Clash between police and party workers – malayalees.ch https://malayalees.ch Malayalam Online News Portal Mon, 14 Dec 2020 13:46:23 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Clash between police and party workers – malayalees.ch https://malayalees.ch 32 32 നാദാപുരത്ത് വോട്ടെടുപ്പിനിടെ സംഘര്‍ഷം, പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു https://malayalees.ch/clash-during-polling-in-nadapuram/ Mon, 14 Dec 2020 13:46:14 +0000 https://malayalees.ch/?p=36913 കോഴിക്കോട് നാദാപുരം ചിയ്യൂരിൽ വോട്ടെടുപ്പിനിടെ പോളിങ് ബൂത്തിന് മുന്നിലുണ്ടായ സംഘർഷത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. പൊലീസും പാർട്ടി പ്രവർത്തകരും തമ്മിലാണ് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ സംഘർഷം ഉണ്ടായത്. തുടര്‍ന്ന് പോളിങ് കുറച്ചു നേരം തടസപ്പെട്ടു.

കൂട്ടം കൂടി നിന്നവരെ ഒഴിപ്പിക്കാൻ പൊലീസ് ശ്രമിച്ചപ്പോൾ പൊലീസിന് നേരെ കയ്യേറ്റമുണ്ടായി. കല്ലേറിൽ 2 പോലീസ് ജീപ്പുകളുടെ ചില്ലുകൾ തകർന്നു. തുടർന്ന് പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു. എസ്‍ഐ ശ്രീജേഷനും മൂന്ന് പൊലീസുകാർക്കും പരിക്കേറ്റു. കണ്ടാലറിയാവുന്ന 50 യുഡിഎഫ് പ്രവർത്തകർക്കെതിരെ വധശ്രമത്തിനും പൊതുമുതൽ നശിപ്പിച്ചതിനും കേസെടുത്തിടുണ്ട്.

]]>