cinema theater – malayalees.ch https://malayalees.ch Malayalam Online News Portal Wed, 27 Oct 2021 04:17:23 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png cinema theater – malayalees.ch https://malayalees.ch 32 32 ആറുമാസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സിനിമാ പ്രദർശനം ആരംഭിക്കുന്നു https://malayalees.ch/cinema-theater-opens-today/ Wed, 27 Oct 2021 04:17:15 +0000 https://malayalees.ch/?p=51616 ആറുമാസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് സിനിമകളുടെ പ്രദർശനം ആരംഭിക്കും. തിങ്കളാഴ്ച തീയറ്റർ തുറന്നെങ്കിലും പ്രദർശനം ഉണ്ടായിരുന്നില്ല.

നോ ടൈം ടു ഡൈ, വെനം തുടങ്ങിയ ഇംഗ്ലീഷ് സിനിമകളാണ് ഇന്ന് റിലീസ് ചെയ്യുന്നത്. ശിവകാർത്തികേയൻ നായകനായ ഡോക്ടർ വ്യാഴ്ച്ച തീയറ്ററുകളിൽ എത്തും.

മലയാള സിനിമകളുടെ റിലീസുമായി ബന്ധപ്പെട്ട് ഇന്ന് കൊച്ചിയിൽ ചേരുന്ന ഫിലിം ചേംബർ യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടാകും. അതേസമയം സിനിമ സംഘടനകൾ മുന്നോട്ട് വെച്ച ആവശ്യങ്ങൾ പരിഗണിക്കുന്നതിനായി സാംസ്‌കാരിക മന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിതല യോഗത്തിനും സാധ്യതയുണ്ട്.

]]>
തീയറ്റർ മറ്റന്നാൾ തുറക്കും; പ്രദർശനം ആഴ്ചയിൽ മൂന്ന് ദിവസം; ആദ്യ മലയാളം റിലീസ് 12ന് https://malayalees.ch/cinema-theater-open-monday/ Sat, 23 Oct 2021 13:02:54 +0000 https://malayalees.ch/?p=51457 തിങ്കളാഴ്ച തീയറ്റർ തുറക്കും. ആഴ്ചയിൽ മൂന്ന് ദിവസമാകും പ്രദർശനമെന്ന് തീയറ്റർ ഉടമകളുടെ സംഘടന ഫിയോക്ക് അറിയിച്ചു. ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിലാണ് പ്രദർശനം. ( cinema theater open monday )

ആദ്യം റിലീസ് ചെയ്യുക അന്യഭാഷ ചിത്രങ്ങളായിരിക്കും. ആദ്യ മലയാളം റിലീസ് നവംബർ 12 നാണ്. ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രത്തിലെത്തുന്ന കുറുപ്പ് ആണ് നവംബർ 12ന് റിലീസ് ആവുക. ഇതിന് ശേഷം സുരേഷ് ഗോപി ചിത്രമായ കാവൽ റിലീസിനെത്തും.

ഒടിടി പ്ലാറ്റ്‌ഫോമുകളെ കുറിച്ചും ചർച്ച ചെയ്തു. ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾ തത്കാലിക സംവിധാനം മാത്രമാണെന്നും മരക്കാർ ഉൾപ്പടെയുള്ള ചിത്രങ്ങൾ തീയറ്ററിൽ തന്നെ റിലീസ് ചെയ്യുമെന്നും ഫിയോക്ക് അറിയിച്ചു.

സർക്കാരിന്റെ ഭാഗത്ത് നിന്നും പൂർണ പിന്തുണയാണ് ലഭിക്കുന്നത്. ഉടമകൾ മുന്നോട്ട് വച്ച ആവശ്യങ്ങൾ സർക്കാർ പരിഗണിക്കും എന്നാണ് പ്രതീക്ഷ. ഒ.ടി.ടി വേണ്ടി നിർമിച്ച ചിത്രങ്ങൾ മാത്രം അവിടെ റിലീസ് ചെയ്യും. തീയറ്ററിലേക്ക് ആളുകൾ എത്തി തുടങ്ങിയാൽ പിന്നെ ചിത്രങ്ങൾ ഒടിടിയിലേക്ക് പോകില്ല എന്നാണ് പ്രതീക്ഷ. ഇക്കാര്യം സിനിമയിലെ നായകന്മാരും, അണിയറ പ്രവർത്തകരുമായി ചർച്ച ചെയ്യും.

തീയറ്ററിൽ അൻപത് ശതമാനം മാത്രം സീറ്റുകൾ എന്നത് പ്രതിസന്ധിയാണെന്നും രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്ക് മാത്രം പ്രവേശനം എന്നതും പുനഃപരിശോധിക്കണമെന്നും ഫിയോക്ക് അറിയിച്ചു.

]]>
സിനിമാ പ്രദർശനം : തിയറ്ററുകൾക്ക് മാർഗനിർദേശങ്ങളുമായി കേന്ദ്രസർക്കാർ https://malayalees.ch/guidelines-for-cinema-theate/ Tue, 06 Oct 2020 09:09:39 +0000 https://malayalees.ch/?p=32856 സിനിമാപ്രദർശനം സംബന്ധിച്ച് തിയറ്ററുകൾക്ക് മാർഗനിർദ്ദേശങ്ങളുമായി കേന്ദ്രസർക്കാർ. 50% സീറ്റുകളിൽ മാത്രം കാണികളെ പ്രവേശിപ്പിക്കാമെന്ന് മാർഗനിർദേശത്തിൽ പറയുന്നു. തിയറ്ററിൽ സാമൂഹ്യ അകലം നിർബന്ധമാണ്. സീറ്റുകളിൽ ‘ഇവിടെ ഇരിക്കരുത്’ എന്നത് രേഖപ്പെടുത്തിയിരിക്കണമെന്നും ഇതിലുണ്ട്.

  • മറ്റ് നിർദേശങ്ങൾ സാനിറ്റൈസറും മറ്റ് അവശ്യവസ്തുക്കളും ലഭ്യമാക്കണം.
  • ആരോഗ്യ സേതു ആപ്പ് എല്ലാവർക്കും നിർബന്ധമാക്കണം.
  • തെർമൽ സ്‌ക്രീനിങ് തിയറ്ററുകളിൽ പ്രവേശിക്കുന്നതിന് മുമ്പ് എല്ലാവർക്കും നടത്തണം.
  • കൂടുതൽ കൗണ്ടറുകൾ തുറക്കണം
  • ഒന്നിലധികം പ്രദർശനശാലകൾ ഉള്ളിടത്ത് പ്രദർശന സമയം വ്യത്യസ്തപ്പെടുത്തണം
  • ഇടവേളകളിൽ കാണികളുടെ സഞ്ചാരം ഒഴിവാക്കാൻ നിർദേശിക്കണം

രാജ്യം അൺലോക്ക് പ്രക്രിയയുടെ അഞ്ചാം ഘട്ടത്തിലേക്ക് കടന്നതിന് പിന്നാലെയാണ് സിനിമാശാലകൾക്ക് കേന്ദ്രസർക്കാർ പ്രവർത്തനാനുമതി നൽകുന്നത്.

]]>