Cloudburst – malayalees.ch https://malayalees.ch Malayalam Online News Portal Thu, 10 Aug 2023 07:35:05 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Cloudburst – malayalees.ch https://malayalees.ch 32 32 ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനം: വീടുകൾ തകർന്നു, 5 പേർ കുടുങ്ങിയതായി റിപ്പോർട്ട് https://malayalees.ch/house-collapses-after-himachal-cloudburst/ Thu, 10 Aug 2023 07:35:00 +0000 https://malayalees.ch/?p=85931
ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനം. സിർമൗർ ജില്ലയിലെ പോണ്ട സാഹിബ് മേഖലയിലാണ് മേഘവിസ്ഫോടനം ഉണ്ടായത്. നിരവധി വീടുകൾ തകർന്നു. ഒരു കുടുംബത്തിലെ അഞ്ച് പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി അധികൃതർ. അതേസമയം ഓഗസ്റ്റ് 15 വരെ സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ബുധനാഴ്ച രാത്രിയാണ് ജില്ലയിലെ പോണ്ട സാഹിബ് മേഖലയിൽ മേഘവിസ്ഫോടനം ഉണ്ടായത്. മേഘവിസ്ഫോടനത്തെ തുടർന്ന് മണാലി ദാദിയ ഗ്രാമത്തിലെ നിരവധി വീടുകളിൽ വെള്ളം കയറി. നിരവധി വീടുകൾ തകർന്നു. ഒരു പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥനും കുടുംബവും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങികിടക്കുന്നതായാണ് വിവരം. ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.

മലഗി ദാദിയാത്തിലെ വസ്തുവകകൾക്ക് കനത്ത നാശനഷ്ടം സംഭവിച്ചതായി സംസ്ഥാന എമർജൻസി ഓപ്പറേഷൻ സെന്റർ അറിയിച്ചു. ഗിരി നദിയിലെ ജലനിരപ്പും ഉയർന്നതായും അധികൃതർ. മേഘവിസ്ഫോടനത്തെത്തുടർന്ന് ദേശീയ പാത-707-ന്റെ ഒരു ഭാഗം അടച്ചു. സംസ്ഥാനത്ത് 190-ഓളം റോഡുകൾ ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്. നാഷണൽ ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്സിനെ വിളിച്ചിട്ടുണ്ടെന്ന് ഭരണകൂടം അറിയിച്ചു.

]]>
ഉത്തരാഖണ്ഡില്‍ മേഘവിസ്ഫോടനം: നിരവധി വീടുകളും കടകളും തകര്‍ന്നു https://malayalees.ch/cloudburst-in-uttarakhands-devprayag-damages-buildings-power-lines/ Wed, 12 May 2021 05:57:44 +0000 https://malayalees.ch/?p=44033 ഉത്തരാഖണ്ഡില്‍ മേഘവിസ്ഫോടനം. ദേവപ്രയാഗിലാണ് ദുരന്തമുണ്ടായത്. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്. തലസ്ഥാനമായ ഡെറാഡൂണില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെയാണ് മേഘവിസ്ഫോടനമുണ്ടായിരിക്കുന്നത്. ഇന്നലെ വൈകീട്ടാണ് അപകടം.

വീടുകളും കടകളും ഉള്‍പ്പെടെ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്. ആളപായങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പ്രദേശത്ത് ജലനിരപ്പ് ഉയരുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സംസ്ഥാന ദുരന്തനിവാരണ സേന സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങള്‍ കാരണം സ്ഥാപനങ്ങള്‍ അടച്ചിട്ടതിനാലാണ് ദുരന്തം കുറഞ്ഞതെന്ന് പൊലീസ് മേധാവി അറിയിച്ചു.

]]>