Community spread – malayalees.ch https://malayalees.ch Malayalam Online News Portal Fri, 13 Nov 2020 08:18:29 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Community spread – malayalees.ch https://malayalees.ch 32 32 സംസ്ഥാനത്തെ ഭൂരിഭാഗം ക്ലസ്റ്ററുകളിലും കോവിഡ് വ്യാപനം അവസാനിച്ചതായി ആരോഗ്യവകുപ്പിന്‍റെ റിപ്പോര്‍ട്ട് https://malayalees.ch/covid-community-spread-ends/ Fri, 13 Nov 2020 08:18:22 +0000 https://malayalees.ch/?p=35040 സംസ്ഥാനത്തെ ഭൂരിഭാഗം ക്ലസ്റ്ററുകളിലും കോവിഡ് വ്യാപനം അവസാനിച്ചതായി ആരോഗ്യവകുപ്പിന്‍റെ പ്രതിവാര റിപ്പോര്‍ട്ട്. 610 ക്ലസ്റ്ററില്‍ 417ലും രോഗവ്യാപനം ശമിച്ചു. ഇടുക്കി ഒഴികെ എല്ലാ ജില്ലകളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുറവാണ്.

ക്ലസ്റ്ററുകളിലെ തീവ്ര കോവിഡ് വ്യാപനം ഇല്ലാതായെന്ന ശുഭസൂചനയാണ് ആരോഗ്യവകുപ്പിന്‍റെ പ്രതിവാര റിപ്പോര്‍ട്ട് നല്‍കുന്നത്. കോവിഡ് വ്യാപനം രൂക്ഷമായിരുന്ന 610 മേഖലകളിൽ നാനൂറ്റി പതിനേഴും നിർജീവമായി. ഒക്ടോബർ അവസാന വാരത്തെ അപേക്ഷിച്ച് നവംബറിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. നൂറ് പേരെ പരിശോധിക്കുമ്പോൾ 31 പേർക്ക് രോഗബാധ കണ്ടെത്തിയിരുന്ന മലപ്പുറത്ത് ഇപ്പോൾ‌ ഇത് 16 ആണ്. 20 നു മുകളിലായിരുന്ന തിരുവനപുരത്ത് 11 ആണ് ടി പി ആർ. ഇടുക്കിയിൽ മാത്രമാണ് നേരിയ വർധന.

ഓണത്തിന് ശേഷം ആദ്യമായി ഇന്നലെ സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് താഴെയെത്തിയിരുന്നു. കഴിഞ്ഞ മാസം 13ന് 18 ശതമാനത്തിന് മുകളില്‍ പോയിരുന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇന്നലെ 9.68 ആയി. ചികിൽസയിലുള്ളവരുടെ എണ്ണവും കുറഞ്ഞുവരികയാണ്. തൊണ്ണൂറ്റിയാറായിരം പേർ ഒരേ സമയം ചികിൽസയിലുണ്ടായിരുന്നിടത്ത് രോഗികളുടെ എണ്ണം 77,813 ആയി .

ഐസിയുവിലും വെന്‍റിലേറ്ററിലും കഴിയുന്നവരുടെ എണ്ണത്തിലും കുറവുണ്ട്. 927 പേരാണ് തീവ്ര പരിചരണ വിഭാഗത്തിലുള്ളത്. രോഗവ്യാപനത്തില്‍ കുറവുണ്ടെങ്കിലും മരണനിരക്കിൽ കുറവില്ല. പന്ത്രണ്ടു ദിവസത്തിടെ 312 പേരാണ് കൊവിഡ് മരണത്തിന് കീഴടങ്ങിയത്. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് വരുന്നതിനാൽ ജാഗ്രത തുടരണമെന്നാണ് ആരോഗ്യവകുപ്പിന്‍റെ നിര്‍ദേശം. കോവിഡാനന്തരം രോഗങ്ങൾ ഗുരുതരമാകുന്നവരുടെ എണ്ണവും വർദ്ധിക്കുന്നതും ആശങ്കയുണ്ടാക്കുന്നുണ്ട്

]]>
കൂടുതല്‍ പ്രദേശങ്ങളില്‍ സമൂഹ വ്യാപനം നടന്നിട്ടുണ്ടാകാമെന്ന് ആരോഗ്യ വിദഗ്ധര്‍ https://malayalees.ch/health-experts-about-covid-community-spread/ Tue, 21 Jul 2020 05:36:40 +0000 https://malayalees.ch/?p=28814 ക്ലസ്റ്ററുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ ആന്റിജെന്‍ ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് വിദഗ്ധര്‍

സംസ്ഥാനത്ത് കൂടുതല്‍ പ്രദേശങ്ങളില്‍ സമൂഹ വ്യാപനം നടന്നിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് ആരോഗ്യ വിദഗ്ധര്‍. ക്ലസ്റ്ററുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ ആന്റിജെന്‍ ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കേണ്ട സ്ഥിതിയാണ്. സമ്പര്‍ക്ക വ്യാപന സാധ്യതകളെ കുറിച്ച് പഠനം നടത്തണമെന്നും ആരോഗ്യ വിദഗ്ധര്‍ ആവശ്യപ്പെടുന്നു.

പൂന്തുറയിലും പുല്ലുവിളയിലും മാത്രമായിരിക്കില്ല സമൂഹ വ്യാപനമുണ്ടായിരിക്കുക. സംസ്ഥാനത്ത് ഓരോ ദിവസവും ക്ലസ്റ്ററുകള്‍ രൂപപ്പെട്ടുവരികയാണ്. അതുകൊണ്ട് തന്നെ വ്യാപന സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്ന് ഡോ. അനൂപ് കുമാര്‍ പറയുന്നു.

വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തി ക്വാറന്റൈനില്‍ കഴിയുന്നവരില്‍ നിന്നല്ല ഇപ്പോള്‍ രോഗവ്യാപനമുണ്ടാകുന്നത്. ഉറവിടമറിയാത്ത കേസുകള്‍ കൂടുകയാണ്. വേഗത്തില്‍ കൂടുതല്‍ ആന്റിജെന്‍ ടെസ്റ്റ് നടത്തുന്നതിലൂടെ വ്യാപനം നിയന്ത്രിക്കാനാകും. എങ്ങനെയാണ് സമ്പര്‍ക്ക കേസുകള്‍ കൂടുന്നതെന്ന് സംബന്ധിച്ച് പഠനങ്ങളൊന്നും കാര്യമായി നടക്കുന്നില്ല. ഇത്തരം പഠനങ്ങള്‍ ആവശ്യമാണെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

]]>
തിരുവനന്തപുരത്ത് ഗുരുതര സാഹചര്യം; പൂന്തുറ, പുല്ലുവിള പ്രദേശങ്ങളിൽ സമൂഹവ്യാപനം https://malayalees.ch/kerala-latest-covid-update-news-11/ Sat, 18 Jul 2020 04:16:20 +0000 https://malayalees.ch/?p=28683 തിരുവനന്തപുരത്ത് ഗുരുതര സാഹചര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തീരമേഖലയിൽ അതിവേഗമാണു രോഗവ്യാപനം.പൂന്തുറ,പുല്ലുവിള പ്രദേശങ്ങളിൽ സാമൂഹ്യവ്യാപനത്തിൽ എത്തിയെന്നു വിലയിരുത്തുന്നതായും മുഖ്യമന്ത്രി

തിരുവനന്തപുരത്ത് ഗുരുതര സാഹചര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തീരമേഖലയിൽ അതിവേഗമാണു രോഗവ്യാപനം. പൂന്തുറ, പുല്ലുവിള പ്രദേശങ്ങളിൽ സാമൂഹ്യവ്യാപനത്തിൽ എത്തിയെന്നു വിലയിരുത്തുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

247പേര്‍ക്കാണ് ഇന്ന് തിരുവനന്തപുരത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് പോസറ്റീവായ കേസുകളില്‍ രണ്ട് പേര്‍ മാത്രമാണ് വിദേശത്തു നിന്നെത്തിയത്. ഇതില്‍ 237 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് സ്ഥിരീകരിച്ചത്. നാല് ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. മൂന്ന് പേരുടെ ഉറവിടം അറിയില്ല. ഇത് ആസാധാരണസാഹചര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

തീരമേഖലയില്‍ അതിവേഗമാണു രോഗവ്യാപനം. കരിങ്കുളം പഞ്ചായത്തിൽ പുല്ലുവിളയിൽ 97 സാംപിളുകൾ പരിശോധിച്ചപ്പോൾ 51 പോസിറ്റീവ് ആണ്. പൂന്തുറ ആയുഷ് കേന്ദ്രത്തിൽ 50 ടെസ്റ്റിൽ 26 പോസിറ്റീവ്. പുതുക്കുറിശിയിൽ 75 സാംപിളുകൾ പരിശോധിച്ചപ്പോൾ 20 എണ്ണം പോസിറ്റീവ് ആയി.

അതേസമയം തീരപ്രദേശങ്ങളില്‍ നാളെ മുതല്‍ ലോക്ക്ഡൗണ്‍ ആരംഭിക്കും. തീരദേശമേഖലയെ മൂന്ന് മേഖലയായി തരം തിരിക്കും. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാകുന്നതിന് പൊലീസിന്റെ നേതൃത്വത്തില്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തും.

ഈ സംവിധാനത്തിന്റെ ചുമതലയിലുള്ള സ്പെഷൽ ഓഫിസർ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാധ്യായ ആയിരിക്കും. ഇതിന് പ്രത്യേക കൺട്രോൾ റൂം ഉണ്ടാകും. ആരോഗ്യ വകുപ്പ്, പൊലീസ്, കോർപറേഷൻ, പഞ്ചായത്ത് ഇവയെല്ലാം സംയുക്തമായി പ്രതിരോധ പ്രവർത്തനം നടത്തും. അഞ്ചുതെങ്ങ് മുതൽ പെരുമാതുറ വരെയുള്ള മേഖലയുടെ ചുമതല ട്രാഫിക് സൗത്ത് എസ്പി ബി.കൃഷ്ണകുമാറിനും വേളി മുതൽ വിഴിഞ്ഞം വരെയുള്ള മേഖലയുടെ ചുമതല വിജിലൻസ് എസ്പി എ.ഇ.ബൈജുവിനുമാണ്.

കാഞ്ഞിരംകുളം മുതല്‍ പൊഴിയൂർ വരെയുള്ള മേഖല പൊലീസ് ട്രെയിനിങ് കോളജ് പ്രിൻസിപ്പൽ കെ.എൽ.ജോൺകുട്ടിയുടെ നിയന്ത്രണത്തിലായിരിക്കും. മൂന്ന് മേഖലകളിലേക്കും ഡിവൈഎസ്പിമാരെയും നിയമിച്ചു. ജനമൈത്രി പൊലീസ് ഉദ്യോഗസ്ഥരുടെ സേവനവും വിനിയോഗിക്കും. ഇതോടൊപ്പം മുതിർന്ന ഉദ്യോഗസ്ഥർ വേറെയും ഉണ്ടാകും. സോണുകളിൽ ഓരോന്നിലും 2 മുതിർന്ന ഐഎഎസ് ഓഫിസർമാരെ ഇൻസിഡന്റ് കമാൻഡർമാരായി നിയോഗിക്കും. സോൺ 1– ഹരികിഷോർ, യു.വി.ജോസ്, സോൺ 2– എം.ജി.രാജമാണിക്യം, ബാലകിരൺ, സോൺ 3– വെങ്കിടേശ പതി, ബിജു പ്രഭാകർ.

ഇതിനു പുറമേ ആവശ്യം വരികയാണെങ്കിൽ ശ്രീവിദ്യ, ദിവ്യ അയ്യർ എന്നിവരുടെ സേവനവും വിനിയോഗിക്കും. ഇതോടൊപ്പം ആരോഗ്യകാര്യങ്ങളെല്ലാം ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽതന്നെ നടക്കും. തീരമേഖലയിൽ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ നിശ്ചിത സമയത്ത് തുറക്കും. മത്സ്യബന്ധനം സംബന്ധിച്ച് നിലവിലെ നിയന്ത്രണങ്ങൾ തുടരും.

അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ നിശ്ചിത സമയം തുറക്കും മത്സ്യബന്ധനഖേലയില്‍ നിലവിലെ നിയന്ത്രണം തുടരും. ഭക്ഷ്യസംസ്‌കരണമേഖലയില്‍ സിവില്‍ സപ്ലൈസ് സാധനങ്ങള്‍ വിതരണം ചെയ്യും. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ അത്യാവശ്യയാത്രമാത്രമെ സാധ്യമാകൂ. അവശ്യസാധനങ്ങള്‍ ലഭ്യമാക്കും. തീരദേശമേഖലയിലെ സഞ്ചാരം അവസാനിപ്പിക്കണം. കരികുളം മേഖലയില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പടുത്തിയതായും മുഖ്യമന്ത്രി പറഞ്ഞു.

]]>
ഇന്ത്യയില്‍ സാമൂഹിക വ്യാപനമില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്ര ആരോഗ്യമന്ത്രി; 90 ശതമാനം ​കേസുകളും എട്ട്​ സംസ്ഥാനങ്ങളിൽ https://malayalees.ch/no-community-spread-in-india-says-health-minister-harsh-vardhan/ Thu, 09 Jul 2020 10:11:18 +0000 https://malayalees.ch/?p=28250 കോവിഡ് രോഗികളുടെ എണ്ണം രാജ്യത്ത് പത്തുലക്ഷം പേരില്‍ 538 ആളുകള്‍ എന്ന നിലയിലാണ്. അതേസമയം ലോകശരാശരി 1453 ആണെന്നും കേന്ദ്രമന്ത്രി പറഞ്ഞു

ഇന്ത്യയില്‍ കോവിഡ് സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍. ഇന്നു നടത്തിയ ചര്‍ച്ചയിലും രാജ്യത്ത്‌കോവ്ഡ് സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ അറിയിച്ചത്. എന്നാല്‍ രാജ്യത്തെ ചില പോക്കറ്റുകളില്‍ രോഗവ്യാപനം ഉയര്‍ന്ന നിലയിലാണ്. 90 ശതമാനം രോഗികളും എട്ട്​ സംസ്ഥാനങ്ങളിലാണുള്ളതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഇതിനര്‍ത്ഥം ഇന്ത്യയില്‍ സമൂഹവ്യാപനം സംഭവിച്ചു എന്നല്ലെന്ന്, മന്ത്രിതല സമിതിയുടെ യോഗശേഷം ഹര്‍ഷവര്‍ധന്‍ പറഞ്ഞു. ഇന്ത്യയി​ൽ കോവിഡ്​ രോഗികളുടെ പ്രതിദിന വർധന റെക്കോർഡിലെത്തിയതിന്​ പിന്നാലെയാണ്​ ആരോഗ്യമന്ത്രിയുടെ പ്രതികരണം

സംസ്ഥാനങ്ങളിലെ ആശുപത്രികളിലെ ഐ.സി.യുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാനും ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങളും ഉപേദശങ്ങളും നല്‍കാനും വിദഗ്ധ ഡോക്ടര്‍മാരടങ്ങിയ സംഘത്തെ കേന്ദ്ര ആരോഗ്യമന്ത്രാലയം നിയോഗിച്ചിട്ടുണ്ടെന്നും ഹര്‍ഷവര്‍ധന്‍ വ്യക്തമാക്കി.

കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ മൂന്നാമതാണ് എന്നാണ് ടിവി ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇക്കാര്യം ശരിയായ കാഴ്ചപ്പാടോടെയാണ് വിലയിരുത്തേണ്ടത്. ജനസംഖ്യയുടെ കാര്യത്തില്‍ ലോകത്തെ രണ്ടാമത്തെ വലിയ രാജ്യമാണ് ഇന്ത്യ. കോവിഡ് രോഗികളുടെ എണ്ണം രാജ്യത്ത് പത്തുലക്ഷം പേരില്‍ 538 ആളുകള്‍ എന്ന നിലയിലാണ്. അതേസമയം ലോകശരാശരി 1453 ആണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം 24,879 പേർക്കാണ്​ രാജ്യത്ത്​ കോവിഡ്​ സ്ഥിരീകരിച്ചത്​. 7,67,296 പേർക്കാണ്​ രാജ്യത്ത്​ ഇതുവരെ കോവിഡ്​ സ്ഥിരീകരിച്ചത്​​. മഹാരാഷ്​ട്ര, തമിഴ്​നാട്​, കർണാടക, ​ഡൽഹി, തെലങ്കാന, യു.പി, ആന്ധ്രപ്രദേശ്​ തുടങ്ങിയ സംസ്ഥാനങ്ങളിലാണ്​ കോവിഡ്​ കേസുകളിൽ ഭൂരിപക്ഷവും.

നേരത്തെ മുംബൈയിൽ മാത്രം കോവിഡ്​ മരണം 5,000 കടന്നിരുന്നു. 62 പേരാണ്​ കഴിഞ്ഞ ദിവസം മാത്രം മരിച്ചത്​. 23,214 പേരാണ്​ മുംബൈയിൽ മാത്രം രോഗം ബാധിച്ച്​ ചികിൽസയിലുള്ളത്​. സമാന സ്ഥിതി തന്നെയാണ്​ ഡൽഹിയിലും നിലവിലുള്ളത്​.

]]>
തിരുവനന്തപുരത്ത് ഇന്ന് മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍; ലംഘിച്ചാല്‍ കടകളുടെ ലൈസന്‍സ് റദ്ദാക്കും https://malayalees.ch/more-restrictions-in-trivandum-to-prevent-covid-community-spread/ Thu, 25 Jun 2020 04:17:29 +0000 https://malayalees.ch/?p=27568 വ്യാപാര സ്ഥാപനങ്ങള്‍ക്ക് പ്രത്യേക സമയം അനുവദിച്ചു. നിര്‍ദേശത്തില്‍ ചില അവ്യക്തതകള്‍ ഉണ്ടായിരുന്നതിനാല്‍ ചാല, പാളയം മാര്‍ക്കറ്റുകളില്‍ നഗരസഭാ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി തുറക്കേണ്ട കടകള്‍ നിശ്ചയിച്ചു

കോവിഡ് സമൂഹ വ്യാപനം തടയാന്‍ തിരുവനന്തപുരത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഇന്ന് മുതല്‍ കര്‍ശനമാക്കും. നിയമങ്ങള്‍ പാലിക്കാത്ത കടകളുടെ ലൈസന്‍സ് റദ്ദാക്കാനാണ് തീരുമാനം. ഇന്നലെ നാല് പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്.

സമൂഹ വ്യാപന സാധ്യത തടയുന്നതിനുള്ള കര്‍ശന നടപടികളാണ് തലസ്ഥാനത്ത് ജില്ലാഭരണകൂടവും നഗരസഭയും ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന്‍റെ ഭാഗമായാണ് വ്യാപാര സ്ഥാപനങ്ങള്‍ക്ക് പ്രത്യേക സമയം അനുവദിച്ചത്. നിര്‍ദേശത്തില്‍ ചില അവ്യക്തതകള്‍ ഉണ്ടായിരുന്നതിനാല്‍ ഇന്നലെ ചാല, പാളയം മാര്‍ക്കറ്റുകളില്‍ നഗരസഭാ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി തുറക്കേണ്ട കടകള്‍ നിശ്ചയിച്ച് നല്‍കിയിരുന്നു.

ഇന്ന് പച്ചക്കറി കടകള്‍ ഉണ്ടാകില്ല. കോഴിക്കടകള്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ തുറക്കാനാണ് അനുമതി. മാളുകളിലെ സൂപ്പര്‍മാര്‍ക്കറ്റുകള്‍ തിങ്കള്‍, ബുധന്‍, വെള്ളി, ശനി ദിവസങ്ങളിലേ തുറക്കാവൂ. നിര്‍ദേശങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് നഗരസഭ കടക്കും.

ജില്ലയില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ച നാല് പേരും സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. ഇതില്‍ ഒരാള്‍ തമിഴ്നാട് സ്വദേശിയാണ്. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 75 ആയി. ജില്ലയിലാകെ 22,680 പേര്‍ നിരീക്ഷണത്തിലുണ്ട്. കരിക്കകത്തെ 91ആം നമ്പര്‍ വാര്‍ഡും കടകംപള്ളിയിലെ വാര്‍ഡ് നമ്പര്‍ 92ഉം കണ്ടെയ്ന്‍മന്‍റ് സോണുകളാണ്.

ഇന്നലെ 152 പേര്‍ക്ക് കോവിഡ്

തുടര്‍ച്ചയായ ആറാം ദിവസവും സംസ്ഥാനത്ത് രോഗികളുടെ എണ്ണം 100 കടന്നു. ഇതോടെ രോഗികളുടെ എണ്ണം 1691 ആയി. പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കും കൊല്ലം ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും പാലക്കാട് ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും രോഗബാധ കണ്ടെത്തി. ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ 15 പേര്‍ക്ക് വീതമാണ് രോഗം സ്ഥിരീകരിച്ചത്

കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 35 പേരുടേത് ഉള്‍പ്പെടെ രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 81 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതുവരെ 1888 പേര്‍ രോഗവിമുക്തരായിട്ടുണ്ട്. സമൂഹ വ്യാപനമുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

1,54,759 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. പുതുതായി 14 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 14 പ്രദേശങ്ങളെ കണ്ടൈമെന്റ് സോണില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ആകെ 111 ഹോട്ട്സ്പോട്ടുകളാണ് നിലവില്‍ സംസ്ഥാനത്തുള്ളത്.

]]>
സംസ്ഥാനത്ത് 5 ദിവസത്തിനിടെ 657 പേര്‍ക്ക് കോവിഡ്; 3 ജില്ലകളില്‍ ഉറവിടം കണ്ടെത്താത്ത രോഗികളുടെ എണ്ണം കൂടുന്നു https://malayalees.ch/within-5-days-657-covid-cases-in-kerala/ Wed, 24 Jun 2020 05:00:24 +0000 https://malayalees.ch/?p=27523 തിരുവനന്തപുരത്ത് ഉറവിടം അറിയാത്ത കേസുകള്‍ ഒരാഴ്ചക്കിടെ 7 ആണ്. അവരുമായുള്ള സമ്പര്‍ക്കത്തിലൂടെ 5 പേര്‍ക്ക് രോഗം വന്നു. തൃശൂരില്‍ ഒരാഴ്ചക്കിടെ 4 സമ്പര്‍ക്ക കേസുകളില്‍ മൂന്നും കോര്‍പറേഷന്‍ ജീവനക്കാരാണ്.

സംസ്ഥാനത്ത് ആശങ്ക വര്‍ധിപ്പിച്ച് കോവിഡ് രോഗബാധിതരുടെ എണ്ണം കൂടുന്നു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചത് 657 പേര്‍ക്ക്. തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ ഉറവിടം കണ്ടെത്താത്ത രോഗികളുടെ എണ്ണം വര്‍ധിക്കുന്നതില്‍ ആരോഗ്യ വകുപ്പിന് ആശങ്കയുണ്ട്.

തുടര്‍ച്ചയായി അഞ്ച് ദിവസം രോഗബാധിതരുടെ എണ്ണം 100 കടന്നു. കഴിഞ്ഞ വെള്ളിയാഴ്ച 118 പേര്‍ക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ശനിയാഴ്ചയായപ്പോള്‍ അത് 127ഉം ഞായറാഴ്ചയായപ്പോള്‍ 133ഉം ആയി. തിങ്കളാഴ്ച 138 പേര്‍ക്കാണ് രോഗബാധയുണ്ടായത്. ഇന്നലെയാകട്ടെ 141 പേരായി രോഗബാധിതര്‍. രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിനൊപ്പം ഉറവിടം കണ്ടെത്താത്ത രോഗികളുടെ എണ്ണവും വര്‍ധിക്കുന്നു എന്നാണ് സര്‍ക്കാരിനെ കുഴക്കുന്ന കാര്യം.

തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് ഉറവിടം അറിയാത്ത കേസുകള്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ 7 ആണ്. അവരുമായുള്ള സമ്പര്‍ക്കത്തിലൂടെ 5 പേര്‍ക്ക് രോഗം വന്നു. തൃശൂരില്‍ ഒരാഴ്ചക്കിടെ ഉണ്ടായ 4 സമ്പര്‍ക്ക കേസുകളില്‍ മൂന്നും കോര്‍പറേഷന്‍ ജീവനക്കാരാണ്. ഇവര്‍ക്ക് എവിടെ നിന്ന് രോഗം വന്നു, ഇവരില്‍ നിന്ന് കൂടുതല്‍ പേരിലേക്ക് പകര്‍ന്നിരിക്കാം എന്നതാണ് തൃശൂരിലെ പ്രധാന ആശങ്ക. ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ മലപ്പുറത്താണ്. അതീവ ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ സമൂഹ വ്യാപനത്തിലേക്ക് കടക്കുമെന്നാണ് സര്‍ക്കാരും ആരോഗ്യ വിദഗ്ധരും നല്‍കുന്ന മുന്നറിയിപ്പ്.

]]>