CLASS – malayalees.ch https://malayalees.ch Malayalam Online News Portal Thu, 25 Aug 2022 04:18:20 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png CLASS – malayalees.ch https://malayalees.ch 32 32 പ്ലസ് വൺ ക്ലാസുകൾ ഇന്ന് മുതൽ ആരംഭിക്കും https://malayalees.ch/plus-one-classes-will-start-from-today/ Thu, 25 Aug 2022 04:18:09 +0000 https://malayalees.ch/?p=67030 കേരളത്തിൽ പ്ലസ് വൺ ക്ലാസുകൾ ഇന്ന് മുതൽ ആരംഭിക്കും. മൂന്നാംഘട്ട അലോട്ട്മെന്റിലെ വിദ്യാർത്ഥികളുടെ പ്രവേശനം ഇന്ന് 5 മണിവരെ നീട്ടിയിട്ടുണ്ട്. ആകെയുള്ള 2,96,271 സീറ്റുകളിൽ 2,95,118 സീറ്റുകളിലേക്കും അലോട്ട്‌മെന്റ് പൂർത്തിയായിട്ടുണ്ട്. മൂന്നാം അലോട്ട്മെന്റിന് മുമ്പായി മാനേജ്‌മെന്റ് – അൺ എയ്ഡഡ് ക്വാട്ടകളിൽ പ്രവേശനം നേടിയവരിൽ മൂന്നാംഘട്ട അലോട്ട്മെന്റ് ലഭിച്ചവർക്ക് മെറിറ്റ് ക്വാട്ടയിൽ പ്രവേശനം നേടുന്നതിന് സൗകര്യം ലഭ്യമാണ്.

അലോട്ട്മെൻറ് കിട്ടിയിട്ടും അതത് സ്കൂളുകളിൽ എത്താത്ത വിദ്യാർത്ഥികളെ തുടർന്നുള്ള അലോട്ട്മെൻറുകളിൽ പരിഗണിക്കില്ലെന്ന് അധികൃതർ അറിയിച്ചു. അപേക്ഷിച്ചിട്ടും ഇതുവരെ അലോട്ട്മെൻറ് ലഭിക്കാത്തവർ സപ്ലിമെൻററി അലോട്ട്മെൻറിൽ പരിഗണിക്കാൻ അപേക്ഷ പുതുക്കി നൽകണം.

]]>
ജനുവരി 4 മുതൽ കോളജുകൾ തുറക്കാൻ നിർദേശം https://malayalees.ch/proposal-to-open-colleges-from-january-4/ Thu, 24 Dec 2020 04:31:53 +0000 https://malayalees.ch/?p=37450 സംസ്ഥാനത്തെ കോളജുകളിൽ ജനുവരി നാലു മുതൽ ക്ലാസുകൾ ആരംഭിക്കാൻ സർക്കാർ ഉത്തരവ് ഇറങ്ങി. ആർട്സ് ആൻഡ് സയൻസ് കോളേജുകൾ, ലോ, മ്യൂസിക്, ഫൈൻ ആർട്സ്, ഫിസിക്കൽ എഡ്യുക്കേഷൻ, പോളിടെക്നിക് കോളേജുകൾ, സർവകലാശാലകൾ എന്നിവയിൽ ബിരുദ കോഴ്സിന് അഞ്ച്, ആറ് സെമസ്റ്ററുകൾക്കാകും ആദ്യം ക്ലാസ്സ് ആരംഭിക്കുക. പി.ജി, ഗവേഷണ കോഴ്സുകളുടെ ക്ലാസുകളും നാലിനുതന്നെ ക്ലാസ് ആരംഭിക്കും.

കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ച് രാവിലെ എട്ടര മുതൽ വൈകീട്ട് അഞ്ചു മണിവരെയാണ് ക്ലാസുകളുണ്ടാവുക. രണ്ട് ഷിഫ്റ്റുകളായിട്ടാകും പ്രവർത്തിക്കുക. പകുതി കുട്ടികളെ മാത്രമാകും ഒരേസമയം ക്ലാസിൽ അനുവദിക്കുക. ശനിയാഴ്ചകളിലും ക്ലാസുകൾ ഉണ്ടായിരിക്കുന്നതാണ്. ലബോറട്ടറി സെഷനുകൾ, ഓൺലൈൻ ക്ലാസുകൾ നടത്താനാകാത്ത മറ്റ് മേഖലകൾ എന്നിവയ്ക്കായിരിക്കും പ്രാധാന്യം നൽകുക. ക്ലാസുകൾ ആരംഭിച്ച് പത്ത് ദിവസത്തിനുശേഷം ഇതുസംബന്ധിച്ച റിപ്പോർട്ട് പ്രിൻസിപ്പൽമാർ കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർക്കോ ബന്ധപ്പെട്ട സർവകലാശാലകൾക്കോ നൽകണം. ഇതനുസരിച്ചാകും മറ്റ് സെമസ്റ്ററുകളുടെ ക്ലാസുകൾ ആരംഭിക്കുക.

]]>