cobra – malayalees.ch https://malayalees.ch Malayalam Online News Portal Sat, 08 Apr 2023 04:54:42 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png cobra – malayalees.ch https://malayalees.ch 32 32 വിമാനം പറത്തുന്നതിനിടെ ഇടുപ്പിൽ തണുപ്പ്, കോക്ക്പിറ്റിൽ മൂർഖൻ; അടിയന്തര ലാൻഡിംഗ് നടത്തി പൈലറ്റ് https://malayalees.ch/pilot-lauded-for-safe-emergency-landing-after-he-finds-cobra-in-cockpit/ Sat, 08 Apr 2023 04:54:27 +0000 https://malayalees.ch/?p=79273 വിമാനയാത്രാമധ്യേ കോക്ക്പിറ്റിൽ മൂർഖൻ പാമ്പിനെ കണ്ടതിനെ തുടർന്ന് അടിയന്തര ലാൻഡിംഗ് നടത്തിയ ദക്ഷിണാഫ്രിക്കൻ പൈലറ്റ് റുഡോൾഫ് ഇറാസ്മസിനെ വിദഗ്ധർ അഭിനന്ദിച്ചു. സൗത്ത് ആഫ്രിക്കൻ പൈലറ്റ് റുഡോൾഫ് ഇറാസ്മസ് ആണ് മരണത്തെ മുന്നിൽ കണ്ട നിമിഷത്തിലും മനഃസ്ഥൈര്യം കൈവിടാതെ ശരിയായ തീരുമാനമെടുത്തത്.എൻടി ടിവി യാണ് ഇത് സംബന്ധിച്ച വാർത്ത നൽകിയത്.(Pilot lauded for safe emergency landing after he finds cobra in cockpit)

https://2370fb9e0f0ad9f7ded655cb1f8cb859.safeframe.googlesyndication.com/safeframe/1-0-40/html/container.html

അമേരിക്കൻ കമ്പനിയായ ബീച്ച്ക്രാഫ്റ്റ് നിർമിച്ച ബാരോൺ 58 വിമാനത്തിന്റെ ഏക പൈലറ്റ് ആയിരുന്നു റുഡോൾഫ് ഇറാസ്മസ്. യാത്രയ്ക്കിടെ ഇടുപ്പിൽ തണുപ്പ് അനുഭവപ്പെട്ടതിനെ തുടർന്ന് നോക്കിയപ്പോഴാണ് സീറ്റിനു താഴെ പാമ്പിനെ കണ്ടതെന്ന് ഇറാസ്മസ് പറയുന്നു.വിമാനത്തിൽ പാമ്പുണ്ടെന്ന കാര്യം യാത്രയ്ക്കിടെ തന്നെ റുഡോൾഫ് വിമാനത്തിലെ നാല് യാത്രക്കാരെയും അറിയിച്ചു.

Read Also: വീട് ഡൽഹിയിൽ; സോഷ്യൽ മീഡിയയിൽ സജീവം; സ്വന്തമായി യൂട്യൂബ് ചാനലും; ആരാണ് ഷാരുഖ് സെയ്ഫി ?

വിമാനത്തിൽ പാമ്പുണ്ട്. അത് എന്റെ സീറ്റിന്റെ അടിയിലാണ്. അതിനാൽ നമുക്ക് എത്രയും വേഗം നിലത്തിറങ്ങാൻ ശ്രമിക്കാം എന്നായിരുന്നു സന്ദേശം.ഏപ്രിൽ മൂന്നിനാണ് ദക്ഷിണാഫ്രിക്കയിലെ വെസ്റ്റേൺ കേപ്പിൽ നിന്ന് നെൽസ്പ്രുറ്റിലേക്ക് നാലു യാത്രക്കാരുമായി പുറപ്പെട്ട ചെറുവിമാനത്തിൽ സംഭവമുണ്ടായത്.

]]>
കടിച്ച മൂർഖനെ തിരിച്ചു കടിച്ച് എട്ടുവയസ്സുകാരൻ; പാമ്പ് ചത്തു https://malayalees.ch/cobra-bites-8-year-old-boy-boy-bites-it-back-snake-dies/ Sat, 05 Nov 2022 07:01:12 +0000 https://malayalees.ch/?p=70789 തന്നെ കടിച്ച മൂര്‍ഖനെ തിരിച്ച് കടിച്ചു കൊന്ന് എട്ടുവയസ്സുകാരന്‍. ഛത്തീസ്ഗഡിലെ റായ്പൂരിൽ നിന്ന് ഏകദേശം 350 കിലോമീറ്റർ വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന ജഷ്പൂർ ജില്ലയിലെ ഒരു വിദൂര ഗ്രാമത്തിലാണ് സംഭവം. ‘ദി ന്യൂ ഇന്ത്യ എക്സ്പ്രസിന്റെ’ റിപ്പോർട്ട് അനുസരിച്ച്, മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ദീപക്കിൻ്റെ കൈയ്യിൽ പാമ്പ് ചുറ്റി, പിന്നാലെ കൈയ്യിൽ കടിച്ചു. വേദന കൊണ്ട് കുട്ടി മൂര്‍ഖനെ തിരിച്ച് കടിക്കുകയായിരുന്നു.

തിങ്കളാഴ്ച വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് പാമ്പിന്റെ കടിയേറ്റത്. ‘പാമ്പ് കൈയ്യിൽ ചുറ്റി എന്നെ കടിച്ചു. എനിക്ക് വല്ലാത്ത വേദന തോന്നി. പാമ്പിനെ കുടഞ്ഞുകളയാന്‍ ശ്രമിച്ചപ്പോള്‍ നടന്നില്ല. അതുകൊണ്ടാണ് ഞാന്‍ അതിനെ രണ്ടുതവണ ശക്തമായി കടിച്ചത്. എല്ലാം പെട്ടെന്നാണ് സംഭവിച്ചത്’, ദീപക് പറഞ്ഞതായി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. പാമ്പിന്റെ കടിയേറ്റ കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണ്.

]]>
കൊല്ലത്ത് പാമ്പ് പിടുത്തക്കാരന് മൂര്‍ഖന്റെ കടിയേറ്റു; കുത്തിവച്ചത് 10 ആന്റിവെനം https://malayalees.ch/cobra-bitten-snake-catcher-kollam/ Wed, 13 Apr 2022 07:11:44 +0000 https://malayalees.ch/?p=60031 കൊല്ലം മയിലാപൂരില്‍ പാമ്പിനെ പിടിക്കുന്നതിനിടെ പാമ്പ് പിടുത്തക്കാരന് മൂര്‍ഖന്റെ കടിയേറ്റു. തട്ടാമല സന്തോഷിനാണ് കടിയേറ്റത്. കടിയേറ്റിട്ടും മൂര്‍ഖനെ പിടിച്ച് കുപ്പിയിലാക്കിയ ശേഷമാണ് സന്തോഷ് ആശുപത്രിയിലേക്ക് പോയത്. ഇതിനോടകം തന്നെ 10 ആന്റിവെനം സന്തോഷിന് കുത്തിവച്ചു.

ഇന്ന് രാവിലെ 6 മണിയോടെയാണ് സംഭവം. മയിലാപൂര്‍ സ്വദേശി അശോകിന്റെ വീട്ടിലെ മീന്‍ വളര്‍ത്തുന്ന ചെറിയ ഫ്രിഡ്ജില്‍ വല വിരിച്ചിരുന്നു. ഇതിനുള്ളിലാണ് പാമ്പ് കുടുങ്ങിയത്. മൂര്‍ഖനെ വലയില്‍ നിന്ന് പിടിക്കുന്നതിനിടെ സന്തോഷിന്റെ തള്ളവിരലിന് കടിയേല്‍ക്കുകയായിരുന്നു.

]]>
യുദ്ധ കമാൻഡോ സംഘത്തിൽ വനിതകളെ ഉൾപ്പെടുത്താൻ ആലോചിക്കുന്നതായി സി.ആർ.പി.എഫ് https://malayalees.ch/crpf-to-induct-women-into-cobra/ Fri, 22 Jan 2021 08:14:26 +0000 https://malayalees.ch/?p=39002 സി.ആർ.പി.എഫിന്റെ യുദ്ധ കമാൻഡോ സംഘമായ കോബ്രയിൽ വനിതകളെ ഉൾപ്പെടുത്താൻ ആലോചന. സി.ആർ.പി.എഫ് ഡയറക്ടർ ജനറൽ എ.പി മഹേശ്വരിയാണ് ഇക്കാര്യം അറിയിച്ചത്. “കോബ്രയിലേക്ക് സ്ത്രീകളെ എടുക്കുന്നത് ഞങ്ങൾ കാര്യമായി തന്നെ പരിഗണിക്കുന്നുണ്ട്” മഹേശ്വരി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

2008ലാണ് രാജ്യത്തെ മാവോയിസ്റ്റ് ഭീഷണിയെ നേരിടാൻ പതിനായിരം പേരടങ്ങുന്ന ഒരു സംഘത്തെ സി.ആർ.പി.എഫ് രൂപീകരിച്ചത്. ‘ദി കോംബാറ്റ് ബറ്റാലിയൻ ഫോർ റെസല്യൂട്ട് ആക്ഷൻ ടീം’ അഥവാ കോബ്രയെ മാവോയിസ്റ്റ് സാന്നിധ്യമുള്ള ഇടങ്ങളിൽ പ്രത്യേക പരിശീലനം നൽകി വിന്യസിച്ചിട്ടുണ്ട്. ബീഹാർ, ജാർഖണ്ഡ്, ഛത്തിസ്ഗർഹ്, ആന്ധ്ര പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിലവിൽ കോബ്രയുടെ സേവനം നടപ്പിലാക്കുന്നുണ്ട്.

രാജ്യത്തെ ഏറ്റവും വലിയ അർദ്ധ സൈനിക വിഭാഗമാണ് സി.ആർ.പി.എഫ്. 1986ൽ സി.ആർ.പി.എഫിന് കിഴിൽ ‘മഹിളാ ബറ്റാലിയൻ’ നിലവിൽ വന്നതോടെ, ക്രമസമാധാന പാലനം ഉൾപ്പെടെയുള്ള ഏതാനും മേഖലകളിൽ സ്ത്രീ സാനിധ്യം നിലനിന്നിരുന്നു. മഹിളാ ബറ്റാലിയന് കിഴിൽ ആറ് യൂണിറ്റുകൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്.

]]>