Coimbatore blast – malayalees.ch https://malayalees.ch Malayalam Online News Portal Thu, 08 Dec 2022 04:27:05 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Coimbatore blast – malayalees.ch https://malayalees.ch 32 32 കോയമ്പത്തൂര്‍ സ്‌ഫോടനം; മൂന്നു പേര്‍ കൂടി അറസ്റ്റില്‍ https://malayalees.ch/coimbatore-blast-three-more-people-were-arrested/ Thu, 08 Dec 2022 04:26:51 +0000 https://malayalees.ch/?p=72490 കോയമ്പത്തൂര്‍ സ്‌ഫോടനത്തില്‍ മൂന്നു പേര്‍ കൂടി അറസ്റ്റില്‍. കേസില്‍ ഇതുവരെ ഒമ്പതു പേര്‍ പിടിയിലായി. കോയമ്പത്തൂര്‍ സ്വദേശികളായ ഉമര്‍ ഫാറൂഖ്, ഫിറോസ് ഖാന്‍, മുഹമ്മദ് തൗഫീഖ് എന്നിവരാണ് അറസ്റ്റിലായത്.

സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ജമേഷ മുബീനുമായി ഇവര്‍ നിരന്തരം ബന്ധം പുലര്‍ത്തി. സ്‌ഫോടക വസ്തുക്കള്‍ വാങ്ങാനുള്ള സഹായികളായി പ്രവര്‍ത്തിച്ചുവെന്നും എന്‍ഐഎ വ്യക്തമാക്കി.

]]>
1998 ലെ കോയമ്പത്തൂർ സ്‌ഫോടന കേസ്; പ്രതി വാഹന മോഷണത്തിന് പിടിയില്‍ https://malayalees.ch/man-arrested-in-1998-coimbatore-blast/ Wed, 30 Nov 2022 11:42:50 +0000 https://malayalees.ch/?p=72131 1998 ലെ കോയമ്പത്തൂർ സ്‌ഫോടന കേസ് പ്രതി വാഹന മോഷണത്തിന് പിടിയില്‍. മുഹമ്മദ് റഫീഖ് എന്നയാളാണ് അറസ്റ്റിലായത്. കോയമ്പത്തൂരില്‍ നിന്നും വഞ്ചിയൂര്‍ പോലീസാണ് പിടികൂടിയത്. തിരുവനന്തപുരത്ത് ഓൺലൈനായി കാറുകൾ വാടകയ്ക്കെടുത്ത് കോയമ്പത്തൂര്‍ ഉക്കടത്തേക്കാണ് കടത്തിയത്.

സ്പെയർ പാർട്സ് വിൽപനയാണ് ലക്ഷ്യമെന്ന് പ്രതിയുടെ മൊഴി. കേസില്‍ തൃശൂർ സ്വദേശി ഇല്യാസിനെ പിടികൂടിയപ്പോഴാണ് മുഹമ്മദ് റഫീഖിന്റെ പങ്ക് പുറത്തുവരുന്നത്. മുന്‍പും കാര്‍ കടത്തല്‍ കേസില്‍ ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. നിരോധിത ഭീകരസംഘടന അല്‍ ഉമ്മയുമായി റഫീഖിന് ബന്ധമുണ്ട്. മോഷ്ടിച്ച കാറുകള്‍ ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിച്ചിട്ടുണ്ടോയെന്ന് അന്വേഷിച്ചു. കോയമ്പത്തൂര്‍ – മംഗളുരു സ്ഫോടന പശ്ചാത്തലത്തിലാണ് നടപടി.

]]>
കോയമ്പത്തൂർ സ്ഫോടനം; ജമേഷ മുബീൻ ഐഎസ് ചാവേറാണെന്ന് എൻഐഎ https://malayalees.ch/jamesha-mubeen-islamic-state-coimbatore-blast/ Thu, 10 Nov 2022 11:12:55 +0000 https://malayalees.ch/?p=71040 കോയമ്പത്തൂർ സ്ഫോടനത്തിൽ ജമേഷ മുബീൻ ഐഎസ് ചാവേറാണെന്ന് എൻഐഎ. ഇയാൾ ചാവേർ അക്രമണത്തിന് പദ്ധതിയിട്ടിട്ടുണ്ട്. പ്രത്യേക മതവിഭാഗത്തിലെ ആരാധനാലയങ്ങളെയാണ് ലക്ഷ്യമിട്ടത്.
ഇന്ന് എട്ടിടങ്ങളിലാണ് എൻഐഎ പരിശോധന നടത്തിയത്. തമിഴ് നാട്ടിലെ ഏഴ് ജില്ലകളിലും പാലക്കാടും റെയ്ഡ് തുടരുകയാണ്. കോയമ്പത്തൂരിലെ 33 ഇടങ്ങളിലും ചെന്നൈയിലെ അഞ്ച് ഇടങ്ങളിലും പരിശോധന നടത്തിയെന്നും
ഡിജിറ്റൽ തെളിവുകൾ കണ്ടെത്തിയെന്നും എൻഐഎ വെളിപ്പെടുത്തുന്നു. 

ഇന്റലിജൻസ് ഏജൻസികൾ നൽകിയ വിവരത്തിന്റേയും കേസിൽ അറസ്റ്റിലായ പ്രതികളുടെ മൊഴികളുടെ അടിസ്ഥാനത്തിലുമാണ് പരിശോധന തുടരുന്നത്. കോയമ്പത്തൂരിൽ മാത്രം 20 ഇടങ്ങളിൽ പരിശോധന നടത്തിയിരുന്നു. ഉക്കടം, കോട്ടൈമേട്, പോത്തന്നൂർ, കുനിയംമുത്തുർ, സെൽവപുരം എന്നീ സ്ഥലങ്ങളിലാണ് കോയമ്പത്തൂർ നഗരത്തിലെ റെയ്ഡ്. സ്ഫോടനത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്നാണ് എൻ.ഐ.എ പരിശോധിക്കുന്നത്. അന്താരാഷ്ട്ര സഹായം സ്ഫോടനത്തിന് ലഭിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. ഒക്ടോബർ 23നാണ്​ കോയമ്പത്തൂരിൽ കാർ പൊട്ടിത്തെറിച്ചത്. ഇത് ഒരു ചാവേർ ആക്രമണമായിരുന്നുവെന്നാണ് എൻഐഎ വ്യക്തമാക്കുന്നത്.

കാർ സ്‌ഫോടനക്കേസില്‍ ചാവേറായ ജമേഷ മുബീൻ വീട്ടില്‍ സ്‌ഫോടക വസ്‌തുക്കൾ ശേഖരിച്ചതു ഭാര്യയെ തെറ്റിദ്ധരിപ്പിച്ചായിരുന്നു. സ്‍ഫോടക വസ്‌തുക്കൾ നിറച്ച പെട്ടികളില്‍ പഴയ തുണിത്തരങ്ങൾ ആണെന്നായിരുന്നു ബധിരയും മൂകയുമായ ഭാര്യ നസ്റത്തിനെ ജമേഷ മുബീൻ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. സ്‌ഥലത്തുനിന്നു കണ്ടെടുത്ത ഇയാളുടെ ശരീരം ഷേവ് ചെയ്‌ത നിലയിലായിരുന്നു. ചാവേര്‍ ആക്രമണത്തിനു തീരുമാനിച്ചവർ ഇങ്ങനെ ചെയ്യാറുണ്ടെന്ന്അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.

]]>
കോയമ്പത്തൂർ സ്ഫോടനത്തിൽ എഫ്ഐആറിട്ട് എൻഐഎ; അസ്വാഭാവിക മരണത്തിനും സ്ഫോടനത്തിനും കേസെടുത്തു https://malayalees.ch/nia-registered-fir-in-coimbatore-blast-case/ Fri, 28 Oct 2022 11:58:17 +0000 https://malayalees.ch/?p=70366 കോയമ്പത്തൂർ സ്ഫോടനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് ദേശീയ അന്വേഷണ ഏജൻസി. അസ്വാഭാവിക മരണത്തിനും സ്ഫോടനത്തിനും കേസ് ചുമത്തിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. സ്ഫോടനത്തിൽ 1908 ലെ എക്സ്പ്ലോസീവ്സ് സബ്സ്റ്റൻസ് ആക്ട് പ്രകാരവും അസ്വാഭാവിക മരണത്തിന് സിആർപിസി 174 പ്രകാരവുമാണ് കേസെടുത്തത്. എൻഐഎ ചെന്നൈ യൂണിറ്റ് ഇൻസ്പെക്ടർ എസ്.വിഗ്നേഷിനാണ് അന്വേഷണ ചുമതല.

കോയമ്പത്തൂർ സ്ഫോടനവുമായി ബന്ധപ്പെട്ട് 109 വസ്തുക്കൾ തൊണ്ടിയായി പിടിച്ചെടുത്തിട്ടുണ്ട്. പൊട്ടാസ്യം നൈട്രേറ്റ്, ചാർക്കോൾ, ഫ്യൂസ് വയർ, നൈട്രോ ഗ്ലിസറിൻ, റെ‍ഡ് ഫോസ്ഫറസ്, അലുമിനിയം പൗഡർ, സർജിക്കൽ ബ്ലേ‍ഡ്, കയ്യുറകൾ, ആണികൾ, ഗ്യാസ് സിലിണ്ടറുകൾ, ലഘുലേഖകൾ തുടങ്ങിയവയാണ് പിടിച്ചെടുത്തത് എന്നും എൻഐഎ വ്യക്തമാക്കുന്നു. ദേശിയ അന്വേഷണ ഏജന്‍സിയുടെ പ്രഥമ വിവര റിപ്പോര്‍ട്ട് വിശദാംശങ്ങള്‍ ട്വന്റി ഫോറിന് ലഭിച്ചു.

]]>
കോയമ്പത്തൂര്‍ സ്ഫോടന കേസ് എന്‍ഐഎ ഏറ്റെടുത്തേക്കും; അഞ്ച് പ്രതികള്‍ റിമാന്‍ഡില്‍ https://malayalees.ch/nia-may-take-over-coimbatore-blast-case/ Thu, 27 Oct 2022 03:59:15 +0000 https://malayalees.ch/?p=70258 കോയമ്പത്തൂര്‍ സ്ഫോടന കേസില്‍ റിമാന്‍ഡ് ചെയ്ത അഞ്ചു പ്രതികളെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടു. വിശദമായ ചോദ്യം ചെയ്യലിനായി മുന്നുദിവസത്തെ കസ്റ്റഡിയാണ് കോയമ്പത്തൂര്‍ കോടതി അനുവദിച്ചത്. കേസ് എന്‍.ഐ.എയ്ക്ക് കൈമാറാന്‍ തമിഴ്നാട് സര്‍ക്കാര്‍ കേന്ദ്രത്തോട് ശുപാര്‍ശ ചെയ്തതോടെ അന്വേഷം ഉടന്‍ എന്‍ഐഎ ഏറ്റെടുത്തേക്കും.

സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികള്‍ക്ക് ഐ.എസ് ബന്ധം സ്ഥിരീകരിച്ചതോടെ ആസൂത്രിതമായ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായാണ് പൊലീസ് പറയുന്നത്. എന്‍.ഐ.എയ്ക്ക് കേസ് കൈമാറാന്‍ സര്‍ക്കാര്‍ ശുപാര്‍ശ നല്‍കിയെങ്കിലും കസ്റ്റഡി അപേക്ഷയുമായി പൊലീസ് മുന്നോട്ട് പോവുകയായിരുന്നു. മുന്നു ദിവസത്തെ പൊലീസ് കസ്റ്റഡിയാണ് അനുവദിച്ചത്.

ജമേഷ മുബീന്റെ വിട്ടില്‍ നിന്ന് പിടിച്ചെടുത്ത സ്ഫോടക വസ്തുക്കളും ശരീരത്തില്‍ കണ്ടെത്തിയ രാസലായിനിയും ചാവേര്‍ ആക്രമണ സാധ്യത ബലപ്പെടുത്തുന്നതാണ്. ഇവ അന്വേഷണ സംഘം ഇതിനോടകം ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ സുരക്ഷ ശക്തമാക്കിയതായി സിറ്റി പൊലീസ് കമ്മിഷണര്‍ പറഞ്ഞു.

ചെന്നെയില്‍ നിന്ന് കോയമ്പത്തൂരില്‍ എത്തിയ എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്. പിടിയിലായ പ്രതികളുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചും മറ്റ് തീവ്രവാദ സംഘടനകളുടെ സ്വാധീനവും പൊലീസ് പരിശോധിക്കുന്നുണ്ട്.

]]>
കോയമ്പത്തൂർ സ്ഫോടനം: അറസ്റ്റിലായ പ്രതികൾക്ക് ഐ.എസ് ബന്ധവും https://malayalees.ch/coimbatore-blast-is-connection/ Wed, 26 Oct 2022 04:11:35 +0000 https://malayalees.ch/?p=70206 കോയമ്പത്തൂർ സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികൾക്ക് ഐ.എസ്. ബന്ധവും. പിടിയിലായ ഫിറോസ് ഇസ്മയിലിനെ 2019-ൽ ദുബായിൽ നിന്ന് തിരിച്ചയച്ചത് ഐ.എസ്. ബന്ധത്തെ തുടർന്നാണ്. കൊല്ലപ്പെട്ട ജമേഷ മുബീന്റെ ശരീരത്തിൽ തീകത്തുന്ന രാസലായനിയുണ്ടായിരുന്നതായി സൂചന ലഭിച്ചിട്ടുണ്ട്. 13 ശരീര ഭാഗങ്ങളാണ് പരിശോധനയ്ക്കയച്ചത്. മുബീന്റെ വീട്ടിലെ പരിശോധനയിൽ കോയമ്പത്തൂരിലെ ക്ഷേത്രങ്ങൾ, കളക്ടറേറ്റ്, കമ്മീഷണർ ഓഫീസ് എന്നിവയുടെ വിവരങ്ങളും പൊലീസ് കണ്ടെടുത്തു. 

കോയമ്പത്തൂർ നഗരത്തെ നടുക്കിയ സ്ഫോടനത്തിൽ അഞ്ചു പേരാണ് പിടിയിലായത്. ഉക്കടം സിഎം നഗറിലെ മുഹമ്മദ് അസറുദ്ദീൻ, മുഹമ്മദ് റിയാസ്, മുഹമ്മദ് നവാസ് ഇസ്മായിൽ, ഫിറോസ് ഇസ്മായിൽ, മുഹമ്മദ് തൊഹൽക്ക എന്നിവരാണ് പിടിയിലായത്. ഞായറാഴ്ച പുലർച്ചെ കാറിലുണ്ടായ സ്ഫോടനത്തിൽ ഉക്കടം സ്വദേശി ജമേഷ മുബീൻ മരണപ്പെട്ടിരുന്നു. സംഭവത്തെ തുടർന്ന് കോയമ്പത്തൂരിൽ സുരക്ഷ ശക്തമാക്കി. സുരക്ഷയ്ക്കായി ദ്രുത കർമ സേനയേയും നിയോഗിച്ചിട്ടുണ്ട്.

ഞായറാഴ്ച പുലർച്ചെ ഉക്കടം കോട്ടൈ ഈശ്വരൻ ക്ഷേത്രത്തിന് സമീപമാണ് സ്ഫോടനം നടന്നത്. കാറിലുണ്ടായിരുന്ന രണ്ട് സിലിണ്ടറുകളിൽ ഒന്നാണ് പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിൽ കാർ രണ്ടായി പിളരുകയും പൂർണമായി കത്തിനശിക്കുകയും ചെയ്തു. രണ്ട് ഗ്യാസ് സിലിണ്ടറുകളും തുറന്നിട്ടാണ് ജമീഷ മുബീൻ ക്ഷേത്രത്തിന് സമീപത്തേക്ക് കാറോടിച്ച് എത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഇതിലൊന്നാണ് പൊട്ടിത്തെറിച്ചത്. സംഭവത്തിന് പിന്നാലെ ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ബോംബ് നിർമിക്കാൻ ഉപയോഗിക്കുന്ന വസ്തുക്കളും കണ്ടെടുത്തു.
പൊട്ടാസ്യം നൈട്രേറ്റ്, അലുമിനിയം പൗഡർ, സൾഫർ തുടങ്ങിയവയാണ് കണ്ടെടുത്തത്.

സ്ഫോടനത്തിൽ തകർന്ന കാറിൽ ഫോറൻസിക് വിദഗ്ധർ നടത്തിയ പരിശോധനയിൽ ആണികളും മാർബിൾ കഷണങ്ങളും കണ്ടെത്തി. എൻജിനീയറിങ് ബിരുദധാരിയായ ജമീഷ മുബീനെ ഐഎസ് ബന്ധമുണ്ടെന്ന ആരോപണത്തെത്തുടർന്ന് 2019-ൽ എൻഐഎ ചോദ്യംചെയ്തിരുന്നു.

]]>
കോയമ്പത്തൂര്‍ സ്‌ഫോടനം: എന്‍ഐഎ സംഘം കേരളത്തിലുമെത്തും https://malayalees.ch/coimbatore-blast-nia-team-to-reach-kerala/ Tue, 25 Oct 2022 04:09:58 +0000 https://malayalees.ch/?p=70141 കോയമ്പത്തൂര്‍ സ്‌ഫോടന കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് എന്‍ഐഎ സംഘം കേരളത്തിലുമെത്തും. ജമേഷ മുബിനുമായി ബന്ധമുള്ളവരുടെ വിവരങ്ങള്‍ തേടിയാണ് എന്‍ഐഎ സംഘമെത്തുക. വിയ്യൂര്‍ ജയിലിലുള്ള അസ്ഹറുദ്ദീന്‍ എന്ന പ്രതിയെ വിയ്യൂര്‍ ജയിലിലെത്തി ജമേഷ കണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. ജയിലിലെ സന്ദര്‍ശക വിവരങ്ങള്‍ ഏജന്‍സി ശേഖരിച്ചു. ശ്രീലങ്കന്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ടാണ് അസ്ഹറുദ്ദീന്‍ ജയിലിലുള്ളത്.

ശ്രീലങ്കന്‍ സ്‌ഫോടന കേസ് പ്രതി സഹ്‌റാന്‍ ഹാഷിമുമായി ജമേഷ മുബീന് ബന്ധമുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്. കോയമ്പത്തൂര്‍ സ്‌ഫോടനത്തില്‍ ഫിറോസ് ഇസ്മയില്‍, നവാസ് ഇസ്മയില്‍, മുഹമ്മദ് ധല്‍ഹ, മുഹമ്മദ് റിയാസ്, മുഹമ്മദ് അസറുദ്ദീന്‍ എന്നിവര്‍ അറസ്റ്റിലായിട്ടുണ്ട്. ജി എം നഗര്‍, ഉക്കടം സ്വദേശികളാണ് പിടിയിലായവര്‍.

ഞായറാഴ്ച പുലര്‍ച്ചെ കാറിലുണ്ടായ സ്‌ഫോടനത്തില്‍ ഉക്കടം സ്വദേശി ജമീസ മുദീന്‍ മരണപ്പെട്ടിരുന്നു. സംഭവത്തെ തുടര്‍ന്ന് കോയമ്പത്തൂരില്‍ സുരക്ഷ ശക്തമാക്കി. സുരക്ഷയ്ക്കായി ദ്രുത കര്‍മ സേനയേയും നിയോഗിച്ചിട്ടുണ്ട്.

സംഭവത്തിന് പിന്നില്‍ തീവ്രവാദബന്ധമുണ്ടോ എന്നകാര്യം പൊലീസ് അന്വേഷിച്ചുവരികയാണ്. രണ്ട് ഗ്യാസ് സിലിണ്ടറുകളും തുറന്നിട്ടാണ് ജമീഷ മുബീന്‍ ക്ഷേത്രത്തിന് സമീപത്തേക്ക് കാറോടിച്ച് എത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഇതിലൊന്നാണ് പൊട്ടിത്തെറിച്ചത്. സംഭവത്തിന് പിന്നാലെ ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ബോംബ് നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന വസ്തുക്കളും കണ്ടെടുത്തു. പൊട്ടാസ്യം നൈട്രേറ്റ്, അലുമിനിയം പൗഡര്‍, സള്‍ഫര്‍ തുടങ്ങിയവയാണ് കണ്ടെടുത്തത്. സ്‌ഫോടനത്തില്‍ തകര്‍ന്ന കാറില്‍ ഫോറന്‍സിക് വിദഗ്ധര്‍ നടത്തിയ പരിശോധനയില്‍ ആണികളും മാര്‍ബിള്‍ കഷണങ്ങളും കണ്ടെത്തി.

]]>