Chintha Jerome – malayalees.ch https://malayalees.ch Malayalam Online News Portal Fri, 24 Mar 2023 14:26:44 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Chintha Jerome – malayalees.ch https://malayalees.ch 32 32 ‘I AM tha but u r not tha’; ചിന്താ ജെറോമിനെ പരിഹസിച്ച് വിനായകന്‍ https://malayalees.ch/actor-vinayakan-criticizes-chintha-jerom/ Fri, 24 Mar 2023 14:26:08 +0000 https://malayalees.ch/?p=78549 യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിനെ പരിഹസിച്ച് നടൻ വിനായകൻ. ചിന്തയുടെ ചിത്രത്തിനൊപ്പം ‘I AM tha but u r not tha’ എന്നാണ് നടൻ കുറിച്ചിരിക്കുന്നത്. ഓസ്‌കാര്‍ പുരസ്‌കാര ജേതാക്കള്‍ക്ക് അഭിനന്ദനമറിയിച്ചുകൊണ്ട് പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിലെ വ്യാകരണ തെറ്റുകളായിരുന്നു ചിന്തയുടെ പിശകിലെ ഏറ്റവും പുതിയത്. ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ ചിന്തയ്ക്ക് പറ്റിയ തെറ്റ് ട്രോളർമാർ ഏറ്റെടുത്തിരുന്നു.

ഒന്നിന് പിറകെ ഒന്നായി ചിന്ത സമൂഹമാധ്യമങ്ങളിൽ വിവാദങ്ങളിൽ പെടുന്ന സാഹചര്യത്തിൽ ആണ് വിനായകന്റെ പരിഹാസം. ഇതിനിടെ ചങ്ങനാശ്ശേരി അതിരൂപത മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പൗവത്തിൽ മെത്രോപോലിത്തയ്ക്ക് ചങ്ങനാശ്ശേരിയിൽ എത്തി അന്ത്യോപചാരം അർപ്പിച്ചു എന്ന് പറയുന്ന പോസ്റ്റ് ആണ് ഏറ്റവും ഒടുവിൽ വിവാദത്തിൽ പെടുന്നത്.

ഇതോടെ പ്രതികരണവുമായി യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോം രംഗത്തെത്തി. ആശയദാരിദ്ര്യം മൂലമാണ് ഇത്തരം സൈബർ ആക്രമണങ്ങൾ ഉണ്ടാകുന്നത്. വരികൾക്കിടയിലൂടെ വായിച്ച് അതിനെ വല്ലാതെ പ്രചരിപ്പിക്കുന്ന പ്രവണതയാണ് കണ്ടതെന്നും ഒരു മരണത്തെ പോലും വളച്ചൊടിച്ച് ഉപയോഗിക്കുന്നത് ദൗർഭാഗ്യകരമാണെന്നും ചിന്ത പ്രതികരിച്ചു.

https://www.facebook.com/vinayakanactor/posts/747411033412663
]]>
”ഹൃദയം നിറഞ്ഞ വാത്സല്യത്തോടു കൂടി ലളിതാമ്മ സ്വീകരിച്ചു”; ചങ്ങമ്പുഴയുടെ മകൾ ലളിതയെ വീട്ടിലെത്തി കണ്ട് ചിന്താ ജെറോം https://malayalees.ch/chintha-jerome-visited-lalitha-changampuzha/ Thu, 02 Feb 2023 04:36:29 +0000 https://malayalees.ch/?p=75521 വിവാദങ്ങൾക്കിടെ ചങ്ങമ്പുഴയുടെ മകൾ ലളിത ചങ്ങമ്പുഴയെ സന്ദർശിച്ച് യുവജന കമ്മിഷൻ അധ്യക്ഷ ചിന്താ ജെറോം. ഹൃദയം നിറഞ്ഞ വാത്സല്യത്തോടുകൂടിയാണ് ലളിതാമ്മ സ്വീകരിച്ചതെന്ന് ചിന്ത ഫെയ്‌സ്ബുക്കിൽ കുറിച്ചു. (chintha jerome visited lalitha changampuzha)

ചങ്ങമ്പുഴയുടെ പ്രശസ്ത കൃതി ‘വാഴക്കുല’യുടെ രചയിതാവ് വൈലോപ്പിള്ളിയാണെന്ന് ചിന്തയുടെ പിഎച്ച്.ഡി. ഗവേഷണപ്രബന്ധത്തിൽ തെറ്റായി ഉൾപ്പെടുത്തിയത് വിവാദമായിരുന്നു. ചിന്ത ജെറോമിന്റെ പ്രബന്ധം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലളിത ചങ്ങമ്പുഴയും രംഗത്തെത്തിയിരുന്നു. ഇതിനിടയിലാണ് സന്ദർശനം.

മണിക്കൂറുകൾ വീട്ടിൽ ചെലവഴിച്ചു. അമ്മയും കമ്മീഷൻ അംഗങ്ങളായ ഡോ. പ്രിൻസികുര്യാക്കോസും, റെനീഷ് മാത്യുവും ഒപ്പമുണ്ടായിരുന്നു. എറണാകുളം വരുമ്പോഴെല്ലാം വീട്ടിൽ എത്തണമെന്ന സ്നേഹനിർഭരമായ വാക്കുക്കൾ പറഞ്ഞാണ് അമ്മ യാത്രയയച്ചതെന്നും ചിന്ത ഫേയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

ശ്രീ. ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ഇളയമകൾ ശ്രീമതി ലളിത ചങ്ങമ്പുഴയെ വീട്ടിലെത്തി കണ്ടു. ഹൃദയം നിറഞ്ഞ വാത്സല്യത്തോടു കൂടിയാണ് ലളിതാമ്മ സ്വീകരിച്ചത്. മണിക്കൂറുകൾ വീട്ടിൽ ചെലവഴിച്ചു. അമ്മയും കമ്മീഷൻ അംഗങ്ങളായ ഡോ. പ്രിൻസികുര്യാക്കോസും, റെനീഷ് മാത്യുവും ഒപ്പമുണ്ടായിരുന്നു. എറണാകുളം വരുമ്പോഴെല്ലാം വീട്ടിൽ എത്തണമെന്ന സ്നേഹനിർഭരമായ വാക്കുക്കൾ പറഞ്ഞാണ് അമ്മ യാത്ര അയച്ചത്.
ഒത്തിരി സ്നേഹം, വീണ്ടും വരാം

]]>
ചിന്ത ജെറോമിന് ശമ്പള കുടിശിക അനുവദിച്ച് സർക്കാർ; 8.50 ലക്ഷം രൂപ ലഭിക്കും https://malayalees.ch/youth-commission-chairperson-salary-chintha-jerome/ Tue, 24 Jan 2023 13:43:26 +0000 https://malayalees.ch/?p=74978 സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിന് സര്‍ക്കാര്‍ ശമ്പള കുടിശിക അനുവദിച്ചു. 17 മാസത്തെ കുടിശികയായി എട്ടര ലക്ഷം രൂപയാണ് അനുവദിച്ചത്. കുടിശ്ശിക അനുവദിക്കാന്‍ ആവശ്യപ്പെട്ടത് ചിന്ത തന്നെ എന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. താന്‍ കുടിശ്ശിക ആവശ്യപ്പെട്ടില്ലെന്നായിരുന്നു ചിന്ത ജെറോമിന്റെ വാദം.

2017 ജനുവരി ആറു മുതല്‍ 2018 ജൂണ്‍ വരെയുള്ള ശമ്പളമാണ് മുന്‍കാല പ്രാബല്യത്തോടെ ചിന്തയ്ക്ക് ലഭിക്കുന്നത്. ചിന്ത സ്ഥാനം ഏല്‍ക്കുന്ന കാലയളവില്‍ അഡ്വാന്‍സായി നല്‍കിയിരുന്ന 50,000 രൂപയായിരുന്നു പ്രതിമാസ ശമ്പളം. ഒരു ലക്ഷം രൂപയായി പിന്നീട് ശമ്പളം ഉയര്‍ത്തിയതോടെയാണ് ശമ്പള കുടിശ്ശിക മുന്‍കാല പ്രാബല്യത്തോടെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കിയത്.

ഇത് വിവാദമായതോടെ കുടിശ്ശിക ആവശ്യപ്പെട്ടില്ലെന്നായിരുന്നു മാധ്യമങ്ങള്‍ക്ക് മുന്നില്‍ ചിന്ത വിശദീകരിച്ചത്. എന്നാല്‍ യുവജനകാര്യ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ കുടിശ്ശിക അനുവദിക്കണമെന്ന് ചെയര്‍പേഴ്‌സണ്‍ അഭ്യര്‍ത്ഥിച്ചു എന്ന് വ്യക്തമാക്കുന്നുമുണ്ട്. പലതവണ യുവജന വകുപ്പും ധനവകുപ്പും മടക്കിയ ഫയലിന് അംഗീകാരം നല്‍കിയത് സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്നാണ് ആക്ഷേപം.

]]>
പി.എസ്.സി റാങ്ക് ലിസ്റ്റ് സമരം; ചിന്താ ജെറോമിന് തുറന്ന കത്തുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി https://malayalees.ch/adv-veena-s-nair-taking-chintha-jerome-news/ Sat, 13 Feb 2021 11:56:35 +0000 https://malayalees.ch/?p=40140 പി.എസ്.സി റാങ്ക് ലിസ്റ്റ് സമരവുമായി ബന്ധപ്പെട്ട് യുവജന കമ്മീഷൻ ചെയർ പേഴ്സൺ ചിന്താ ജെറോമിന് തുറന്ന കത്തുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. വീണ എസ്. നായർ. യുവജന കമ്മീഷൻ ചെയർ പേഴ്സൺ എന്ന നിലയില്‍ സെക്രട്ടേറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന യുവജനങ്ങളുടെ അടുത്ത് ചെല്ലണമെന്നും അവരുടെ പരാതി കേട്ട്, പരാതി പരിഹരിക്കാൻ മുൻ കൈയെടുക്കണമെന്നും കത്തിലൂടെ ആവശ്യപ്പെടുന്നു. സ്ഥാനങ്ങൾ അലങ്കാരത്തിന് കൊണ്ട് നടക്കാതെ, ഇരിക്കുന്ന സ്ഥാനത്തിന്റെ വലിപ്പം അറിഞ്ഞ് ഒരു മിനിട്ട് പോലും പാഴാക്കാതെ ആ യുവജനങ്ങളുടെ മുന്നിലേക്ക് ചെല്ലൂ എന്ന് പറഞ്ഞാണ് കത്ത് അവസാനിക്കുന്നത്.

കത്തിന്റെ പൂര്‍ണരൂപം;

കേരളത്തിലെ യുവജനങ്ങൾ കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ സെക്രട്ടേറിയേറ്റിന് മുന്നിൽ ദിവസങ്ങളായി സമരം ചെയ്യുന്നത് അറിഞ്ഞു കാണുമെന്ന് വിചാരിക്കുന്നു. പി.എസ്.സി പരീക്ഷ കോപ്പിയടിക്കാതെ എഴുതി റാങ്ക് ലിസ്റ്റിൽ കയറിയവരാണ് അവർ. അവരുടെ റാങ്ക് ലിസ്റ്റിൽ നിന്ന് അവർക്ക് അർഹതപ്പെട്ട ജോലി കിട്ടാത്തതിനെ തുടർന്നാണ് അവർ സമരം ചെയ്യുന്നത്. 5% പോലും നീയമനങ്ങൾ റാങ്ക് ലിസ്റ്റിൽ നിന്ന് നടക്കുന്നില്ല. താൽക്കാലിക , പിൻവാതിൽ നീയമ നക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്തുന്ന തിരക്കിലാണ് സർക്കാർ.

തൊഴിൽ വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണൻ്റെ നീയമസഭയിലെ മറുപടി പ്രകാരം സംസ്ഥാനത്ത് 36,18, 084 പേരാണ് എംപ്ലോയ്‌മെൻ്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രൊഫഷണൽ എംപ്ലോയ്മെൻ്റ് എക്സ് ചേഞ്ചിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത് 1,58,243 പേരാണ്. അതിൽ തന്നെ 11,445 പേർ മെഡിക്കൽ ബിരുദധാരികളും 52, 473 പേർ എഞ്ചിനിയറിംഗ് ബിരുദധാരികളും ആണ്. വിദ്യാഭ്യാസ യോഗ്യതയില്ലാത്ത സ്വപ്ന സുരേഷിനെ എൽ.ഡി.എഫ് സർക്കാർ 3.18 ലക്ഷം രൂപ പ്രതിമാസ ശമ്പളത്തിൽ നീയമിച്ചത് ഞാൻ ഓർമിപ്പിക്കുന്നു. ഇതു പോലുള്ള പിൻവാതിൽ നീയമനങ്ങളും സ്ഥിരപ്പെടുത്തലും തകൃതിയായി നടക്കുകയാണ്. യുവജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാണല്ലോ യുവജന കമ്മീഷൻ ശ്രദ്ധിക്കേണ്ടത്.

യുവജനങ്ങളുടെ പേരിൽ 37 ലക്ഷത്തോളം രൂപ ശമ്പളമായി സർക്കാർ ഖജനാവിൽ നിന്ന് സഖാവ് കൈപ്പറ്റിയിട്ടുണ്ടന്ന് വിവരവകാശ നിയമപ്രകാരം കിട്ടിയ മറുപടിയിൽ നിന്ന് അറിയാൻ കഴിഞ്ഞു. സഖാവ് ആ ഓഫിസിൽ നിന്ന് ഇറങ്ങി സെക്രട്ടേറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന യുവജനങ്ങളുടെ അടുത്ത് ചെല്ലണം, അവരുടെ പരാതി കേൾക്കണം , പരാതി പരിഹരിക്കാൻ മുൻ കൈയെടുക്കണം . ഇതൊക്കെ ചെയ്യാൻ വേണ്ടിയാണ് യുവജന കമ്മീഷൻ ചെയർ പേഴ്സൺ പോസ്റ്റ് . സ്ഥാനങ്ങൾ അലങ്കാരത്തിന് കൊണ്ട് നടക്കാതെ, ഇരിക്കുന്ന സ്ഥാനത്തിന്റെ വലിപ്പം അറിഞ്ഞ് ഒരു മിനിട്ട് പോലും പാഴാക്കാതെ ആ യുവജനങ്ങളുടെ മുന്നിലേക്ക് ചെല്ലൂ സഖാവ് ചിന്താ ജേറോം.

]]>