CNG – malayalees.ch https://malayalees.ch Malayalam Online News Portal Wed, 22 Jun 2022 04:33:26 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png CNG – malayalees.ch https://malayalees.ch 32 32 ഗ്യാസ് സ്റ്റേഷനുകളുടെ കുറവ്; എൽപിജി വാഹന ഉടമകളും തൊഴിലാളികളും പ്രതിസന്ധിയിൽ https://malayalees.ch/cng-vehicles-under-crisis/ Wed, 22 Jun 2022 04:33:19 +0000 https://malayalees.ch/?p=63719 സിഎൻജി, ഇലക്ട്രിക് വാഹനങ്ങൾക്ക് പ്രചാരം വർധിച്ചതോടെ വെട്ടിലായി പ്രകൃതി സൗഹൃദ എൽപിജി വാഹന ഉടമകളും തൊഴിലാളികളും. കോഴിക്കോട് നഗരത്തിൽ മാത്രം ആയിരത്തി അഞ്ഞൂറിലധികം എൽപിജി ഓട്ടോറിക്ഷ തൊഴിലാളികളാണ് ഓട്ടോ ഗ്യാസ് യഥാസമയം ലാഭിക്കാതെ പ്രയാസത്തിലായിരിക്കുന്നത്.

കോഴിക്കോട് നഗരത്തിലെ 1500 ഓട്ടോറിക്ഷകൾക്ക് എൽപിജി നിറയ്ക്കാൻ ആകെ ഉള്ളത് സരോവരത്തെ ഒരു പമ്പ് മാത്രം. അതും വൈകുന്നേരം 7 മണിവരെ മാത്രമെ പ്രവർത്തിക്കു. പിന്നെയുള്ളത് കുണ്ടായിത്തോടും മുക്കത്തും പയ്യോളിയിലുമാണ്. എൽപിജി നിറയ്ക്കാനായി മാത്രം കിലോമീറ്ററുകളോളം ഓടണം.

ജനപ്രതിനിധികൾക്കും ജില്ലാ കലക്ടർക്കും നിരന്തരം പരാതി നൽകിയിട്ടും ഒരു നടപടിയും ഉണ്ടായില്ല. സർക്കാർ നടത്തിയ പ്രചാരണത്തിന്റെ അടിസ്ഥാനത്തിലാണ് വർഷങ്ങൾക്ക് മുൻപ് പെട്രോൾ, ഡീസൽ വാഹനങ്ങൾ എൽപിജിയിലേക്ക് മാറിയത്.

]]>
സിഎന്‍ജി വിലവര്‍ധന; ഡൽഹിയിൽ ഓട്ടോ ടാക്‌സി ഡ്രൈവര്‍മാര്‍ സമരത്തിലേക്ക് https://malayalees.ch/cng-price-hike-delhis-auto-taxi-drivers-to-go-on-strike/ Sat, 16 Apr 2022 04:43:28 +0000 https://malayalees.ch/?p=60152 സിഎന്‍ജി വിലവര്‍ധനയ്‌ക്കെതിരെ ഡൽഹിയിൽ ഓട്ടോ ടാക്‌സി ഡ്രൈവര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്. യാത്രാനിരക്ക് വര്‍ധിപ്പിക്കുകയോ, സിഎന്‍ജി വിലയില്‍ 35 രൂപ സബ്‌സിഡിയോ വേണമെന്നാണ് ആവശ്യം. അതേസമയം വിഷയം പരിശോധിക്കാൻ കമ്മിറ്റി രൂപീകരിക്കുമെന്ന് ഗതാഗത മന്ത്രി അറിയിച്ചു.

ഈ മാസം 18 മുതല്‍ നഗരത്തിലെ ഗതാഗതം മുടക്കിയുള്ള സമരത്തിലേക്ക് നീങ്ങുമെന്നാണ് ഡ്രൈവര്‍മാരുടെ പ്രഖ്യാപനം. ഒരു മാസത്തിനിടെ 13 രൂപയിലധികമാണ് ഡൽഹിയിൽ സിഎൻജി വില കൂടിയത്. നിലവിൽ ഒരു കിലോ സിഎൻജിക്ക് 71 രൂപ നൽകണം. യാത്രക്കൂലി വർധനവോ സബ്സിഡിയോ കിട്ടാതെ മുന്നോട്ട് പോകാനാകില്ലെന്നും യൂണിയനുകൾ പറയുന്നു.

ആവശ്യങ്ങൾ ഉന്നയിച്ച് പ്രധാനമന്ത്രി മുതൽ ഡൽഹി മുഖ്യമന്ത്രിക്ക് വരെ പരാതികൾ നൽകി. നടപടിക്ക് സർക്കാർ തയ്യാറാകാത്ത പക്ഷമാണ് പുതിയ സമരമാർഗം സ്വീകരിക്കാൻ കാരണമെന്ന് തൊഴിലാളികൾ വ്യക്തമാക്കി. യൂണിയനുകളുടെ പണിമുടക്ക് ഭീഷണിക്ക് പിന്നാലെയാണ് നിരക്ക് പരിഷ്‌കരിക്കുന്നതിന് കമ്മിറ്റി രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചത്.

“ഇന്ധനവില ഉയരുന്നതിനാൽ ഓട്ടോ/ടാക്‌സി യൂണിയനുകൾ നിരക്ക് പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള സർക്കാർ അവരുടെ ആശങ്കകൾ മനസ്സിലാക്കുന്നു. ഗതാഗത വകുപ്പ് ഉടൻ ഒരു കമ്മിറ്റി രൂപീകരിക്കും, സമയബന്ധിതമായി ശുപാർശകൾ നൽകും”- ഗതാഗത മന്ത്രി കൈലാഷ് ഗഹ്ലോട്ട് ട്വീറ്റ് ചെയ്തു.

]]>