cm support – malayalees.ch https://malayalees.ch Malayalam Online News Portal Sat, 11 Sep 2021 04:16:38 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png cm support – malayalees.ch https://malayalees.ch 32 32 ‘സഹകരണ ബാങ്കുകളുടെ കാര്യത്തില്‍ ഇ.ഡി വേണ്ട; കെ.ടി ജലീല്‍ നല്ല സഹയാത്രികന്‍’: മുഖ്യമന്ത്രി https://malayalees.ch/cm-support-k-t-jaleel/ Sat, 11 Sep 2021 04:16:29 +0000 https://malayalees.ch/?p=49438 കേരളത്തിലെ സഹകരണ ബാങ്കുകളുടെ കാര്യത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വരേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സഹകരണ മേഖലയുമായി ബന്ധപ്പെട്ട് എന്തെങ്കിലും തെറ്റായ കാര്യങ്ങള്‍ ഉണ്ടായാല്‍ അതു പരിശോധിക്കുന്നതിനും നടപടി എടുക്കുന്നതിനും സഹകരണ വകുപ്പ് ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു

വിഷയത്തില്‍ ഇ.ഡി വരണമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്ന് കെ.ടി ജലീല്‍ തന്നെ വ്യക്തമാക്കിയ കാര്യമാണ്. ബാങ്കുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇ.ഡിയുടെ മുമ്പില്‍ ഉന്നയിച്ചിട്ടില്ല. ചന്ദ്രികയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ഇ.ഡിയുടെ മുമ്പില്‍ ഉന്നയിച്ചിരിക്കുന്നതെന്ന് ജലീല്‍ വ്യക്തമാക്കിയതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജലീലിനെ സിപിഐഎം തള്ളി എന്ന പ്രചരണം കണ്ടു. എന്നാല്‍ ജലീല്‍ നല്ലൊരു ഇടത് സഹയാത്രികന്‍ ആയിത്തന്നെയാണ് പ്രവര്‍ത്തിച്ചിട്ടുള്ളത്. അത് തുടരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

]]>