citizen-portal – malayalees.ch https://malayalees.ch Malayalam Online News Portal Tue, 30 Nov 2021 11:48:24 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png citizen-portal – malayalees.ch https://malayalees.ch 32 32 പൊലീസിന്റെ‍ സിറ്റിസണ്‍ പോര്‍ട്ടല്‍ ‘തുണ’ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു https://malayalees.ch/cm-inaugurates-citizen-portal-tuna/ Tue, 30 Nov 2021 11:48:13 +0000 https://malayalees.ch/?p=53264 പൊലീസിന്‍റെ നവീകരിച്ച സിറ്റിസണ്‍ സർവീസ് പോര്‍ട്ടല്‍, മൊബൈല്‍ ആപ്ലിക്കേഷന്‍ എന്നിവയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവഹിച്ചു. തുണ എന്ന നിലവിലെ സർവീസ് പോര്‍ട്ടല്‍ പൊതുജനങ്ങള്‍ക്ക് സുഗമമായി ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ മാറ്റം വരുത്തിയാണ് പുതിയ പോര്‍ട്ടല്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പൊലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കല്‍, എഫ്.ഐ.ആര്‍ പകര്‍പ്പ് ലഭ്യമാക്കല്‍, അപകടകേസുകളില്‍ ഇന്‍ഷുറന്‍സ് ക്ലെയിമിന് സമര്‍പ്പിക്കേണ്ട രേഖകള്‍, പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനുളള അനുമതി തുടങ്ങിയ സേവനങ്ങള്‍ക്കായി പുതിയ പോര്‍ട്ടല്‍ വഴി അപേക്ഷിക്കാം.

പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനുളള അനുമതി തുടങ്ങിയ സേവനങ്ങള്‍ക്കുളള പണം അടയ്ക്കാന്‍ ഓണ്‍ലൈന്‍ പെയ്മെന്‍റ് രീതികളും പുതിയ പോര്‍ട്ടലില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഈ സംവിധാനത്തിലൂടെ അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍ ഓണ്‍ലൈനായി അപ്ലോഡ് ചെയ്യാനും കഴിയും. നാഷണല്‍ ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോയുടെ വെബ്സൈറ്റ് മുഖാന്തിരം രാജ്യത്താകമാനമുളള വാഹനങ്ങളുടെ വിവരങ്ങള്‍ പരിശോധിച്ച് നോണ്‍ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കാനുളള സൗകര്യവുമുണ്ട്.

അപേക്ഷപ്രകാരമുളള സേവനങ്ങളും രേഖകളും മറ്റും പോര്‍ട്ടല്‍ മുഖാന്തിരം തന്നെ ലഭിക്കുന്നതിനാല്‍ പൊതുജനങ്ങള്‍ക്ക് പൊലീസ് സ്റ്റേഷനില്‍ പോകാതെ തന്നെ ആവശ്യമായ രേഖകള്‍ കൈപ്പറ്റാം. ഓരോ സേവനത്തിനുമുളള അപേക്ഷകളുടെ തല്‍സ്ഥിതി എസ്.എം.എസ് അല്ലെങ്കില്‍ പോര്‍ട്ടല്‍ വഴി അപേക്ഷകന് ലഭ്യമാകും. രജിസ്റ്റര്‍ ചെയ്ത പരാതികള്‍ക്ക് രസീതും ലഭിക്കും. പൊലീസ് നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത തെളിയിക്കുന്നതിനുളള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

]]>
പഞ്ചായത്തുകളിലെ സേവനങ്ങള്‍ ലഭ്യമാക്കാന്‍ സിറ്റിസണ്‍ പോര്‍ട്ടല്‍ തയ്യാറായെന്ന് മുഖ്യമന്ത്രി https://malayalees.ch/cm-says-citizen-portal-ready-for-services/ Sat, 04 Sep 2021 04:26:27 +0000 https://malayalees.ch/?p=49060 ഗ്രാമപഞ്ചായത്തുകളിലെ സേവനങ്ങള്‍ ലഭ്യമാക്കാന്‍ സിറ്റിസണ്‍ പോര്‍ട്ടല്‍ തയ്യാറായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓണ്‍ലൈനില്‍ എല്ലാ സര്‍ട്ടിഫിക്കറ്റുകളും സമയബന്ധിതമായി ലഭിക്കാനുള്ള ക്രമീകരണം ഒരുക്കുകയെന്നത് സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. ഈ ലക്ഷ്യത്തിലേയ്ക്കുള്ള പ്രധാന ചുവടുവയ്പാണ് സിറ്റിസണ്‍ പോര്‍ട്ടല്‍ എന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക് കുറിപ്പ്

ഗ്രാമപഞ്ചായത്തുകളിലെ ഭരണനിര്‍വഹണ നടപടികളും സേവനങ്ങളും ഇനി മുതല്‍ കൂടുതല്‍ സുതാര്യവും സുഗമവും ആകുന്നു. നൂറുദിന പരിപാടിയിലെ സുപ്രധാന ലക്ഷ്യമായ സിറ്റിസണ്‍ പോര്‍ട്ടല്‍ (https://citizen.lsgkerala.gov.in/) യാഥാര്‍ത്ഥ്യമായിരിക്കുന്നു. ഇതോടെ ജനങ്ങളുടെ വിരല്‍ത്തുമ്പില്‍ വിവരങ്ങള്‍ ലഭ്യമാകും. പഞ്ചായത്ത് വകുപ്പിന്റെ സഹകരണത്തോടെ ഇന്‍ഫര്‍മേഷന്‍ കേരള മിഷനാണ് സംയോജിത പ്രാദേശിക ഭരണ മാനേജ്‌മെന്റ് സമ്പ്രദായത്തിന്റെ (ഐ.എല്‍.ജി.എം.എസ്) ഭാഗമായി പോര്‍ട്ടല്‍ തയ്യാറാക്കിയത്.

എല്ലാ സര്‍ട്ടിഫിക്കറ്റുകളും സമയബന്ധിതമായി ഓണ്‍ലൈനില്‍ ലഭിക്കാനുള്ള ക്രമീകരണം ഒരുക്കുകയെന്നത് സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. ഈ ലക്ഷ്യത്തിലേയ്ക്കുള്ള പ്രധാന ചുവടുവയ്പാണ് സിറ്റിസണ്‍ പോര്‍ട്ടല്‍. കേരളത്തിലെ 153 ഗ്രാമപഞ്ചായത്തുകളില്‍ ഐ.എല്‍.ജി.എം.എസ് നിലവിലുണ്ട്. രണ്ടാംഘട്ടമായി 150 ഗ്രാമപഞ്ചായത്തുകളില്‍ ഐ.എല്‍.ജി.എം.എസ് വിന്യസിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. അതുകൂടി പൂര്‍ത്തിയാകുന്നതോടെ ഗ്രാമപഞ്ചായത്തുകളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമവും ജനകീയവുമാക്കാന്‍ സാധിക്കും.

]]>