Cinema – malayalees.ch https://malayalees.ch Malayalam Online News Portal Fri, 28 Oct 2022 04:17:34 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Cinema – malayalees.ch https://malayalees.ch 32 32 ‘എന്റെ ജീവിതത്തിൽ എന്തെങ്കിലും പങ്കുവഹിച്ച എല്ലാവർക്കും നന്ദി’- സിനിമയിൽ പത്തുവർഷം പൂർത്തിയാക്കി ടൊവിനോ തോമസ് https://malayalees.ch/tovino-thomas-completes-10-years-in-cinema/ Fri, 28 Oct 2022 04:17:25 +0000 https://malayalees.ch/?p=70331 മലയാളത്തിൽ ഏറെ ആരാധകരുള്ള താരമാണ് ടൊവിനോ തോമസ്. തന്റെ അഭിനയ ജീവിതത്തിൽ സിനിമയില്‍ പത്തു വര്‍ഷം പിന്നിട്ടിരിക്കുകയാണ് ടൊവിനോ തോമസ്. ജീവിതത്തെ തന്നെ മാറ്റിമറച്ച തന്റെ സിനിമ ജീവിതത്തെ പറ്റി സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുകയാണ് ടൊവിനോ തോമസ്. ‘തല്ലുമാല’ ആണ് ടൊവിനോയുടെ അവസാനമായി തീയറ്ററുകളിലെത്തിയ ചിത്രം. സിനിമയിൽ പത്ത് വർഷം പൂർത്തിയാക്കിയതിന്റെ ഈ ദിവസം ഒപ്പം നിന്നവർക്ക് നന്ദി പറയുകയാണ് ടൊവിനോ.

ടൊവിനോ കുറിച്ചതിങ്ങനെ:-

’10 വർഷം മുമ്പ് ഈ ദിവസം,‘പ്രഭുവിന്റെ മക്കൾ’ റിലീസ് ചെയ്തു. ഒപ്പം ജീവിതം മാറിമറിഞ്ഞു. അതുവരെ ഒരു യാത്രയായിരുന്നു, അന്നുമുതൽ അത് മറ്റൊരു യാത്രയായി. നടനെന്ന നിലയിൽ 43 സിനിമകളുടെ ഭാഗമാകാനും ഒന്നിൽ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിക്കാനുമുള്ള ഭാഗ്യം എനിക്കുണ്ടായി. തിരിഞ്ഞുനോക്കുമ്പോൾ, ഈ വർഷങ്ങളിൽ എനിക്ക് ഇതിലും കൂടുതൽ അനുഗ്രഹം ലഭിക്കാനില്ലായിരുന്നു – എന്റെ കുടുംബത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്നുമുള്ള സ്നേഹത്താൽ, എന്റെ സഹപ്രവർത്തകരുടെയും അഭ്യുദയകാംക്ഷികളുടെയും പിന്തുണയാൽ, ആരാധകരുടെയും സിനിമാ പ്രേമികളുടെയും സന്തോഷത്താൽ… തീർച്ചയായും മറുഭാഗവും അത്ഭുതങ്ങൾ ചെയ്തു – വിമർശനങ്ങളും പരിഹാസങ്ങളും ട്രോളുകളും… ഇന്ന്, ഈ 10 വർഷത്തിനിടയിൽ മാത്രമല്ല, എന്റെ ജീവിതത്തിൽ എന്തെങ്കിലും പങ്കുവഹിച്ച എല്ലാവർക്കും എന്റെ നന്ദി. എനിക്ക് മുന്നോട്ട് പോകാൻ കഴിഞ്ഞതിനാൽ ഓരോ ദിവസവും ഒരു നേട്ടമാണെന്ന് ഞാൻ വിശ്വസിക്കുന്നു. 10 വർഷം തീർച്ചയായും സവിശേഷമാണ്, പക്ഷേ എന്റെ പ്രിയപ്പെട്ടവരെ മനസ്സിലാക്കാനും തിരികെ നൽകാനും ഇനിയും കൂടുതൽ വഴികൾ ഉണ്ടാകുമെന്ന് ഞാൻ ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നു.ഇനിയും സ്നേഹം നൽകൂ. പകരമായി ഞാൻ നിങ്ങൾക്ക് എന്റെ ഏറ്റവും മികച്ചത് നൽകും. ഒത്തിരി സ്നേഹം, ടൊവി’.

ടൊവിനോ തോമസ് ഒട്ടേറെ പ്രതിസന്ധികളിലൂടെയാണ് എത്തിയത്. ഒരു ദുൽഖർ സൽമാൻ ചിത്രത്തിലെ അസ്സിസ്റ്റന്റ്റ് ആയി തുടങ്ങി, മറ്റൊരു ദുൽഖർ സൽമാൻ സിനിമയിൽ വില്ലനായി അരങ്ങേറ്റം കുറിച്ചു, ഹ്രസ്വ കഥാപാത്രങ്ങളിൽ എത്താനും മടിയുണ്ടായില്ല. ഒടുവിൽ ഒരു മുൻനിര താരമായി രൂപാന്തരപ്പെട്ടു. തല്ലുമാല എന്ന ചിത്രമാണ് ഏറ്റവും ഒടുവിൽ പ്രേക്ഷകരിലേക്ക് എത്തിയത്.

]]>
ഒമര്‍ ലുലുവിന്‍റെ പേരില്‍ പെണ്‍കുട്ടികള്‍ക്ക് സിനിമയില്‍ വാഗ്ദാനം; നിയമനടപടിയുമായി സംവിധായകന്‍ https://malayalees.ch/omar-lulu-against-his-fake-social-media-account/ Sat, 19 Dec 2020 04:31:51 +0000 https://malayalees.ch/?p=37206 സംവിധായകന്‍ ഒമര്‍ ലുലുവിന്‍റെ പേരില്‍ വ്യാജ അക്കൌണ്ട് ഉപയോഗിച്ച് പെണ്‍കുട്ടികള്‍ക്ക് സിനിമയില്‍ അവസരം നല്‍കാമെന്ന രീതിയില്‍ സന്ദേശം. ഒമര്‍ ലുലു തന്നെയാണ് ഇക്കാര്യം സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചത്. ഒമറിന്‍റെ ഫോട്ടോ പ്രൊഫൈല്‍ ചിത്രമാക്കി അജ്ഞാതനായ വ്യക്തി യു.സി നമ്പറില്‍ നിന്നും വാട്ട്സാപ്പ് വഴിയാണ് സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തുകൊണ്ട് മെസേജുകള്‍ അയക്കുന്നത്.

അരുന്ധതി നായര്‍, സൗമ്യ മേനോന്‍ എന്നിവരുടെ നമ്പറുകളിലേക്കും ഈ വ്യക്തി മെസേജുകള്‍ അയച്ചിട്ടുണ്ട്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുകയാണ് ഒമര്‍ വ്യക്തമാക്കി. ഈ സന്ദേശങ്ങള്‍ക്ക് പിന്നില്‍ താനോ ഒമര്‍ ലുലു എന്റര്‍ടൈന്‍മെന്റ്‌സോ ഉത്തരവാദി ആയിരിക്കില്ലെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു. വ്യാജ അക്കൗണ്ടിന്റെ സ്‌ക്രീന്‍ ഷോട്ടും ഒമര്‍ പങ്കുവച്ചിട്ടുണ്ട്.

ഒമര്‍ ലുലുവിന്‍റെ കുറിപ്പ്

ഫേക്ക് കാസ്റ്റിംഗ് കോള്‍. എന്‍റെ ഫോട്ടോ ഡിപി ഇട്ടുകൊണ്ട് ഒരു യുഎസ് നമ്പറില്‍ നിന്നും ഏതോ ഒരു വ്യക്തി ഒരു വാട്‌സാപ്പ് അക്കൗണ്ട് ക്രിയേറ്റ് ചെയ്ത്, പെണ്‍കുട്ടികള്‍ക്ക് സിനിമയിലേയ്ക്ക് ഓഫറുകള്‍ വാഗ്ദാനം ചെയ്തുകൊണ്ട് മെസേജയക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

@arundhathii_nairr, @soumyamenonofficial തുടങ്ങിയവരുടെ നമ്പറുകളിലേയ്ക്കും ഈ വ്യക്തി മെസേജുകള്‍ അയച്ചിട്ടുണ്ട്. ഈ വിഷയം ചൂണ്ടിക്കാണിച്ചു കൊണ്ട് ഞാന്‍ നിയമനടപടിയെടുക്കുകയാണ്. ഇത്തരത്തില്‍ വരുന്ന മെസേജുകള്‍ക്കോ, കാസ്റ്റിംഗ് കോളുകള്‍ക്കോ ഞാനോ ഒമര്‍ ലുലു എന്റര്‍ടൈന്‍മെന്റ്‌സോ ഉത്തരവാദിയായിരിക്കുന്നതല്ല.

]]>
ലോക്ക്ഡൗണിന് ശേഷം സിനിമ മേഖലയും ഉണർന്നു https://malayalees.ch/film-post-production-begins-pkg/ Sat, 09 May 2020 07:50:21 +0000 https://malayalees.ch/?p=25374 പോസ്റ്റ്‌ പ്രൊഡക്ഷൻ ജോലികൾ സജീവമായി

ലോക്ക്ഡൗണിൽ ഇളവുകള്‍ വന്നതിന് പിന്നാലെ സിനിമമേഖലയും പതിയെ സജീവമാകുകയാണ്. പോസ്‍റ്റ് പ്രൊഡക്ഷന്‍ ജോലികളായ ഡബ്ബിങ്, എഡിറ്റിങ്ങ് തുടങ്ങിയവയാണ് ഇപ്പോള്‍ പുനരാരംഭിച്ചിരിക്കുന്നത്. ഒന്നരമാസം അടഞ്ഞ് കിടന്ന കൊച്ചിയിലെ സ്റ്റുഡിയോകള്‍ ഇപ്പോൾ തിരക്കിലാണ്. വെണ്ണലയിലെ മെഗാ മീഡിയയില്‍ ഇന്ദ്രജിത്ത് നായകനാകുന്ന ആഹാ എന്ന ചിത്രത്തിന്‍റെ ഡബ്ബിങ്ങാണ് പുരേഗമിക്കുന്നത്.

വടംവലിയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രം ഈ മാസം റിലീസ് നിശ്ചയിച്ച് പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളിലേക്ക് കടന്നപ്പോഴാണ് ലോക്ക്ഡൌണ്‍ പ്രഖ്യാപിക്കുന്നത്. ഇളവുകൾ നിലവിൽ വന്നതോടെ എത്രയും വേഗം ജോലികൾ തീർത്ത് സിനിമ റിലീസിന് തയാറാക്കിവെക്കുകയാണ്. എന്ന് റിലീസ് ചെയ്യാനാകുമെന്ന ആശങ്കക്ക് വിരാമമായിട്ടില്ല. എങ്കിലും ഒരിടവേളക്ക് ശേഷം മേഖല സജീവമാകുന്ന സന്തോഷത്തിലാണ് സിനിമ പ്രവർത്തകർ.

ലോക്ക്ഡൌണിനുമുമ്പ് ഇരുപതിലധികം സിനിമകളാണ് ചിത്രീകരണം പൂര്‍ത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളിലേക്ക് കടക്കാനിരുന്നത്. മമ്മൂട്ടിയുടെ ദി പ്രീസ്റ്റ്, ഫഹദ് ഫാസില്‍ നായകനാകുന്ന മാലിക് തുടങ്ങിയ ബിഗ്ബജറ്റ് സിനിമകള്‍ 90 ശതമാനം ജോലികളും നേരത്തെ പൂര്‍ത്തിയായിരുന്നു. വരും ദിവസങ്ങളില്‍ ഈ സിനിമകളുടെ ജോലികളും പുനരാരംഭിക്കും.

]]>