CLIFF HOUSE – malayalees.ch https://malayalees.ch Malayalam Online News Portal Sat, 26 Mar 2022 04:27:38 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png CLIFF HOUSE – malayalees.ch https://malayalees.ch 32 32 ക്ലിഫ് ഹൗസിന്റെ സുരക്ഷ വീണ്ടും വർധിപ്പിക്കും; ആയുധധാരികൾ ഉൾപ്പടെ 20 വ്യവസായ സേനാം​ഗങ്ങൾ കൂടി വരും https://malayalees.ch/security-of-cliff-house-will-be-enhanced-again/ Sat, 26 Mar 2022 04:27:24 +0000 https://malayalees.ch/?p=59091 മുഖ്യമന്ത്രിയുടെ ഔദ്യോ​ഗിക വസതിയായ ക്ലിഫ് ഹൗസിന്റെ സുരക്ഷ വീണ്ടും വർധിപ്പിക്കുന്നു. ആയുധധാരികൾ ഉൾപ്പടെ 20 വ്യവസായ സേനാം​ഗങ്ങളെ കൂടി വിന്യസിക്കാനാണ് തീരുമാനം. റാപ്പിഡ് റെസ്പോൺസ് ടീം ഉൾപ്പടെ 60 പൊലീസുകാരാണ് നിലവിൽ ക്ലിഫ് ഹൗസിന് സുരക്ഷയൊരുക്കുന്നത്. കൂടുതൽ സേനാ വിന്യാസം ആവശ്യമാണോയെന്ന കാര്യവും പരി​ഗണനയിലാണ്.

സിൽവൻ ലൈനുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ പൊലീസ് കാവൽ നിൽക്കുമ്പോൾ ക്ലിഫ് ഹൗസിൽ ബി.ജെ.പി കല്ലിട്ടുവെന്നത് പൊലീസിന്റെ വീഴ്ച്ചയായി വ്യാഖ്യാനിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് ആസ്ഥാനത്ത് നിന്ന് ക്ലിഫ് ഹൗസിന്റെ സുരക്ഷ വർധിപ്പിക്കണമെന്ന ശുപാർശ പോയിരിക്കുന്നത്.

ദേവസ്വം ബോർഡ് ജം​ഗ്ഷൻ മുതൽ ക്ലിഫ് ഹൗസ് വരെ ഏതാണ്ട് 250 മീറ്റർ ദൂരമാണുള്ളത്. ഇത്രയും സ്ഥലം സി.സി ടി.വി ക്യാമറയുടെ നീരീക്ഷണത്തിലാക്കാനും ശുപാർശ നൽകിയിട്ടുണ്ട്.

]]>