cm-meet – malayalees.ch https://malayalees.ch Malayalam Online News Portal Sat, 16 Oct 2021 08:43:35 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png cm-meet – malayalees.ch https://malayalees.ch 32 32 സംസ്ഥാനത്തെ അതിശക്തമായ മഴ; ഉന്നത ഉദ്യോഗസ്ഥരുടെയും കളക്ടർമാരുടെയും യോഗം വിളിച്ച് മുഖ്യമന്ത്രി https://malayalees.ch/rainalert-in-kerala-cm-meet/ Sat, 16 Oct 2021 08:43:24 +0000 https://malayalees.ch/?p=51096 സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെയും കളക്ടർമാരുടെയും യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രകൃതിക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ സ്ഥിതി ഗതികൾ വിലയിരുത്തനാണ് യോഗം വിളിച്ചത്. വൈകിട്ട് 3.30നാണ് യോഗം. നിലവിൽ സംസ്ഥാനത്തെ അഞ്ച് ജില്ലകളിലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലേർട്ട് പ്രഖ്യാപിച്ചത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം, സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. നദികളിൽ ജലനിരപ്പുയരാനും ചില അണക്കെട്ടുകളിൽ നിന്ന് വെള്ളം പുറത്തേക്കൊഴുക്കാനും സാധ്യതയുണ്ട്. നദിക്കരകളിലും അണക്കെട്ടുകളുടെ താഴെയും താമസിക്കുന്നവർ ജാഗ്രത പാലിക്കുകയും അധികൃതരുടെ നിർദേശങ്ങൾ അനുസരിക്കുകയും ചെയ്യണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

]]>
കൊവിഡ് സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ഇന്ന് https://malayalees.ch/cm-meet-about-covid-restrictions/ Sat, 02 Oct 2021 03:58:51 +0000 https://malayalees.ch/?p=50360 സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് അവലോകന യോഗം നടക്കും. ഉച്ചയ്ക്ക് 3.30നാണ് യോഗം. തീയേറ്ററുകൾ തുറക്കുന്നത് പരിഗണനയിൽ. സ്‌കൂൾ തുറക്കാനുള്ള ഒരുക്കങ്ങളുമായി ബന്ധപ്പെട്ടും ചർച്ച നടക്കും.

ഒക്ടോബർ 4 ന് കോളജുകളും, നവംബർ ഒന്നിന് സ്‌കൂളുകളും തുറക്കുന്ന പശ്ചാത്തലത്തിൽ മുന്നൊരുക്കങ്ങൾ വിലയിരുത്തും. സംസ്ഥാനത്ത് സ്‌കൂൾ തുറക്കുമ്പോൾ പാലിക്കേണ്ട മാർഗരേഖകൾ സംബന്ധിച്ച ചർച്ചകൾ ഇന്നും തുടരും. വിദ്യാഭ്യാസ മന്ത്രി വിളിച്ച വിദ്യാർത്ഥി സംഘടനകളുടെ യോഗവും ഇന്ന് നടക്കും.

സർക്കാർ സ്വകാര്യ സ്ഥാപനങ്ങൾ പൂർണമായും തുറന്നതോടെ പാസഞ്ചർ ട്രെയിനുകളും സീസൺ ടിക്കറ്റ് സംവിധാനവും പുനരാരംഭിക്കാൻ റെയിൽവേക്ക് സംസ്ഥാന സർക്കാറിൻ്റെ അനുമതി ആവശ്യമുണ്ട്. ഇത് അനുവദിക്കുന്ന കാര്യവും യോഗത്തിൽ ചർച്ചയാകും.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്നു നിൽക്കുന്ന സാഹചര്യം കൂടി പരിഗണിച്ച ശേഷം ഇളവുകളുടെ കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കുമെന്നാണ് സൂചന.

]]>