cocaine – malayalees.ch https://malayalees.ch Malayalam Online News Portal Tue, 26 Dec 2023 05:20:05 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png cocaine – malayalees.ch https://malayalees.ch 32 32 കൊക്കെയ്ന്‍ ഉപയോഗം നിയമവിധേയമാക്കാന്‍ ഒരുങ്ങി സ്വിറ്റ്‌സര്‍ലന്‍ഡ് https://malayalees.ch/swiss-capital-bern-considers-legal-cocaine-project/ Tue, 26 Dec 2023 05:19:14 +0000 https://malayalees.ch/?p=93475 മയക്കുമരുന്നായ കൊക്കെയ്ന്‍ ഉപയോഗം നിയമവിധേയമാക്കാന്‍ സ്വിറ്റ്‌സര്‍ലന്‍ഡ് ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. വിനോദ ആവശ്യങ്ങള്‍ക്കായി കൊക്കെയ്ന്‍ നിയമവിധേയമാക്കാന്‍ സ്വിറ്റ്‌സര്‍ലന്‍ഡ് തലസ്ഥാനമായ ബേണില്‍ ആലോചനകള്‍ നടക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. (Swiss capital Bern considers legal cocaine project)

ദേശീയ നിയമത്തിലുള്‍പ്പെടെ മാറ്റം വരുത്തിയാകും സ്വിറ്റ്‌സര്‍ലന്‍ഡ് കൊക്കെയ്ന്‍ നിയമവിധേയമാക്കുക. എന്നിരിക്കിലും പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന്റെ എതിര്‍പ്പുകള്‍ സര്‍ക്കാരിന് മറികടക്കേണ്ടിവരും. ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷന്‍ ആവശ്യമില്ലാതെ തന്നെ കൊക്കെയ്ന്‍ നിയമവിധേയമായിത്തന്നെ വില്‍ക്കാനും വാങ്ങാനും സാധിക്കുന്ന തരത്തിലാകും നിയമനിര്‍മാണം നടക്കുകയെന്ന് റോയിട്ടേഴ്‌സ് തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. സമ്പൂര്‍ണമയക്കുമരുന്ന് നിരോധനം ഫലപ്രദമല്ലെന്ന് വിദഗ്ധര്‍ ഉള്‍പ്പെടെ നിരീക്ഷിച്ച പശ്ചാത്തലത്തിലാണ് മയക്കുമരുന്നിനോടുള്ള സമീപനത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് ഭരണകൂടം മാറ്റം വരുത്തുന്നത്.

അതേസമയം കഞ്ചാവ് വില്‍പ്പന നിയമവിധേയമാക്കാനുള്ള ട്രയലുകള്‍ ഇതിനോടകം തന്നെ സ്വിറ്റ്‌സര്‍ലന്‍ഡില്‍ നടന്നുവരികയാണ്. സമ്പൂര്‍ണ നിരോധനത്തേക്കാള്‍ ഫലപ്രദം നിയന്ത്രണവും നിയമവിധേയമായ വില്‍പ്പനയുമാണെന്ന് ബേണ്‍ കൗണ്‍സിലിലെ ആള്‍ടര്‍നേറ്റീവ് ലെഫ്റ്റ് പാര്‍ട്ടി അംഗം ഇവാ ചെന്‍ അഭിപ്രായപ്പെട്ടു. യൂറോപ്പില്‍ കൊക്കെയ്ന്‍ ഉപയോഗം ഏറ്റവുമധികമുള്ള രാജ്യങ്ങളിലൊന്നാണ് സ്വിറ്റ്‌സര്‍ലന്‍ഡ്.

]]>
ഡൽഹി വിമാനത്താവളത്തിൽ വൻ കൊക്കെയ്ൻ വേട്ട https://malayalees.ch/customs-seizes-cocaine-worth-rs-15-cr-from-zimbabwean-national-at-igi-airport/ Wed, 20 Jul 2022 08:32:43 +0000 https://malayalees.ch/?p=65135 ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ കൊക്കെയ്ൻ വേട്ട. 15 കോടി വിലമതിക്കുന്ന ഒരു കിലോഗ്രാം കൊക്കെയ്ൻ കസ്റ്റംസ് പിടിച്ചെടുത്തു. കള്ളക്കടത്തിൽ സിംബാബ്‌വെ സ്വദേശിനിയെ നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്‌റ്റാൻസസ് (എൻഡിപിഎസ്) ആക്‌ട് പ്രകാരം അറസ്റ്റ് ചെയ്തു.

അഡിസ് അബാബയിൽ നിന്ന് ഇ.ടി-688 വിമാനത്തിലാണ് സിംബാബ്‌വെ സ്വദേശിനി ഡൽഹിയിൽ എത്തിയത്. 1015 ഗ്രാം കൊക്കെയ്ൻ ഡൽഹി എയർപോർട്ട് കസ്റ്റംസ് ഇവരുടെ പക്കൽ നിന്ന് പിടിച്ചെടുത്തു. ചെരുപ്പിനുള്ളിലാണ് മയക്കുമരുന്ന് ഒളിപ്പിച്ചതെന്നാണ് വിവരം. ജൂലൈ 13ന് വിയറ്റ്നാമിൽ നിന്ന് എത്തിയ ഇന്ത്യൻ ദമ്പതികളെ ഐജിഐ കസ്റ്റംസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ ബാഗുകളിൽ നിന്ന് 22 ലക്ഷം രൂപ വിലമതിക്കുന്ന 45 തോക്കുകൾ പിടികൂടുകയും ചെയ്തു.

]]>
ഡല്‍ഹിയില്‍ 28 കോടിയുടെ കൊക്കെയിനുമായി രണ്ട് ഉഗാണ്ട സ്വദേശിനികള്‍ പിടിയില്‍ https://malayalees.ch/2-ugandan-women-ingested-181-cocaine-capsules-worth-rs-28-cr/ Sat, 28 May 2022 04:46:16 +0000 https://malayalees.ch/?p=62548 ഡല്‍ഹി വിമാനത്താവളത്തില്‍ 28 കോടിയുടെ കൊക്കെയിനുമായി രണ്ട് ഉഗാണ്ട സ്വദേശിനികള്‍ പിടിയില്‍. 28 കോടിയുടെ, 180ലധികം കൊക്കെയിന്‍ ഗുളികകളാണ് ഇന്ദിരാ ഗാന്ധി എയര്‍പോര്‍ട്ടില്‍ വച്ച് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. യുവതികളുടെ വയറില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കൊക്കെയിന്‍.

കസ്റ്റഡിയിലായ രണ്ട് യുവതികളും ഉഗാണ്ട സ്വദേശിനികളാണെങ്കിലും ഇവര്‍ക്ക് പരസ്പരം ബന്ധമില്ലെന്ന് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ 22നാണ് ഇവരിലൊരാള്‍ ഉഗാണ്ടയില്‍ നിന്ന് ഡല്‍ഹിയിലെത്തിയത്. പെരുമാറ്റത്തില്‍ സംശയം തോന്നിയ കസ്റ്റംസ് ഇവരെ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. തുടര്‍ന്നാണ് ക്യാപ്‌സൂള്‍ രൂപത്തിലാക്കിയ കൊക്കെയിന്‍ ഗുളികകള്‍ യുവതിയുടെ വയറില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരെ ആശുപത്രിയിലെത്തിച്ചാണ് പരിശോധന നടത്തിയത്.

957 ഗ്രാം വരുന്ന 14 കോടിയുടെ കൊക്കെയിനാണ് ഇവരില്‍ നിന്ന് മാത്രം പിടിച്ചെടുത്തത്. മെയ് 26നാണ് രണ്ടാമത്തെ യുവതിയും കൊക്കെയിനുമായി ഡല്‍ഹിയില്‍ പിടിയിലായത്. 891 ഗ്രാം വരുന്ന 13 കോടിയുടെ കൊക്കെയിനാണ് ഇവരില്‍ നിന്ന് പിടികൂടിയത്. പിടിയിലായ സ്ത്രീകളെ കേന്ദ്രീകരിച്ച് കൂടുതല്‍ കണ്ണികളിലേക്ക് എത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

]]>