Church act – malayalees.ch https://malayalees.ch Malayalam Online News Portal Thu, 20 Aug 2020 13:53:27 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Church act – malayalees.ch https://malayalees.ch 32 32 ഓര്‍ത്തഡോക്സ് സഭയുമായുള്ള ബന്ധം അവസാനിപ്പിക്കാൻ യാക്കോബായസഭ തീരുമാനം https://malayalees.ch/jacobite-church-vs-orthadox-church/ Thu, 20 Aug 2020 13:53:11 +0000 https://malayalees.ch/?p=30556 സഭയുടെ പള്ളികൾ പിടിച്ചെടുക്കുന്നത് തടയാൻ നിയമനിർമാണം നടത്തണമെന്നും യാക്കോബായ സഭ സുന്നഹദോസ് ആവശ്യപ്പെട്ടു

ഓർത്തഡോക്സ് സഭയുമായി കൗദാശികവും ആരാധനാപരവുമായ ഒരു ബന്ധവും വേണ്ടതില്ലെന്ന് പുത്തൻകുരിശ് ചേർന്ന സഭ സുന്നഹദോസ് തീരുമാനം. പള്ളികള്‍ പിടിച്ചെടുക്കുന്നത് അവസാനിപ്പിച്ചാല്‍ മാത്രമേ ഇനി ഓർത്തഡോക്സ് സഭയുമായി ചര്‍ച്ചക്ക് തയാറാകുകയുള്ളൂവെന്ന് മെത്രാപൊലിത്തൻ ട്രസ്റ്റി ജോസഫ് മോര്‍ ഗ്രിഗോറിയോസ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ഓർത്തഡോക്സ് സഭ പ്രതിനിധികൾ പങ്കെടുക്കുന്ന ക്രൈസ്തവ സഭകളുടെ പൊതുവേദികളും ബഹിഷ്കരിക്കും. യാക്കോബായ സഭ നേരിടുന്നത് ചരിത്രപരമായ പ്രതിസന്ധിയാണെന്നും സഭയുടെ പള്ളികൾ പിടിച്ചെടുക്കുന്നത് തടയാൻ നിയമനിർമാണം നടത്തണമെന്നും സുന്നഹദോസ് ആവശ്യപ്പെട്ടു. സർക്കാരും പ്രതിപക്ഷവും ഒരുമിച്ച് സഭ പ്രശ്നത്തിന് പരിഹാരം കാണണമെന്നും യാക്കോബായ സഭ ആവശ്യപ്പെട്ടു.

]]>