cold wave – malayalees.ch https://malayalees.ch Malayalam Online News Portal Wed, 29 Dec 2021 04:12:59 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png cold wave – malayalees.ch https://malayalees.ch 32 32 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വീണ്ടും ശീതതരംഗത്തിന് സാധ്യത https://malayalees.ch/north-india-cold-wave-alert/ Wed, 29 Dec 2021 04:12:51 +0000 https://malayalees.ch/?p=54710 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വീണ്ടും ശീതതരംഗത്തിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബിഹാറിൽ ഇന്നും നാളെയും ശീതതരംഗം ശക്തമായിരിക്കും. ( north india cold wave alert )

രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, സംസ്ഥാനങ്ങളിൽ ജനുവരി രണ്ട് വരെ ശീതതരംഗസാധ്യതയുണ്ട്. കനത്ത മൂടൽമഞ്ഞും രൂപപ്പെടും. ഇടിമിന്നലോടെയുള്ള നേരിയ മഴയും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പെയ്യുമെന്നാണ് പ്രവചനം.

അതേസമയം ഡൽഹിയിലെ താപനില 9.4 ഡിഗ്രിയായി കുറഞ്ഞു.ഡൽഹിയിൽ മൂടിയ കാലാവസ്ഥതുടരുമെന്നും ചാറ്റൽമഴക്ക് സാധ്യതയെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഈ മാസം 20ന് ഡൽഹിയിൽ താപനില 4.6 ഡിഗ്രി വരെ രേഖപ്പെടുത്തിയിരുന്നു. ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ, ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും അതി ശൈത്യത്തിലേക്ക് എത്തിയിരുന്നു. രാജസ്ഥാനിൽ രേഖപ്പെടുത്തിയ കുറഞ്ഞ താപ നില 2.6 ഡിഗ്രിയായിരുന്നു. പഞ്ചാബിലും ഹരിയാനയിലും താപനില ഒരു ഡിഗ്രിയിലും താഴെയാണ് അന്ന് രേഖപ്പെടുത്തിയിരുന്നത്. അമൃത്സറിൽ രേഖപ്പെടുത്തിയ താപ നില മൈനസ് 0.5 ഡിഗ്രിയായിരുന്നു.

]]>
ഉത്തരേന്ത്യയിൽ ശീതതരംഗം അവസാനിച്ചു; കഠിനതണുപ്പിന് നേരിയ ശമനം https://malayalees.ch/north-india-cold-wave-decreases/ Fri, 24 Dec 2021 08:19:43 +0000 https://malayalees.ch/?p=54569 ഉത്തരേന്ത്യയിൽ ശീതതരംഗം അവസാനിച്ചതോടെ കഠിനതണുപ്പിന് അൽപം കുറവ് വന്നു. ജനുവരി 5 വരെ ശീതതരംഗ സാധ്യത ഇല്ലെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

അതേസമയം ഒഡീഷയിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശീതതരംഗ സാധ്യത ഉണ്ടെന്ന മുന്നറിയിപ്പുണ്ട്. ഡിസംബർ അവസാന ആഴ്ചയിലും ജനുവരി ആദ്യ ആഴ്ചയിലും മഴ പെയ്യാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

ഡൽഹിയിൽ 7 ഡിഗ്രിയാണ് ഇന്നലെ രേഖപ്പെടുത്തിയ കുറഞ്ഞ താപനില. കാശ്മീരിൽ മഞ്ഞുവീഴ്ച തുടരുകയാണെങ്കിലും കുറഞ്ഞ താപനില സാധാരണ നിലയേക്കാൾ ഉയർന്നു. രാജസ്ഥാനിലും തണുപ്പിന്റെ തീവ്രതയിൽ നേരിയ കുറവ് രേഖപ്പെടുത്തി.

]]>
ഉത്തരേന്ത്യയിൽ ശീതതരംഗം തുടരുന്നു; ഡൽഹി യിൽ യെല്ലോ അലേർട്ട് https://malayalees.ch/cold-wave-hits-north-india/ Tue, 21 Dec 2021 04:04:24 +0000 https://malayalees.ch/?p=54341 ഉത്തരേന്ത്യയിൽ ശീതതരംഗം തുടരുന്നു.ഡൽഹി യിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

ഡൽഹിയിൽ ശരാശരി താപനില 4.4 ഡിഗ്രി സെൽഷ്യസ് വരെയെത്തി. ( cold wave hits north india )

ലോഥി റോഡിൽ റിപ്പോർട്ട് ചെയ്തത് 3.1 ഡിഗ്രി സെൽഷ്യസാണ്. കൊടും തണുപ്പിനൊപ്പം 24,25 തീയതികളിൽ ചെറിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു ഇതോടെ ശൈത്യത്തിന് ശക്തിയേറും.

അടുത്ത ബുധനാഴ്ച വരെ താപനില മോശമായി തുടരും. ഡൽഹിയ്ക്ക് പുറമേ ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ താപനില മൈനസ് ഡിഗ്രി സെൽഷ്യസിന് താഴ്ന്നു. രാജസ്ഥാനിലെ ചുരുവിൽ ഏറ്റവുംകുറഞ്ഞ താപനില മൈനസ് 2.6 ഡിഗ്രിയും സിക്കാറിൽ മൈനസ് 2.5 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. അമൃത്സറിൽ താപനില മൈനസ് 0.5 ഡിഗ്രി സെൽഷ്യസ് എത്തി.

]]>