CM Raveendran – malayalees.ch https://malayalees.ch Malayalam Online News Portal Mon, 27 Feb 2023 04:42:44 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png CM Raveendran – malayalees.ch https://malayalees.ch 32 32 ലൈഫ് മിഷൻ കോഴക്കേസ്; മുഖ്യമന്ത്രിയുടെ അഡി. പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രൻ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകില്ല https://malayalees.ch/life-mission-cm-raveendran-will-not-appear-before-ed-today/ Mon, 27 Feb 2023 04:42:12 +0000 https://malayalees.ch/?p=76912 ലൈഫ് മിഷൻ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രൻ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകില്ല. അദ്ദേഹം നിയമസഭയിലെ ഓഫീസിൽ ഹാജരായതായാണ് വിവരം. രാവിലെ 10.30 ന് കൊച്ചി ഓഫീസിൽ ഹാജരാകാനാണ് ഇഡി അദ്ദേഹത്തോട് നിർദേശിച്ചിരുന്നത്. ലൈഫ് മിഷൻ കരാറുമായി ബന്ധപ്പെട്ട ഇടപാടുകളെല്ലാം സിഎം രവീന്ദ്രന്റെ അറിവോടെയാണെന്ന സ്വപ്‌ന സുരേഷിൻറെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. ( LIFE Mission; CM Raveendran will not appear before ED today ).

3.38 കോടിയുടെ കോഴ ഇടപാട് കരാറിൽ ഉണ്ടായെന്നും ഈ കള്ളപ്പണം ഗൂഢാലോചനയിൽ പങ്കാളികളായവർക്ക് ലഭിച്ചെന്നുമാണ് ഇഡിയുടെ കണ്ടെത്തൽ. ടെണ്ടറില്ലാതെ ലൈഫ് മിഷൻ പദ്ധതിയുടെ കരാർ ലഭിക്കാൻ കോടികൾ കമ്മീഷൻ നൽകിയെന്ന് യൂണിടാക് ഉടമ സന്തോഷ് ഈപ്പനും മൊഴിനൽകിയിട്ടുണ്ട്. കരാറുമായി ബന്ധപ്പെട്ട എല്ലാ ഇടപാടും സിഎം രവീന്ദ്രന്‍റെ കൂടി അറിവോടെയാണ് നടന്നതെന്ന് സ്വപ്നയും മൊഴി നൽകിയിരുന്നു.ആരോപണങ്ങൾ സാധൂകരിക്കുന്ന വാട്ട്സ് ആപ്പ് ചാറ്റുകളും ഇഡിയ്ക്ക് ലഭിച്ചിട്ടുണ്ട്.

എന്നാൽ സിഎം രവീന്ദ്രന് പണം ലഭിച്ചോ എന്നതിൽ കൃത്യമായ വിശദീകരണം സ്വപ്നയുടെ മൊഴിയിലില്ല. ഇക്കാര്യങ്ങളിലാണ് രവീന്ദ്രൻ വിശദീകരണം നൽകേണ്ടത്. കേസിൽ ഇതുവരെ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ മാത്രമാണ് ഇഡി അറസ്റ്റ് ചെയ്തിട്ടുള്ളത്.

ഇതിനിടയിൽ കള്ളപ്പണകേസിൽ പാർട്ടി പരിശോധിക്കേണ്ട വിഷയങ്ങളൊന്നുമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. എന്നാൽ ലൈഫ് മിഷൻ കോഴ ഇടപാടിനു പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസാണെന്നാണ് ബിജെപിയുടെ ആരോപണം.

]]>
സി.എം രവീന്ദ്രനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും; തീരുമാനം മെഡിക്കല്‍ ബോര്‍ഡിന്‍റേത് https://malayalees.ch/cm-raveendrans-health-condition-will-not-be-checked-today/ Fri, 11 Dec 2020 08:51:33 +0000 https://malayalees.ch/?p=36762 മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ ഇന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യും. മെഡിക്കൽ ബോർഡിന്‍റേതാണ് തീരുമാനം. സി.എം രവീന്ദ്രന് ഗുരുതര ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് മെഡിക്കൽ ബോർഡ് വിലയിരുത്തി.

സി.എം രവീന്ദ്രന്‍റെ ആരോഗ്യനില സംബന്ധിച്ച് ഫിസിക്കൽ മെഡിസിൻ വിഭാഗം നൽകിയ റിപ്പോർട്ടിന്‍റ അടിസ്ഥാനത്തിലാണ് ഇന്ന് മെഡിക്കൽ ബോർഡ് വീണ്ടും യോഗം ചേർന്ന് ഡിസ്ചാർജ് ചെയ്യാൻ തീരുമാനിച്ചത്. സ്പോണ്ടിലൈറ്റീസിന്‍റെ പ്രശ്നങ്ങൾ ഉണ്ടായതിനാൽ ഒരാഴ്ചത്തെ വിശ്രമം വേണമെന്നും ബോർഡ് നിർദേശിച്ചു. രണ്ടാഴ്ചക്ക് ശേഷം പോസ്റ്റ്കോവിഡ് സെന്‍ററിലും ഫിസിക്കൽ മെഡിസിൻ വിഭാഗത്തിലും എത്തി പരിശോധന നടത്തണം.

സി.എം രവീന്ദ്രന്‍റെ രോഗത്തെ കുറിച്ച് വ്യക്തമായി അറിയാൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് സൂപ്രണ്ടിനെ ചോദ്യം ചെയ്യണമെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു.കഴിഞ്ഞ മാസം ആറിനും 27 നും ഈ മാസം പത്തിനുമാണ് ചോദ്യംചെയ്യലിനായി ഇ.ഡി, സി,എം രവീന്ദ്രന് നോട്ടീസ് നൽകിയത്. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മൂന്ന് തവണയും ഹാജരായിരുന്നില്ല. അസുഖം മാറിയ ശേഷം ചോദ്യം ചെയ്യലിനായി വീണ്ടും നോട്ടീസ് നൽകാനാണ് ഇ.ഡിയുടെ തീരുമാനം.

]]>