chithambaram – malayalees.ch https://malayalees.ch Malayalam Online News Portal Thu, 05 Dec 2019 09:03:57 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png chithambaram – malayalees.ch https://malayalees.ch 32 32 ‘തന്നെ അടിച്ചമര്‍ത്താനാവില്ല’ കേന്ദ്രത്തിനെതിരെ തുറന്നടിച്ച് പി ചിദംബരം https://malayalees.ch/government-is-wrong-because-its-clueless/ Thu, 05 Dec 2019 09:03:47 +0000 https://malayalees.ch/?p=20046 ഐ.എൻ.എക്സ് മീഡിയ ഇടപാടിൽ ഇ.ഡിയുടെയും സി.ബി.ഐയുടെയും കേസുകളിൽ 100 ദിവസത്തിലധികം തടവിൽ കഴിഞ്ഞ ശേഷം ജാമ്യത്തിലിറങ്ങിയ പി ചിദംബരം കേന്ദ്രസര്‍ക്കാരിനെതിരെ തുറന്നടിച്ചിരിക്കുന്നു.

തന്നെ അടിച്ചമര്‍ത്താനാവില്ലെന്നും രാജ്യം ചരിത്രത്തിലെ ഏറ്റവും മോശമായ സാമ്പത്തിക സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്നും മുന്‍ ധനമന്ത്രികൂടിയായ പി ചിദംബരം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ജയില്‍ മോചനം ലഭിച്ചതില്‍ സന്തോഷമുണ്ട്. സ്വാതന്ത്രത്തിന്റെ ശുദ്ധവായു ശ്വസിക്കാനായതില്‍ ആശ്വാസമുണ്ട്.സുപ്രീം കോടതിയില്‍ നിന്ന് നീതി ലഭിക്കുമെന്ന ഉറച്ച വിശ്വാസമുണ്ട്. തന്നെ ഒരിക്കലും അടിച്ചമര്‍ത്താനാവില്ല’ അദ്ദേഹം പറഞ്ഞു.

കശ്മീരികള്‍ക്ക് അടിസ്ഥാന സൗകര്യം നിഷേധിച്ചു. ജി.ഡി.പി ഏറ്റവും മോശം അവസ്ഥയിലാണ്. തൊഴിലില്ലായ്മ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. പ്രധാനമന്ത്രി ഈ സമ്പദ് വ്യവസ്ഥയെ സംബന്ധിച്ച് നിശബ്ദനാണ്. ആച്ചാ ദിന്‍ വന്നോ എന്നത് കണക്കില്‍ നിന്നും വ്യക്തമാണ്. ജി.ഡി.പി താഴുന്നതില്‍ അഭിമാനിക്കുന്നൊരു സര്‍ക്കാരാണിത്. ഇത്രയും നിരുത്തരവാദപരമായി ഇതിന് മുമ്പ് ഒരു ധനമന്ത്രിയും പ്രധാനമന്ത്രിയും ഇന്ത്യന്‍ സമ്പദ്‍വ്യവസ്ഥയെ കൈകാര്യം ചെയ്തിട്ടില്ല’ അദ്ദേഹം തുറന്നടിച്ചു.

]]>
ജയില്‍ മോചിതനായ മുൻധനമന്ത്രി പി ചിദംബരം ഇന്ന് പാര്‍ലമെന്‍റില്‍ https://malayalees.ch/chidambaram-to-parliament/ Thu, 05 Dec 2019 04:38:14 +0000 https://malayalees.ch/?p=20032 ഐ.എൻ.എക്സ് മീഡിയ കേസിൽ ജയില്‍ മോചിതനായ മുൻധനമന്ത്രി പി ചിദംബരം ഇന്ന് പാര്‍ലമെന്‍റിലെത്തും. അവസരം ലഭിച്ചാല്‍ പി ചിദംബരം സർക്കാറിനെതിരെ രൂക്ഷ വിമർശമുന്നയിച്ചേക്കും. മാധ്യമങ്ങളെ കാണുമെന്ന് ‌ഇന്നലെ ചിദംബരം അറിയിച്ചിരുന്നു. രാവിലെ 11 മണിക്ക് മുമ്പ് സുപ്രീംകോടതി ജാമ്യം അനുവദിച്ച പി ചിദംബരം പുറത്തിറങ്ങിയത് ഇന്നലെ രാത്രി എട്ട് മണിക്കാണ്.

മാധ്യമങ്ങളോട് സംസാരിക്കുന്നതിന് നിയന്ത്രണങ്ങളുണ്ടായിരുന്നെങ്കിലും തന്റെ അന്യായ തടവിനെക്കുറിച്ച് ആഞ്ഞടിച്ച് ചിദംബരത്തിൻറ ആദ്യ പ്രതികരണം. തുടർന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. സ്വാതന്ത്ര്യത്തിൻറ ശുദ്ധവായു ശ്വസിക്കാനായതിൽ സന്തോഷമുണ്ടെന്നും പ്രതികരണം.

മോചനത്തിന് ശേഷം ആദ്യമായി രാജ്യസഭയിലെത്തുന്ന പി ചിദംബരം സഭയില്‍ നടത്തുന്ന ആദ്യ പ്രതികരണമെന്താകുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഉച്ചക്ക് 12.30ന് എ.ഐ.സി.സി ആസ്ഥാനത്ത് ചിദംബരം മാധ്യമങ്ങളെ കാണും. ഐ.എന്‍.എക്സ് മീഡിയ ഇടപാടിൽ സി.ബി.ഐയുടെയും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന്റേയും കേസുകളിൽ നൂറു ദിവസത്തിലധികമാണ് പി ചിദംബരം തടവിൽ കഴിഞ്ഞത്.

]]>
ഐ.എന്‍.എക്സ് മീഡിയ കേസില്‍ ചിദംബരത്തിന് ജാമ്യം https://malayalees.ch/chidambarams-bail-plea-in-inx-media-case-sc-news-2/ Wed, 04 Dec 2019 08:33:58 +0000 https://malayalees.ch/?p=19986 ഐ.എന്‍.എക്സ് മീഡിയ കേസില്‍ മുന്‍ ധനമന്ത്രി പി ചിദംബരത്തിന് ജാമ്യം. സുപ്രീംകോടതിയാണ് ജാമ്യം നല്‍കിയത്. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ 100 ദിവസത്തിലധികമായി ചിദംബരം കസ്റ്റഡിയിലായിരുന്നു.

കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. 2 ലക്ഷം രൂപ കെട്ടിവെക്കണം. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ അന്വേഷണവുമായി സഹകരിക്കണം, മാധ്യമങ്ങളോട് സംസാരിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

ഐഎന്‍എക്സ് മീഡിയ ഇടപാടില്‍ കള്ളപ്പണം വെളുപ്പിക്കല്‍ ആരോപിച്ച് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുന്‍ ധനമന്ത്രി പി ചിദംബരം ജയിലിലായത്. ഇതിനെതിരെ വിചാരണക്കോടതിയില്‍ ചിദംബരം നല്‍കിയ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഹരജി തള്ളിയ കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്താണ് പി ചിദംബരം സുപ്രീംകോടതിയെ സമീപിച്ചത്.

ജസ്റ്റിസ് ആര്‍ ഭാനുമതി അധ്യക്ഷയായ മൂന്നംഗ ബഞ്ച് ഹരജിയില്‍ നേരത്തെ വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കിയിരുന്നു. ജസ്റ്റിസുമാരായ ആര്‍ ഭാനുമതി, എ.എസ് ബൊപ്പണ്ണ, ഹൃഷികേഷ് റോയ് എന്നിവരടങ്ങുന്ന ബഞ്ചാണ് ജാമ്യം നല്‍കി ഉത്തരവിട്ടത്.


]]>