civic chandran – malayalees.ch https://malayalees.ch Malayalam Online News Portal Fri, 16 Sep 2022 08:27:13 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png civic chandran – malayalees.ch https://malayalees.ch 32 32 സിവിക് ചന്ദ്രനെതിരായ പീഡന കേസ്; ജഡ്ജിയെ സ്ഥലം മാറ്റിയത് സ്‌റ്റേ ചെയ്തു https://malayalees.ch/court-stay-for-judge-s-krishnakumars-transfer/ Fri, 16 Sep 2022 08:27:03 +0000 https://malayalees.ch/?p=68172 സിവിക് ചന്ദ്രനെതിരായ പീഡന കേസില്‍ വിവാദ ഉത്തരവ് ഇറക്കിയ ജഡ്ജിയുടെ സ്ഥലംമാറ്റത്തിന് സ്റ്റേ. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് സ്ഥലംമാറ്റ ഉത്തരവ് സ്റ്റേ ചെയ്തത്. മുന്‍ കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എസ്. കൃഷ്ണകുമാറിന്റെ സ്ഥലംമാറ്റത്തിനാണ് സ്റ്റേ.

ജഡ്ജിയുടെ അപ്പീലിലാണ് നടപടി. അപ്പീല്‍ അടുത്തയാഴ്ച വീണ്ടും പരിഗണിക്കും. സ്ഥലം മാറ്റത്തില്‍ സിംഗിള്‍ ബെഞ്ച് ഇടപെട്ടിരുന്നില്ല. കൊല്ലം ലേബര്‍ കോടതിയിലേക്കായിരുന്നു ജഡ്ജിയുടെ സ്ഥലം മാറ്റം.

ജുഡീഷ്യല്‍ അധികാരം നിര്‍വഹിക്കെയുണ്ടാകുന്ന തെറ്റായ ഉത്തരവ് സ്ഥലം മാറ്റത്തിന് കാരണമാകാന്‍ കഴിയില്ലെന്നാണ് ജഡ്ജിയുടെ വാദം. സ്ഥലം മാറ്റം ചട്ട വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടുന്ന ഹര്‍ജി, ജസ്റ്റിസ് അനു ശിവരാമനാണ് പരിഗണിക്കുന്നത്. തന്നെ സ്ഥലം മാറ്റിയ കൊല്ലം ലേബര്‍ കോടതിയിലേത് ഡെപ്യുട്ടേഷന്‍ തസ്തികയാണ്. അവിടേക്ക് മാറ്റണമെങ്കില്‍ നിയമിക്കപ്പെടേണ്ടയാളുടെ അനുമതി ആവശ്യമാണ്. എന്നാല്‍ തന്റെ അനുമതി തേടാതെയുള്ള സ്ഥലം മാറ്റം നിയമവിരുദ്ധമാണെന്നും മുന്‍ കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി വാദിച്ചു.

സിവികിനെതിരായ പീഡന കേസില്‍ പരാതിക്കാരിയുടെ വസ്ത്രധാരണം പ്രകോപനപരമെന്ന് തുടങ്ങി സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുക്കൊണ്ടുള്ള ഉത്തരവിലെ പരാമര്‍ശങ്ങളാണ് വിവാദമായത്.

]]>
സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യ ഉത്തരവിലെ വിവാദ പരാമർശങ്ങൾക്ക് പിന്നാലെയുണ്ടായ സ്ഥലം മാറ്റനടപടിക്കെതിരായ ഹർജി ഇന്ന് ഹൈക്കോടതിയിൽ https://malayalees.ch/highcourt-consider-justice-s-krishnakumar-petition/ Tue, 30 Aug 2022 04:30:36 +0000 https://malayalees.ch/?p=67279 എഴുത്തുകാരൻ സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യ ഉത്തരവിലെ വിവാദ പരാമർശങ്ങൾക്ക് പിന്നാലെയുണ്ടായ സ്ഥലം മാറ്റ നടപടിക്കെതിരെ മുൻ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എസ്. കൃഷ്ണകുമാർ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

ജുഡീഷ്യൽ അധികാരം നിർവഹിക്കെയുണ്ടാകുന്ന തെറ്റായ ഉത്തരവ് സ്ഥലം മാറ്റത്തിന് കാരണമാകാൻ കഴിയില്ലെന്നാണ് ജഡ്ജിയുടെ വാദം. സ്ഥലം മാറ്റം ചട്ട വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടുന്ന ഹർജി, ജസ്റ്റിസ് അനു ശിവരാമനാണ് പരിഗണിക്കുന്നത്. തന്നെ സ്ഥലം മാറ്റിയ കൊല്ലം ലേബർ കോടതിയിലേത് ഡെപ്യുട്ടേഷൻ തസ്തികയാണ്. അവിടേക്ക് മാറ്റണമെങ്കിൽ നിയമിക്കപ്പെടേണ്ടയാളുടെ അനുമതി ആവശ്യമാണ്. എന്നാൽ തന്റെ അനുമതി തേടാതെയുള്ള സ്ഥലം മാറ്റം നിയമവിരുദ്ധമാണെന്നും മുൻ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി വാദിക്കുന്നു. ഹൈക്കോടതി രജിസ്ട്രാർ ജനറലിനെ അടക്കം എതിർകക്ഷികളാക്കിയാണ് ജഡ്ജിയുടെ ഹർജി. പരാതിക്കാരിയുടെ വസ്ത്രധാരണം പ്രകോപനപരമെന്ന് തുടങ്ങി സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ചുക്കൊണ്ടുള്ള ഉത്തരവിലെ പരാമർശങ്ങൾ വിവാദമായിരുന്നു.

]]>
സിവിക് ചന്ദ്രന്റെ മുൻ‌കൂർ ജാമ്യ ഉത്തരവിലെ വിവാദ പരാമർശങ്ങൾ; സ്ഥലം മാറ്റിയ നടപടിക്കെതിരെ ജഡ്ജി ഹൈക്കോടതിയിൽ https://malayalees.ch/controversial-remarks-in-civic-chandrans-anticipatory-bail-order/ Mon, 29 Aug 2022 04:33:21 +0000 https://malayalees.ch/?p=67233 എഴുത്തുകാരൻ സിവിക് ചന്ദ്രന്റെ മുൻ‌കൂർ ജാമ്യ ഉത്തരവിലെ വിവാദ പരാമർശങ്ങളുടെ പേരിൽ സ്ഥലം മാറ്റിയ നടപടിക്കെതിരെ മുൻ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എസ്. കൃഷ്ണകുമാർ ഹൈക്കോടതിയിൽ. ഹൈക്കോടതി അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിക്കാണ് അദ്ദേഹം പരാതി നൽകിയത്.

എസ്. കൃഷ്ണകുമാറിനെ കൊല്ലം ലേബർ കോടതിയിലേക്കാണ് സ്ഥലം മാറ്റിയത്. ഇതിനെതിരെയാണ് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എസ്. കൃഷ്ണകുമാർ ഹൈക്കോടതിയെ സമീപിച്ചത്. സ്ഥലം മാറ്റിയ നടപടി ചട്ടവിരുദ്ധമാണെന്നാണ് അദ്ദേഹം പരാതിയിൽ ഉന്നയിക്കുന്നത്. ജില്ലാ ജഡ്ജിയായി നിയമിതനായി മൂന്നു വർഷം പൂർത്തിയാകും മുൻപാണ് സ്ഥലം മാറ്റം.

എഴുത്തുകാരൻ സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യത്തിനെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ ജസ്റ്റിസ് കൗസർ ഇടപഗത്തിന്റെ ബെഞ്ചാണ് പരിഗണിച്ചത്. പരാതിക്കാരിയുടെ വസ്ത്രധാരണം പ്രകോപനപരമെന്ന് അടക്കം വിവാദ പരാമർശമുള്ള കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ ജാമ്യ ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു സർക്കാരിന്റെ ആവശ്യം.

പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എസ്. കൃഷ്ണ കുമാറിന്റെ ഉത്തരവിലെ പരാമർശങ്ങൾ അപമാനകരമാണ്. സിവിക് ചന്ദ്രൻ സമാന കുറ്റങ്ങൾ വേറെയും ചെയ്തിട്ടുണ്ട്. സ്ത്രീകളെ അപമാനിക്കുന്നത് സിവിക് ചന്ദ്രന്റെ ശീലമാണ്. സ്ത്രീവിരുദ്ധ പരാമർശങ്ങളാണ് സെഷൻസ് കോടതിയുടെ ഉത്തരവിലുള്ളത്. ഇത്തരം പരാമർശങ്ങൾ ജനങ്ങൾക്ക് ജുഡിഷ്യറിയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തും. ഏത് വസ്ത്രം, എങ്ങനെ ധരിക്കണമെന്നത് വ്യക്തി സ്വാതന്ത്ര്യം എന്ന മൗലികാവകാശവുമായി ബന്ധപ്പെട്ട വിഷയമാണെന്നും സർക്കാർ സമർപ്പിച്ച അപ്പീലിൽ ചൂണ്ടിക്കാട്ടിയിരുന്നു.

]]>
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ കോടതി സാധൂകരിക്കുന്നു; വനിതാ കമ്മീഷൻ https://malayalees.ch/womens-commission-on-civic-chandrans-bail/ Wed, 17 Aug 2022 12:26:25 +0000 https://malayalees.ch/?p=66555 സ്ത്രീകൾക്കെതിരായ ഹീനമായ അതിക്രമങ്ങൾ സാധൂകരിക്കുന്ന കോടതി നിലപാട് ആശങ്കയുണർത്തുന്നതായി വനിതാ കമ്മീഷൻ. വസ്ത്രധാരണം പോലെ വൈയക്തികമായ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് അതിക്രമങ്ങൾ സാധൂകരിക്കുന്നത്. പീഡനക്കേസിൽ സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ച കോടതി ഉത്തരവ് നിർഭാഗ്യകരമാണെന്നും അധ്യക്ഷ പി സതീദേവി പറഞ്ഞു.

“പരാതിക്കാരിയായ യുവതി ലൈംഗികപരമായി പ്രകോപനം ഉണ്ടാക്കുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചിരുന്നതായി ജാമ്യാപേക്ഷയ്‌ക്കൊപ്പം പ്രതി ഹാജരാക്കിയ ചിത്രങ്ങളിൽ നിന്നും വ്യക്തമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ സെക്ഷൻ 354 എ പ്രഥമദൃഷ്ട്യാ നിലനിൽക്കില്ല” എന്നാണ് ഉത്തരവിൽ പറയുന്നത്. ജാമ്യം നൽകുന്ന വേളയിൽ ജാമ്യത്തിനായുള്ള സാഹചര്യങ്ങൾ പരിഗണിക്കുക എന്നതിലുപരി കേസ് നിലനിൽക്കുന്നതല്ല എന്ന് തീർപ്പാക്കി ജാമ്യം നൽകുന്നത് ഒരുകാരണവശാലും അംഗീകരിക്കാനാവില്ല. തെളിവുകൾ ഹാജരാക്കി വിചാരണ നടക്കുന്നതിനു മുൻപു തന്നെ ഇത്തരം പരാമ‍ർശങ്ങൾ നടത്തുന്നതു വഴി ഫലത്തിൽ പരാതിക്കാരിയുടെ ആരോപണങ്ങളെ തള്ളിക്കളയുകയാണ് കോടതി ചെയ്യുന്നത്.

ഇത് ലൈംഗികാതിക്രമം പോലെ ഗൗരവകരമായ കേസുകളിൽ വളരെ തെറ്റായ സന്ദേശമാണ് നൽകുന്നത്. ഗുജറാത്ത് വംശഹത്യാ കാലത്തു നടന്ന ബിൽക്കിസ് ബാനു കേസിലെ പ്രതികളെ മുഴുവനായും വെറുതേ വിട്ടു കൊണ്ടുള്ള ഗുജറാത്ത് സർക്കാർ നടപടിയെക്കുറിച്ചുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കെയാണ് ഇങ്ങ് കേരളത്തിലും ഇത്തരമൊരു സംഭവം നടന്നിരിക്കുന്നത്. രാജ്യത്തെ സ്ത്രീസമൂഹത്തിന് ആശങ്കയുണർത്തുന്ന ഇത്തരം നടപടികളിൽ ഒരു വീണ്ടുവിചാരം അത്യാവശ്യമാണെന്നും സതീദേവി കൂട്ടിച്ചേർത്തു.

]]>
‘മികച്ച ഒരിത്’; സിവിക് ചന്ദ്രൻ ജാമ്യവിധിയിൽ പ്രതിഷേധം രേഖപ്പെടുത്തി ജിയോ ബേബി https://malayalees.ch/social-media-protest-against-civic-chandran-bail-court-verdict/ Wed, 17 Aug 2022 07:42:32 +0000 https://malayalees.ch/?p=66543 ലൈംഗികാതിക്രമക്കേസിൽ എഴുത്തുകാരൻ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം നൽകാനായി കോടതി പറഞ്ഞ കാരണത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം പുകയുന്നു. പരാതിക്കാരി പ്രകോപിപ്പിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങളാണ് അണിഞ്ഞതെന്ന കോടതി പരാമർശമാണ് വിവാദമായത്. സംവിധായകൻ ജിയോ ബേബി ഉൾപ്പെടെയുള്ളവരാണ് സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയിരിക്കുന്നത്.

ജിയോ ബേബിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ :

‘പ്രതിഭാഗം ഹാജരാക്കിയ ഫോട്ടോഗ്രാഫുകളിൽ നിന്നും പരാതിക്കാരി sexually provocative വസ്ത്രങ്ങളാണ് ധരിച്ചിരുന്നത് എന്നത് വെളിവാകുന്നു .അത് കൊണ്ട് തന്നെ പ്രതിക്കെതിരെ 354A വകുപ്പ് പ്രഥമ ദൃഷ്ട്യ നില നിൽക്കില്ല ‘.
സിവിക് ചന്ദ്രന് ജാമ്യംഅനുവദിച്ചു കൊണ്ടുള്ള ബഹു കോഴിക്കോട് സെഷൻസ് കോടതിയുടെ 12-8-2022 ലെ ഉത്തരവിലെ പ്രസക്ത ഭാഗങ്ങളാണിവ.
മികച്ച ഒരിത്’

സംവിധായകയും എഴുത്തുകാരിയുമായ കുഞ്ഞിലയും പ്രതിഷേധം രേഖപ്പെടുത്തി രംഗത്ത് വന്നിട്ടുണ്ട്. കുറിപ്പ് :

‘എന്ത് തോന്നിവാസമാണ് എസ് കൃഷ്ണകുമാർ എന്ന സെഷൻസ് കോടതി ജഡ്ജി കാണിച്ച് വെച്ചിരിക്കുന്നത്. ചിത്രത്തിൽ പരാതിക്കാരി ധരിച്ചിരിക്കുന്ന വസ്ത്രം ലൈംഗികമായി ഉത്തേജിപ്പിക്കാൻ ഉതകുന്നതാണ് എന്നാണ് പറഞ്ഞ് വെച്ചിരിക്കുന്നത് സിവിക് ചന്ദ്രന് ജാമ്യവും അനുവദിച്ച് വെച്ച്. ഉളുപ്പുണ്ടോ? സിവിക് ചന്ദ്രൻ തനിക്ക് ജാമ്യം അനുവദിക്കാൻ പരാതിക്കാരിയുടെ ഫോട്ടോ ഹാജർ ആക്കിയത് എന്തിനാണ് എന്നും കൂടി അറിയണം എനിക്ക്’.

അഭിഭാഷകനും നടനുമായ സി ഷൂക്കൂറും ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതിഷേധം അറിയിച്ചു :

‘പ്രതിഭാഗം ഹാജരാക്കിയ ഫോട്ടോഗ്രാഫുകളിൽ നിന്നും പരാതിക്കാരി sexually provocative വസ്ത്രങ്ങളാണ് ധരിച്ചിരുന്നത് എന്നത് വെളിവാകുന്നു .അത് കൊണ്ട് തന്നെ പ്രതിക്കെതിരെ 354A വകുപ്പ് പ്രഥമ ദൃഷ്ട്യ നില നിൽക്കില്ല ‘.
സിവിക് ചന്ദ്രന് ജാമ്യംഅനുവദിച്ചു കൊണ്ടുള്ള ബഹു കോഴിക്കോട് സെഷൻസ് കോടതിയുടെ 12-8-2022 ലെ ഉത്തരവിലെ പ്രസക്ത ഭാഗങ്ങളാണിവ.
നീതിന്യായ ശുഷ്‌കാന്തി

]]>
പീഡന കേസ്; എഴുത്തുകാരന്‍ സിവിക് ചന്ദ്രന്റെ അറസ്റ്റ് തടഞ്ഞ് കോടതി https://malayalees.ch/court-blocked-civic-chandrans-arrest-in-sexual-assault-case/ Wed, 03 Aug 2022 08:07:56 +0000 https://malayalees.ch/?p=65845 പീഡന കേസില്‍ എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ സിവിക് ചന്ദ്രന്റെ അറസ്റ്റ് തടഞ്ഞ് കോടതി. വെള്ളിയാഴ്ച വരെ സിവിക് ചന്ദ്രനെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതി ഉത്തരവ്. കേസ് കോഴിക്കോട് ജില്ലാ കോടതി മറ്റന്നാള്‍ വീണ്ടും പരിഗണിക്കും.

കൊയിലാണ്ടി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ് കോടതി തടഞ്ഞത്. 2020 ഫെബ്രുവരി എട്ടിന് കൊയിലാണ്ടി നന്തി കടല്‍ തീരത്ത് നടന്ന കവിതാ ക്യാമ്പിനെത്തിയപ്പോള്‍ സിവിക് ലൈഗികാതിക്രമം നടത്തിയെന്നാണ് യുവ എഴുത്തുകാരിയുടെ പരാതി.

ഏപ്രിലില്‍ പുസ്തക പ്രസാധനത്തിന് കൊയിലാണ്ടിക്ക് സമീപം നന്തിയില്‍ ഒത്തുകൂടിയപ്പോഴാണ് സംഭവമെന്നായിരുന്നു പരാതി. പൊലീസ് റിപ്പോര്‍ട്ട് ഇതുവരെ കോടതിയില്‍ നല്‍കിയിട്ടില്ല.

അതേസമയം ആദ്യം രജിസ്റ്റര്‍ ചെയ്ത കേസില്‍ സിവിക് ചന്ദ്രന് കോഴിക്കോട് ജില്ലാ കോടതി ഇന്നലെ മുന്‍കൂര്‍ജാമ്യം അനുവദിച്ചിരുന്നു. പ്രതിക്ക് എതിരെ മതിയായ തെളിവുകള്‍ ഇല്ലെന്ന് വിലയിരുത്തിയാണ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. മുന്‍കൂര്‍ ജാമ്യത്തിനെതിരെ അപ്പീല്‍ നല്‍കാനാണ് അതിജീവിതയുടെ തീരുമാനം.

]]>
സിവിക് ചന്ദ്രനെതിരായ രണ്ടാമത്തെ പീഡനക്കേസ് കോടതി ഇന്ന് പരിഗണിക്കും https://malayalees.ch/court-will-hear-second-rape-case-against-writer-civic-chandran/ Wed, 03 Aug 2022 04:28:31 +0000 https://malayalees.ch/?p=65831 സാഹിത്യകാരന്‍ സിവിക് ചന്ദ്രനെതിരെ കൊയിലാണ്ടി പൊലിസ് രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ ലൈംഗികാതിക്രമകേസില്‍ മുന്‍കൂര്‍ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. 2020 ഫെബ്രുവരി എട്ടിന് കൊയിലാണ്ടി നന്തി കടല്‍ത്തീരത്ത് നടന്ന കവിതാ ക്യാമ്പിനെത്തിയപ്പോള്‍ സിവിക് ലൈഗികാതിക്രമം നടത്തിയെന്നാണ് യുവ എഴുത്തുകാരിയുടെ പരാതി.

സിവിക് ചന്ദ്രനെതിരായ മറ്റൊരു ലൈംഗിക പീഡനക്കേസില്‍ കോഴിക്കോട് ജില്ലാ കോടതി ഇന്നലെ മുന്‍ കൂര്‍ജാമ്യം അനുവദിച്ചിരുന്നു. ഏപ്രിലില്‍ പുസ്തക പ്രസാധനത്തിന് കൊയിലാണ്ടിക്ക് സമീപം നന്തിയില്‍ ഒത്തുകൂടിയപ്പോഴാണ് സംഭവമെന്നായിരുന്നു പരാതി. പ്രതിക്കെതിരെ മതിയായ തെളിവുകള്‍ ഇല്ലെന്ന് വിലയിരുത്തിയാണ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. മുന്‍കൂര്‍ ജാമ്യത്തിനെതിരെ അപ്പീല്‍ നല്‍കാനാണ് അതിജീവിതയുടെ തീരുമാനം.

ഉപാധികളില്ലാതെയാണ് സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ചിരിക്കുന്നത്. ദളിതര്‍ക്ക് വേണ്ടി പൊതുസമൂഹത്തില്‍ സംസാരിക്കുന്ന ആളുടെ ഉള്ളിലിരിപ്പ് മറ്റൊന്നാണെന്നും, ലൈംഗിക വൈകൃത സ്വഭാവമുള്ള സിവിക്കിന് ജാമ്യം നല്‍കരുതെന്നുമായിരുന്നു പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചിരുന്നത്. എന്നാല്‍ പ്രായവും കടുത്ത ആരോഗ്യ പ്രശ്‌നങ്ങളും പരിഗണിച്ച് മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നായിരുന്നു സിവിക് ചന്ദ്രന്റെ വാദം. വടകര ഡി വൈ എസ് പി യാണ് കേസ് അന്വേഷിച്ചത്.

]]>
പീഡനക്കേസ്; സിവിക് ചന്ദ്രൻ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജിയിൽ വിധി ഇന്ന് https://malayalees.ch/sexual-harassment-case-against-writer-civic-chandran/ Tue, 02 Aug 2022 04:38:08 +0000 https://malayalees.ch/?p=65757 പീഡന കേസിൽ എഴുത്തുകാരൻ സിവിക് ചന്ദ്രൻ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജിയിൽ കോടതി വിധി ഇന്ന്. കോഴിക്കോട് ജില്ലാ കോടതിയാണ് വിധി പറയുക. 2021 ഏപ്രിലിൽ കൊയിലാണ്ടിയിൽ വച്ച് യുവ എഴുത്തുകാരിയെ പീഡിപ്പിച്ചു എന്നാണ് കേസ്. മുൻകൂർ ജാമ്യഹർജിയിൽ വാദം പൂർത്തിയായിരുന്നു. പ്രതിയ്ക്ക് മുൻകൂർജാമ്യം നൽകരുതെന്നാണ് പ്രോസിക്യൂഷൻ വാദം.

പ്രായവും കടുത്ത ആരോഗ്യ പ്രശ്നങ്ങളും പരിഗണിച്ച് മുൻകൂർ ജാമ്യം അനുവദിക്കണമെന്നാണ് സിവിക് ചന്ദ്രൻ്റെ വാദം. പ്രതിയ്ക്ക് മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് പീഡനത്തിനിരയായ യുവ എഴുത്തുകാരിയും കോടതിയെ സമീപിച്ചിരുന്നു. വടകര ഡി വൈ എസ് പി യാണ് കേസ് അന്വേഷിക്കുന്നത്.

സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗികാതിക്രമം, പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. സിവിക് ചന്ദ്രനെതിരെ സമാനമായ മറ്റൊരു കേസെടുത്ത കാര്യവും പ്രോസിക്യൂഷൻ കോടതിയെ ധരിപ്പിച്ചിട്ടുണ്ട്.

]]>
സിവിക് ചന്ദ്രനെതിരെ വീണ്ടും പീഡനപരാതി; കേസെടുത്ത് കൊയിലാണ്ടി പൊലീസ് https://malayalees.ch/sexual-harassment-complaint-against-writer-civic-chandran/ Sat, 30 Jul 2022 05:19:48 +0000 https://malayalees.ch/?p=65633 സാംസ്‌കാരിക പ്രവര്‍ത്തകനും സാഹിത്യകാരനുമായ സിവിക് ചന്ദ്രനെതിരെ വീണ്ടും പീഡന കേസ്. യുവ എഴുത്തുകാരിയുടെ പരാതിയില്‍ കോഴിക്കോട് കൊയിലാണ്ടി പൊലീസാണ് പീഡന ശ്രമത്തിന് കേസെടുത്തത്. 2020 ഫെബ്രുവരിയില്‍ കൊയിലാണ്ടി സ്വദേശിനിയായ യുവതിയെ കോഴിക്കോട് വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്.

മറ്റൊരു പീഡന പരാതിയില്‍ സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോഴിക്കോട് സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

പുസ്തക പ്രകാശന ചടങ്ങിനായി കൊയിലാണ്ടി നന്തിയില്‍ ഒത്തുകൂടിയപ്പോള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗികാതിക്രമം, പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

]]>