറമൂട് പേരുമല മുസ്‌ലിം ജമാഅത്ത് കബർസ്ഥാനിൽ സംസ്കാരം നടക്കും.

തിരുവനന്തപുരം വെമ്പായത്തെ വസതിയില്‍ വച്ചായിരുന്ന അന്ത്യം. 79 വയസായിരുന്നു. ഹൃദ്രോഗത്തെത്തുടര്‍ന്ന് ഏറെക്കാലമായി വിശ്രമജീവിതത്തിലായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിലെ സൗമ്യമുഖങ്ങളില്‍ ശ്രദ്ധേയനായ തലേക്കുന്നില്‍ ബഷീര്‍ ചിറയിന്‍കീഴില്‍ നിന്ന് രണ്ടുവട്ടം ലോക്സഭാംഗമായി. രണ്ടുതവണ രാജ്യസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.

കഴക്കൂട്ടത്തുനിന്ന് നിയമസഭാംഗമായെങ്കിലും 1977 ല്‍ എ.കെ ആന്റണി മുഖ്യമന്ത്രിയായപ്പോള്‍ അദ്ദേഹത്തിന് മല്‍സരിക്കാനായി എം.എല്‍. എ സ്ഥാനം രാജിവച്ചു. തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

]]>
മുതിർന്ന കോൺഗ്രസ് നേതാവ് സദാനന്ദ സിംഗ് അന്തരിച്ചു https://malayalees.ch/sadanand-singh-passes-away/ Thu, 09 Sep 2021 04:45:00 +0000 https://malayalees.ch/?p=49314 ബിഹാറിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ നിയമസഭാ സ്പീക്കറുമായ സദാനന്ദ സിംഗ് അന്തരിച്ചു. കഴിഞ്ഞ രണ്ട് മാസമായി അദ്ദേഹം പട്നയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ, നിയമസഭാ കക്ഷി നേതാവ് തുടങ്ങിയയാ നിലകളിൽ ബിഹാറിലെ കോൺഗ്രസ് നേതൃനിരയിൽ സജീവമായിരുന്നു. സംസ്ഥാന മന്ത്രിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭഗൽപൂരിലെ കഹൽഗാവിൽ നിന്ന് ഒമ്പത് തവണ എം.എൽ.എ.യുമായി ഇദ്ദേഹം തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. രണ്ട് തവണ ബിഹാർ പ്രദേശ് കോൺഗ്രസ് കമ്മിറ്റി (ബിപിസിസി) പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അഞ്ച് പതിറ്റാണ്ടുകളുടെ രാഷ്ട്രീയ ജീവിതത്തിൽ, 1985, 1990, 1995 വർഷങ്ങളിൽ അദ്ദേഹം മൂന്ന് തവണ മാത്രമാണ് നിയമസഭാ തെരെഞ്ഞെടുപ്പിൽ പരാജയപ്പെട്ടത്.

മുഖ്യമന്ത്രി നിതീഷ് കുമാർ, പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്, കേന്ദ്രമന്ത്രി അശ്വിനി ചൗബേ, ആർ.ജെ.ഡി. അധ്യക്ഷൻ ലാലു പ്രസാദ് യാദവ് തുടങ്ങിയവർ അനുശോചനം അറിയിച്ചു.

]]>
പ്രമുഖ കോൺഗ്രസ് നേതാവ് മാധവ് സിങ് സോളങ്കി അന്തരിച്ചു https://malayalees.ch/former-gujarat-cm-madhavsinh-solanki-dies/ Sat, 09 Jan 2021 06:00:59 +0000 https://malayalees.ch/?p=38310 പ്രമുഖ കോൺഗ്രസ് നേതാവ് മാധവ് സിങ് സോളങ്കി അന്തരിച്ചു. 93 വയസ്സായിരുന്നു. അന്ത്യം വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന്. നാല് തവണ ഗുജറാത്ത് മുഖ്യമന്ത്രിയായും കേന്ദ്ര മന്ത്രിയായും പ്രവർത്തിച്ചു. നരസിംഹറാവു മന്ത്രിസഭയില്‍ വിദേശകാര്യമന്ത്രിയായിരുന്നിട്ടുണ്ട്.

എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ആയിരിക്കെ കേരളത്തിന്റെ ചുമതല വഹിച്ചിട്ടുണ്ട്. 1995ല്‍ സോളങ്കി ജനറല്‍ സെക്രട്ടറി ആയിരിക്കെയാണ് കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കിയത്.

]]>
മുതിര്‍ന്ന കോൺഗ്രസ് നേതാവ് മോത്തിലാൽ വോറ അന്തരിച്ചു https://malayalees.ch/motilal-vohra-a-senior-congress-leader-has-died/ Mon, 21 Dec 2020 12:35:53 +0000 https://malayalees.ch/?p=37293 മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന കോൺഗ്രസ് നേതാവുമായ മോത്തിലാൽ വോറ അന്തരിച്ചു. 93 വയസായിരുന്നു. ഡല്‍ഹിയില്‍ ഫോര്‍ട്ടിസ് എസ്‌കോര്‍ട്ട് ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസ തടസം അനുഭവപ്പെട്ടതിനേ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഒക്ടോബറില്‍ മോത്തിലാല്‍ വോറയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്)ല്‍ പ്രവേശിപ്പിച്ച അദ്ദേഹം പിന്നീട് രോഗമുക്തി നേടിയിരുന്നു.

മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയായിരുന്ന മോത്തിലാല്‍ വോറ കഴിഞ്ഞ ഏപ്രില്‍ വരെ ഛത്തീസ്ഗഢില്‍ നിന്നുള്ള രാജ്യസഭാംഗമായിരുന്നു. അടുത്തിടെ വരെ എഐസിസി ജനറല്‍ സെക്രട്ടറിയുമായിരുന്നു. രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഒഴിഞ്ഞതിനു പിന്നാലെ വോറ ഇടക്കാല അധ്യക്ഷനാവുമെന്ന അഭ്യൂഹങ്ങള്‍ പരന്നിരുന്നു.

]]>
പാര്‍ട്ടിയുടെ സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തിയ സാന്നിധ്യം: കോണ്‍ഗ്രസിന് നഷ്ടമായത് കരുത്തുറ്റ നേതാവിനെ… https://malayalees.ch/ahmed-patel-a-quintessential-backroom-strategist/ Wed, 25 Nov 2020 06:38:26 +0000 https://malayalees.ch/?p=35704 കോണ്‍സിന്‍റെ ട്രബിള്‍ ഷൂട്ടറും സോണിയ ഗാന്ധിയുടെ വിശ്വസ്തനുമായിരുന്നു അഹമ്മദ് പട്ടേല്‍. കോണ്‍ഗ്രസ് പാർട്ടി പരാജയങ്ങളില്‍ ഉലയുമ്പോഴും സംഘടനയുടെ സാമ്പത്തിക ഭദ്രത അഹമ്മദ് പട്ടേല്‍ ഉറപ്പ് വരുത്തിയിരുന്നു.

മൃദുഭാഷി, പക്ഷേ വാചാലന്‍. ഉറച്ച തീരുമാനവും തീരുമാനത്തിലുറച്ചു നില്ക്കുക എന്ന നിലപാടും. നെഹ്റു കുടുംബത്തിന്‍റെ വിശ്വസ്തന്‍. സോണിയ ഗാന്ധിക്ക് പിന്നിലെ ഉറച്ച സാന്നിധ്യം. രാത്രികാല ചര്‍ച്ചകളിലെ അനിവാര്യത. ഏത് പ്രശ്നത്തിനും പരിഹാരം കാണുന്ന നേതാവ്. തലമുറകളെ ഒന്നിപ്പിക്കുന്ന കണ്ണി. പാര്‍ട്ടിയും വ്യാപാരികളും തമ്മിലുള്ള പാലം. ഇവയെല്ലാം ആയിരുന്നു കോണ്‍ഗ്രസിന് അഹമ്മദ് പട്ടേല്‍. മാധ്യമങ്ങളില്‍ നിന്ന് എപ്പോഴും അകന്നു നിന്നു.

10 ജന്‍പഥിലും അക്‍ബര്‍ റോഡിലെ എ.ഐ.സി.സി ആസ്ഥാനത്തും കോണ്‍ഗ്രസിനായി തന്ത്രങ്ങള്‍ മെനഞ്ഞു. സോണിയാ ഗാന്ധി പ്രസിഡന്‍റായിരിക്കെ പാർട്ടിയിലെ രണ്ടാമന്‍. കോണ്‍ഗ്രസിലെ സ്വാധീനത്തിന് അനുസരിച്ച് അഹമ്മദ് പട്ടേലിനെ ബി.ജെ.പി വേട്ടയാടി. നിയമസഭ തിരഞ്ഞെടുപ്പുകളില്‍ പട്ടേലിന്‍റെ പേരില്‍ വര്‍ഗീയ കാര്‍ഡുകളിറങ്ങി. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ മുസ്‍ലിം മുഖ്യമന്ത്രി എന്ന് പ്രചരിപ്പിച്ചു. ഐ.എസ് ബന്ധം ആരോപിച്ച് പ്രതികൂട്ടിലാക്കാന്‍ ശ്രമിച്ചു. അന്വേഷണ ഏജന്‍സികളുടെ ചോദ്യം ചെയ്യലുകള്‍ തുടർന്നു. ഇതിനെയെല്ലാം അതീജീവിച്ചു അഹമ്മദ് പട്ടേല്‍.

സോണിയ അധ്യക്ഷ സ്ഥാനത്തു നിന്ന് ഒഴിഞ്ഞ് രാഹുല്‍ വന്നതോടെ ഒതുക്കപ്പെട്ടവരുടെ കൂട്ടത്തില്‍ അഹമ്മദ് പട്ടേലും ഉണ്ടായിരുന്നു. എന്നാല്‍ അഹമ്മദ് പട്ടേല്‍ ഇല്ലെങ്കില്‍ പാർട്ടിക്ക് സാമ്പത്തിക സ്ഥിരതയില്ലെന്ന് ബോധ്യമായതോടെ ട്രഷററായി വന്നു. സോണിയ തിരിച്ചു വന്നതോടെ വീണ്ടും പ്രബലനായി.

ബിഹാർ അടക്കമുള്ള തെരഞ്ഞെടുപ്പുകളിലെ പരാജയം ഉയർത്തി ആരോപണ പ്രത്യാരോപണം ശക്തമായിരിക്കെ അഹമ്മദ് പട്ടേലിന്‍റെ വിയോഗം കോണ്‍ഗ്രസിന് മറികടക്കാനാകാത്ത നഷ്ടമാണ്.

]]>
മുതിർന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ അന്തരിച്ചു https://malayalees.ch/senior-congress-leader-ahmed-patel-passes-away-after-battling-with-covid-19/ Wed, 25 Nov 2020 05:35:39 +0000 https://malayalees.ch/?p=35694 മുതിർന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ അന്തരിച്ചു. പുലർച്ചെ 3.30നായിരുന്നു അന്ത്യം. 71 വയസായിരുന്നു. കോവിഡ് ബാധിച്ചതിനെ തുടർന്ന് ആരോഗ്യസ്ഥിതി മോശമായിരുന്നു. മരണവിവരം മകന്‍ ഫൈസല്‍ പട്ടേലാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ രാഷ്ട്രീയ സെക്രട്ടറിയായി ദീർഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. പാർട്ടി ട്രഷറർ. 8 തവണ എം.പി. പാര്‍ട്ടിയുടെ റ്റ് സുപ്രധാന പദവികളും വഹിച്ചിട്ടുണ്ട്. സ്വന്തം പ്രയത്നത്താല്‍ കോണ്ഗ്രസിന്‍റെ ഉന്നത ശ്രേണിയിലെത്തിയ രാഷ്ട്രീയക്കാരനായിരുന്നു അഹമ്മദ് പട്ടേല്‍.

ഗുജറാത്തുകാർക്ക് ബാബു ഭായ് ആണ്, അഹമ്മദ് പട്ടേല്‍. കോണ്‍ഗ്രസിനോടും നെഹ്റു കുടുംബത്തോടുമുള്ള കൂറിന്‍റെ പര്യായം. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്‍റെ പ്രസക്തി രണ്ട് പതിറ്റാണ്ട് മുമ്പ് നഷ്ടമായ ഗുജറാത്തില്‍ നിന്ന് ഉയർന്നുവന്ന നേതാവ്.

സാമൂഹ്യ പ്രവർത്തകനായ പിതാവ് മുഹമ്മദ് ഇഷക്ജി പട്ടേലിന്‍റെ സ്വാധീനമാണ് അഹമ്മദ് പട്ടേലിനെ രാഷ്ട്രീയത്തിലെത്തിച്ചത്. 1976ല്‍ ഗുജറാത്തിലെ ബറൂച്ചില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മത്സരിച്ചായിരുന്നു തുടക്കം. ഇന്ദിര ഗാന്ധിയുടെ നിർദേശ പ്രകാരം 1977ലെ ലോക്‍സഭ തെരഞ്ഞെടുപ്പില്‍ ബറൂച്ചില്‍ മത്സരിച്ച് ജയിക്കുമ്പോള്‍ അഹമ്മദ് പട്ടേലിന് പ്രായം 28. 1980 ലും 84ലും വിജയം ആവർത്തിച്ചു. ഗുജറാത്തില്‍ ബി.ജെ.പി പിടിമുറുക്കിയതോടെ കോണ്‍ഗ്രസ് തളർന്നു.

1990 ലെ തെരഞ്ഞെടുപ്പില്‍ പട്ടേലിന് ആദ്യ പരാജയം. 1993, 1999, 2005, 2011, 2017 എന്നിങ്ങനെ 5 തവണ രാജ്യസഭയിലെത്തി. 2017ലെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ അഹമ്മദ് പട്ടേലിനെ തോല്പിക്കാന്‍ അന്ന് ബി.ജെപി അധ്യക്ഷനായിരുന്ന അമിത് ഷാ പത്മവ്യൂഹം തീർത്തു. എം.പിമാരെ റാഞ്ചിയെടുക്കാനുള്ള ബി.ജെ.പി നീക്കങ്ങളെ ചെറുത്ത് പട്ടേലിനെ കോണ്‍ഗ്രസ് ജയിപ്പിച്ചു.

തോല്‍പ്പിക്കാന്‍ ബി.ജെ.പിയും ജയിപ്പിക്കാന്‍ കോണ്‍ഗ്രസും ആവത് ശ്രമിച്ചത് ദേശീയ രാഷ്ട്രീയത്തില്‍ അദ്ദേഹത്തിന്‍റെ ധാന്യത്തിന് തെളിവാണ്. ഒപ്പം ഗുജറാത്തില്‍ നിന്നുള്ള ഏക മുസ്‍ലിം എംപിയുമായി. 4 പ്രധാനമന്ത്രിമാർ, മന്ത്രിപദം വാഗ്ദാനം ചെയ്തെങ്കിലും അഹമ്മദ് പട്ടേല്‍ സൌമ്യമായി നിരസിച്ചു.

2001 മുതല്‍ 2017വരെ സോണിയ ഗാന്ധിയുടെ രാഷ്ട്രീയ സെക്രട്ടറി. 2004ല്‍ യു.പി.എ സർക്കാറിന്‍റെ രൂപീകരണത്തില്‍ നിർണായക ശക്തിയായി. 2018 ആഗസ്റ്റില്‍ രാഹുല്‍ ഗാന്ധി അധ്യക്ഷനായി എത്തിയതോടെ കോണ്‍ഗ്രസിന്‍റെ ട്രഷററായി. പാർട്ടി ഏല്‍പ്പിച്ച ചുമതലകളെല്ലാം നിറവേറ്റിയാണ് അഹമ്മദ് പട്ടേലിന്‍റെ മടക്കം.

]]>