COMMONWEALTH GAMES – malayalees.ch https://malayalees.ch Malayalam Online News Portal Mon, 15 Aug 2022 08:11:24 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png COMMONWEALTH GAMES – malayalees.ch https://malayalees.ch 32 32 സ്വർണ മെഡൽ നേടിയ ട്രിപ്പിൾ ജംപ് താരം എൽദോസ് പോളിന് ജന്മ നാടിന്റെ ഉജ്വല സ്വീകരണം https://malayalees.ch/hometown-welcomes-eldose-paul/ Mon, 15 Aug 2022 08:11:05 +0000 https://malayalees.ch/?p=66431 കോമൺവെൽത്ത് ഗെയിംസിൽ സ്വർണ മെഡൽ നേടിയ ട്രിപ്പിൾ ജംപ് താരം എൽദോസ് പോളിന് ജന്മ നാടിന്റെ ഉജ്വല സ്വീകരണം. കോലഞ്ചേരിയിൽ സംഘടിപ്പിച്ച സ്വീകരണത്തിൽ നൂറ് കണക്കിന് നാട്ടുകാരും, ബന്ധുക്കളും പങ്കെടുത്തു. രാജ്യത്തിന് വേണ്ടി സ്വർണ നേട്ടം കൈവരിച്ചതിൽ സന്തോഷമെന്ന് എൽദോസ് പോൾ പറഞ്ഞു.

കോമൺവെൽത്ത് ഗെയിംസിൽ സ്വർണ നേട്ടം കരസ്ഥമാക്കി ജന്മനാട്ടിലെത്തിയ ട്രിപ്പിൾ ജംപ് താരം എൽദോസ് പോളിന് സ്‌നേഹോഷ്മള സ്വീകരണം. തുറന്ന ജീപ്പിൽ ജനങ്ങളെ അഭിവാദ്യം ചെയ്ത് രാജ്യത്തിന്റെ അഭിമാന താരം.

രാജ്യത്തിന് വേണ്ടി സുവർണ നേട്ടം കൈവരിച്ചതിൽ സന്തോഷമെന്ന് എൽദോസ് പോൾ പറഞ്ഞു. മലയാളിയെന്ന നിലയിൽ അഭിമാനം. പ്രതിസന്ധികളിൽ തുണയായി നിന്നവർക്ക് നന്ദി.

നാലാം വയസിൽ അമ്മയെ നഷ്ടപ്പെട്ട എൽദോസ് പോളിനെ വളർത്തി വലുതാക്കിയ മുത്തശ്ശിയ്ക്ക് സ്‌നേഹ മധുരം.

കോലഞ്ചേരിയിൽ ഒരുക്കിയ സ്വീകരണ ചടങ്ങിൽ ബെന്നി ബെഹനാൻ എം.പി, പി.വി. ശ്രീനിജൻ എംഎൽഎ, ബിഷപ്പ് എബ്രഹാം മാർ സേവേറിയോസ് തുടങ്ങിയവർ സംസാരിച്ചു.

]]>
Commonwealth Games 2022; പുരുഷ ബാഡ്മിന്റണിൽ ഇന്ത്യയുടെ ലക്ഷ്യ സെന്നിന് സ്വർണം https://malayalees.ch/cwg-badminton-lakshya-defeats-yong-in-thriller-to-clinch-gold/ Mon, 08 Aug 2022 12:45:20 +0000 https://malayalees.ch/?p=66102 കോമൺ വെൽത്ത് ഗെയിംസിന്റെ അവസാന ദിവസം സ്വർണം നേട്ടത്തിൽ തിളങ്ങി ഇന്ത്യൻ ബാഡ്മിന്റൺ താരങ്ങൾ. 21 വയസ് കാരൻ ലക്ഷ്യ സെന്നിന്റെ വിട്ടുകൊടുക്കാത്ത ലഷ്യ ബോധമുള്ള പ്രകടനം പുരുഷ ബാഡ്മിന്റണിൽ ഇന്ത്യയ്ക്ക് സ്വർണ്ണം സമ്മാനിച്ചു.

ഫൈനലിൽ കരുത്തനായ മലേഷ്യൻ താരം സേ യോഗ് ഇഗിനെയാണ് സെൻ തകർത്തത്. ആദ്യ സെറ്റ് നഷ്ട്ടമായതിന് ശേഷം ശക്തമായി തിരിച്ചടിച്ചാണ് സെന്നിന്റെ വിജയം. 19-21 ന് ആദ്യ സെറ്റ് നഷ്ടമായപ്പോൾ വിജയം അകന്ന് പോകുമെന്ന് കരുതിയടത്ത് നിന്നാണ് 21-9, 21- 16 ന് തുടർച്ചയായി രണ്ട് സെറ്റുകൾ നേടി സ്വർണം ലക്ഷ്യ സെൻ നേടിയെടുത്തത്.

നേരത്തെ ഇന്ത്യയുടെ പി വി സിന്ധു വനിത സിംഗിൾസ് സ്വർണം നേടിരുന്നു. ലക്ഷ്യയുടെ വിജയത്തോടെ ഇരട്ടി മധുരമായിരിക്കുകയാണ്.

ലോക പത്താം നമ്പർ താരമായ ലക്ഷ്യ കഴിഞ്ഞ തോമസ് കപ്പ്‌ കിരീടം നേടിയ ഇന്ത്യൻ ടീമിന് വേണ്ടി മികച്ച പ്രകടനം നടത്തിയിരുന്നു. മലേഷ്യൻ താരത്തോട് മൂന്ന് മത്സരങ്ങളിലാണ് ലക്ഷ്യ സെൻ ഇതുവരെ ഏറ്റുമുട്ടിയത്. ഒരിക്കൽ പോലും ലഷ്യ സെന്നിനെ തോൽപ്പിക്കാൻ സേ യോഗ് ഇഗിന് സാധിച്ചിട്ടില്ല.

]]>
Commonwealth Games 2022 കൊവിഡ് പോസിറ്റീവായിട്ടും ഓസീസ് താരം കളത്തിൽ; വിവാദം https://malayalees.ch/tahlia-mcgrath-covid-commonwealth-cricket/ Mon, 08 Aug 2022 08:36:13 +0000 https://malayalees.ch/?p=66090 കോമൺവെൽത്ത് ഗെയിംസ് ക്രിക്കറ്റ് ഫൈനലിൽ ഓസ്ട്രേലിയ ആയിരുന്നു ജേതാക്കൾ. കലാശപ്പോരിൽ 9 റൺസിനു കാലിടറിയ ഇന്ത്യക്ക് വെള്ളിമെഡൽ കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ഇതിനിടെ ഓസീസ് ടീമിനായി കളത്തിലിറങ്ങിയ ഒരു താരത്തിന് കൊവിഡ് പോസിറ്റീവായിരുന്നു എന്ന വിവരം പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്.

ഓൾറൗണ്ടർ തഹിലിയ മഗ്രാത്ത് ആണ് കൊവിഡ് ബാധിതയായിട്ടും കലാശപ്പോരിൽ പാഡ് കെട്ടിയത്. കൊവിഡ് ബാധിതയായിട്ടും ഐസിസിയുടെയും കോമൺവെൽത്ത് ഗെയിംസ് ഫെഡറേഷൻ്റെയുമൊക്കെ പ്രത്യേക അനുമതിയോടെയാണ് തഹിലിയ കളത്തിലിറങ്ങിയത്. മത്സരത്തിനു മുൻപ് രോഗലക്ഷണങ്ങളുണ്ടായിരുന്ന താരത്തെ ടെസ്റ്റ് ചെയ്തപ്പോൾ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. വേണ്ട മുൻകരുതലുകൾ സ്വീകരിച്ചാണ് താരം കളിക്കാനിറങ്ങിയതെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ വാർത്താ കുറിപ്പിലൂടെ അറിയിച്ചു. മത്സരത്തിനു മുൻപ് ടീം അംഗങ്ങളുമായി ഇടപഴകാതെ ഒറ്റക്കാണ് മഗ്രാത്ത് ഇരുന്നത്.

മത്സരത്തിൽ രണ്ട് റൺസെടുത്ത് പുറത്തായ താരം 2 ഓവറിൽ 24 റൺസ് വഴങ്ങുകയും ചെയ്തു.

ഫൈനലിൽ ഓസ്ട്രേലിയ 9 റൺസിന് ഇന്ത്യയെ പരാജയപ്പെടുത്തുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ എട്ട് വിക്കറ്റ് നഷ്ടത്തിൽ 161 റൺസ് നേടിയപ്പോൾ ഇന്ത്യയുടെ മറുപടി ബാറ്റിം​ഗ് 152 റൺസിൽ അവസാനിച്ചു. 43 പന്തുകളിൽ 65 റൺസ് നേടിയ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും ജമീമ റോഡ്രിഗ്സും മാത്രമാണ് ഇന്ത്യൻ നിരയിൽ മികച്ചുനിന്നത്.

കോമൺവെൽത്ത് ഗെയിംസ് ക്രിക്കറ്റിൽ വെങ്കല മെഡൽ ന്യൂസീലൻഡിനാണ്. മൂന്നാം സ്ഥാനക്കാർക്കുള്ള മത്സരത്തിൽ ഇംഗ്ലണ്ടിനെ ആധികാരികമായി തകർത്തെറിഞ്ഞാണ് ന്യൂസീലൻഡ് വെങ്കല മെഡൽ സ്വന്തമാക്കിയത്. ഇംഗ്ലണ്ട് മുന്നോട്ടുവച്ച 111 റൺസ് വിജയലക്ഷ്യം 2 വിക്കറ്റ് നഷ്ടപ്പെടുത്തി 12 ആം ഓവറിൽ തന്നെ ന്യൂസീലൻഡ് മറികടന്നു.

]]>
Commonwealth Games 2022 മിക്സഡ് ടേബിൾ ടെന്നീസിൽ ഇന്ത്യക്ക് സ്വർണം https://malayalees.ch/commonwealth-games-mixed-tt-gold-india/ Mon, 08 Aug 2022 04:31:49 +0000 https://malayalees.ch/?p=66074 കോമൺവെൽത്ത് ഗെയിംസ് മിക്സഡ് ടേബിൾ ടെന്നീസിൽ ഇന്ത്യക്ക് സ്വർണം. ഇന്ത്യയുടെ അചന്ത ശരത് കമാൽ- ശ്രീജ അകുല സഖ്യമാണ് മലേഷ്യയുടെ ചൂംഗ്- ലിൻ കൂട്ടുകെട്ടിനെ പരാജയപ്പെടുത്തി സുവർണനേട്ടം സ്വന്തമാക്കിയത്. 2022 ഗെയിംസിൽ ഇന്ത്യയുടെ 18ആം സ്വർണനേട്ടമാണിത്. സ്കോർ: 11-4, 9-11, 11-5, 11-6.

ബാഡ്മിന്റൺ വനിതാ ഡബിൾസിൽ ഇന്ത്യയ്ക്ക് വെങ്കലം ലഭിച്ചു. ട്രീസ ജോളി- ഗായത്രി ഗോപിചന്ദ് സഖ്യമാണ് മെഡൽ നേടിയത്. മത്സരത്തിൽ ഓസ്‌ട്രേലിയൻ സഖ്യം വെന്റി ചാൻ, സോമർവിൽ എന്നിവരെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ഇന്ത്യൻ ടീം തോൽപ്പിച്ചത്.

കോമൺവെൽത്ത് ​ഗെയിംസ് വനിതാ ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് വെള്ളി മെഡൽ ലഭിച്ചു. ഫൈനലിൽ ഓസ്ട്രേലിയ 9 റൺസിന് ഇന്ത്യയെ പരാജയപ്പെടുത്തുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ എട്ട് വിക്കറ്റ് നഷ്ടത്തിൽ 161 റൺസ് നേടിയപ്പോൾ ഇന്ത്യയുടെ മറുപടി ബാറ്റിം​ഗ് 152 റൺസിൽ അവസാനിച്ചു.

കോമൺവെൽത്ത് ഗെയിംസ് ക്രിക്കറ്റിൽ വെങ്കല മെഡൽ ന്യൂസീലൻഡിനാണ്. മൂന്നാം സ്ഥാനക്കാർക്കുള്ള മത്സരത്തിൽ ഇംഗ്ലണ്ടിനെ ആധികാരികമായി തകർത്തെറിഞ്ഞാണ് ന്യൂസീലൻഡ് വെങ്കല മെഡൽ സ്വന്തമാക്കിയത്. ഇംഗ്ലണ്ട് മുന്നോട്ടുവച്ച 111 റൺസ് വിജയലക്ഷ്യം 2 വിക്കറ്റ് നഷ്ടപ്പെടുത്തി 12 ആം ഓവറിൽ തന്നെ ന്യൂസീലൻഡ് മറികടന്നു.

വനിതകളുടെ 50 കിലോഗ്രാം ബോക്‌സിംഗിൽ നിഖാത് സരീൻ സ്വർണം നേടി. വടക്കൻ അയർലൻഡ് താരത്തെയാണ് നിഖാത് സരീൻ പരാജയപ്പെടുത്തിയത്.

വനിതകളുടെ 48 കിലോഗ്രാം ബോക്‌സിംഗിൽ നീതു ഗൻഗാസ് സ്വർണം നേടിയിരുന്നു. ഇംഗ്ലണ്ടിന്റെ ഡെമി ജെയ്ഡിനെ കീഴടക്കി സുവർണ നേട്ടം കുറിച്ച നീതു സൂപ്പർ താരം മേരി കോമിനു പകരമാണ് ഗെയിംസിനുള്ള ഇന്ത്യൻ സംഘത്തിൽ ഉൾപ്പെട്ടത്.

അതേസമയം ട്രിപ്പിൾ ജമ്പിൽ സ്വർണവും വെള്ളിയും മലയാളി താരങ്ങൾ സ്വന്തമാക്കി. 17.03 മീറ്റർ ദൂരം താണ്ടിയ എറണാകുളം കോലഞ്ചേരി സ്വദേശി എൽദോസ് പോൾ സുവർണനേട്ടം നേടിയപ്പോൾ ഒരു മില്ലിമീറ്റർ വ്യത്യാസത്തിൽ കോഴിക്കോട് നാദാപുരം സ്വദേശി അബ്ദുള്ള അബൂബക്കർ വെള്ളി മെഡൽ സ്വന്തമാക്കി.

]]>
10,000 മീറ്റർ നടത്തത്തിൽ പ്രിയങ്ക ഗോസ്വാമിക്ക് വെള്ളി https://malayalees.ch/10000-%e0%b4%ae%e0%b5%80%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%bc-%e0%b4%a8%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b5%bd-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af/ Sat, 06 Aug 2022 12:25:11 +0000 https://malayalees.ch/?p=66046 Commonwealth Games 2022: കോമൺവെൽത്തിൽ വനിതകളുടെ 10,000 മീറ്റർ നടത്തത്തിൽ പ്രിയങ്ക ഗോസ്വാമിക്ക് വെള്ളി. മികച്ച പ്രകടനം പുറത്തെടുത്താണ് താരം രാജ്യത്തിന് മെഡൽ സമ്മാനിച്ചത്. കോമൺവെൽത്തിൽ പ്രിയങ്കയുടെ കന്നി മെഡൽ നേട്ടമാണിത്. കോമൺവെൽത്ത് അത്‌ലറ്റിക്സിൽ ഇന്ത്യയുടെ മൂന്നാം മെഡൽ കൂടിയാണ് ഇത്.

49 മിനിറ്റ് 38 സെക്കൻഡ് എന്ന സമയത്തിലാണ് പ്രിയങ്ക മാരത്തൺ പൂർത്തിയാക്കിയത്. തന്റെ ഏറ്റവും മികച്ച വ്യക്തിഗത നേട്ടം കൂടിയാണ് ഇത്. മത്സരം ആരംഭിച്ചയുടൻ വളരെ വേഗത്തിൽ ലീഡിലേക്ക് കുതിച്ച പ്രിയങ്ക 4000 മീറ്റർ (4 കി.മീ) പിന്നിട്ടപ്പോൾ ഒന്നാമതെത്തുകയും ചെയ്തു.

എന്നാൽ 8 കിലോമീറ്റർ പിന്നിട്ടപ്പോൾ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അവസാന 2 കിലോമീറ്റർ പിന്നിട്ടപ്പോൾ 26-കാരി രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഓസ്‌ട്രേലിയയുടെ ജെമിമ മൊണ്ടാഗിക്കാണ് സ്വർണം.

]]>
Commonwealth Games 2022 ബാർബഡോസിനെതിരെ 100 റൺസ് വിജയം; ഇന്ത്യൻ ക്രിക്കറ്റ് ടീം സെമിയിൽ https://malayalees.ch/commonwealth-games-india-cricket-won-barbados/ Thu, 04 Aug 2022 04:41:03 +0000 https://malayalees.ch/?p=65897 കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം സെമിയിൽ. ഇന്നലെ നടന്ന അവസാന ഗ്രൂപ്പ് മത്സരത്തിൽ ബാർബഡോസിനെ 100 റൺസിനു തകർത്താണ് ഇന്ത്യ കലാശപ്പോരിലേക്ക് ടിക്കറ്റെടുത്തത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടപ്പെടുത്തി 162 റൺസ് നേടിയപ്പോൾ വിൻഡീസിന് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 62 റൺസെടുക്കാനേ സാധിച്ചുള്ളൂ. ജമീമ റോഡ്രിഗസ് (46 പന്തിൽ 56) ആണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. ബൗളിംഗിൽ രേണുക സിംഗ് 4 വിക്കറ്റ് വീഴ്ത്തി.

രണ്ടാം ഓവറിൽ തന്നെ സ്മൃതി മന്ദന (5) മടങ്ങിയെങ്കിലും മൂന്നാം നമ്പറിലെത്തിയ ജമീമ റോഡ്രിഗസ് ഷഫാലി വർമയ്ക്ക് ഉറച്ച പിന്തുണ നൽകിയതോടെ സ്കോർബോർഡ് ചലിച്ചു. പതിവുപോലെ ഷഫാലി ആക്രമിച്ചുകളിച്ചപ്പോൾ ജമീമ ഒരുവശത്ത് ഉറച്ചുനിന്നു. 71 റൺസിൻ്റെ തകർപ്പൻ കൂട്ടുകെട്ടിനു ശേഷം ഷഫാലി മടങ്ങി. 26 പന്തിൽ 43 റൺസെടുത്ത താരം ദൗർഭാഗ്യകരമായി റണ്ണൗട്ടാവുകയായിരുന്നു. നേരിട്ട ആദ്യ പന്തിൽ തന്നെ ഹർമൻപ്രീത് കൗറും ഏറെ വൈകാതെ വിക്കറ്റ് കീപ്പർ തനിയ ഭാട്ടിയയും (6) മടങ്ങിയതോടെ ഇന്ത്യ പതറി. എന്നാൽ, ദീപ്തി ശർമയുമൊത്ത് അഞ്ചാം വിക്കറ്റിൽ ജമീമ പടുത്തുയർത്തിയ അപരാജിതമായ 70 റൺസ് കൂട്ടുകെട്ട് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചു. ജമീമയും 28 പന്തിൽ 34 റൺസെടുത്ത ദീപ്തി ശർമ്മയും നോട്ടൗട്ടാണ്.

മറുപടി ബാറ്റിംഗിൽ ഒരിക്കൽ പോലും ഇന്ത്യക്ക് വെല്ലുവിളിയാവാൻ ബാർബഡോസിനു സാധിച്ചില്ല. ഓസ്ട്രേലിയക്കെതിരായ പ്രകടനം രേണുക സിംഗ് വീണ്ടും പുറത്തെടുത്തതോടെ ബാർബഡോസ് ടോപ്പ് ഓർഡർ ചീട്ടുകൊട്ടാരം പോലെ തകർന്നു. ബാർബഡോസ് നിരയിൽ ഏഴ് പേരാണ് ഒറ്റയക്കത്തിനു പുറത്തായത്. 16 റൺസെടുത്ത കിഷോണ നൈറ്റ് ആണ് അവരുടെ ടോപ്പ് സ്കോറർ. ഇന്ത്യൻ ബൗളർമാരിൽ രേണുകയ്ക്കൊപ്പം മേഘ്ന സിംഗ്, രാധ യാദവ്, സ്നേഹ് റാണ, ഹർമൻപ്രീത് കൗർ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ഓഗസ്റ്റ് ആറിനാണ് സെമിഫൈനൽ.

]]>
Commonwealth Games 2022 ജൂഡോയിൽ തുലിക മാനു വെള്ളി https://malayalees.ch/tulika-maan-judo-silver-commonwealth-games/ Thu, 04 Aug 2022 04:39:34 +0000 https://malayalees.ch/?p=65894 കോമൺവെൽത്ത് ഗെയിംസ് ജൂഡോയിൽ തുലിക മാനു വെള്ളി. കലാശപ്പോരിൽ സ്കോട്ട്‌ലൻഡിൻ്റെ സാറ അഡ്ലിങ്ടണോട് പൊരുതിക്കീഴടങ്ങിയാണ് തുലിക വനിതകളുടെ 78 കിലോഗ്രാം വിഭാഗത്തിൽ രണ്ടാം സ്ഥാനത്തെത്തിയത്. മത്സരത്തിൻ്റെ തുടക്കത്തിൽ മുന്നിട്ടുനിന്ന ഇന്ത്യൻ താരത്തെ അവസാന ഘട്ടത്തിൽ മലർത്തിയടിച്ച സാറ അഡ്ലിങ്‌ടൺ സ്വർണം നേടുകയായിരുന്നു.

കോമൺ വെൽത്ത് ഗെയിംസിൽ ഭാരോദ്വഹനത്തിൽ ലവ്പ്രീത് സിങ് വെങ്കലം നേടിയിരുന്നു. പുരുഷന്മാരുടെ 109 കിലോ വിഭാഗത്തിലായിരുന്നു നേട്ടം. ആകെ 355 കിലോയാണ് ഉയർത്തിയത്. സ്നാച്ചിൽ 163 കിലോ ഉയർത്തി ദേശീയ റെക്കോഡ് കുറിച്ചു. ക്ലീൻ ആൻഡ് ജെർക്കിൽ 192 കിലോയും. 109ന് മുകളിലുള്ളവരുടെ വിഭാഗത്തിൽ ഗുർദീപ് സിങ്ങും വെങ്കലം നേടി. 390 കിലോയാണ് ആകെ ഉയർത്തിയത്. ഭാരോദ്വഹനത്തിൽ മൂന്ന് സ്വർണമുൾപ്പെടെ പത്ത് മെഡലുകളാണ് ഇന്ത്യ ബർമിങ്ഹാമിൽ നേടിയത്. ബോക്സിങ്ങിൽ വനിതകളുടെ 50 കിലോ വിഭാഗത്തിൽ വെയ്ൽസിന്റെ ഹെലൻ ജോൺസിനെ നിഖാത്ത് വീഴ്ത്തി (5–0). സെമിയിൽ ഇംഗ്ലണ്ടിന്റെ സവാന്ന ആൽഫി സ്റ്റബ്ലിയാണ് എതിരാളി. ശനിയാഴ്ചയാണ് മത്സരം.

തേജസ്വിൻ ശങ്കറിന്‌ ഹൈജമ്പിൽ വെങ്കലം ലഭിച്ചു. 2.22 മീറ്റർ ചാടിയാണ്‌ നേട്ടം. 2022 കോമൺവെൽത്ത് അത്‌ലറ്റിക്‌സിലെ ഇന്ത്യയുടെ ആദ്യ മെഡലാണ്‌ ഇത്. ഹൈജമ്പിൽ കോമൺവെൽത്ത്‌ ഗെയിംസ്‌ മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരനാണ്‌. ഇരുപത്തിമൂന്നുകാരൻ ആദ്യ ചാട്ടത്തിൽ 2.10 മീറ്റർ മറികടന്നു. തുടർന്ന്‌ 2.15, 2.19, 2.22 മീറ്റർ. ഒടുവിൽ 2.25 മീറ്റർ മറികടക്കുന്നതിൽ പരാജയപ്പെട്ടു. ന്യൂസിലൻഡിന്റെ ഹാമിഷ്‌ കെർ (2.25) സ്വർണം നേടി. ഓസ്‌ട്രേലിയക്കാരൻ ബ്രെൻഡൻ സ്‌റ്റാർക്കിനാണ്‌ വെള്ളി.

]]>
കോമൺവെൽത്ത് മിക്സഡ് ബാഡ്മിന്റണിൽ ഇന്ത്യയ്ക്ക് വെള്ളി https://malayalees.ch/cwg-2022-india-win-silver-in-badminton-mixed-team/ Wed, 03 Aug 2022 04:16:37 +0000 https://malayalees.ch/?p=65807 കോമൺവെൽത്ത് ഗെയിംസ് ബാഡ്മിന്റൺ മിക്സഡ് ഇനത്തിൽ ഇന്ത്യയ്ക്ക് നിരാശ. നിലവിലെ CWG ചാമ്പ്യൻമാർ ഫൈനലിൽ മലേഷ്യയോട് 1-3 ന് തോറ്റു. ഇതോടെ ഇന്ത്യയ്ക്ക് വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. സ്റ്റാർ ഷട്ടിൽ പി.വി സിന്ധു മാത്രമാണ് വിജയിച്ചത്.

തുടർച്ചയായ രണ്ടാം സ്വർണം സ്വപ്നം കണ്ടിറങ്ങിയ ഇന്ത്യയ്ക്ക് വെള്ളി നേടാനായിരുന്നു യോഗം. ആദ്യ മത്സരത്തിൽ ഇന്ത്യയുടെ ചിരാഗ് ഷെട്ടിയും സാത്വിക്‌സായ്‌രാജ് റാങ്കിറെഡ്ഡിയും മലേഷ്യയുടെ ടെങ് ഫോങ് ആരോൺ ചിയ, വൂയി യിക്ക് എന്നിവർക്കെതിരെ കടുത്ത പോരാട്ടം കാഴ്ചവച്ചെങ്കിലും പരാജയപ്പെട്ടു. ഇഞ്ചോടിഞ്ച് മത്സരത്തിൽ മലേഷ്യൻ സഖ്യം 21-18, 21-15ന് ആദ്യ മത്സരം സ്വന്തമാക്കുകയായിരുന്നു.

രണ്ടാം മത്സരത്തിൽ പി.വി സിന്ധു ജിൻ വെയ് ഗോഹുമായി ഏറ്റുമുട്ടി. ഇരട്ട ഒളിമ്പിക്‌സ് മെഡൽ ജേതാവ് ആക്രമണോത്സുകമായി കളിച്ച് 22-20 ന് ആദ്യ സെറ്റ് നേടി. 21-17 എന്ന സ്കോറിന് രണ്ടാം ഗെയിമും മത്സരവും സ്വന്തമാക്കി ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ പി.വി സിന്ധുവിനായി. എന്നാൽ ടൈയിലെ മൂന്നാം മത്സരത്തിൽ മലേഷ്യയുടെ എൻജി സെ യോങ്ങിനെതിരെ കിഡംബി ശ്രീകാന്ത് പരാജയപെട്ടു.

ഒരു മണിക്കൂറും ആറ് മിനിറ്റും നീണ്ടുനിന്ന മത്സരത്തിൽ മലേഷ്യൻ താരം ഇന്ത്യൻ എയ്‌സിനെതിരെ 21-19, 6-21, 21-16 എന്ന സ്‌കോറിന് തകർപ്പൻ ജയം രേഖപ്പെടുത്തി. ഇതോടെ മലേഷ്യ 2-1ന് മുന്നിലെത്തി. ഫിക്‌ചറിലെ നാലാം മത്സരത്തിൽ ട്രീസ ജോളിയും ഗായത്രി ഗോപിചന്ദും മുരളീധരൻ തിന, കൂങ് ലെ പേർളി ടാൻ എന്നിവരെ നേരിട്ടു. ആദ്യ ഗെയിം 18-21ന് ഇന്ത്യൻ ജോടി തോറ്റു. രണ്ടാം ഗെയിം 21-17ന് ജയിച്ച മലേഷ്യൻ ജോഡി 2022 ഗെയിംസിൽ സ്വർണം നേടി.

ഇതോടെ നാലു വർഷം മുമ്പ് ഗോൾഡ് കോസ്റ്റിൽ ഇന്ത്യയോട് തോറ്റ കിരീടം മലേഷ്യ തിരിച്ചുപിടിച്ചു. 2018 ഗോൾഡ് കോസ്റ്റ് ഗെയിംസിൽ ഇന്ത്യ ആദ്യമായി ഈ ഇവന്റിന്റെ സ്വർണ മെഡൽ നേടിയിരുന്നു. അന്ന് മലേഷ്യയെ ഫൈനലിൽ പരാജയപ്പെടുത്തിയാണ് ഇന്ത്യ സ്വർണം നേടിയത്. വീണ്ടും ഇരു ടീമുകളും മുഖാമുഖം വന്നെങ്കിലും ഇത്തവണ ആ വിജയം ആവർത്തിക്കാൻ ഇന്ത്യൻ ടീമിനായില്ല.

]]>
Commonwealth Games 2022 ശ്രീശങ്കറും അനീസും ഫൈനലിൽ https://malayalees.ch/commonwealth-games-sreeshankar-anees/ Tue, 02 Aug 2022 12:29:57 +0000 https://malayalees.ch/?p=65784 കോമൺവെൽത്ത് ഗെയിംസ് ലോംഗ് ജമ്പിൽ മലയാളി താരങ്ങളായ എം ശ്രീശങ്കറും മുഹമ്മദ് അനീസ് യഹിയയും ഫൈനലിൽ. ആദ്യ ചാട്ടത്തിൽ തന്നെ 8.05 മീറ്റർ ദൂരം കണ്ടെത്തിയാണ് ശ്രീശങ്കർ ഫൈനൽ ടിക്കറ്റെടുത്തത്. ഗ്രൂപ്പിൽ 8 മീറ്റർ മറികടക്കുന്ന ഒരേയൊരു താരമായിരുന്നു ശ്രീശങ്കർ. ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷയാണ് 23 വയസുകാരനായ മലയാളി താരം.

മുഹമ്മദ് അനീസ് ആവട്ടെ, 7.68 മീറ്റർ മികച്ച ദൂരമായി ഫൈനൽ ബെർത്തുറപ്പിച്ചു. രണ്ടാം ശ്രമത്തിലാണ് അനീസ് ഈ ദൂരം കണ്ടെത്തിയത്. ആദ്യത്തെയും മൂന്നാമത്തെയും ശ്രമങ്ങളിൽ അനീസ് 7.49 മീറ്റർ ദൂരമാണ് ചാടിയത്. ഗ്രൂപ്പിൽ മൂന്നാം സ്ഥാനക്കാരനായിരുന്നു അനീസ്.

കോമൺവെൽത്ത് ഗെയിംസ് മെഡൽ വേട്ടയിൽ ഇന്ത്യ ആറാം സ്ഥാനത്തെത്തിയിരിക്കുകയാണ്. ജൂഡോയിൽ നിന്ന് ഇന്ത്യയ്ക്ക് രണ്ട് മെഡൽ ലഭിച്ചു. വനിതാ വിഭാഗത്തിൽ സുശീലാ ദേവി വെള്ളി നേടിയപ്പോൾ പുരുഷ വിഭാഗത്തിൽ വിജയ് കുമാർ യാദവ് വെങ്കലം സ്വന്തമാക്കി. 48 കിലോ ഗ്രാം വിഭാഗത്തിലായിരുന്നു സുശീലാ ദേവി ലിക്മാബാമിൻ്റെ മെഡൽ. കോമൺവെൽത്ത് ഗെയിംസിൽ സുശീല ദേവിയുടെ രണ്ടാം വെള്ളി മെഡലാണിത്. പുരുഷന്മാരുടെ 60 കിലോ വിഭാഗത്തിൽ സൈപ്രസിൻറെ പെട്രോസ് ക്രിസ്റ്റോഡിലോഡൂഡ്സിനെ കീഴടക്കിയാണ് വിജയ് കുമാർ യാദവ് വെങ്കലം നേടിയത്.

അതേ സമയം ഭാരോദ്വഹനത്തിൽ മെഡൽ വേട്ട തുടരുകയാണ് ഇന്ത്യ. വനിതകളുടെ ഭാരോദ്വഹനത്തിൽ ഹർജിന്ദർ കോർ ഇന്ത്യയ്ക്കായി വെങ്കല മെഡൽ നേടിയിരിക്കുകയാണ്. ഇന്നലെ അചിന്ത ഷിയോലി ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ മൂന്നാം സ്വർണ്ണം നേടിയിരുന്നു. ഭാരോദ്വഹനത്തിൽ മാത്രമാണ് ഇന്ത്യയ്ക്ക് സ്വർണ്ണ മെഡൽ നേടാൻ കഴിഞ്ഞത്.

നേരത്തെ പുരുഷൻമാരുടെ 67 കിലോ വിഭാഗം ഭാരോദ്വഹനത്തിൽ ജെറമി ലാൽറിനുംഗ സ്വർണ്ണം നേടിയിരുന്നു. ആകെ 300 കിലോഗ്രാം ഉയർത്തിയാണ് ജെറമി നേട്ടം സ്വന്തമാക്കിയത്. ഇത് ഗെയിംസ് റെക്കോർഡ് നേട്ടമാണ്. മീരാ ഭായ് ചാനുവിലൂടെയാണ് ഇന്ത്യ ഗെയിംസിലെ ആദ്യ സ്വർണ്ണം സ്വന്തമാക്കിയത്. വനിതകളുടെ 49 കിലോഗ്രാം ഭാരോദ്വഹനത്തിലായിരുന്നു നേട്ടം. ഗെയിംസ് റെക്കോർഡ് കൂടിയാണ് ചാനു കുറിച്ചത്.

]]>
ഉത്തേജകമരുന്ന് ഉപയോഗം; ഇന്ത്യൻ കോമൺവെൽത്ത് സംഘത്തിൽ നിന്ന് ഒരാൾ കൂടി പുറത്ത് https://malayalees.ch/doping-test-indian-sprinter-failed-commonwealth-games/ Mon, 25 Jul 2022 12:25:09 +0000 https://malayalees.ch/?p=65382 കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ സംഘത്തിൽ നിന്ന് ഒരാൾ കൂടി പുറത്ത്. ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടാണ് വനിതകളുടെ 4-100 മീറ്റർ റിലേയിൽ പങ്കെടുക്കുന്ന താരങ്ങളിലൊരാൾ ഗെയിംസിൽ നിന്നു പുറത്തായത്. താരത്തിൻ്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. ഇതോടെ, ഉത്തേജക മരുന്ന് ഉപയോഗത്തിന് ഇന്ത്യയുടെ കോമൺവെൽത്ത് ഗെയിംസ് സംഘത്തിൽ നിന്ന് പുറത്തായവർ മൂന്നായി.

ദ്യുതി ചന്ദ്, ഹിമ ദാസ്, എൻഎസ് സിമി, ശ്രാബനി നന്ദ, ധനലക്ഷ്മി ശേഖർ, എംവി ജിൽന എന്നിവരാണ് ഇന്ത്യയുടെ 37 അംഗ അത്‌ലറ്റിക്‌സ് സംഘത്തിലെ സ്പ്രിന്റ് ഇനങ്ങൾക്കായി തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. സംഘത്തിൽ 36 പേർ മതിയെന്ന് പിന്നീട് തീരുമാനിച്ചതിനെ തുടർന്ന് എംവി ജിൽനയെ ടീമിൽ നിന്ന് ഒഴിവാക്കി. എന്നാൽ, പിന്നീട് നടന്ന ഉത്തേജക മരുന്ന് പരിശോധനയിൽ ധനലക്ഷ്മി പോസിറ്റീവായി. തുടർന്ന് ധനലക്ഷ്മിയെ ടീമിൽ നിന്നൊഴിവാക്കി ജിൽനയെ ടീമിൽ ഉൾപ്പെടുത്തുകയായിരുന്നു.

സ്പ്രിൻ്റർ ധനലക്ഷ്മിയ്ക്കൊപ്പം ട്രിപ്പിൾ ജമ്പ് താരം ഐശ്വര്യ ബാബുവും നേരത്തെ ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടിരുന്നു. 24കാരിയായ ധനലക്ഷ്മിയുടെ രക്തത്തിൽ നിരോധിക്കപ്പെട്ട സ്റ്റെറോയിഡിൻ്റെ സാന്നിധ്യമാണ് കണ്ടെത്തിയത്. ദ്യുതി ചന്ദ്, ഹിമ ദാസ്, ശ്രബനി നന്ദ എന്നിവർക്കൊപ്പം 4*100 മീറ്റർ റിലേയിലും 100 മീറ്റർ ഓട്ടത്തിലുമാണ് ഇവർ മത്സരിക്കേണ്ടിയിരുന്നത്. അത്‌ലറ്റിക്സ് ഇൻ്റഗ്രിറ്റി യൂണിറ്റാണ് ധനലക്ഷ്മിയുടെ ടെസ്റ്റ് നടത്തിയത്. നാഷണൽ ആൻ്റി ഡോപ്പിംഗ് ഏജൻസിയാണ് ഐശ്വര്യയുടെ ടെസ്റ്റ് ചെയ്തത്. ട്രിപ്പിൾ ജമ്പിലും ലോങ് ജമ്പിലുമാണ് ഐശ്വര്യ മത്സരിക്കാനിരുന്നത്.

അതേസമയം, കോമൺവെൽത്ത് ഗെയിംസിൽ മെഡലിനായാണ് കളിക്കുക എന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ പറഞ്ഞു. വളരെ നിർണായകമായ ഒരു ടൂർണമെൻ്റാണ് ഇതെന്നും ഇത്തരം ഒരു അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ഹർമൻ വ്യക്തമാക്കി. ഗെയിംസിനായി ഇംഗ്ലണ്ടിലെ ബിർമിങ്‌ഹാമിലേക്ക് പോകുന്നതിനു മുന്നോടി ആയി നടത്തിയ വാർത്തസമ്മേളനത്തിലാണ് ഹർമൻ മനസുതുറന്നത്.

ഹർമൻപ്രീത് കൗർ നയിക്കുന്ന ടീമിൽ സ്മൃതി മന്ദനയാണ് വൈസ് ക്യാപ്റ്റൻ. ഷഫാലി വർമ, യസ്തിക ഭാട്ടിയ, സബ്ബിനേനി മേഘന, ജമീമ റോഡ്രിഗസ്, സ്നേഹ് റാണ, രാധ യാദവ്, പൂജ വസ്ട്രാക്കർ, മേഘന സിംഗ്, രാജേശ്വരി ഗെയ്ക്‌വാദ് തുടങ്ങിയ താരങ്ങൾ ഇടംപിടിച്ചു. സിമ്രാൻ ബഹാദൂർ, റിച്ച ഘോഷ്, പൂനം യാദവ് എന്നിവർ സ്റ്റാൻഡ് ബൈ താരങ്ങളാണ്. ഇത് ആദ്യമായാണ് കോമൺവെൽത്ത് ഗെയിംസിൽ വനിതാ ക്രിക്കറ്റ് മത്സര ഇനമാകുന്നത്.

]]>