Christiano Ronaldo – malayalees.ch https://malayalees.ch Malayalam Online News Portal Mon, 09 Jan 2023 04:45:11 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Christiano Ronaldo – malayalees.ch https://malayalees.ch 32 32 മാസ വാടക 2,46,59,700 രൂപ ! 17 മുറികൾ; റൊണാൾഡോയുടെ സൗദിയിലെ താമസസ്ഥലം അമ്പരപ്പിക്കും https://malayalees.ch/cristiano-ronaldo-first-saudi-home-costs-300000-per-month/ Mon, 09 Jan 2023 04:44:54 +0000 https://malayalees.ch/?p=74162 പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോയുടെ സൗദിയിലെ താമസസ്ഥലത്തെ കുറിച്ച് പുറത്ത് വരുന്ന റിപ്പോർട്ടുകൾ കേട്ട് കണ്ണ് തള്ളുകയാണ് സോഷ്യൽ മീഡിയ. 17 മുറികളുള്ള ഹോട്ടൽ സ്വീറ്റിലാണ് സൗദിയിലെത്തിയ റൊണാൾഡോ താമസിക്കുന്നത്. ഈ മുറിയുടെ പ്രതിമാസ വാടക 300,000 ഡോളറാണ്. കൃത്യമായി പറഞ്ഞാൽ 2,46,59,700 രൂപ !

സൗദിയിലെ ഏറ്റവും ഉയരമേറിയ കെട്ടിടമായ കിംഗ്ഡം ടവറിലാണ് ഫുട്‌ബോൾ താരത്തിന്റെ താമസം. പങ്കാളി ജോർജിന റോഡ്രീഗസിനും അഞ്ച് മക്കൾക്കുമൊപ്പമാണ് ക്രിസ്റ്റിയാനോ സൗദിയിൽ എത്തിയിരിക്കുന്നത്.

ഹോട്ടലിന്റെ 48-ാമതും 50-ാമതും നിലകളിലായാണ് സ്വീറ്റ് റൂം സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്ന് നോക്കിയാൽ റിയാദിന്റെ ദൃശ്യഭംഗി മുഴുവൻ ഒപ്പിയെടുക്കാൻ സാധിക്കും. കൂറ്റൻ ലിവിംഗ് റൂം, പ്രൈവറ്റ് ഓഫിസ്, ഭക്ഷണമുറി, മീഡിയ റൂം, കിടപ്പുമുറികൾ എന്നിങ്ങനെ നീളുന്നു സുഖസൗഖര്യങ്ങൾ.

ചൈന, ജപ്പാൻ, ഇന്ത്യ, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലെ മികച്ച ഭക്ഷണം ഹോട്ടലിൽ റൊണാൾഡോയ്ക്കും കുടുംബത്തിനുമായി വിളംബും.

]]>
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അല്‍ നാസറിലേക്ക്?; ജനുവരിയില്‍ കരാര്‍ ഒപ്പിടുമെന്ന് റിപ്പോര്‍ട്ട് https://malayalees.ch/cristiano-ronaldo-join-saudi-arabias-al-nassr-football-club/ Fri, 23 Dec 2022 04:24:20 +0000 https://malayalees.ch/?p=73284 ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി അറേബ്യയുടെ അല്‍ നാസര്‍ ഫുട്‌ബോള്‍ ക്ലബ്ബിലേക്ക് തന്നെയെന്ന് റിപ്പോര്‍ട്ട്. സ്പാനിഷ് സ്‌പോര്‍ട്‌സ് മാധ്യമമായ മാര്‍സ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജനുവരി 1ഓടെ താരം കരാറില്‍ ഒപ്പുവയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്. 2025 ജൂണ്‍ വരെ ക്രിസ്റ്റിയാനോ ക്ലബില്‍ തുടരും.

യൂറോപ്യന്‍ ക്ലബുകളുടെ ഓഫറല്ലെങ്കില്‍ അല്‍ നാസറിനെ തന്നെ റൊണാള്‍ഡോ പരിഗണിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വര്‍ഷം 200 മില്യണ്‍ ഡോളര്‍ പ്രതിഫലം ലഭിക്കുന്ന ഓഫറാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ക്ലബ് നല്‍കിയിരിക്കുന്നത്.

ഖത്തറില്‍ ഫിഫ ലോകകപ്പ് ആരംഭിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പാണ് പോര്‍ച്ചുഗീസ് താരം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ടത്. ലോകകപ്പിന് പിന്നാലെയാണ് അല്‍ നാസറുമായി ഒപ്പിടുന്നതിനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത്. ഇതിന് ശേഷം അല്‍ നാസര്‍ മാത്രമാണ് റൊണാള്‍ഡോയ്ക്ക് മുന്നില്‍ ഓഫര്‍ നീട്ടിയത്.

]]>
ന്യൂക്യാമ്പില്‍ ‘യുവന്‍റസിന്‍റെ പ്രതികാരം’; ബാഴ്സയെ പിന്‍തള്ളി പട്ടികയില്‍ ഒന്നാമത് https://malayalees.ch/champions-leauge-barcelona-juventus/ Wed, 09 Dec 2020 04:50:56 +0000 https://malayalees.ch/?p=36604 ചാമ്പ്യന്‍സ് ലീഗിൽ ബാഴ്സിലോണക്കെതിരെ തകർപ്പൻ ജയവുമായി യുവന്റസ്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ട ഗോൾ മികവിൽ എതിരില്ലാത്ത മൂന്ന് ഗോളിനാണ് യുവന്റസിന്റെ ജയം. ജയത്തോടെ ഗ്രൂപ്പിൽ ബാഴ്സയെ മറികടന്ന് യുവന്റസ് ഒന്നാം സ്ഥാനത്തെത്തി.

കളിയുടെ തുടക്കം മുതല്‍ തന്നെ കൃത്യമായ ആധിപത്യം പുലര്‍ത്താന്‍ യുവന്‍റസിനായിരുന്നു. തുടക്കത്തില്‍ തന്നെ ഹൈ പ്രസിങ്ങും അഗ്രസീവ് അറ്റാക്കിങ്ങും കൊണ്ട് ഇറ്റാലിയന്‍ ക്ലബ് കളം നിറഞ്ഞിരുന്നു. അപ്പോഴാണ് പതിനഞ്ചാം മിനുറ്റില്‍ പെനാല്‍റ്റി ലഭിക്കുന്നത്. ആദ്യ ഗോള്‍ റൊണാള്‍ഡോയുടെ വക.

ഒട്ടും വൈകിയില്ല, ഇരുപതാം മിനുറ്റില്‍ വെസ്റ്റൺ മക്കെന്നിയിലൂടെ രണ്ടാം ഗോള്‍. കളിയുടെ താളം തെറ്റിക്കാനും ബാഴ്സലോണയെ സമ്മര്‍ദ്ദത്തിലാക്കാനും യുവന്‍റസിന് അത് ധാരാളമായിരുന്നു. പിന്നീടെല്ലാം യുവന്‍റസിന് എളുപ്പമായിരുന്നു. പൊസഷന്‍ ബാഴ്സക്ക് വിട്ടുകൊടുത്തുകൊണ്ട് കൌണ്ടര്‍ അറ്റാക്കിന് തക്കം പാര്‍ത്തിരിക്കുകയായിരുന്നു യുവന്‍റസ് ചെയ്തത്. ഈ സമയം നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും അതൊന്നും പൂര്‍ണതയിലേക്കെത്തിക്കാന്‍ മെസിക്കും കൂട്ടര്‍ക്കുമായില്ല.

അമ്പത്തിരണ്ടാം മിനുറ്റില്‍ പെനാല്‍റ്റിയിലൂടെത്തന്നെ റൊണാള്‍ഡോ മറ്റൊരു ഗോള്‍ കൂടി നേടിയപ്പോള്‍ യുവന്‍റസ് ന്യൂ ക്യാമ്പില്‍ ജയമുറപ്പിക്കുകയായിരുന്നു. അഗ്രിഗേറ്റ് 3-2 എന്ന സ്കോറിലാക്കി സ്വന്തം മണ്ണിലെ തോല്‍വിക്ക് അവര്‍ കണക്ക് പറഞ്ഞ് പ്രതികാരം ചെയ്തു. ഇത്തവണത്തെ ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്സലോണയുടെ ആദ്യ തോല്‍വി.

]]>
യുവേഫ നേഷന്‍സ് ലീഗില്‍ പോര്‍ച്ചുഗലിനും ഫ്രാന്‍സിനും തകര്‍പ്പന്‍ ജയം https://malayalees.ch/uefa-nations-leauge/ Wed, 09 Sep 2020 05:05:05 +0000 https://malayalees.ch/?p=31565 സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇരട്ടഗോളിന്‍റെ മികവിലാണ് പോര്‍ച്ചുഗല്‍ സ്വീഡനെ തോല്‍പിച്ചത്

യുവേഫ നേഷന്‍സ് ലീഗില്‍ ഫ്രാന്‍സിനും പോര്‍ച്ചുഗലിനും ബെല്‍ജിയത്തിനും ജയം. ഇംഗ്ലണ്ട് ഡെന്‍മാര്‍ക്ക് മത്സരം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. കഴിഞ്ഞ ലോകകപ്പ് ഫൈനലിന് സമാനമായി നടന്ന മത്സരത്തില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ഫ്രാന്‍സ് ക്രൊയേഷ്യയെ തോല്‍പിച്ചത്. മറ്റൊരു മത്സരത്തില്‍ സ്വീഡനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പോര്‍ച്ചുഗല്‍ തോല്‍പിച്ചു.

സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇരട്ടഗോളിന്‍റെ മികവിലാണ് പോര്‍ച്ചുഗല്‍ സ്വീഡനെ തോല്‍പിച്ചത്. ഇതിഹാസ താരം ക്രിസ്റ്റ്യാനോ രാജ്യാന്തര ജഴ്സിയില്‍ 100 ഗോളുകളെന്ന സുവര്‍ണനേട്ടവും ഈ മത്സരത്തിലൂടെ സ്വന്തമാക്കി. രാജ്യത്തിനായി 100 ഗോളുകള്‍ നേടുന്ന ലോകത്തെ രണ്ടാമത്തെ താരമാണ് റൊണാള്‍ഡോ. മത്സരത്തിന്‍റെ ആദ്യപകുതിയില്‍ ലഭിച്ച ഫ്രീകിക്ക് മനോഹരമായി ഗോളാക്കി മാറ്റിയാണ് ക്രിസ്റ്റ്യാന്യോ ഈ നേട്ടം ആഘോഷിച്ചത്. ഇറാനു വേണ്ടി അലി ഡെയ്‍യാണ് ആദ്യമായി 100 ഗോളുകള്‍ തികച്ച താരം

മറ്റൊരു മത്സരത്തില്‍ ബെല്‍ജിയം ഐസ്‍ലാന്‍ഡിനെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്തു.

]]>