CM Pinarayi Vijayan – malayalees.ch https://malayalees.ch Malayalam Online News Portal Mon, 18 Sep 2023 04:56:22 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png CM Pinarayi Vijayan – malayalees.ch https://malayalees.ch 32 32 വീണ്ടും ലോക കേരള സഭ; മുഖ്യമന്ത്രിയും മന്ത്രിമാരും സൗദി യാത്രയ്ക്ക് അനുമതി തേടി https://malayalees.ch/government-has-moved-to-organize-lok-kerala-sabha-in-saudi/ Mon, 18 Sep 2023 04:56:17 +0000 https://malayalees.ch/?p=87927 വീണ്ടും ലോക കേരള സഭ നടത്താന്‍ സര്‍ക്കാര്‍. അടുത്തുമാസം സൗദി അറേബ്യയില്‍ ലോക കേരള സഭ നടത്താനാണ് സര്‍ക്കാര്‍ നീക്കം. മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശയാത്രയ്ക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടി. അടുത്ത മാസം 19 മുതല്‍ 22 വരെ ലോക പരിപാടി സംഘടിപ്പിച്ചേക്കും.

സൗദി സമ്മേളം നേരത്തെ തീരുമാനിച്ചതാണെന്ന് സര്‍ക്കാരിന്റെ വിശദീകരണം. സാമ്പത്തിക പ്രതിസന്ധിക്കിടെ ലോക കേരള സംഘടിപ്പിക്കുന്നതിനെതിരെ വിമര്‍ശനത്തിനിടയാക്കും. അടുത്തമാസം 17 മുതല്‍ 22വരെയുള്ള യാത്രാനുമതിക്കായാണ് മുഖ്യന്ത്രിയടക്കമുള്ളവര്‍ കേന്ദ്രത്തെ സമീപിച്ചിരിക്കുന്നത്. കേന്ദ്രം യാത്രാനുമതി നല്‍കുമോ എന്ന കാര്യത്തിലും ആശങ്ക നിലനില്‍ക്കുന്നുണ്ട്.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെയാണ് ലോക കേരള സഭ നടത്തുന്നത്. ഈ വര്‍ഷം ജൂണ്‍ 9,10,11 തീയതികളില്‍ ന്യൂയോര്‍ക്കില്‍ ലോക കേരള സഭ നടന്നിരുന്നു.

]]>
ഏകസിവില്‍ കോഡ് നടപ്പാക്കുന്നതില്‍ നിന്ന് കേന്ദ്രം പിന്മാറണം; പ്രമേയം ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും https://malayalees.ch/resolution-against-uniform-civil-code-in-kerala-assembly-today/ Tue, 08 Aug 2023 04:24:46 +0000 https://malayalees.ch/?p=85775 ഏകസിവില്‍ കോഡ് നടപ്പാക്കുന്നതില്‍ നിന്ന് കേന്ദ്രം പിന്മാറണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ ഇന്ന് പ്രമേയം അവതരിപ്പിക്കും. ചട്ടം 118 പ്രകാരം മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിക്കുക. പ്രമയത്തെ സഭ ഐകകണ്‌ഠേന പാസാക്കും.

ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിനെതിരെ നിരവധി പാര്‍ട്ടികള്‍ രംഗത്തെത്തിയയിരുന്നു. സംസ്ഥാനത്ത് സിപിഐഎം സെമിനാര്‍ സംഘടിപ്പിച്ചിരുന്നു. സിപിഎമ്മും കോണ്‍ഗ്രസും മുസ്ലിം ലീഗും സിപിഐയും ഏകസിവില്‍ കോഡിനെ എതിര്‍ത്തിരുന്നു. പതിനഞ്ചാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനം ഇന്നലെയാണ് തുടങ്ങിയത്. ഈ മാസം 24 വരെ സമ്മേളിക്കുന്ന സഭയിലേക്ക് നിരവധി രാഷ്ട്രീയ വിവാദ വിഷയങ്ങളാണ് പരിഗണിക്കുന്നത്.

അതേസമയം വിലക്കയറ്റം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ നിയമസഭയില്‍ പ്രതിപക്ഷം ഉന്നയിക്കും. ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിന് ഓര്‍ഡിനന്‍സിന് പകരമുള്ള ഭേദതഗതി ബില്ലും ഇന്ന് നിയമസഭ പരിഗണിക്കും. ഡോ വന്ദനദാസ് കൊലപാതകത്തെ തുടര്‍ന്നാണ് നിയമത്തില്‍ ഭേദഗതി വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

]]>
പി ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി https://malayalees.ch/p-sasi-cm-political-secretary/ Tue, 19 Apr 2022 10:24:41 +0000 https://malayalees.ch/?p=60365 മുഖ്യമന്ത്രിയുടെ പൊൡറ്റിക്കൽ സെക്രട്ടറിയായി പി ശശി ചുമതലയേൽക്കും. ദേശാഭിമാനി ചീഫ് എഡിറ്ററായി പുത്തലത്ത് ദിനേശനെയും നിയമിച്ചു. പുതിയ ചുമതലകൾ സംസ്ഥാന സമിതി അംഗീകരിച്ചു.

ഇ.കെ നായനാരുടെ പൊളിറ്റിക്കൽ സെക്രട്ടറിയുമായിരുന്നു പി ശശി. 11 വർഷം സംസ്ഥാന സമിതിക്ക് പുറത്തുനിന്ന ശശിയെ കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിലാണ് തിരിച്ചെത്തിച്ചത്. സംസ്ഥാന സമിതിക്ക് താഴെയുള്ളവരെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയാക്കാറില്ല. ഇതിനാലാണ് ഔദ്യോഗിക പട്ടികയിൽ ഉൾപ്പെടുത്തി ശശിയെ കമ്മിറ്റിയിലെത്തിച്ചത്.

നിലവിലെ പൊളിറ്റിക്കൽ സെക്രട്ടറി പുത്തലത്ത് ദിനേശനെ ദേശാഭിമാനി പത്രാധിപരാക്കി. എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റേയും ഇഎംഎസ് അക്കാദമിയുടെയും ചുമതല എസ് രാമചന്ദ്രൻ പിള്ളയക്ക് നൽകി.

]]>
ഒമിക്രോൺ കേസുകളിൽ വർധന; മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് അവലോകന യോഗം https://malayalees.ch/cm-pinarayi-vijayan-chairs-omicron-review-meeting/ Tue, 04 Jan 2022 04:07:28 +0000 https://malayalees.ch/?p=54968 സംസ്ഥാനത്തെ ഒമിക്രോൺ, കൊവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻറെ അധ്യക്ഷതയിൽ ഇന്ന് അവലോകന യോഗം ചേരും. കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടതുണ്ടോയെന്ന് ഈ യോഗം ചർച്ച ചെയ്യും. ഒമിക്രോൺ വ്യാപന പശ്ചാത്തലത്തിൽ ഡിസംബർ 31 മുതൽ ജനുവരി രണ്ട് വരെ സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്ന രാത്രികാല നിയന്ത്രണം പിൻവലിച്ചിരുന്നു.എന്നാൽ സംസ്ഥാനത്ത് ഒമിക്രോൺ കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ നിയന്ത്രണം കർശനമാക്കാനാണ് സാധ്യത.

സംസ്ഥാനത്ത് ഇന്നലെ 29 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു. തിരുവനന്തപുരം 10, ആലപ്പുഴ 7, തൃശൂര്‍ 6, മലപ്പുറം 6 എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതില്‍ 25 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 2 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. 2 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധിച്ചത്. ആലപ്പുഴയിലെ 2 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധിച്ചത്.

ഇതോടെ സംസ്ഥാനത്ത് ആകെ 181 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ആകെ 52 പേരും ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 109 പേരും എത്തിയിട്ടുണ്ട്. 20 പേര്‍ക്കാണ് ആകെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

]]>
കെ-റെയിൽ; മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് വിശദീകരണ യോഗം, പങ്കെടുക്കില്ലെന്ന് പ്രതിപക്ഷം https://malayalees.ch/k-rail-project-cm-pinarayi-vijayan-explanatory-meeting/ Tue, 04 Jan 2022 04:05:55 +0000 https://malayalees.ch/?p=54965 സിൽവർ ലൈന് പിന്തുണ തേടി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പൗരപ്രമുഖരെ കാണും. രാഷ്ട്രീയ സംഘടന പ്രതിനിധികൾ, സാങ്കേതിക വിദഗ്‌ധർ,പൗര പ്രമുഖർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. പദ്ധതിയെക്കുറിച്ചുള്ള ആശങ്കകളും പരാതികളും മുഖ്യമന്ത്രി നേരിട്ട് കേൾക്കും. എന്നാൽ ചർച്ചയിൽ പങ്കെടുക്കില്ലെന്ന നിലപാടിലാണ് പ്രതിപക്ഷം.

വിവിധ ജില്ലകളിലെ പ്രമുഖരുമായി ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു. അതിന് പുറമെയാണ്എം പിമാർ എംഎൽഎമാർ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, മാധ്യമ സ്ഥാപനങ്ങളുടെ മേധാവികൾ, സാങ്കേതിക വിദഗ്ധർ എന്നിവരേ മുഖ്യമന്ത്രി ചർച്ചക്ക് വിളിച്ചത്.

സംസ്ഥാന സര്‍ക്കാരും കേന്ദ്ര റെയില്‍വേ മന്ത്രാലയവും സംയുക്തമായി രൂപീകരിച്ച കേരള റെയില്‍ ഡെവലപ്മന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്ന കമ്പനിയാണ് പദ്ധതിയുടെ നിര്‍മ്മാണം നടത്തുക. നിര്‍മ്മാണങ്ങളും വിശദീകരിക്കാനും വിവിധ വിഭാഗങ്ങളിലുള്ളവരുടെ അഭിപ്രായങ്ങള്‍ അറിയുന്നതിനും ആശങ്കകള്‍ ദുരീകരിക്കുന്നതിനുമാണ് വിശദീകരണ യോഗം ചേരുന്നത്. മന്ത്രിമാര്‍ പങ്കെടുക്കുന്ന ജില്ലാതല പരിപാടികളും തുടര്‍ന്നുള്ള ദിവസങ്ങളില്‍ നടക്കും.

]]>
സഹകരണ മേഖലയെ തകര്‍ക്കാനുള്ള നീക്കം തിരിച്ചറിയണം; ആര്‍ബിഐ നിയന്ത്രണങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി https://malayalees.ch/cm-pinarayi-vijayan-against-rbi-cooperative-bank-kerala/ Mon, 29 Nov 2021 07:44:52 +0000 https://malayalees.ch/?p=53205 സഹകരണ ബാങ്കുകളിലെ ആര്‍ബിഐ നിയന്ത്രണങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ പലയിടത്തും നടക്കുന്നുണ്ടെന്നും കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരള ബാങ്ക് വിദ്യാനിധി നിക്ഷേപ പദ്ധതി ലോഞ്ചിംഗ് ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

‘കേരളത്തിലെ സഹകരണ ബാങ്കുകളാണ് ബാങ്കിംഗ് സാക്ഷരതയുണ്ടാക്കിയത് എന്നോര്‍മ വേണം. സംസ്ഥാനത്ത് ഭൂരിഭാഗം കുടുംബങ്ങള്‍ക്കും ബാങ്ക് അക്കൗണ്ട് ഉണ്ട്. സഹകരണ ബാങ്കുകള്‍ വഴിയാണ് ഗ്രാമീണ മേഖലകളിലേക്ക് ബാങ്കിംഗ് സാക്ഷരത എത്തിയത്. അതില്‍ കണ്ണുകടിയുള്ളവരുമുണ്ട്. ഈ എതിര്‍പ്പുകളെല്ലാം കേരളത്തെ ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ്. ഇത് പക്ഷേ നടപ്പാക്കുന്ന മറ്റ് പല ലക്ഷ്യങ്ങളുംകൊണ്ടാണ്. കേരള ബാങ്കിനെതിരെ ഇത്തരം നീക്കങ്ങള്‍ നടക്കുമ്പോള്‍ പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങളുടെ പട്ടികയില്‍ വരുന്ന എല്ലാ സ്ഥാപനങ്ങളെയും പൂര്‍ണമായും കാര്യക്ഷമതയിലേക്കുയര്‍ത്തുകയാണ് വേണ്ടത്’. മുഖ്യമന്ത്രി പ്രതികരിച്ചു.

അതിനിടെ ആര്‍ബിഐ നിര്‍ദേശത്തിനെതിരെ സുപ്രിംകോടതിയെ സമീപിക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ വ്യക്തമാക്കി. സഹകരണ ബാങ്ക് നിക്ഷേപം റിസര്‍വ് ബാങ്ക് സുരക്ഷാ പദ്ധതിയില്‍പ്പെടില്ലെന്നും മന്ത്രി പറഞ്ഞു.

സഹകരണ മേഖലയിലെ നിക്ഷേപങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് ബാധകമായിരിക്കില്ലെന്ന ആര്‍ബിഐ പരസ്യത്തിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. 2020 സെപ്റ്റംബറിലെ ബാങ്കിംഗ് നിയമ ഭേദഗതി ചൂണ്ടിക്കാട്ടിയാണ് സഹകരണസംഘങ്ങള്‍ക്ക് മുന്നറിയിപ്പുമായി ആര്‍ബിഐ എത്തിയത്. സഹകരണ സംഘങ്ങളിലെ നിക്ഷേപത്തിന് ഡിഐസിജിസി പരിരക്ഷ ഉണ്ടാകില്ലെന്നും റിസര്‍വ് ബാങ്കിന്റെ പുതിയ പരസ്യത്തില്‍ പറയുന്നു.

]]>
ഗ്രാമീണ മേഖലകളില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കണമെന്ന് മുഖ്യമന്ത്രി https://malayalees.ch/covid-cases-increasing-in-rural-areas-says-pinarayi/ Wed, 05 May 2021 04:32:40 +0000 https://malayalees.ch/?p=43708 സംസ്ഥാനത്ത് രോഗ വ്യാപനം വീണ്ടും കൂടിയേക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടാം തരംഗത്തിൽ ഗ്രാമങ്ങളിൽ രോഗം കൂടുന്നുണ്ട്. ഇതാണ് മരണ സംഖ്യ വര്‍ധിക്കാന്‍ കാരണമായത്. നിയന്ത്രണങ്ങൾ വിട്ടുവീഴ്ചയില്ലാതെ ഗ്രാമങ്ങളിലും നടപ്പാക്കണം. 50 ശതമാനം പേർക്ക് രോഗം പകർന്നത് വീടുകളിൽ നിന്നാണെന്ന് പഠനം തെളിയിക്കുന്നതായും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കുട്ടികളുമായും വയോജനങ്ങളുമായും ഇടപഴകുമ്പോൾ ശ്രദ്ധിക്കണം. സാധനം വാങ്ങുമ്പോൾ അടുത്തുള്ള കടകളിൽ നിന്ന് കുറഞ്ഞ സമയത്തിനുള്ളിൽ വാങ്ങണം. വീട്ടിലെ ജനലുകൾ തുറന്നിട്ട് വായു സഞ്ചാരം ഉറപ്പുവരുത്തണം. ആളുകൾ നിരന്തരം സ്പർശിക്കുന്ന സ്ഥലങ്ങൾ ഇടക്കിടെ സാനിറ്റൈസ് ചെയ്യണം. ഗൃഹസന്ദർശനം ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് രണ്ടു ദിവസത്തേക്കു കൂടിയുള്ള 2.40 ലക്ഷം വാക്സിൻ കൂടി സ്റ്റോക്കുണ്ട്. കൂടുതൽ വാക്സിൻ എത്തുമെന്നാണ് പ്രതീക്ഷ. 73,38,860 ഡോസ് വാക്‌സിനാണ് കേന്ദ്രം നൽകിയത്. നല്ല രീതിയിൽ വാക്‌സിൻ മുഴുവനായും ഉപയോഗിച്ചു. അതീവ ശ്രദ്ധയോടെയാണ് സംസ്ഥാനത്ത് വാക്‌സിൻ വിതരണം ചെയ്യുന്നത്. ഇത് കേരളത്തിലെ ആരോഗ്യ പ്രവർത്തകരുടെ മിടുക്കു കൊണ്ടാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

രോഗം വ്യാപിക്കുമ്പോള്‍ പരമാവധി ആളുകളെ വാക്‌സിനേറ്റ് ചെയ്യുക അനിവാര്യമാണ്. എല്ലാ വാക്‌സിനും നൽകേണ്ട ഉത്തരവാദിത്തം കേന്ദ്രത്തിനാണ്. ആ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞു മാറുന്നത് ഒരു തരത്തിലും ശരിയല്ലെന്നും വാക്‌സിൻ സൗജന്യമായി നൽകണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പുതുതായി 11 സ്വകാര്യ ആശുപത്രികൾ കൂടി കാരുണ്യ പദ്ധതിയുടെ ഭാഗമായിട്ടുണ്ട്. ഇതിലൂടെ കൂടുതൽ ആളുകൾക്ക് സൗജന്യ ചികിത്സ ലഭിക്കും. തിരുവനന്തപുരം ജില്ലയിൽ ഓക്‌സിജൻ ലഭ്യത ഉറപ്പാക്കാൻ മെഡിക്കൽ ഓക്‌സിജൻ സംഭരണം ആരംഭിച്ചു. ആരോഗ്യകേന്ദ്രങ്ങളിലും കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലും ഓക്‌സിജൻ സുഗമമായി എത്തുന്നുണ്ടോ എന്നു നോക്കാൻ പ്രത്യേക സമിതിയെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി അറിയിച്ചു.

]]>
‘കടക്കല്‍ ചന്ദ്രന്’ പിണറായി വിജയനുമായി സാമ്യം; ‘പാര്‍ട്ടി സെക്രട്ടറി’യെ സെന്‍സര്‍ ബോര്‍ഡ് ‘പാര്‍ട്ടി അധ്യക്ഷന്‍’ ആക്കി https://malayalees.ch/party-secretary-was-made-the-party-president-by-the-censor-board-one-movie/ Sat, 27 Mar 2021 04:17:12 +0000 https://malayalees.ch/?p=42118 മമ്മൂട്ടി നായകനായി ഇന്ന് തിയറ്ററുകളിലെത്തിയ വണ്‍ സിനിമക്ക് വലിയ പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ഒരിടവേളക്ക് ശേഷം മമ്മൂട്ടിയുടേതായി എത്തിയ രാഷ്ട്രീയ ത്രില്ലര്‍ പക്ഷേ പുറത്തിറങ്ങുന്നതിന് മുമ്പേ വലിയ ആരോപണങ്ങളിലൂടെയാണ് കടന്നു പോയത്. സിനിമക്ക് മുഖ്യമന്ത്രി പിണറായി വിജയനുമായി വലിയ സാമ്യതയുണ്ടെന്ന് സമുഹ മാധ്യമങ്ങളില്‍ നിരവധി പേര്‍ അഭിപ്രായം പങ്കുവെച്ചിരുന്നു.

എന്നാലിതാ ആ ആരോപണങ്ങളെ ശരിവെക്കുന്ന തരത്തിലാണ് സെന്‍സര്‍ ബോര്‍ഡ് ഇടപെടലുകള്‍ കാണിക്കുന്നത്. തിയറ്ററുകളിലെത്തിയ വണ്‍ സിനിമയില്‍ സെന്‍സര്‍ ബോര്‍ഡ് മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. ‘പാര്‍ട്ടി സംസ്ഥാന സെക്രട്ടറി’ എന്ന ജോജു അവതരിപ്പിച്ച കഥാപാത്രം സെന്‍സറിംഗിന് ശേഷം ‘പാര്‍ട്ടി അധ്യക്ഷന്‍’ എന്ന പേരിലേക്ക് മാറി. ‘സെക്രട്ടറിക്ക്’ പകരം ‘അധ്യക്ഷനെന്ന്’ ഉപയോഗിക്കാന്‍ സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെടുകയായിരുന്നു. മുഖ്യമന്ത്രിയുടെ സുഹൃത്ത് കൂടിയായ ‘പാര്‍ട്ടി സെക്രട്ടറി’ സെന്‍സര്‍ കട്ടിന് ശേഷം ‘പാര്‍ട്ടി അധ്യക്ഷനായി’ മാറുകയായിരുന്നു. രണ്ട് സീനുകളില്‍ ‘പാര്‍ട്ടി സെക്രട്ടറി’ എന്ന് പരാമര്‍ശിക്കുന്നത് മാറ്റി ‘പാര്‍ട്ടി അധ്യക്ഷന്‍’ എന്നാക്കിയാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശത്തെ അണിയറക്കാര്‍ മറികടക്കുന്നത്. കടക്കല്‍ ചന്ദ്രന് മുഖ്യമന്ത്രി പിണറായി വിജയനുമായി സാമ്യം വരാതിരിക്കാന്‍ വേണ്ടിയാണ് സെന്‍സര്‍ ബോര്‍ഡ് തിരുത്ത് നിര്‍ദേശിച്ചത്.

നേരത്തെ വണ്‍ സിനിമക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തുവന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും ഈ വാര്‍ത്തകളെല്ലാം തന്നെ വസ്തുതാവിരുദ്ധമാണെന്ന് പിന്നീട് ചെന്നിത്തലയോട് അടുത്ത കേന്ദ്രങ്ങള്‍ അറിയിച്ചിരുന്നു. ബോബി-സഞ്ജയ് കൂട്ടുകെട്ടിന്‍റെ രചനയില്‍ സന്തോഷ് വിശ്വനാഥാണ് വണ്‍ സംവിധാനം ചെയ്തിരിക്കുന്നത്.

]]>
പിണറായി സര്‍ക്കാര്‍ കേസ് നടത്തിപ്പിനായി ചെലവഴിച്ചത് 24 കോടിക്ക് മുകളില്‍ https://malayalees.ch/24-2020-72-pinarayi-government-spends-over-rs-24-crore-on-case/ Thu, 14 Jan 2021 13:36:39 +0000 https://malayalees.ch/?p=38599 ഇടതുമുന്നണി സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം വിവിധ കേസുകളുടെ നടത്തിപ്പിനായി കോടികള്‍ ചെലവഴിച്ചതായി വിവരാവകാശ രേഖ. സുപ്രീം കോടതിയില്‍ 24ഓളം കേസുകള്‍ വാദിക്കുന്നതിന് വേണ്ടി 14 കോടിക്ക് മുകളില്‍ പണം ചെലവഴിച്ചതായും ഹൈക്കോടതിയില്‍ 21ന് മുകളില്‍ കേസുകള്‍ക്കായി 10 കോടിക്ക് മുകളില്‍ ചെലവഴിച്ചെന്നുമാണ് വിവരാവകാശ രേഖ. വിവരാവകാശ പ്രവര്‍ത്തകന്‍ ധനരാജ് എസ് നല്‍കിയ അപേക്ഷയിലാണ് സര്‍ക്കാര്‍ കേസുകള്‍ക്ക് വേണ്ടി ചെലവഴിച്ച തുകയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയത്. 14,19,24,110 രൂപയാണ് സുപ്രീം കോടതിയില്‍ കേസ് വാദിക്കാനായി സര്‍ക്കാര്‍ ചെലവഴിച്ചത്. ഹൈക്കോടതിയില്‍ 10,72,47,500 രൂപയോളവും കേസുകള്‍ക്കായി ചെലവഴിച്ചതായി വിവരാവകാശ രേഖ വ്യക്തമാക്കുന്നു.

പിണറായി സര്‍ക്കാര്‍ കേസ് നടത്തിപ്പിനായി ചെലവഴിച്ചത് 24 കോടിക്ക് മുകളില്‍; 2020ല്‍ ഹൈക്കോടതിയില്‍ മാത്രം 72 ലക്ഷം!

കഴിഞ്ഞ ഒരൊറ്റ വര്‍ഷം മാത്രം 72 ലക്ഷത്തിന്(72,50,000) മുകളിലാണ് കേസുകള്‍ക്കായി സര്‍ക്കാര്‍ ചെലവിട്ടത്. ലൈഫ് മിഷനിലെ സിബിഐ അന്വേഷണത്തിനെതിരെ ഹൈക്കോടതിയില്‍ വാദിക്കുന്നതിന് വേണ്ടി മാത്രം മുതിര്‍ന്ന അഭിഭാഷകന്‍ കെ.വി വിശ്വനാഥന് 27 ലക്ഷത്തിന്(2750000) മുകളില്‍ രൂപയാണ് സര്‍ക്കാര്‍ നല്‍കിയത്.

ലോട്ടറി കേസുകളില്‍ ഹാജരായ പല്ലവ് ഷിസോദിയക്ക് 75 ലക്ഷം രൂപ നല്‍കിയ സര്‍ക്കാര്‍, നികുതി കേസുകളില്‍ എന്‍ വെങ്കിട്ട രമണന് പത്തൊമ്പൊതര ലക്ഷം രൂപ അനുവദിച്ചു. ഹാരിസണ്‍ കേസില്‍ ജയ്ദീപ് ഗുപത്ക്ക് 45 ലക്ഷവും സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയുടെ ഹര്‍ജി എതിര്‍ക്കാന്‍ രഞ്ജിത് കുമാറിനെ ദില്ലിയില്‍ നിന്ന് വരുത്തിയതിന് ഒരു കോടി 20 ലക്ഷം രൂപയും നല്‍കി. ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണത്തിനെതിരെ വാദിക്കാന്‍ വിജയ് ഹന്‍സാരിയക്ക് 64 ലക്ഷത്തി നാല്‍പ്പതിനായിരം രൂപ നല്‍കി. പെരിയയില്‍ ശരത് ലാല്‍, കൃപേഷ് എന്നീ യുവാക്കളെ കൊലപ്പെടുത്തിയ കേസ് സിബിഐക്ക് വിടാതിരിക്കാന്‍ രഞ്ജിത് കുമാര്‍, മനീന്ദര്‍ സിംഗ്, പ്രഭാസ് ബജാജ് എന്നിവരെ വാദിക്കാനായി വിളിച്ചതിന് 88 ലക്ഷം രൂപയാണ് പിണറായി സര്‍ക്കാര്‍ ചെലവഴിച്ചത്.

അഡ്വക്കറ്റ് ജനറല്‍, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍, മറ്റ് സര്‍ക്കാര്‍ അഭിഭാഷകര്‍ എന്നിവരടങ്ങുന്ന വലിയ അഭിഭാഷക നിരയെ മറികടന്നാണ് കോടികള്‍ മുടക്കി സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ ധൂര്‍ത്ത്. അഡ്വക്കേറ്റ് ജനറലിന്‍റെ റീട്ടെയ്‌നര്‍ ഫീ നിലവില്‍ പ്രതിമാസം രണ്ട് ലക്ഷം രൂപയാണ്. അതിന് പുറമേ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് മുമ്പാകെ ഹാജരാകുന്നതിന് ഓരോ തവണയും 3500 രൂപയും ഡിവിഷന്‍ ബെഞ്ചിന് മുമ്പാകെ ഒരു തവണ ഹാജരാകുന്നതിന് 7000 രൂപയുമാണ്.

]]>
വിദ്യാഭ്യാസ മേഖലക്ക് ഊന്നൽ നൽകി പിണറായി സര്‍ക്കാരിന്‍റെ അവസാന നയപ്രഖ്യാപനം; ബഹിഷ്ക്കരിച്ച് പ്രതിപക്ഷം https://malayalees.ch/kerala-governors-address-updates-agrarian-laws-favour-corporates-and-middlemen/ Fri, 08 Jan 2021 09:47:20 +0000 https://malayalees.ch/?p=38251 ആരോഗ്യ, പാർപ്പിട, വിദ്യാഭ്യാസ മേഖലക്ക് ഊന്നൽ നൽകി പിണറായി വിജയൻ സർക്കാരിന്‍റെ അവസാനത്തെ നയപ്രഖ്യാപനം. ലൈഫ് പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിക്കുമെന്നും 25000 പുതിയ പട്ടയങ്ങൾ നൽകുമെന്നും നയപ്രഖ്യാപനത്തിലുണ്ട്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്നത് 2022 ൽ പൂർത്തികരിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. ലോക്ക് ഡൗൺ കാലത്ത് ഒരാളെപ്പോലും പട്ടിണി കിടത്താത്തതിൽ ഗവർണർ സർക്കാരിനെ അഭിനന്ദിച്ചു.

രണ്ട് മണിക്കൂർ 10 മിനിറ്റ് നീണ്ട് നിന്ന നയപ്രഖ്യപനത്തിൽ അടിസ്ഥാന മേഖലയ്ക്കാണ് സർക്കാർ ഊന്നൽ നൽകിയത്. ജനക്ഷേമ പദ്ധതികളുടെ തുടർച്ചയാണ് നയപ്രഖ്യാപനത്തിലുമുണ്ടായത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരിനെ അഭിനന്ദിച്ചായിരുന്നു ഗവർണറുടെ തുടക്കം. ഭവനരഹിതരായ ട്രാൻസ്ജെൻഡറുകൾക്ക് സുകൃതം പദ്ധതി നടപ്പാക്കും. വയോജന ഡിജിറ്റൽ സാക്ഷരതക്ക് ഐടി @ എൽഡർലി പദ്ധതി ആരംഭിക്കും.മുതിർന്ന പൗരന്മാർക്ക് തൊഴിൽ വൈദഗ്ധ്യം രേഖപ്പെടുത്താൻ പൈതൃകം വെബ് പോർട്ടൽ ആരംഭിക്കും. ലൈഫിന്‍റെ രണ്ടാം ഘട്ടം ഈ വർഷം തുടങ്ങുമെന്നും ഗവർണർ പ്രഖ്യാപിച്ചു.

നിക്ഷേപങ്ങൾ ആകർഷിക്കാൻ നിക്ഷേപ സൗഹൃദ പരിപാടി ആരംഭിക്കും. ഡാറ്റാ സെന്‍ററുകളുടെ അപ്ഗ്രഗ്രഡേഷൻ ഒരു വർഷത്തിനുള്ളിൽ നടപ്പാക്കും.കെ ഫോൺ പദ്ധതി വേഗത്തിൽ പൂർത്തിയാക്കും.തിരുവനന്തപുരം, കാസർഗോഡ് സെമി ഹൈസ്പീഡ് റെയിൽ പദ്ധതി കേന്ദ്രത്തിന്‍റെ അനുമതി കിട്ടുന്ന മുറയ്ക്ക് വേഗത്തിൽ ആരംഭിക്കും. ആരോഗ്യമേഖലയ്ക്ക് പ്രത്യേക ഊന്നൽ നയപ്രഖ്യാപനത്തിൽ നൽകിയിട്ടുണ്ട്‌.

വലിയ ദുരന്തങ്ങൾ നേരിടാൻ പ്രത്യേക ദൗത്യസേന രൂപീകരിക്കും .60 കോടതികളിൽ വീഡിയോ കോൺഫ്രൻസിംഗ് സൗകര്യം ഒരുക്കും. മുൻ തടവുകാർ ,വനിതാ കുറ്റവാളികൾ എന്നിവരുടെ മാനസിക – സാമൂഹ്യ ഇടപെടലിന് പരിവർത്തനം പദ്ധതി .ദേവസ്വം ഭൂമി തിരിച്ചു പിടിക്കാൻ ദേവസ്വം ട്രൈബ്യൂണൽ തുടങ്ങും. വിധവകളുടെ മക്കൾക്കും മാതാപിതാക്കൾ നഷ്ടപ്പെട്ടവരുമായ സ്വാശ്രയ മെഡി. വിദ്യാർഥികൾക്കും ശ്രീ നാരായണ ഗുരു നവോത്ഥാന സ്കോളർഷിപ്പ് നടപ്പാക്കും. കുടുബശ്രിയുടെ ബജറ്റ് വിഹിതം വർധിപ്പിക്കുമെന്നും സർക്കാർ പ്രഖ്യാപിച്ചു.

]]>