clash – malayalees.ch https://malayalees.ch Malayalam Online News Portal Tue, 17 Oct 2023 05:47:08 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png clash – malayalees.ch https://malayalees.ch 32 32 പദയാത്രയ്ക്കിടെ പോർവിളിയും കയ്യാങ്കളിയും; കരുനാഗപ്പള്ളിയിൽ തെരുവിൽ ഏറ്റുമുട്ടി കോൺഗ്രസുകാർ https://malayalees.ch/congress-members-street-clashes-in-karunagappally/ Tue, 17 Oct 2023 05:47:04 +0000 https://malayalees.ch/?p=89564 കൊല്ലം കരുനാഗപ്പള്ളിയിൽ കോൺഗ്രസ് പ്രവർത്തകർ തെരുവിൽ ഏറ്റുമുട്ടി. യുഡിഎഫ് കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജാഥയ്ക്കിടയിലായിരുന്നു പോർവിളിയും കയ്യാങ്കളിയും. മണ്ഡലം പ്രസിഡന്റുമാരെ നിശ്ചയിച്ചതുമായി ബന്ധപ്പെട്ട് കരുനാഗപ്പള്ളിയിൽ നിലനിൽക്കുന്ന പ്രതിഷേധമാണ് കയ്യാങ്കളിയിൽ എത്തിയത്.

യുഡിഎഫ് ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യുഡിഎഫ് ചെയർമാൻ ആർ ദേവരാജൻ, മണ്ഡലം പ്രസിഡൻ്റ് ജയകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പദയാത്ര സംഘടിപ്പിച്ചത്. പദയാത്ര ആലുംകടവിൽ എത്തിയതോടെ ഇരു ചേരികളായി പോർവിളിയും ഉന്തും തള്ളും ആരംഭിച്ചു. ജാഥയിൽ എത്തിയ വനിതകൾ ഉൾപ്പെടെയുള്ളവർ ഇതോടെ നാലു ഭാഗത്തേക്കും ചിതറി ഓടി.

കോൺഗ്രസിലെ വിവിധ ഗ്രൂപ്പുകൾ തമ്മിൽ വാക്ക് തർക്കത്തിലും കയ്യാങ്കളിയിലും എത്തി. ഏറെ പണിപ്പെട്ടാണ് പ്രവർത്തകർ ഇവരെ പിടിച്ചു മാറ്റിയത്. ജാഥാസ്വീകരണം നടത്താതെ പരിപാടി പെട്ടെന്ന് അവസാനിപ്പിച്ച് പിരിഞ്ഞു പോവുകയായിരുന്നു. സംഘർഷം സംബന്ധിച്ച വിഡിയോ നവമാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ് .

]]>
സിപിഐ ഓഫീസിന് നേരെ സിപിഐഎം പ്രവർത്തകരുടെ ആക്രമണം; അഞ്ച് പേർക്കെതിരെ കേസ് https://malayalees.ch/cpi-office-attacked-by-cpim-workers/ Mon, 22 Aug 2022 05:11:50 +0000 https://malayalees.ch/?p=66809 സിപിഐ ഓഫീസിന് നേരെ സിപിഐഎം പ്രവർത്തകരുടെ ആക്രമണം. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തു. സിപിഐഎം ഞാറക്കൽ ഏരിയാ സെക്രട്ടറി എ.പി പ്രിനിൽ ഉൾപെടെ അഞ്ചു സിപിഐഎം പ്രവർത്തകർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. \

ഞാറക്കൽ സിപിഐ ഓഫീസിൽ ഇന്നലെ വൈകിട്ടോടെയാണ് സിപിഐഎം പ്രവർത്തകർ അക്രമം നടത്തിയത്. ഓഫീസിന്റെ ബോർഡ് അടക്കം തകർത്തതായാണ് സിപിഐയുടെ പരാതി.

സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് – സിപിഐ കൂട്ടുകെട്ട് വിജയിച്ചതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്. ഓഫീസിനകത്ത് കയറി അക്രമം നടത്തിയിട്ടില്ലെന്ന് സിപിഐഎം ഏരിയ സെക്രട്ടറി എ.പി പ്രിനിൽ പറഞ്ഞു. മോശം പരാമർശം ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നാണ് സിപിഐഎമ്മിന്റെ വിശദീകരണം.

]]>
ശംഖുമുഖം എ.സി.പി ഓഫീസിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റം https://malayalees.ch/clash-between-youth-congress-workers-and-police-at-shangumugham-acp-office/ Tue, 19 Jul 2022 08:27:09 +0000 https://malayalees.ch/?p=65075 മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധത്തിന്റെ പേരിൽ മുൻ എം.എൽ.എ കെ.എസ്. ശബരീനാഥനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ശംഖുമുഖം എ.സി.പി ഓഫീസിന് മുന്നിൽ സംഘർഷാവസ്ഥ. യൂത്ത് കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റം നടക്കുകയാണ്. പ്രവർത്തകരെ ബലം പ്രയോ​ഗിച്ച് കോമ്പൗണ്ടിന് പുറത്തിറക്കാനാണ് പൊലീസ് നീക്കം. സ്ക്രീൻഷോട്ടിൽ പറയുന്നത് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കണമെന്നാണെന്നും അതെങ്ങനെ വധശ്രമമാകുമെന്നുമാണ് ഷാഫി പറമ്പിൽ എം.എൽ.എ ചോദിക്കുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയത് 12.30ന് ആണെന്നും ഇതിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. ശബരീനാഥന്റെ അറസ്റ്റ് സർക്കാർ ഉന്നതതല ഗൂഢാലോചനയാെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രതികരിച്ചു.

വ്യാജ അറസ്റ്റാണ് നടന്നതെന്നാണ് യൂത്ത് കോൺഗ്രസിന്റെ ആക്ഷേപം. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കും വരെ അറസ്റ്റ് പാടില്ലെന്ന് 11 മണിക്ക് കോടതി പറഞ്ഞിരുന്നുവെന്നും എന്നാൽ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത് അതിന് ശേഷമാണെന്നും യൂത്ത്കോൺഗ്രസ് വ്യക്തമാക്കി. കേരളത്തിൽ നടക്കുന്നത് കേട്ടുകേൾവിയില്ലാത്ത സംഭവങ്ങളാണെന്നും മുഖ്യമന്ത്രി ഭീരുവിനെപ്പോലെയാണ് പെരുമാറുന്നതെന്നും ഷാഫി പറമ്പിൽ ആരോപിച്ചു. യഥാർത്ഥ തെറ്റുകാരനായ ജയരാജനെതിരെ പൊലീസ് എന്ത് നടപടി സ്വീകരിച്ചുവെന്നാണ് യൂത്ത് കോൺ​ഗ്രസിന്റെ മറുചോദ്യം.

ശബരീനാഥന്റെ അറസ്റ്റ് രേഖപ്പെടുത്തിയ കൃത്യമായ സമയം എത്രയാണെന്ന് കോടതിയും സർക്കാരിനോട് ചോദിച്ചിരുന്നു. സമയം വ്യക്തമാക്കുന്ന രേഖ ഉടൻ ഹാജരാക്കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. അൽപസമയത്തിനകം കേസ് വീണ്ടും പരിഗണിക്കും. കെ.എസ്. ശബരിനാഥന്റെ അറസ്റ്റ് രേഖപ്പെടുത്തിയെന്ന് സർക്കാർ അഭിഭാഷകൻ കോടതിയിൽ അറിയിച്ചതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയ കൃത്യമായ സമയം വ്യക്തമാക്കാൻ കോടതി ആവശ്യപ്പെട്ടത്.

കെ.എസ് ശബരിനാഥൻ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. ചോദ്യം ചെയ്യലിന്‍റെ പശ്ചാത്തലത്തിലാണ് ശബരിനാഥൻ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. ഹർജി പരിഗണിക്കും വരെ ശബരിനാഥനെ അറസ്റ്റ് ചെയ്യരുതെന്ന് അന്വേഷണ സംഘത്തിന് കോടതി വാക്കാൽ നിർദേശം നൽകിയിരുന്നു.

വിമാനത്തിലെ പ്രതിഷേധം യൂത്ത് കോൺഗ്രസ് നേതൃത്വത്തിന്റെ അറിവോടെയാണെന്ന് മുൻ എം.എൽ.എ കെ.എസ്. ശബരിനാഥ് വ്യക്തമാക്കിയിരുന്നു. പ്രതിഷേധത്തിന് ശേഷം ഇക്കാര്യം കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നു. സമാധാന പരമായിട്ടാണ് പ്രതിഷേധം നടത്തിയത്. ആ പ്രതിഷേധത്തെ വക്രീകരിച്ച് വധശ്രമമാക്കാൻ ശ്രമിച്ചത് മുഖ്യമന്ത്രിയാണ് തുടങ്ങിയ ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിക്കുന്നത്.

മുഖ്യമന്ത്രിയുടെയും, സി.പി.ഐ.എമ്മിന്റെയും, ഇ.പി.ജയരാജന്റെയും ഭീരുത്വമാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഇക്കാര്യത്തിൽ നിയമപരമായി മുന്നോട്ട് പോകും. ഇ.പി ജയരാജന് ഇൻഡിഗോ കൊടുത്ത യാത്ര വിലക്ക് കുറഞ്ഞു പോയെന്നും കെ.എസ്. ശബരിനാഥ് പരിഹസിച്ചു. വിമാനത്തിൽ പ്രതിഷേധിക്കാനുള്ള ആഹ്വാനം യൂത്ത്‌ കോൺഗ്രസ്‌ വാട്‌സ്‌ആപ്പ് ഗ്രൂപ്പിൽ പങ്കുവച്ചത്‌ ശബരീനാഥനാണ്‌ എന്ന ആരോപണത്തെ തുടർന്നാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

]]>
തൃശൂര്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ കയ്യാങ്കളി; മേയറെ തടഞ്ഞ് പ്രതിപക്ഷം https://malayalees.ch/corporation-council-meet-clash/ Fri, 27 Aug 2021 08:09:42 +0000 https://malayalees.ch/?p=48691 തൃശൂര്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തിനിടെ കയ്യാങ്കളി. ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. മാസ്റ്റര്‍ പ്ലാന്‍ അവതരണവുമായി ബന്ധപ്പെട്ടായിരുന്നു പ്രതിഷേധം. മേയര്‍ എം. കെ വര്‍ഗീസിനെ പ്രതിപക്ഷം ഡയസില്‍ തടഞ്ഞു. പ്രതിപക്ഷ അംഗങ്ങള്‍ തന്നെ ആക്രമിച്ചെന്നും തള്ളി താഴെയിടാന്‍ ശ്രമിച്ചെന്നും മേയര്‍ ആരോപിച്ചു. രക്ഷപ്പെട്ടത് കഷ്ടിച്ചാണെന്നും മേയര്‍ ട്വന്റിഫോറിനോട് പറഞ്ഞു.

മാസ്റ്റര്‍ പ്ലാന്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലാണ് കൂട്ടത്തല്ല് അരങ്ങേറിയത്. പ്രതിപക്ഷ അംഗങ്ങള്‍ മേയറുടെ ചേംബറില്‍ കയറി ബഹളംവച്ചു. കോണ്‍ഗ്രസ്, ബിജെപി അംഗങ്ങളാണ് പ്രതിഷേധിച്ചത്. കൗണ്‍സില്‍ അംഗീകരിച്ച മാസ്റ്റര്‍ പ്ലാന്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് അംഗങ്ങള്‍ മുദ്രാവാക്യം വിളിച്ചു. തീരുമാനമുണ്ടാകുന്നതുവരെ രാപ്പകല്‍ സമരം നടത്തുമെന്നും പ്രതിപക്ഷ അംഗങ്ങള്‍ പറഞ്ഞു

23 കൗണ്‍സിലര്‍മാര്‍ നിര്‍ദേശിച്ചതനുസരിച്ചാണ് മേയര്‍ ഇന്ന് പ്രത്യേക കൗണ്‍സില്‍ വിളിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ സര്‍ക്കാര്‍ അംഗീകരിച്ച മാസ്റ്റര്‍പ്ലാന്‍ റദ്ദുചെയ്യണമെന്നാണ് പ്രധാന ആവശ്യം.

]]>