COLOUR DISCRIMINATION – malayalees.ch https://malayalees.ch Malayalam Online News Portal Mon, 15 Jun 2020 04:30:49 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png COLOUR DISCRIMINATION – malayalees.ch https://malayalees.ch 32 32 വംശവെറിക്കെതിരായ പ്രക്ഷോഭം കൂടുതല്‍ രാജ്യങ്ങളിലേക്ക്: ഫ്രാന്‍സിലും ബ്രിട്ടനിലും ജപ്പാനിലും ആയിരങ്ങള്‍ തെരുവില്‍ https://malayalees.ch/anti-racism-protest-in-many-countries-including-franc/ Mon, 15 Jun 2020 04:30:36 +0000 https://malayalees.ch/?p=27047 ഫ്രഞ്ച് തലസ്ഥാനമായ പാരിസിൽ കൈകുഞ്ഞുങ്ങളെയുമായടക്കം ആയിരക്കണക്കിന് പേരാണ് പ്രതിഷേധ റാലി നടത്തിയത്.

അമേരിക്കയില്‍ ആഫ്രോ അമേരിക്കന്‍ വംശജര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ആരംഭിച്ച പ്രക്ഷോഭം കൂടുതല്‍ രാജ്യങ്ങളിലേക്ക് പടരുന്നു. ബ്രിട്ടണ് പിന്നാലെ ഫ്രാന്‍സിലും ആയിരങ്ങള്‍ തെരുവിലിറങ്ങി.

ഫ്രഞ്ച് തലസ്ഥാനമായ പാരിസിൽ കൈകുഞ്ഞുങ്ങളെയുമായടക്കം ആയിരക്കണക്കിന് പേരാണ് പ്രതിഷേധ റാലി നടത്തിയത്. യു.എസിൽ മാത്രമല്ല ഫ്രാൻസിലും വംശവെറി രൂക്ഷമാണെന്ന് പ്രക്ഷോഭകര്‍ ആരോപിച്ചു. സമരം മണിക്കൂറുകള്‍ നീണ്ടതോടെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.

ജപ്പാനിലെ ടോക്കിയോയിൽ നടന്ന പ്രകടനത്തിൽ 3500 പേർ പങ്കെടുത്തു. ന്യൂസിലൻഡിലെ ഓക്‌ലൻഡ് വെല്ലിങ്ടണിലും പ്രകടനങ്ങളിൽ ആയിരങ്ങൾ പങ്കെടുത്തു. ബ്ലാക് ലൈവ്സ് മാറ്റർ ബാനർ പ്രദർശിപ്പിച്ചാണ് ദക്ഷിണ കൊറിയയിലെ സോളിൽ യുഎസ് എംബസി സമരക്കാരെ വരവേറ്റത്.

കഴിഞ്ഞ ദിവസം അമേരിക്കയില്‍ പൊലീസ് വെടിവെപ്പില്‍ വീണ്ടും ആഫ്രോ അമേരിക്കന്‍ വംശജന്‍ കൊല്ലപ്പെട്ടതോടെയാണ് അന്തര്‍ദേശീയ തലത്തില്‍ വംശീയ വിരുദ്ധ പ്രക്ഷോഭം ശക്തിയാര്‍ജിച്ചത്. അമേരിക്കയില്‍ പ്രക്ഷോഭം ശക്തമായതോടെ, അറ്റ്ലാന്റയില്‍ പൊലീസ് മേധാവി രാജിവെച്ചു. ഡിപ്പാർട്ട്‌മെന്റില്‍ നിന്നും നഗര ഭരണാധികാരികളില്‍ നിന്നും വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം മിനിയാപൊളിസിലും ഏഴ് പോലീസ് ഉദ്യോഗസ്ഥർ രാജിവെച്ചിരുന്നു. ഇനിയും കൂടുതല്‍ പേർ രാജിവെക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജോര്‍ജ് ഫ്ലോയിഡിനെ ശ്വാസംമുട്ടിച്ച് കൊന്നതില്‍ അമേരിക്കയില്‍ പ്രതിഷേധം അലയടിക്കുന്നതിനിടെയാണ് മറ്റൊരു ആഫ്രോ അമേരിക്കന്‍ വംശജന്‍ കൂടി പൊലീസിന്റെ ക്രൂര കൃത്യത്തിന് ഇരയായത്. റെയ്‌ഷാഡ് ബ്രൂക്‌സ് എന്ന 27കാരനാണ് കൊല്ലപ്പെട്ടത്.

വെള്ളിയാഴ്ച രാത്രി 10.30- റസ്റ്റോറന്റില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് കാറില്‍ ഉറങ്ങുകയായിരുന്നു റെയ്ഷാഡ് ബ്രൂക്സ്. ഇതിനിടെയായിരുന്നു പൊലീസ് അതിക്രമം. വഴിതടസ്സപ്പെടുത്തി എന്നാരോപിച്ച് പൊലീസ് ആക്രോശിച്ചു. ഇത് പിന്നീട് കയ്യാങ്കളിയിലേക്ക് മാറി. അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ എതിര്‍ത്തെന്നും തോക്ക് തട്ടിയെടുത്തെന്നുമാണ് പൊലീസിന്‍റെ വാദം. അതുകൊണ്ടാണ് വെടിവെക്കേണ്ടിവന്നതെന്നും പൊലീസ് പറയുന്നു.

എന്നാല്‍ റെയ്‌ഷാഡ് ബ്രൂക്‌സിനെ വെടിവച്ചുകൊന്ന സംഭവത്തിന്റെ കൂടുതല്‍ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. തന്‍റെ കൈവശം ആയുധമില്ലെന്നും കീഴടങ്ങാന്‍ തയ്യാറാണെന്നും ബ്രൂക്സ് ഉദ്യോഗസ്ഥരോട് പറയുന്നതാണ് ദൃശ്യങ്ങളിലുള്ളത്‍.

]]>
ഭീഷണിപ്പെടുത്തിയിട്ടും പിന്നോട്ടില്ല; യുഎസില്‍ കര്‍ഫ്യൂ ലംഘിച്ചും പ്രതിഷേധം https://malayalees.ch/floyd-protesters-continue-to-rally-as-trump-decries-lowlifes/ Wed, 03 Jun 2020 07:00:03 +0000 https://malayalees.ch/?p=26486 ഒരാഴ്‌ച പിന്നിട്ട പ്രതിഷേധത്തിലും അക്രമസംഭവങ്ങളിലും അമേരിക്കയിൽ നൂറുകണക്കിന്‌ കോടി ഡോളറിന്റെ നാശനഷ്ടങ്ങൾ ഉണ്ടായി.

ആഫ്രോ-അമേരിക്കന്‍ വംശജനായ ജോര്‍ജ് ഫ്‌ളോയിഡിനെ യുഎസ് പൊലീസ് തെരുവില്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിന്റെ പ്രതിഷേധം കനക്കുന്നു. കര്‍ഫ്യു ലംഘിച്ചും നിരവധി പേര്‍ തെരുവിലിറങ്ങി. അമേരിക്കയിലുടനീളം പ്രതിഷേധം രൂപപ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വാഷിങ്ടണ്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ സംഘര്‍ഷസാധ്യതയും നിലനില്‍ക്കുന്നു. അതേസമയം കനത്ത ഭാഷയിലാണ് പ്രസിഡന്റ് പ്രതിഷേധക്കാരോട് പ്രതികരിക്കുന്നത്. ബന്ധപ്പെട്ട ഗവര്‍ണര്‍മാര്‍ ഒന്നും ചെയ്യുന്നില്ലെങ്കില്‍ സൈന്യത്തെ ഇറക്കുമെന്നാണ് ട്രംപിന്റെ ഭീഷണി.

ഫ്ളോയിഡിന്റെ ജന്മനാടായ ഹൂസ്റ്റണില്‍ നടന്ന പ്രതിഷേധസംഘമത്തില്‍ 60,000ത്തോളം പേര്‍ പങ്കെടുത്തുവെന്നാണ് സംഘാടകര്‍ അവകാശപ്പെടുന്നത്. അതിനിടെ, പ്രതിഷേധത്തിൽ പങ്കെടുക്കുന്ന ആളുകളെക്കുറിച്ചുള്ള രഹസ്യ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു. എന്നാല്‍ ഇതിനോട് പ്രതികരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ല.

ഒരാഴ്‌ച പിന്നിട്ട പ്രതിഷേധത്തിലും അക്രമസംഭവങ്ങളിലും അമേരിക്കയിൽ നൂറുകണക്കിന്‌ കോടി ഡോളറിന്റെ നാശനഷ്ടങ്ങൾ ഉണ്ടായി. നൂറ്റമ്പതോളം നഗരങ്ങളിൽ വൻപ്രതിഷേധം തുടരുന്നു. ആറ്‌ സംസ്ഥാനത്തിലും 13 പ്രധാന നഗരത്തിലും അടിയന്തരാവസ്ഥ ഏർപ്പെടുത്തിയിരിക്കുകയാണ്‌. ടെക്സസിലെ ഫോർട്ട് വർത്തിലും, ന്യൂയോർക്കിലും, മാൻഹട്ടനിലുമെല്ലാം ജനങ്ങള്‍ കർഫ്യൂ ലംഘിച്ചു. വാഷിംഗ്ടൺ ഡിസിയിൽ നൂറുകണക്കിന് ആളുകളാണ് തെരുവില്‍ തുടരുന്നത്. അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് മുന്നിലുണ്ടായ അപ്രതീക്ഷിത പ്രതിഷേധത്തെ തുടര്‍ന്ന് ട്രംപിനെ ഭൂഗര്‍ഭ അറയിലേക്ക് മാറ്റിയിരുന്നു.

]]>
കറുത്ത വംശജര്‍ക്ക് മുന്നില്‍ മുട്ടുകുത്തി അമേരിക്കയിലെ വെള്ളക്കാര്‍: വീഡിയോ വൈറല്‍ https://malayalees.ch/white-neighbourhood-kneels-to-ask-black-community-for-forgiveness-for-years-of-racism/ Tue, 02 Jun 2020 12:27:12 +0000 https://malayalees.ch/?p=26429 ‘ഞങ്ങളുടെ കറുത്ത സഹോദരന്‍മാര്‍ക്കും സഹോദരിമാര്‍ക്കും നേരെ വര്‍ഷങ്ങളായി നടക്കുന്ന വംശീയതയില്‍ ദൈവത്തോട് ഞങ്ങള്‍ മാപ്പ് ചോദിക്കുന്നു’

കറുത്ത വംശജനായ ജോര്‍ജ് ഫ്ലോയ്ഡിന്‍റെ വംശീയകൊലപാതകത്തില്‍ അമേരിക്കയില്‍ പ്രതിഷേധം കനക്കുന്നതിനിടെ കറുത്ത വംശജര്‍ക്ക് മുന്നില്‍ മുട്ടുകുത്തി മാപ്പിരന്ന് അമേരിക്കയിലെ വെള്ളക്കാര്‍. നൂറ്റാണ്ടുകളായി തുടര്‍ന്ന വംശീയതയില്‍ മാപ്പ് ചോദിച്ചാണ് അമേരിക്കയിലെ വെള്ളക്കാര്‍ ജോര്‍ജ് ഫ്ലോയ്ഡിന്‍റെ നാടായ ഹോസ്റ്റണില്‍ കറുത്തവര്‍ക്ക് മുന്നില്‍ മുട്ടികുത്തി മാപ്പ് ചോദിച്ചത്. ഇതിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.

‘ഞങ്ങളുടെ കറുത്ത സഹോദരന്‍മാര്‍ക്കും സഹോദരിമാര്‍ക്കും നേരെ വര്‍ഷങ്ങളായി നടക്കുന്ന വംശീയതയില്‍ ദൈവത്തോട് ഞങ്ങള്‍ മാപ്പ് ചോദിക്കുന്നു’ എന്ന് വെളുത്ത വംശജര്‍ പറഞ്ഞതായി ഡെയിലി മെയില്‍ റിപ്പോര്‍ട്ട്

സാധനങ്ങള്‍ വാങ്ങാന്‍ കള്ളനോട്ട് നല്‍കിയെന്ന കുറ്റം ചുമത്തിയാണ് കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്ലോയ്ഡിനെ അമേരിക്കയിലെ മിനിയപൊളിസ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് മര്‍ദ്ദിച്ച ശേഷം നടുറോഡില്‍ കിടത്തി കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തി കൊലപ്പെടുത്തുകയുമായിരുന്നു. അഞ്ചുമിനിറ്റോളം പൊലീസ് കഴുത്തില്‍ അമര്‍ത്തി പിടിച്ചതോടെ ശ്വാസം കിട്ടാതെ മരണപ്പെടുകയായിരുന്നു. സംഭവം തെരുവില്‍ കണ്ട ഒരാള്‍ ‌വീഡിയോ പകര്‍ത്തുകയും, സോഷ്യല്‍ മീഡിയ വഴി പങ്കുവെക്കുകയും ചെയ്തതോടെയാണ് പ്രതിഷേധം കനക്കുന്നത്. അമേരിക്കന്‍ പൊലീസിന്‍റെ വംശീയ പെരുമാറ്റം ചൂണ്ടിക്കാട്ടി വന്‍ വിമര്‍ശനവും പ്രതിഷേധവുമാണ് അമേരിക്കയില്‍ ഉയരുന്നത്. തെരുവിലിറങ്ങിയുള്ള പ്രതിഷേധക്കാരുടെ ‘ഞങ്ങള്‍ക്ക് ശ്വാസം മുട്ടുന്നേ’ എന്നുയര്‍ത്തിയുള്ള പ്ലക്കാര്‍ഡുകളും മുദ്രാവാക്യങ്ങളും വലിയ രീതിയില്‍ അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു. പലയിടങ്ങളിലും സായുധ പൊലീസും പ്രക്ഷോഭകരും തമ്മില്‍ ഏറ്റുമുട്ടുകയാണ്. നിരവധിയാളുകളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിട്ടുണ്ട്.

]]>
ജോര്‍ജ് ഫ്ലോയ്ഡിന്‍റെ കൊലപാതകത്തിനെതിരെ അമേരിക്കയില്‍ പ്രതിഷേധം ശക്തം; പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ സൈന്യത്തെ സജ്ജമാക്കി https://malayalees.ch/george-floyd-protests-spread-nationwide-2/ Tue, 02 Jun 2020 05:15:32 +0000 https://malayalees.ch/?p=26382 ആഭ്യന്തര പ്രശ്നങ്ങളില്‍ സൈന്യത്തെ ഉപയോഗിക്കുന്നത് അമേരിക്കയില്‍ അപൂര്‍വ നടപടിയാണ്

കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്ലോയ്ഡിന്റെ കൊലപാതകത്തിനെതിരെ അമേരിക്കയില്‍ പ്രതിഷേധം ശക്തം. പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ രാജ്യത്താകെ സൈന്യത്തെ സജ്ജമാക്കി. ആഭ്യന്തര പ്രശ്നങ്ങളില്‍ സൈന്യത്തെ ഉപയോഗിക്കുന്നത് അമേരിക്കയില്‍ അപൂര്‍വ നടപടിയാണ്. അതേസമയം തുടര്‍ച്ചയായി ശ്വാസതടസമുണ്ടായതാണ് ഫ്ലോയിഡിന്‍റെ മരണത്തിന് കാരണമായതെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും പുറത്ത് വന്നു.

വര്‍ണവെറിക്കെതിരായ ജനങ്ങളുടെ പ്രതിഷേധം ആളിക്കത്തുകയാണ് അമേരിക്കയില്‍. പ്രതിഷേധക്കാര്‍ക്ക് നേരെ പലയിടങ്ങളിലും പൊലീസ് ഗ്രനേഡുകളും ടിയര്‍ ഗ്യാസും പ്രയോഗിച്ചു. കര്‍ഫ്യു മറികടന്ന് തുടര്‍ച്ചയായ ഏഴാം ദിവസവും ലക്ഷങ്ങള്‍ തെരുവിലിറങ്ങിയെങ്കിലും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി ശസ്വീകരിക്കാന്‍ ട്രംപ് ഭരണകൂടം ഇതുവരെ തയ്യാറായിട്ടില്ല.

സ്ഥിഗതികള്‍ വിലയിരുത്തുന്നതിനായി ഗവര്‍ണര്‍മാരുമായി വീഡിയോ കോണ്‍ഫറന്‍സിംങ് വഴി കൂടി കാഴ്ച നടത്തിയ ട്രംപ് അക്രമകാരികളെ അറസ്റ്റ് ചെയ്യാനാവശ്യപ്പെട്ടു. കലാപത്തെ നേരിടുന്നതില്‍ ഗവര്‍ണര്‍മാര്‍ പരാജയപ്പെട്ടതായും ട്രംപ് വിമര്‍ശനം ഉന്നയിച്ചു. ഫ്ലോയ്ഡിനെ കാൽമുട്ടുകൊണ്ട് ശ്വാസംമുട്ടിച്ചുകൊന്ന മിനസോട്ട പോലീസുദ്യോഗസ്ഥൻ ഡെറിക് ചൗവിനെ നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കുന്നതോടെ പ്രതിഷേധങ്ങള്‍ക്ക് അയവുണ്ടാവാന്‍ സാധ്യയുണ്ട്.

തുടര്‍ച്ചയായി ശ്വാസതടസം നേരിട്ടതാണ് ഫ്ലോയിഡിന്റെ മരണത്തിന് കാരണമായതെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും പുറത്ത് വന്നിരുന്നു. പ്രതിഷേധക്കാരുടെ ആവശ്യപ്രകാരം പ്രത്യക മെഡിക്കല്‍ സംഘം നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിന്‍റെ റിപ്പോര്‍ട്ട് ഫ്ലോയിഡിന്‍റെ കുടുംബാംഗങ്ങള്‍ ചുമതലപ്പെടുത്തിയ അഭിഭാഷകരാണ് പുറത്ത് വിട്ടത്.

കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും അമേരിക്കയില്‍ തുടരുന്ന പ്രതിഷേധങ്ങളില്‍ ഇതുവരെ 8.6 മില്യണ്‍ ആളുകള്‍ പങ്കെടുത്തതായാണ് വിവരം. ആയിരങ്ങള്‍ അറസ്റ്റിലായതിന് പിന്നാലെ നിരവധി അക്രമ സംഭവങ്ങളും രാജ്യത്ത് റിപ്പോട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ രാജ്യവ്യാപക പ്രതിഷേധമുയര്‍ന്നിട്ടും കൊലപാതകികളെ സംരക്ഷിക്കുന്ന ട്രംപ് ഭരണകൂടത്തിന്‍റെ നടപടികള്‍ക്കെതിരെ രാജ്യന്തര തലത്തിലും പ്രതിഷേധം ശക്തമാവുകയാണ്.

]]>