complaint – malayalees.ch https://malayalees.ch Malayalam Online News Portal Tue, 26 Dec 2023 07:36:15 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png complaint – malayalees.ch https://malayalees.ch 32 32 വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനം; സിറിയക് ജോസഫിനെതിരെ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് പരാതി https://malayalees.ch/complaint-to-supreme-court-chief-justice-against-cyriak-joseph/ Tue, 26 Dec 2023 07:35:55 +0000 https://malayalees.ch/?p=93508 ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് പരാതി. ഉന്നത പദവിയിലിരിക്കെ വരവില്‍ കവിഞ്ഞ സ്വത്ത് സാമ്പാദിച്ചെന്നാണ് ആരോപണം. പൊതുപ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്ക്കലാണ് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകിയത്.

സുപ്രീംകോടതി ജഡ്ജിയായി വിരമിച്ച ജസ്റ്റിക് സിറിയക് ജോസഫിനെതിരെയാണ് സൂപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന് പരാതി നല്‍കിയത്. സിറിയക് തോമസ് ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസായിരുന്ന സമയത്തും കേരള ഹൈകോടതിയിലും ഡല്‍ഹി ഹൈകോടതിയിലും ജഡ്ജിയായിരുന്ന സമയത്തും ജഡ്ജ് പദവി ദുരുപയോഗം ചെയ്ത് വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നാണ് ആരോപണം.

ജഡ്ജ്‌മെന്റ് എഴുതാത്ത ജഡ്ജിയെന്ന പേരുദോഷം വരുത്തിയ ആളാണ് സിറിയക് ജോസഫ്. അഭയകേസിലടക്കം പ്രതികള്‍ക്ക് വേണ്ടി ഇടപെട്ടു. തന്റെ പദവി ഉപയോഗിച്ച് കുടുംബാഗങ്ങള്‍ക്ക് സ്ഥാനമാനങ്ങള്‍ നേടിക്കൊടുത്തെന്നും പരാതിയില്‍ പറയുന്നു. നിലവില്‍ ലോകായുക്ത ജസ്റ്റിസാണ് സിറിയക് ജോസഫ്. കെ.ടി ജലീല്‍ അടക്കം നേരത്തെ സമാന ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.

]]>
ജാതിപ്പേര് വിളിച്ചു, മുഖത്ത് കാറിത്തുപ്പി; ശബരിമലയില്‍ ഉണ്ണിയപ്പ നിര്‍മാണ ടെണ്ടറെടുത്ത കരാറുകാരനെ അധിക്ഷേപിച്ചു https://malayalees.ch/caste-abuse-against-the-person-who-won-the-tender-for-unniyappam-production-at-sabarimala/ Sat, 30 Sep 2023 04:33:45 +0000 https://malayalees.ch/?p=88644 സംസ്ഥാനത്ത് വീണ്ടും ജാതി അധിക്ഷേപ പരാതി. ശബരിമലയില്‍ ഉണ്ണിയപ്പ നിര്‍മാണ ടെണ്ടറെടുത്ത കരാറുകാരന് നേരെ ജാതി അധിക്ഷേപമെന്ന് പരാതി. മറ്റ് കരാറുകാര്‍ ജാതിപ്പേര് വിളിച്ച് അപമാനിച്ചെന്നും മുഖത്ത് കാറിത്തുപ്പിയെന്നും പരാതി. പരാതി നല്‍കി 24 ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടിയിട്ടില്ലെന്നും പരാതിക്കാരന്‍ ട്വന്റിഫോറിനോട് പ്രതികരിച്ചു.(caste abuse against the person who won the tender for unniyappam production at sabarimala)

ടെണ്ടര്‍ റദ്ദാക്കാനായി കേസില്‍ കുടുക്കാന്‍ ശ്രമമെന്നും കരാറുകരന്‍ പറഞ്ഞു. ശബരിമലയില്‍ കയറാന്‍ അനുവദിക്കില്ലെന്നും മറ്റു കരാറുകാര്‍ ഭീഷണിപ്പെടുത്തിയതായും പരാതിക്കാരന്‍ പറഞ്ഞു. കരാര്‍ ലഭിക്കുമെന്ന് ഉറപ്പായതോടെ ഇക്കാര്യം അന്വേഷിക്കാന്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് എത്തിയപ്പോഴാണ് ജാതി അധിക്ഷേപം നേരിട്ടതെന്ന് കരാറുകാരന്‍ പറയുന്നു.

ഈ മാസം അഞ്ചിന് പൊലീസിന് പരാതി നല്‍കിയെങ്കിലും പ്രതികളെ ആരെയും പിടികൂടിയിട്ടില്ല. കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഫോണിലൂടെയും വീട്ടിലെത്തിയും ഭീഷണിപ്പെടുത്തുന്നതായും കരാറുകാരന്‍ പറഞ്ഞു. ടെണ്ടര്‍ ഇല്ലാതാക്കാനായി മ്യൂസിയം പൊലീസില്‍ മറ്റു കരാറുകാര്‍ പരാതി നല്‍കിയതായും ജാതി അധിക്ഷേപം നേരിട്ട കരാറുകാരന്‍ പ്രതികരിച്ചു.

]]>
ഓൺലൈൻ കൺസൾട്ടേഷനിടെ നഗ്നതാ പ്രദർശനം; പ്രതി കസ്റ്റഡിയിൽ https://malayalees.ch/police-arrest-accused-for-women-doctor-complaint/ Tue, 31 Jan 2023 04:12:50 +0000 https://malayalees.ch/?p=75348 ഓൺലൈൻ കൺസൾട്ടേഷനിടെ വനിതാ ഡോക്ടർക്കു നേരെ നഗ്‌നതാപ്രദർശനം നടത്തിയ സംഭവത്തിൽ പ്രതിയെ കസ്റ്റഡിയിലെടുത്തു. തൃശൂർ സ്വദേശി മുഹമ്മദ് സുഹൈദിനെയാണ് ആറൻമുള പൊലീസ് കസ്റ്റഡിയിൽ എടുത്തത്. തൃശൂരിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

മുഹമ്മദ് സുഹൈബ് കൺസൾട്ടേഷനിടെ സ്വകാര്യഭാഗങ്ങൾ കാണിച്ചുവെന്നാണ് പരാതി. കോന്നി സർക്കാർ മെഡിക്കൽ കോളജിലെ മാനസികാരോഗ്യവിഭാഗത്തിലെ ഡോക്ടറാണ് പരാതിക്കാരി. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. ഓൺലൈൻ കൺസൾട്ടേഷൻ ഡ്യൂട്ടിയായിരുന്നു ഡോക്ടർക്കുണ്ടായിരുന്നത്. വീട്ടിൽ ഇരുന്ന് ലാപ്‌ടോപ് ഉപയോഗിച്ച് ഇ സഞ്ജീവനി മുഖാന്തരം ഡോക്ടർ കൺസൾട്ടേഷൻ നടത്തുകയായിരുന്നു. ഇതിനിടെ മുഹമ്മദ് സുഹൈബ് നഗ്‌നതാപ്രദർശനം നടത്തിയെന്നാണ് ഡോക്ടറുടെ പരാതി.

കോന്നി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ മുഖേനയാണ് ഡോക്ടർ പരാതി നൽകിയത്. സംഭവം നടന്നത് ആറന്മുള പൊലീസ് സ്‌റ്റേഷൻ പരിധിയിൽ ആയതിനാൽ കേസ് ഇവിടേക്ക് കൈമാറുകയായിരുന്നു.

]]>
കൂടുതൽ പേർ തട്ടിപ്പിന് ഇരയായി; പ്രവീൺ റാണക്കെതിരെ വീണ്ടും പരാതി https://malayalees.ch/another-complaint-against-praveen-rana/ Sat, 14 Jan 2023 07:48:55 +0000 https://malayalees.ch/?p=74476 പ്രവീൺ റാണക്കെതിരെ വീണ്ടും പരാതി. ചാവക്കാട് പൊലീസ് സ്റ്റേഷനിൽ ഇതുവരെ ലഭിച്ചത് രണ്ടു പരാതികളാണ്. ഈ രണ്ടു പരാതികളിൽ പൊലീസ് കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്. പാലയൂർ സ്വദേശികളാണ് പരാതിക്കാർ. കൂടുതൽ പേർ തട്ടിപ്പിന് ഇരയായിയായിട്ടുണ്ടെന്നാണ് സൂചന.

ഇതിനിടെ സേഫ് ആന്റ് സ്ട്രോങ്ങ്‌ തട്ടിപ്പിൽ പ്രതികരണവുമായി ജീവനക്കാർ രംഗത്തുവന്നിരുന്നു. തങ്ങൾ ആത്മഹത്യയുടെ വക്കിലെന്ന് ജീവനക്കാർ പറഞ്ഞു. റാണയുടെ വീട്ടുകാരെയും, അടുത്ത ജീവനക്കാരെയും ചോദ്യം ചെയ്താൽ നഷ്ടപ്പെട്ട പണം കണ്ടെത്താനാകും. പണം ധൂർത്തടിച്ചു എന്ന പ്രവീണ് റാണയുടെ വാക്കുകൾ കള്ളമാണെന്ന് ജീവനക്കാർ ആരോപിച്ചു. ഡയറക്ടർ ബോർഡിലുള്ള മനീഷ് ഉൾപ്പെടെ ഉള്ളക്കർക്ക് തട്ടിപ്പിനെ കുറിച്ച് അറിയാമെന്നും സേഫ് ആന്റ് സ്ട്രോങ്ങ്‌ കമ്പനി ജീവനക്കാർ പ്രതികരിച്ചു.

സേഫ് ആന്‍ഡ് സ്ട്രോങ് നിക്ഷേപ തട്ടിപ്പ് കേസില്‍ താന്‍ നിരപരാധിയെന്ന് ആവര്‍ത്തിക്കുകയാണ് പ്രതി പ്രവീണ്‍ റാണ. യഥാര്‍ഥ കള്ളന്‍മാര്‍ പുറത്തുവരുമെന്നും റോയല്‍ ഇന്ത്യ പീപ്പിള്‍സ് പാര്‍ട്ടി സിന്ദാബാദ് എന്നും ജയിലിനുള്ളിലേക്ക് പ്രവേശിക്കും മുന്‍പ് റാണ പറഞ്ഞു.

തൃശൂര്‍ സ്വദേശി ഹണി തോമസിന്റെ പരാതിയിലായിരുന്നു റാണയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഒളിവില്‍ കഴിയവെ ബുധനാഴ്ചയായിരുന്നു പ്രവീണ്‍ റാണയെ പൊലീസ് പിടികൂടിയത്. തന്റെ കൈവശം പണമൊന്നുമില്ലെന്നാണ് പ്രവീണ്‍ റാണ പൊലീസിന് മൊഴി നല്‍കിയത്. അക്കൗണ്ട് കാലിയാണെന്നാണ് അവകാശവാദം. എന്നാല്‍ പിടിയിലാകുന്നതിന് മുമ്പ് പണം ബിനാമി അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. സുഹൃത്തിന് 16 കോടി കടം കൊടുത്തിട്ടുണ്ടെന്നും മൊഴിയില്‍ പറയുന്നുണ്ട്.

]]>
ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക മറന്ന സംഭവം; ഭർത്താവിനെതിരെ മെഡിക്കൽ കോളജ് നൽകിയ പരാതി പ്രതികാര നടപടിയെന്ന് യുവതി https://malayalees.ch/scissors-kozhikode-medical-college-revenge/ Fri, 14 Oct 2022 04:35:21 +0000 https://malayalees.ch/?p=69596 ശസ്ത്രക്രിയക്കിടെ കത്രിക മറന്നുവച്ച സംഭവത്തിൽ ഭർത്താവിനെതിരെ മെഡിക്കൽ കോളജ് നൽകിയ പരാതി പ്രതികാര നടപടിയെന്ന് ഹർഷിന. പരാതിയുമായി മുന്നോട്ടുപോകാനാണ് ഹർഷിനയുടെ തീരുമാനം.

ഡോക്ടർമാരുടെ അനുവാദമില്ലാതെ ദൃശ്യങ്ങൾ പകർത്തിയെന്ന് കാട്ടിയാണ് യുവതിയുടെ ഭർത്താവ് അഷ്റഫിനെതിരെ മെഡിക്കൽ കോളേജ് അധികൃതർ പരാതി നൽകിയത്. ഇത് പ്രതികാര നടപടിയാണെന്ന് ഹർഷിനയുടെ കുടുംബം പറയുന്നു. തെറ്റു പറ്റിയതായി ഡോക്ടർമാർ സമ്മതിക്കുന്ന വിഡിയോ പകർത്തിയ സംഭവത്തിലായിരുന്നു നടപടി.

കത്രിക രൂപത്തിലുള്ള ശസ്ത്രക്രിയ ഉപകരണം അടിവാരം സ്വദേശി ഹർഷിനയുടെ വയറ്റിൽ മറന്നു വെച്ച സംഭവത്തിൽ മറ്റേതോ ആശുപത്രിയിലെ ശസ്ത്രക്രിയയിൽ സംഭവിച്ച പിഴവാകാമെന്ന വിശദീകരണമായിരുന്നു കോഴിക്കോട് മെഡിക്കൽ കോളജ് അധികൃതർ ആദ്യം നൽകിയത്. എന്നാൽ ഈ വാദം പൊളിക്കുന്ന വിഡിയോ പിന്നീട് പുറത്തു വന്നതോടെ ആശുപത്രി അധികൃതർ പ്രതിരോധത്തിലായി.

ആശുപത്രിക്ക് തെറ്റുപറ്റിയതായി ഡോക്ടർമാർ സമ്മതിക്കുന്ന വിഡിയോ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഇതിനിടയിലാണ് യുവതിയുടെ ഭർത്താവായ അഷ്റഫിനെതിരെ കോഴിക്കോട് മെഡിക്കൽ കോളജ് അധികൃതർ പരാതി നൽകിയത്. ഇന്ന് വൈകിട്ട് മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ ഹാജരാവാൻ ആവശ്യപ്പെട്ടതായി അഷ്റഫ് പറഞ്ഞു. അനുമതിയില്ലാതെ ദൃശ്യങ്ങൾ പകർത്തിയെന്ന് കാട്ടി മെഡിക്കൽ കോളജ് മാതൃശിശുസംരക്ഷണ കേന്ദ്രത്തിലെ ഡോക്ടർമാർ സൂപ്രണ്ടിന് പരാതി നൽകുകയായിരുന്നു.

2017 നവംബർ മാസത്തിലാണ് ഹർഷിന കോഴിക്കോട് മെഡിക്കൽ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ വച്ച് പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. അതിന് ശേഷമാണ് യുവതിക്ക് കടുത്ത ആരോഗ്യപ്രശ്‌നങ്ങൾ തുടങ്ങിയത്. നിരവധി ആശുപത്രികൾ കയറിയിറങ്ങി. 30 വയസായപ്പോഴേക്കും ശരീരം വല്ലാതെ ദുർബലമായതോടെ വൃക്കരോഗമോ ക്യാൻസറോ ബാധിച്ചെന്ന് വരെ ഹർഷിനയും വീട്ടുകാരും കരുതി. അടുത്തിടെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ച് നടത്തിയ സിടി സ്‌കാനിംഗിലാണ് ശരീരത്തിൽ കത്രികയുണ്ടെന്ന് കണ്ടെത്തിയത്.

കോഴിക്കോട് മെഡിക്കൽ കോളജിൽ വച്ച് തന്നെ നടത്തിയ ശസ്ത്രക്രിയയിലൂടെ ഹർഷിനയുടെ ശരീരത്തിൽ നിന്നും പുറത്തെടുത്തത് 11 സെന്റീമിറ്റർ നീളമുള്ള കത്രികയാണ്. മൂത്രസഞ്ചിയിലേക്ക് കത്രിക കുത്തിനിന്നതുമൂലം ആ ഭാഗത്ത് പഴുപ്പും നീരും വന്നതായിരുന്നു യുവതിയുടെ ശാരീരിക ബുദ്ധിമുട്ടുകൾക്ക് കാരണം.

]]>
ബിരിയാണി വാങ്ങിത്തരാമെന്ന് പ്രലോഭിപ്പിച്ച് സ്കൂൾ കുട്ടികളെ സമരത്തിനു കൊണ്ടുപോയി; എസ്എഫ്ഐ പ്രവർത്തകർക്കെതിരെ പരാതി https://malayalees.ch/sfi-school-students-protest-complaint/ Wed, 27 Jul 2022 05:22:54 +0000 https://malayalees.ch/?p=65469 രക്ഷിതാക്കളുടെ അനുമതിയില്ലാതെ എസ്എഫ്ഐ പ്രവർത്തകർ സ്കൂൾ കുട്ടികളെ സമരത്തിനു കൊണ്ടുപോയെന്ന് പരാതി. പാലക്കാട് കലക്ടറേറ്റ് മാർച്ചിലാണ് പത്തിരിപ്പാല ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളെ കൊണ്ടുപോയത്. ഇതേ തുടർന്ന് എസ്എഫ്ഐ പ്രവർത്തകരും നാട്ടുകാരും തമ്മിൽ വാക്കേറ്റമുണ്ടായി.

ബിരിയാണി വാങ്ങിത്തരാമെന്ന് പ്രലോഭിപ്പിച്ച് കുട്ടികളെ സമരത്തിനു കൊണ്ടുപോയെന്നാണ് പരാതി. രക്ഷിതാക്കളോ അധ്യാപകരോ ഇക്കാര്യം അറിഞ്ഞിരുന്നില്ല. കുട്ടികൾ വീട്ടിൽ നിന്ന് പുറപ്പെട്ടെങ്കിലും സ്കൂളിൽ എത്തിയില്ല. തുടർന്ന് രക്ഷിതാക്കൾ നടത്തിയ അന്വേഷണത്തിൽ എസ്എഫ്ഐ പ്രവർത്തകർ കുട്ടികളെ സമരത്തിനായി കൊണ്ടുപോയെന്ന് മനസ്സിലായി. തുടർന്ന് രക്ഷിതാക്കൾ സ്കൂളിൽ പ്രതിഷേധം നടത്തി. സമര പരിപാടി കഴിഞ്ഞ് മടങ്ങിവരവെ എസ്എഫ്ഐ പ്രവർത്തകരും രക്ഷിതാക്കളും തമ്മിൽ ഉന്തും തള്ളുമുണ്ടായി. അടുത്തുള്ള കോളജിലെ ചേട്ടന്മാർ തങ്ങളെ വിളിച്ചുകൊണ്ടുപോവുകയായിരുന്നു എന്ന് കുട്ടികൾ പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസും രക്ഷിതാക്കളും പരാതി നൽകിയിരിക്കുകയാണ്. ഇടത് അനുഭാവമുള്ള ചില അധ്യാപകരുടെ പിന്തുണയോടെയാണ് കുട്ടികളെ എസ്എഫ്ഐ കൊണ്ടുപോയതെന്ന് രക്ഷിതാക്കൾ ആരോപിക്കുന്നു. സ്കൂളിൽ ഇന്ന് അടിയന്തിര പിടിഎ യോഗം നടക്കും.

]]>