coast guard – malayalees.ch https://malayalees.ch Malayalam Online News Portal Sat, 08 Oct 2022 11:05:03 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png coast guard – malayalees.ch https://malayalees.ch 32 32 പാക്ക് ബോട്ടിൽ നിന്ന് 360 കോടിയുടെ ഹെറോയിൻ പിടികൂടി https://malayalees.ch/heroin-worth-360-crore-seized-from-pakistani-boat-off-gujarat-coast/ Sat, 08 Oct 2022 11:04:48 +0000 https://malayalees.ch/?p=69285 ഗുജറാത്ത് തീരത്ത് വൻ ലഹരിമരുന്ന് വേട്ട. പാകിസ്താനിൽ നിന്നും ഗുജറാത്തിലേക്ക് കൊണ്ടുവരികയായിരുന്ന 50 കിലോ ഹെറോയിൻ പിടികൂടി. പാക്ക് ബോട്ടിൽ ഉണ്ടായിരുന്ന 6 ജീവനക്കാരെ എടിഎസും കോസ്റ്റ് ഗാർഡും അറസ്റ്റ് ചെയ്തു. പിടിച്ചെടുത്ത ഹെറോയിന് വിപണിയിൽ 360 കോടി രൂപ വിലമതിക്കുമെന്ന് സംഘം.

ഇന്ന് പുലർച്ചെ ഗുജറാത്ത് എടിഎസും കോസ്റ്റ് ഗാർഡും സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയതെന്നാണ് വിവരം. കൂടുതൽ അന്വേഷണത്തിനായി പാകിസ്ഥാൻ ബോട്ട് ജഖാവു തുറമുഖത്ത് എത്തിക്കുകയാണ്. പിടികൂടിയ ഹെറോയിനിന്റെ വില ഏകദേശം 360 രൂപയോളം വരും. ഇതിന് മുമ്പും കാലാകാലങ്ങളിൽ പാകിസ്താനിൽ നിന്ന് ഇതുവഴി മയക്കുമരുന്ന് കയറ്റുമതി ചെയ്യാനുള്ള ശ്രമങ്ങൾ നടന്നിരുന്നു.

ഈ വർഷം ഏപ്രിൽ 26ന് ഗുജറാത്ത് എടിഎസും കോസ്റ്റ് ഗാർഡും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ അൽ ഹാജ് എന്ന പാക്ക് ബോട്ട് പിടിച്ചെടുത്തിരുന്നു. ഈ ബോട്ടിൽ നിന്ന് 280 കോടി രൂപയുടെ മയക്കുമരുന്നുമായി 9 പാക്ക് പൗരന്മാർ പിടിയിലായി. 2020 ജനുവരിയിലും ഗുജറാത്തിനോട് ചേർന്നുള്ള ബീച്ചിൽ നിന്ന് വൻ മയക്കുമരുന്ന് ശേഖരം സുരക്ഷാ സേന കണ്ടെടുത്തിരുന്നു.

ജഖൗവിൽ എസ്ഒജി ഭുജും എടിഎസും കോസ്റ്റ് ഗാർഡും സംയുക്തമായി നടത്തിയ നീക്കത്തിലാണ് കള്ളക്കടത്തുകാരെ പിടികൂടിയത്. ഈ കള്ളക്കടത്തുകാരുടെ ബോട്ടിൽ നിന്ന് വൻതോതിൽ മയക്കുമരുന്ന് കണ്ടെടുത്തു. രാജ്യാന്തര വിപണിയിൽ 175 കോടി രൂപയായിരുന്നു ഇതിന്റെ വില.

]]>
ചുഴലിക്കാറ്റിൽ നിന്ന് രക്ഷപ്പെടുത്തിയ 32 ബംഗ്ലാദേശി മത്സ്യത്തൊഴിലാളികളെ തിരികെ അയച്ച് കോസ്റ്റ് ഗാർഡ് https://malayalees.ch/indian-coast-guard-fishermen-bangladesh/ Wed, 24 Aug 2022 04:46:31 +0000 https://malayalees.ch/?p=66974 ചുഴലിക്കാറ്റിൽ നിന്ന് രക്ഷപ്പെടുത്തിയ 32 ബംഗ്ലാദേശി മത്സ്യത്തൊഴിലാളികളെ തിരികെ അയച്ച് ഇന്ത്യൻ തീര സംരക്ഷണ സേന. കഴിഞ്ഞ മാസമുണ്ടായ ചുഴലിക്കാറ്റിൽ ബോട്ട് മറിഞ്ഞ് അപകടത്തിൽ പെട്ട മത്സ്യത്തൊഴിലാളികളെ ബംഗ്ലാദേശ് കോസ്റ്റ് ഗാർഡിൻ്റെ താജുദ്ദീൻ എന്ന കപ്പലിലേക്കാണ് മടക്കിഅയച്ചത്.

ചുഴലിക്കാറ്റിൽ ബോട്ട് തകർന്നപ്പോൾ മത്സ്യത്തൊഴിലാളികൾ വലയിലും മറ്റ് ഒഴുകിനടക്കുന്ന അവശിഷ്ടങ്ങളിലും പിടിച്ച് കഴിഞ്ഞത് ഏകദേശം 24 മണിക്കൂറാണ്. തുടർന്ന് ഓഗസ്റ്റ് 20നാണ് ഇവരെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് കാണുന്നത്. കോസ്റ്റ് ഗാർഡ് ഇവരെ രക്ഷപ്പെടുത്തി കരയിലെത്തിച്ചു. ആകെ 32 പേരിൽ 27 പേരെയും കോസ്റ്റ് ഗാർഡാണ് രക്ഷിച്ചത്. ബാക്കി അഞ്ച് പേരെ ഇന്ത്യൻ മത്സ്യത്തൊഴിലാളികളും രക്ഷിച്ചു.

]]>
വിഴിഞ്ഞം തീരസംരക്ഷണ സേനയുടെ ഭാഗമായി ‘അനഘ്’ https://malayalees.ch/anagh-become-part-of-vizhinjam-coast-guard/ Fri, 12 Aug 2022 12:40:32 +0000 https://malayalees.ch/?p=66329 തീരസംരക്ഷണ സേന കപ്പൽ ‘അനഘ്’ (ICGS- 246) വിഴിഞ്ഞം തീരസംരക്ഷണ സേനയുടെ ഭാഗമായി. കേരളത്തിന്റെ തീരദേശ സുരക്ഷ വർദ്ധിപ്പിക്കുവാനും തെരച്ചിൽ, രക്ഷാപ്രവർത്തനം എന്നിവ കാര്യക്ഷമമാക്കാനും ഈ കപ്പൽ സഹായകരമാകുമെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി (ആഭ്യന്തരം) വി വേണു IAS പറഞ്ഞു.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം സമീപഭാവിയിൽ ഈ പ്രദേശത്തെ ഏറ്റവും തിരക്കേറിയ ഷിപ്പിംഗ് ഹബ്ബായി മാറുമെന്നതിനാൽ ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ തന്ത്രപരമായ ആവശ്യകത മുൻകൂട്ടി കണ്ടാണ് കപ്പൽ വിഴിഞ്ഞം തീരസംരക്ഷണ സേനയുടെ ഭാഗമായതെന്നു സേനയുടെ കേരള-മാഹി മേഖല കമാൻഡർ ഡിഐജി എൻ രവി പറഞ്ഞു.

പ്രതികൂല കാലാവസ്ഥയിലും പ്രവർത്തിക്കാൻ ശേഷിയുള്ള ICGS അനഘ് കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് തദ്ദേശീയമായി നിർമ്മിച്ച കപ്പലാണ്. 15 ദിവസം തുടർച്ചയായി കടലിൽ തങ്ങാൻ ശേഷിയുള്ള കപ്പലിൽ ആയുധങ്ങളും തിരച്ചിൽ, രക്ഷാപ്രവർത്തന ഉപകരണങ്ങളും സജ്ജമാണ്. കമാൻഡന്റ് അമിത് ഹൂഡയുടെ നേതൃത്വത്തിൽ 05 ഉദ്യോഗസ്ഥരും 33 ജീവനക്കാരുമാണ് കപ്പലിലുള്ളത്.

കേരളത്തിന്റെയും മഹിയുടെയും ചുമതലയുള്ള തീരസംരക്ഷണ സേന മേഖല കമാൻഡർ, വിഴിഞ്ഞം തീരസംരക്ഷണ സേന കമാൻഡർ, പാങ്ങോട് മിലിട്ടറി സ്റ്റേഷൻ കമാൻഡർ, ശംഖുമുഖം എയർഫോഴ്സ് സ്റ്റേഷൻ ചീഫ് ഓപ്പറേഷൻ ഓഫീസർ, അനഘിന്റെ കമ്മന്റിങ് ഓഫീസർ, ജില്ലാ കളക്ടർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

]]>