COLLEGE – malayalees.ch https://malayalees.ch Malayalam Online News Portal Tue, 06 Sep 2022 04:43:26 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png COLLEGE – malayalees.ch https://malayalees.ch 32 32 വിദ്യാർത്ഥികളെ എസ്.എഫ്.ഐ പ്രവർത്തകർ ആക്രമിച്ചെന്ന് പരാതി https://malayalees.ch/sfi-activists-attack-students-kasaragod/ Tue, 06 Sep 2022 04:43:18 +0000 https://malayalees.ch/?p=67642 ആരോഗ്യ സർവകലാശാല കലോത്സവത്തിനെത്തിയ വിദ്യാർത്ഥികളെ എസ്.എഫ്.ഐ പ്രവർത്തകർ ആക്രമിച്ചെന്ന് പരാതി. കോഴിക്കോട് മെഡിക്കൽ കോളജിലെ വിദ്യാർത്ഥികൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. പെരിയ സിമെറ്റ് നേഴ്സിംഗ് കോളജിൽ നടന്ന കലോത്സവതിനിടയിലാണ് സംഭവം.

ഫലപ്രഖ്യാപനത്തിലെ അപാകത ചോദ്യം ചെയ്തതിനെ തുടർന്നാണ് ആക്രമിച്ചെതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. ഫലപ്രഖ്യാപനത്തിലെ അപാകത ചൂണ്ടിക്കാട്ടി വിദ്യാർത്ഥികൾ ട്രോഫി സ്വീകരിച്ചിരുന്നില്ല.
പെരിയ സിമെറ്റ് നേഴ്സിംഗ് കോളജിൽ നടന്ന കലോത്സവം ഇന്നലെ രാത്രിയാണ് സമാപിച്ചത്.

]]>
രണ്ട് വർഷമായി ശമ്പളവും തൊഴിൽ ദിനങ്ങളുമില്ലാതെ എയ്ഡഡ് കോളജുകളിലെ ഗസ്റ്റ്‌ അധ്യാപകർ https://malayalees.ch/guest-lecturer-crisis/ Fri, 24 Sep 2021 04:45:55 +0000 https://malayalees.ch/?p=50022 കഴിഞ്ഞ രണ്ട് വർഷമായി ശമ്പളവും തൊഴിൽ ദിനങ്ങളുമില്ലാതെ എയ്ഡഡ് കോളേജുകളിലെ ഗസ്റ്റ്‌ അധ്യാപകർ. 2250 ൽ അധികം ഗസ്റ്റ്‌ അധ്യാപകരാണ് പ്രതിസന്ധിയിലായിരിക്കുന്നത്. 2019 ലെ യുജിസി റിവൈസ്ഡ് ഗൈഡ്ലൈൻ പ്രകാരം ഗസ്റ്റ് അധ്യാപകരുടെ വേതനം ഉയർത്തണമെന്ന നിർദേശവും ഇത് വരെ നടപ്പിലായിട്ടില്ല. ( guest lecturer crisis )https://ac1ab7834fcb9060cb781a6213d93d58.safeframe.googlesyndication.com/safeframe/1-0-38/html/container.html

തൃശൂർ കേരളവർമ കോളജ് പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിലെ ഗസ്റ്റ്‌ അധ്യാപകനായ അജിത്തിന്റെ മാത്രമല്ല കേരളത്തിലെ 2250 ൽ പരം ഗസ്റ്റ്‌ അധ്യാപകരിൽ ഭൂരിഭാഗം പേരുടെയും അവസ്ഥ ഇതാണ്. കൊവിഡ് പ്രതിസന്ധിക്ക് മുൻപ് കൃത്യമായി അധ്യായനം നടന്ന 2019 ലെ നാലു മാസത്തെ ശമ്പളം പോലും പലർക്കും ഇതുവരെ ലഭിച്ചിട്ടില്ല. ദൈംദിന ജീവിതത്തിന് വരെ ബുദ്ധിമുട്ടുന്ന അവസ്ഥയിലാണ് ഇവർ. ഉദ്യോഗസ്ഥ തലത്തിലെ അനാസ്ഥയാണ് ഗസ്റ്റ്‌ അധ്യാപകരുടെ പ്രതിസന്ധികൾക്ക് കാരണമെന്നാണ് ആക്ഷേപം.

അപ്പോയ്ൻമെന്റ് ലെറ്റർ പോലും ലഭിക്കാത്തവർ ഇക്കൂട്ടത്തിലുണ്ട്. കൊവിഡ് പ്രതിസന്ധിയും ലോക്ഡൌണും കോളേജുകളിലെ ഒന്നാം വർഷ വിദ്യാർത്ഥികളുടെ അഡ്മിഷൻ നടപടികൾ വൈകിപ്പിച്ചു. ഓൺലൈൻ ക്ലാസുകൾ കൂടിയായതോടെ ഗസ്റ്റ്‌ അധ്യാപകർക്ക് തൊഴിൽ തന്നെ നഷ്ടപ്പെട്ട അവസ്ഥയായി. 2019 ജനുവരിയിൽ ഇറങ്ങിയ യുജിസി റിവൈസ്ഡ് ഗൈഡ്ലൈൻ പ്രകാരം ഗസ്റ്റ് അധ്യാപകരുടെ വേതനം ഒരു മണിക്കൂറിന് 1000 ത്തിൽ നിന്ന് 1500 ആയി 50000 രൂപ വരെ ഉയർത്തണമെന്നാണ്. എന്നാൽ ഇത് കേരളത്തിൽ നടപ്പിലായിട്ടില്ല. കേരളത്തിൽ മണിക്കൂർ അടിസ്ഥാനത്തിലല്ല. ഒരു ദിവസം 1750 എന്ന കണക്കിലാണ് വേതനം നൽകുന്നത്. അവധി ദിനങ്ങൾ, വെക്കേഷൻ തുടങ്ങി ക്ലാസ് എടുക്കാത്ത ദിവസങ്ങൾ ക്കൊന്നും ശമ്പളം ലഭിക്കില്ല. വര്‍ഷങ്ങളായി ഗസ്റ്റ് അധ്യാപകരായി തുടരുന്നവരുൾപ്പടെ ആയിരക്കണക്കിന് അധ്യാപകര്‍ സര്‍ക്കാര്‍ ഇടപെടലിനായി കാത്തിരിക്കുകയാണ്.

]]>
കോളജുകൾ ഒക്ടോബറിൽ തുറക്കും; പ്രാക്ടിക്കൽ ക്ലാസുകൾ തുടങ്ങും : മന്ത്രി ആർ ബിന്ദു https://malayalees.ch/kerala-college-opens/ Thu, 09 Sep 2021 09:01:49 +0000 https://malayalees.ch/?p=49325 സംസ്ഥാനത്തെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒക്ടോബർ 4ന് തുറക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. പ്രാക്ടിക്കൽ ക്ലാസുകൾ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. കോളജ് വിദ്യാർത്ഥികൾക്കായി സംസ്ഥാനത്ത് വാക്സിനേഷൻ ഡ്രൈവ് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

കോളജുകളിലേയും സാങ്കേതിക സ്ഥാപനങ്ങളിലേയും അവസാന രണ്ട് സെമസ്റ്റര്‍ ക്ലാസുകളാണ് ആരംഭിക്കുകയെന്ന് മന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു. ഷിഫ്റ്റ് അല്ലെങ്കില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ക്ലാസുകള്‍ നടത്താനാണ് നീക്കം. പകുതി വീതം വിദ്യാര്‍ഥികള്‍ക്ക് ഇടവിട്ട ദിവസം ക്ലാസ് എന്ന തരത്തില്‍ നടപടി സ്വീകരിക്കും.

സമയം സംബന്ധിച്ച കാര്യങ്ങളില്‍ അതത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തീരുമാനമെടുക്കാം. കഴിഞ്ഞ വര്‍ഷം ക്രമീകരിച്ച അതേ രീതിയില്‍ തന്നെയായിരിക്കും ക്ലാസുകള്‍ ക്രമീകരിക്കുക. മുഴുവന്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും വാക്സിന്‍ ഉറപ്പാക്കും. വിശദ തീരുമാനത്തിന് ക്ലാസുകൾ തുടങ്ങുന്നതിന് മുൻപായി നാളെ പ്രിൻസിപ്പൽമാരുടെ യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.

]]>
ജനുവരി 4 മുതൽ കോളജുകൾ തുറക്കാൻ നിർദേശം https://malayalees.ch/proposal-to-open-colleges-from-january-4/ Thu, 24 Dec 2020 04:31:53 +0000 https://malayalees.ch/?p=37450 സംസ്ഥാനത്തെ കോളജുകളിൽ ജനുവരി നാലു മുതൽ ക്ലാസുകൾ ആരംഭിക്കാൻ സർക്കാർ ഉത്തരവ് ഇറങ്ങി. ആർട്സ് ആൻഡ് സയൻസ് കോളേജുകൾ, ലോ, മ്യൂസിക്, ഫൈൻ ആർട്സ്, ഫിസിക്കൽ എഡ്യുക്കേഷൻ, പോളിടെക്നിക് കോളേജുകൾ, സർവകലാശാലകൾ എന്നിവയിൽ ബിരുദ കോഴ്സിന് അഞ്ച്, ആറ് സെമസ്റ്ററുകൾക്കാകും ആദ്യം ക്ലാസ്സ് ആരംഭിക്കുക. പി.ജി, ഗവേഷണ കോഴ്സുകളുടെ ക്ലാസുകളും നാലിനുതന്നെ ക്ലാസ് ആരംഭിക്കും.

കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ച് രാവിലെ എട്ടര മുതൽ വൈകീട്ട് അഞ്ചു മണിവരെയാണ് ക്ലാസുകളുണ്ടാവുക. രണ്ട് ഷിഫ്റ്റുകളായിട്ടാകും പ്രവർത്തിക്കുക. പകുതി കുട്ടികളെ മാത്രമാകും ഒരേസമയം ക്ലാസിൽ അനുവദിക്കുക. ശനിയാഴ്ചകളിലും ക്ലാസുകൾ ഉണ്ടായിരിക്കുന്നതാണ്. ലബോറട്ടറി സെഷനുകൾ, ഓൺലൈൻ ക്ലാസുകൾ നടത്താനാകാത്ത മറ്റ് മേഖലകൾ എന്നിവയ്ക്കായിരിക്കും പ്രാധാന്യം നൽകുക. ക്ലാസുകൾ ആരംഭിച്ച് പത്ത് ദിവസത്തിനുശേഷം ഇതുസംബന്ധിച്ച റിപ്പോർട്ട് പ്രിൻസിപ്പൽമാർ കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർക്കോ ബന്ധപ്പെട്ട സർവകലാശാലകൾക്കോ നൽകണം. ഇതനുസരിച്ചാകും മറ്റ് സെമസ്റ്ററുകളുടെ ക്ലാസുകൾ ആരംഭിക്കുക.

]]>