congress high command – malayalees.ch https://malayalees.ch Malayalam Online News Portal Tue, 06 Jul 2021 07:56:23 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png congress high command – malayalees.ch https://malayalees.ch 32 32 പുനഃസംഘടന നടപടികൾ വേഗം പൂർത്തിയാക്കും ; ഭാരവാഹികൾ ഉടനെന്ന് കോൺഗ്രസ് ഹൈക്കമാൻഡ് https://malayalees.ch/congress-high-command-kerala-congress/ Tue, 06 Jul 2021 07:56:16 +0000 https://malayalees.ch/?p=46424 പുനഃസംഘടന മാനദണ്ഡങ്ങളിൽ പ്രാഥമിക ധാരണയുണ്ടാക്കി കോൺഗ്രസ് ഹൈക്കമാൻഡ്. കേരളത്തിലെ പുനഃസംഘടന നടപടികൾ ഉടൻ പൂർത്തിയാക്കാൻ തീരുമാനം.

പുതിയ കെപിസി സി, ഡി സി സി ഭാരവാഹികളെ ഈ മാസം 15 ന് മുമ്പ് തീരുമാനിക്കുമെന്ന് കോൺഗ്രസ് ഹൈക്കമാൻഡ്. എംപി മാർക്കും എംഎൽഎ മാർക്കും ഡിസിസി പ്രസിഡന്റ് പദവി നൽകേണ്ടന്നാണ് ഹൈക്കമാൻഡ് നിലപാട്. എന്നാൽ ജനപ്രതിനിധികൾ കെപിസി സി ഭാരവാഹിത്വം ഏറ്റെടുക്കുന്നതിൽ വിലക്കുണ്ടാകില്ല.

]]>
രമേശ് ചെന്നിത്തല ഇന്ന് ഹൈക്കമാന്റുമായി കൂടിക്കാഴ്ച നടത്തും https://malayalees.ch/ramesh-chennithala-at-delhi/ Fri, 18 Jun 2021 04:15:49 +0000 https://malayalees.ch/?p=45741 അനുനയ ചർച്ചയ്ക്കായി ഡൽഹിക്ക് വിളിപ്പിച്ച രമേശ് ചെന്നിത്തല ഇന്ന് ഹൈക്കമാന്‍റുമായി കൂടിക്കാഴ്ച നടത്തും. പുതിയ നേതൃത്വവുമായി രമേശ് ചെന്നിത്തല അകലം പാലിക്കുന്നുവെന്ന് മനസിലായതോടെയാണ് ഡൽഹിക്ക് വിളിപ്പിച്ചത്.

നിലവിൽ പദവികളൊന്നുമില്ലാത്ത ചെന്നിത്തലയെ ദേശീയ നേതൃത്വത്തിലേക്ക് കൊണ്ടുവരുന്നതാണ് പ്രധാന ചർച്ച വിഷയം. പ്രവർത്തക സമിതിയിൽ ഉൾപ്പെടുത്തുകയോ ജനറൽ സെക്രട്ടറി പദം നൽകുകയോ ചെയ്യുമെന്നാണ് സൂചന. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തെത്തി നിൽക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നിന്‍റെ ചുമതല നൽകിയേക്കും.

ചെന്നിത്തലയെ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്നും ഒഴിവാക്കിയതിനു പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി ഫോണില്‍ വിളിച്ച് അനുനയിപ്പിച്ചെങ്കിലും രാഹുൽ ഗാന്ധി പ്രശ്ന പരിഹാരത്തിന് ശ്രമിച്ചിരുന്നില്ല. ഒപ്പമുണ്ടായിരുന്നവർ തന്നെ അവസാനനിമിഷം തള്ളിപ്പറഞ്ഞുവെന്ന് കഴിഞ്ഞദിവസം ചെന്നിത്തല അഭിപ്രായപ്പെട്ടിരുന്നു.

]]>
തദ്ദേശ തെരഞ്ഞെടുപ്പ് പോലെ എല്ലാം കേരള നേതാക്കളെ ഏല്‍പിച്ച് മാറിനില്‍ക്കില്ല ഹൈക്കമാന്‍ഡ് https://malayalees.ch/congress-high-command-kerala-assembly-election/ Tue, 19 Jan 2021 05:37:27 +0000 https://malayalees.ch/?p=38827 ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള സമിതിക്ക് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ചുക്കാന്‍ കൈമാറിയെങ്കിലും തീരുമാനങ്ങളെല്ലാം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്‍റെ സൂക്ഷ്മ നീരീക്ഷണത്തില്‍ തന്നെയായിരിക്കും. കേരളത്തിലെ പതിവ് ഗ്രൂപ്പ് കളികള്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അനുവദിക്കില്ല. ഉമ്മന്‍ചാണ്ടിയെ നായകനാക്കുന്നതില്‍ ഐ ഗ്രൂപ്പിന് അമര്‍ഷം ഉണ്ടെങ്കിലും ഹൈക്കമാന്‍ഡിനെ ഭയന്ന് പുറമേക്ക് കാണിച്ചിട്ടില്ല.

തദ്ദേശ തെരഞ്ഞെടുപ്പ് പോലെ എല്ലാം കേരള നേതാക്കളെ ഏല്‍പിച്ച് മാറിനില്‍ക്കില്ലെന്നാണ് ഹൈക്കമാന്‍ഡ് നല്‍കുന്ന സന്ദേശം. പ്രചാരണവും സ്ഥാനാര്‍ത്ഥി നിര്‍ണയവുമടക്കമുള്ള ഓരോ ഘട്ടത്തിലും ഇടപെടാനാണ് തീരുമാനം. കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറും സംഘവും അറിഞ്ഞ് മാത്രമായിരിക്കും കേരളത്തിലെ എല്ലാ നീക്കങ്ങളും. നിരീക്ഷകരായി ചുമതല നല്‍കിയിട്ടുള്ള അശോക് ഗഹലോട്ടും കൂട്ടരും 22ന് എത്തും. തുടര്‍ന്ന് തെരഞ്ഞെടുപ്പ് സമിതിയുമായി ചര്‍ച്ച നടത്തും. താമസിയാതെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനും മാനദണ്ഡങ്ങള്‍ക്ക് രൂപം നല്‍കും. വിജയം മാത്രമായിരിക്കും ലക്ഷ്യം. ഗ്രൂപ്പ് സമവാക്യങ്ങളെ പരമാവധി പടിക്ക് പുറത്ത് നിര്‍ത്തും.

ഉമ്മന്‍ചാണ്ടിയുടെ നേതൃത്വം തെരഞ്ഞെടുപ്പ് സമിതിയില്‍ മാത്രം ഒതുങ്ങില്ല. ഈ മാസം 31 മുതല്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയിലും നിര്‍ണായക റോളില്‍ ഉമ്മന്‍ചാണ്ടിയുണ്ടാവും. ഹൈക്കമാന്‍ഡിന്‍റെ പുതിയ നീക്കത്തില്‍ ഐ ഗ്രൂപ്പ് തൃപ്തരല്ല. പക്ഷേ നിലവിലെ സാഹചര്യത്തില്‍ അനിഷ്ടം കാട്ടിയാല്‍ ഹൈക്കമാന്‍ഡ് വടിയെടുക്കുമെന്ന് ഐ ഗ്രൂപ്പിനറിയാം. അതിനാല്‍ തെരഞ്ഞെടുപ്പ് വിജയം നേടുന്നത് വരെ എന്ത് വിട്ടുവീഴ്ചക്കും ഐ ഗ്രൂപ്പ് വഴങ്ങും. പകരമായി ഭരണത്തിലേറുന്ന സാഹചര്യമുണ്ടാകുമ്പോള്‍ മുഖ്യമന്ത്രി പദത്തില്‍ വീതം വെപ്പിനായി അവകാശവാദം ഉന്നയിക്കും.

പുതിയ സമിതി വന്നതോടെ രാഷ്ട്രീയകാര്യ സമിതിയും അപ്രസക്തമാവും. ഇനി മുതല്‍ രാഷ്ട്രീയകാര്യ സമിതി യോഗം വിളിക്കില്ല. പകരം പത്തംഗ സമിതിയില്‍ അധികാരം കേന്ദ്രീകരിക്കപ്പെടും. ഫലത്തില്‍ കേരളത്തിലെ കെപിസിസി നേതൃത്വമെന്നത് തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഉമ്മന്‍ചാണ്ടി ചെയര്‍മാനായ സമിതിയായി മാറും.

]]>
ഉമ്മന്‍ചാണ്ടിയെ നായകനാക്കുമ്പോള്‍ ഹൈക്കമാന്‍ഡിന് ലക്ഷ്യങ്ങളേറെ.. https://malayalees.ch/oommen-chandy-to-kerala-leadership-again/ Tue, 19 Jan 2021 05:30:36 +0000 https://malayalees.ch/?p=38813
ഉമ്മൻചാണ്ടിയെ മുന്‍നിർത്തി ഹൈക്കമാന്‍ഡ് പയറ്റുന്നത് ദ്വിമുഖ തന്ത്രം. എ ഗ്രൂപ്പിനെ കളത്തിലിറക്കുന്നതിനോടൊപ്പം യുഡിഎഫില്‍ നിന്നും അകന്ന സാമൂഹിക വിഭാഗങ്ങളെ തിരികെ എത്തിക്കാനും കഴിയുമെന്ന് ഹൈക്കമാന്‍ഡ് കണക്കുകൂട്ടുന്നു.

രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് പോരിന് ഇറങ്ങിയാൽ സംസ്ഥാനത്തെ പ്രബല ഗ്രൂപ്പായ എ വിഭാഗം മനസറിഞ്ഞ് കളത്തിലിറങ്ങില്ലെന്ന് ഹൈക്കമാന്‍ഡിന് അറിയാം. പ്രവർത്തനങ്ങൾ ഏകോപിക്കാൻ എ ഗ്രൂപ്പിനുള്ള ശേഷി മറ്റാർക്കുമില്ല. ഉമ്മൻചാണ്ടി തേര് തെളിക്കുമ്പോൾ എണ്ണയിട്ട യന്ത്രം കണക്കെ എ വിഭാഗത്തിന്‍റെ ഗ്രൂപ്പ് സംവിധാനങ്ങൾ ചലിക്കും. ഒപ്പം ഘടക കക്ഷികളുടെ ആവശ്യവും കൂടി പരിഗണിക്കപ്പെട്ടു. ഉമ്മൻചാണ്ടിയെ മുന്നിൽ നിർത്തുക മാത്രമല്ല ചെയ്തിരിക്കുന്നത്. നിലവിലെ നേതൃത്വത്തോട് കലഹിച്ച് നിൽക്കുന്ന വി എം സുധീരൻ മുതൽ കെ മുരളീധരനും കെ സുധാകരനുമടക്കമുള്ള പ്രമുഖരെ കൂടി മുന്നണി പോരാളികളാക്കി അസംതൃപ്തരെ കൂടി ഉൾക്കൊണ്ട് പാർട്ടിക്കുള്ളിൽ യോജിപ്പിന്‍റെ തലം സൃഷ്ടിക്കാനും നേതൃത്വം ലക്ഷ്യമിടുന്നു.

മറുപക്ഷത്ത് മുഖ്യമന്ത്രി പദവിയിലേക്ക് കണ്ണ് വെച്ചിരിക്കുന്ന ചെന്നിത്തലക്കും കൂട്ടായ പ്രവർത്തനം അനിവാര്യമാണ്. അതിനാൽ പ്രചാരണം നയിക്കാൻ ഉമ്മൻചാണ്ടി എത്തുന്നതിലെ താൽപര്യ കുറവ് തൽക്കാലം ഐ ഗ്രൂപ്പിനും പ്രകടിപ്പിക്കാനാവില്ല. സ്ഥാനാർഥി നിർണയം കൂടി ഈ സമിതിക്ക് കീഴിലാക്കുന്നതോടെ വിജയം ഉറപ്പാക്കേണ്ടത് മുതിർന്ന നേതാക്കളുടെ കൂട്ടുത്തരവാദിത്വമായി മാറും.

ഇതിനെല്ലാം അപ്പുറം ഇനിയും അയയാത്ത ക്രൈസ്ത വിഭാഗങ്ങളെ തിരികെ പാളയത്തിലേക്ക് എത്തിക്കാനുള്ള ഉത്തരവാദിത്വം ഉമ്മൻചാണ്ടിയുടേത് കൂടിയാക്കി മാറ്റാനും ഹൈക്കമാന്‍ഡിനാകും.

]]>