co-operative bank – malayalees.ch https://malayalees.ch Malayalam Online News Portal Wed, 08 Dec 2021 08:12:25 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png co-operative bank – malayalees.ch https://malayalees.ch 32 32 രാമങ്കരി സഹ.ബാങ്കിൽ ക്രമക്കേട്; നെൽവിത്ത് അഡ്വാൻസ്‌ തുകയിൽ വെട്ടിപ്പ് https://malayalees.ch/ramankary-co-operative-bank-fraud/ Wed, 08 Dec 2021 08:12:12 +0000 https://malayalees.ch/?p=53668 ആലപ്പുഴ കുട്ടനാട് രാമങ്കരി സഹകരണ ബാങ്കിൽ വൻ സാമ്പത്തിക ക്രമക്കേട് കണ്ടെത്തി. ബാങ്ക് സെക്രട്ടറി നെൽവിത്ത് അഡ്വാൻസ്‌ തുകയിൽ വെട്ടിപ്പ് നടത്തിയതായാണ് കണ്ടെത്തിയത്. സെക്രട്ടറി 15 ലക്ഷത്തോളം രൂപയുടെ തിരിമറി നടത്തിയതായി ഓഡിറ്റിങ് റിപ്പോർട്ടിൽ പറയുന്നു. വിവിധ അക്കൗണ്ടുകളിൽ നിന്ന് നിക്ഷേപകർ അറിയാതെ സെക്രട്ടറി പണം പിൻവലിച്ചു.

പാടശേഖര സമിതികൾക്ക് നെൽ വിത്തിനും മറ്റുംമായും അഡ്വാൻസ് തുക വലിയ തോതിൽ സഹകരണ ബാങ്ക് വഴിയാണ് ലഭിക്കുന്നത്. പാടശേഖ സമിതി അടച്ചിട്ടുള്ള പതിനഞ്ച് ലക്ഷത്തോളം രൂപയിൽ സെക്രട്ടറി സ്വന്തം നിലയ്ക്ക് ക്രമക്കേട് നടത്തിയ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിയെന്നും കണ്ടെത്തിയിട്ടുണ്ട്. ബാങ്കിൽ അക്കൗണ്ടുള്ള നിരവധി നിക്ഷേപകർ പണം പലപ്പോഴും അടയ്ക്കുമ്പോൾ അത് ആ അകൗണ്ടിൽ വരവ് വയ്ക്കാതെ പലരുടെയും പേരിൽ അക്കൗണ്ട് തുടങ്ങി അതിലേക്ക് വക മാറ്റുകയാണ് സെക്രട്ടറി ചെയ്തുവന്നിരുന്നത്. ഏകദേശം അഞ്ച് ലക്ഷത്തോളം രൂപ നിക്ഷേപകരുടെ അക്കൗണ്ടുകളിൽ നിന്നും സെക്രട്ടറി വകമാറ്റിയെന്നും കണ്ടെത്തിയിട്ടുണ്ട്.

]]>
കൊവിഡ് പ്രതിസന്ധി ; ജപ്തി നടപടികൾ നിർത്താതെ സർക്കാർ https://malayalees.ch/forfeiture-of-loans-in-co-operative-bank-kerala-govt/ Wed, 04 Aug 2021 13:00:33 +0000 https://malayalees.ch/?p=47663 കൊവിഡ് പ്രതിസന്ധികൾക്കിടയിലും ജപ്തി നടപടികൾ നിർത്തിവെയ്ക്കാതെ സംസ്ഥാന സർക്കാർ. സഹകരണ ബാങ്കുകളിലെ വായ്പയിൽ ജപ്തി നടപടികളിൽ ഇപ്പോഴും തുടരുകയാണ്. ധനകാര്യ വകുപ്പിന് കീഴിലുള്ള ധനകാര്യ സ്ഥാപനങ്ങളിലും ജപ്തി നടപടികൾ തുടരുന്നു.

ഇതിനിടെ സംസ്ഥാനത്തെ എല്ലാ ബാങ്കുകളുടേയും ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് പ്രതിപക്ഷം നിയമസഭയില്‍ അഭിപ്രായപ്പെട്ടിരുന്നു. കോട്ടയത്തെ സഹോദരങ്ങളുടെ ആത്മഹത്യയില്‍ പ്രതിപക്ഷം ഉയര്‍ത്തിയ അടയന്തിരപ്രമേയത്തിലാണ് ഇക്കാര്യം പരാമര്‍ശിച്ചത്.

കൊവിഡ് കാലത്തും ജപ്തിനടപടകള്‍ക്ക് സാഹചര്യമുണ്ടെന്ന് പ്രമേയം അവതരിപ്പിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. ജപ്തിനോട്ടീസ് നിര്‍ത്തി വയ്ക്കണം. പലര്‍ക്കും വരുമാനമില്ല്, നോട്ടീസ് പതിക്കുന്നത് ആത്മഹത്യക്ക് ഇടയാക്കും. ബാങ്കേഴ്‌സ് മീറ്റിങ് പോലും വിളിച്ചത് കഴിഞ്ഞ ദിവസമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു.

]]>