Congress election – malayalees.ch https://malayalees.ch Malayalam Online News Portal Thu, 25 Feb 2021 05:56:59 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Congress election – malayalees.ch https://malayalees.ch 32 32 സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് https://malayalees.ch/congress-meeting-4/ Thu, 25 Feb 2021 05:56:51 +0000 https://malayalees.ch/?p=40654 സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. സ്ഥാനാർഥി നിർണയത്തിലുള്ള മാനദണ്ഡവും ഇന്നു ചേരുന്ന യോഗത്തിൽ രൂപീകരിക്കും. ഘടകകക്ഷികളുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ നടക്കാനിരിക്കെ സീറ്റ് വിഭജനത്തിലെ കോണ്‍ഗ്രസ് നിലപാടിനും ഇന്ന് അന്തിമ ധാരണയാവും.

തെര‍ഞ്ഞെടുപ്പ് സമിതിയുടെ ആദ്യ യോഗത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിന് മാനദണ്ഡം വേണമെന്ന് തീരുമാനിച്ചിരുന്നു. വിജയ സാധ്യത മാത്രമാണ് മുഖ്യ ഘടകമെന്നാണ് നേതാക്കളും ഹൈക്കമാന്‍റും ആവര്‍ത്തിക്കുന്നത്. സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും ഇത്തവണ കൂടുതല്‍ പ്രാതിനിധ്യം ഉണ്ടാവും. സിറ്റിങ് എംഎല്‍എമാര്‍ക്കെല്ലാം സീറ്റ് നല്‍കും. എഐസിസി ഡാറ്റാ അനലിറ്റിക് വിഭാഗം നടത്തുന്ന സര്‍വേ കൂടി അടിസ്ഥാനമാക്കിയാവും അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക്ക് രൂപം നല്‍കുക.

ഈ മാസം അവസാനത്തോടെ സ്ഥാനാര്‍ഥി പട്ടിക കേന്ദ്ര തെരഞ്ഞെടുപ് കമ്മറ്റിക്ക് കൈമാറാനാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലെ ധാരണ. ഘടകകക്ഷികളുമായി ഇതുവരെ നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങളും യോഗം പരിഗണിക്കും. ഒപ്പം എന്‍സിപി പിളര്‍ത്തി എന്‍സികെ എന്ന പുതിയ പാര്‍ട്ടിയുമായെത്തിയ മാണി സി കാപ്പനെ എങ്ങനെ ഉള്‍കൊള്ളണമെന്ന കാര്യത്തിലും ചില ചര്‍ച്ചകള്‍ക്ക് സാധ്യതയുണ്ട്.

]]>