christian nadar – malayalees.ch https://malayalees.ch Malayalam Online News Portal Wed, 03 Feb 2021 12:16:05 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png christian nadar – malayalees.ch https://malayalees.ch 32 32 തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ക്രൈസ്തവ നാടാർ സമുദായത്തെ ഒബിസിയിൽ ഉൾപ്പെടുത്തി സർക്കാർ https://malayalees.ch/obc-for-christian-nadar/ Wed, 03 Feb 2021 12:15:56 +0000 https://malayalees.ch/?p=39619 തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ ക്രൈസ്തവ നാടാർ സമുദായത്തെ പൂർണമായും ഒ.ബി.സി വിഭാഗത്തിൽ ഉൾപ്പെടുത്തി സർക്കാർ. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.

സംവരണം ക്രിസ്ത്യൻ നാടാർ വിഭാഗത്തിന്റെ ദീർഘകാലമായുള്ള ആവശ്യമാണ്. നേരത്തെ, ഈ വിഭാഗത്തെ ഒബിസി പട്ടികയിൽ ഉൾപ്പെടുത്തരുത് എന്നാവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട ഹർജി ഹൈക്കോടതി തള്ളിയിരുന്നു. സംവരണം നിഷേധിക്കാനാവില്ല എന്നാണ് സർക്കാർ കോടതിയിൽ നിലപാടെടുത്തിരുന്നത്.

ഈ മാസം അവസാനിക്കുന്ന പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധിയും സർക്കാർ നീട്ടി. ആറ് മാസത്തേക്ക് ആണ് കാലാവധി നീട്ടിയത്. സി-ഡിറ്റിലെ 115 താൽക്കാലിക, കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തും.

പല പി.എസ്.സി റാങ്ക് ലിസ്റ്റുകളിൽ നിന്നും നാമമാത്രമായ നിയമനം മാത്രമാണ് നടന്നതെന്ന് പരാതിയുണ്ടായിരുന്നു. റാങ്ക് ഹോൾഡേഴ്‌സ് പലയിടങ്ങളിലും പ്രതിഷേധവുമായി രംഗത്തെത്തി. ഈ സാഹചര്യത്തിലാണ് ആഗസ്ത് 31 വരെ റാങ്ക് ലിസ്റ്റ് കാലാവധി നീട്ടിയത്.

]]>