Coimbatore – malayalees.ch https://malayalees.ch Malayalam Online News Portal Fri, 07 Jul 2023 04:11:22 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Coimbatore – malayalees.ch https://malayalees.ch 32 32 തമിഴ്നാട്ടിൽ ഡിഐജി ജീവനൊടുക്കി; അനുശോചിച്ച് എം.കെ സ്റ്റാലിൻ https://malayalees.ch/coimbatore-dig-vijayakumar-committed-suicide/ Fri, 07 Jul 2023 04:11:17 +0000 https://malayalees.ch/?p=83970 തമിഴ്നാട്ടിൽ ഡിഐജി ആത്മഹത്യ ചെയ്തു. കോയമ്പത്തൂർ ഡിഐജി റേഞ്ച് സി. വിജയകുമാർ ആണ് മരിച്ചത്. ക്യാമ്പ് ഓഫീസിൽ സ്വന്തം തോക്ക് ഉപയോഗിച്ച് വെടിയുതിർത്തെന്നാണ് വിവരം. പ്രഭാതനടത്തതിന് ശേഷം തിരിച്ചെത്തിയ ഉടനെയാണ് സംഭവം.

സുരക്ഷാ ജീവനക്കാരനോട് തോക്ക് ചോദിച്ചുവാങ്ങി വെടിയുതിർക്കുകയായിരുന്നു. മൃതദേഹം കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ അനുശോചനം രേഖപ്പെടുത്തി.

]]>
കോയമ്പത്തൂര്‍ സ്‌ഫോടനം: എന്‍ഐഎ സംഘം കേരളത്തിലുമെത്തും https://malayalees.ch/coimbatore-blast-nia-team-to-reach-kerala/ Tue, 25 Oct 2022 04:09:58 +0000 https://malayalees.ch/?p=70141 കോയമ്പത്തൂര്‍ സ്‌ഫോടന കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് എന്‍ഐഎ സംഘം കേരളത്തിലുമെത്തും. ജമേഷ മുബിനുമായി ബന്ധമുള്ളവരുടെ വിവരങ്ങള്‍ തേടിയാണ് എന്‍ഐഎ സംഘമെത്തുക. വിയ്യൂര്‍ ജയിലിലുള്ള അസ്ഹറുദ്ദീന്‍ എന്ന പ്രതിയെ വിയ്യൂര്‍ ജയിലിലെത്തി ജമേഷ കണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. ജയിലിലെ സന്ദര്‍ശക വിവരങ്ങള്‍ ഏജന്‍സി ശേഖരിച്ചു. ശ്രീലങ്കന്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ടാണ് അസ്ഹറുദ്ദീന്‍ ജയിലിലുള്ളത്.

ശ്രീലങ്കന്‍ സ്‌ഫോടന കേസ് പ്രതി സഹ്‌റാന്‍ ഹാഷിമുമായി ജമേഷ മുബീന് ബന്ധമുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്. കോയമ്പത്തൂര്‍ സ്‌ഫോടനത്തില്‍ ഫിറോസ് ഇസ്മയില്‍, നവാസ് ഇസ്മയില്‍, മുഹമ്മദ് ധല്‍ഹ, മുഹമ്മദ് റിയാസ്, മുഹമ്മദ് അസറുദ്ദീന്‍ എന്നിവര്‍ അറസ്റ്റിലായിട്ടുണ്ട്. ജി എം നഗര്‍, ഉക്കടം സ്വദേശികളാണ് പിടിയിലായവര്‍.

ഞായറാഴ്ച പുലര്‍ച്ചെ കാറിലുണ്ടായ സ്‌ഫോടനത്തില്‍ ഉക്കടം സ്വദേശി ജമീസ മുദീന്‍ മരണപ്പെട്ടിരുന്നു. സംഭവത്തെ തുടര്‍ന്ന് കോയമ്പത്തൂരില്‍ സുരക്ഷ ശക്തമാക്കി. സുരക്ഷയ്ക്കായി ദ്രുത കര്‍മ സേനയേയും നിയോഗിച്ചിട്ടുണ്ട്.

സംഭവത്തിന് പിന്നില്‍ തീവ്രവാദബന്ധമുണ്ടോ എന്നകാര്യം പൊലീസ് അന്വേഷിച്ചുവരികയാണ്. രണ്ട് ഗ്യാസ് സിലിണ്ടറുകളും തുറന്നിട്ടാണ് ജമീഷ മുബീന്‍ ക്ഷേത്രത്തിന് സമീപത്തേക്ക് കാറോടിച്ച് എത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഇതിലൊന്നാണ് പൊട്ടിത്തെറിച്ചത്. സംഭവത്തിന് പിന്നാലെ ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ബോംബ് നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന വസ്തുക്കളും കണ്ടെടുത്തു. പൊട്ടാസ്യം നൈട്രേറ്റ്, അലുമിനിയം പൗഡര്‍, സള്‍ഫര്‍ തുടങ്ങിയവയാണ് കണ്ടെടുത്തത്. സ്‌ഫോടനത്തില്‍ തകര്‍ന്ന കാറില്‍ ഫോറന്‍സിക് വിദഗ്ധര്‍ നടത്തിയ പരിശോധനയില്‍ ആണികളും മാര്‍ബിള്‍ കഷണങ്ങളും കണ്ടെത്തി.

]]>
കോയമ്പത്തൂരിൽ ഓടുന്ന കാർ പൊട്ടിത്തെറിച്ച് എൻജിനീയറിങ് ബിരുദധാരി മരിച്ചു https://malayalees.ch/coimbatore-car-blast-heavy-security-in-city/ Mon, 24 Oct 2022 04:48:00 +0000 https://malayalees.ch/?p=70095 കോയമ്പത്തൂരിൽ ഓടുന്ന കാറിനുള്ളിൽ സ്ഫോടനം. സ്ഫേ‍ാടനത്തിൽ യുവാവ് മരിച്ചു. കാർ പൂർണമായി കത്തിനശിച്ചു. കാറിനുള്ളിലെ എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നി​ഗമനം. ഉക്കടം ജിഎം നഗറിൽ താമസിക്കുന്ന എൻജിനീയറിങ് ബിരുദധാരിയായ ജമേഷ മുബിൻ (25) ആണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു.

2019ൽ എൻഐഎ ചോദ്യം ചെയ്തിട്ടുള്ള യുവാവാണു മരിച്ചതെന്നും ഇയാളുടെ വീട്ടിൽ എൻഐഎ റെയ്ഡ് നടത്തിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. സ്ഫോടനത്തിന് ശേഷവും പൊലീസ് ഇയാളുടെ വീട്ടിൽ പരിശോധന നടത്തി. പരിശോധനയിൽ സ്ഫോടക വസ്തുക്കൾ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.

സംഭവം അപകടമാണോ ഗൂഢാലോചനയുടെ ഭാ​ഗമാണോ എന്നറിയാൻ അന്വേഷണം നടക്കുകയാണെന്ന് സംഭവസ്ഥലം പരിശോധിച്ച ശേഷം ഡിജിപി പറഞ്ഞു. ചെന്നൈയിൽ നിന്നുള്ള ഫോറൻസിക് വിദഗ്ധരുടെ ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്‌പോസൽ സ്‌ക്വാഡും സംഭവസ്ഥലത്ത് നിന്ന് തെളിവുകൾ ശേഖരിക്കുന്നുണ്ട്.

]]>
കോയമ്പത്തൂരിൽ മലയാളി വിദ്യാർത്ഥിയെ റാഗിങ്ങിനിരയായി; നാല് മലയാളി വിദ്യാർത്ഥികൾ അറസ്റ്റിൽ https://malayalees.ch/coimbatore-students-held-for-indulging-in-ragging/ Fri, 01 Oct 2021 13:18:41 +0000 https://malayalees.ch/?p=50354 കോയമ്പത്തൂരിൽ മലയാളി വിദ്യാർത്ഥിയെ റാഗിങ്ങിനിരയായി. മലയാളി വിദ്യാർത്ഥികൾ അടങ്ങിയ സീനിയർ വിദ്യാർത്ഥികളുടെ സംഘമാണ് റാഗ് ചെയ്തത്. കൊല്ലം സ്വദേശിയെ ബിഎസ്‌സി നഴ്‌സിംഗ് ഒന്നാംവർഷ വിദ്യാർത്ഥിയാണ് റാഗിങ്ങിനിരയായത്. റാഗിങ്ങ് തടയാൻ ശ്രമിച്ചപ്പോൾ മർദ്ദിച്ചെന്നും പരാതിയുണ്ട്..

സംഭവം കോയമ്പത്തൂർ പി പി ജി നഴ്‌സിംഗ് കോളജ് ഹോസ്റ്റലിലാണ് നടന്നത്. ഒന്നാം വർഷ നഴ്‌സിംഗ് വിദ്യാർത്ഥിയായെത്തിയ കൊല്ലം സ്വദേശിയെ രണ്ടാം വർഷ വിദ്യാർത്ഥികളായ 13 പേരാണ് റാഗ് ചെയ്തത്.

സംഭവത്തിൽ നാല് പേരെ സിങ്കനെല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. റാസിം, സനൂഫ്, അശ്വിൻ രാജ്, ജിത്തു എസ് സാമുവൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മറ്റ് ഒമ്പത് പ്രതികൾ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.

]]>