chinese apps – malayalees.ch https://malayalees.ch Malayalam Online News Portal Mon, 03 Aug 2020 12:55:50 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png chinese apps – malayalees.ch https://malayalees.ch 32 32 ഒരു ഭാ​ഗത്ത് ചൈനീസ് ആപ്പുകൾ നിരോധിക്കും, മറുഭാ​ഗത്ത് ഐപിഎല്ലിന് ചൈനീസ് സ്പോൺസർമാർ: ഇരട്ടത്താപ്പെന്ന് പ്രതിപക്ഷം https://malayalees.ch/opposition-attacks-bjp-after-bcci-retains-chinese-sponsors-for-ipl/ Mon, 03 Aug 2020 12:55:34 +0000 https://malayalees.ch/?p=29522 മോദി സർക്കാരിന്റെ ഇരട്ടത്താപ്പാണ് ഇതിലൂടെ പുറത്തുവരുന്നതെന്നാണ് പ്രധാന വിമർശനം.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സ്‌പോണ്‍സർമാരായി ചൈനീസ് കമ്പനികൾ തുടരുമെന്ന പ്രഖ്യാപനം വന്നതോടെ മോദി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷം. ഒരു ഭാ​ഗത്ത് ചൈനീസ് ആപ്പുകൾ നിരോധിക്കുക, മറുഭാ​ഗത്ത് ചൈനീസ് കമ്പനികളെ സ്പോൺസർമാരാക്കുക- മോദി സർക്കാരിന്റെ ഇരട്ടത്താപ്പാണ് ഇതിലൂടെ പുറത്തുവരുന്നതെന്നാണ് പ്രധാന വിമർശനം.

ആത്മനിർഭർ ഭാരത് അഭിയാൻ കൊഴിഞ്ഞുപോയി എന്ന ഹാഷ് ടാ​ഗോടെയാണ് കോൺ​ഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല മോദി സർക്കാരിന് ഇരട്ടത്താപ്പാണെന്ന് വിമർശിച്ചത്. ബിജെപിയുടെ തനിനിറം തുറന്നുകാട്ടപ്പെട്ടു എന്നും അദ്ദേഹം വിമർശിച്ചു.

നാഷണൽ കോൺഫ്രൻസ് നേതാവ് ഉമർ അബ്ദുല്ലയും മോദി സർക്കാരിനെ വിമർശിച്ചു- ഐപിഎൽ ടൈറ്റിൽ സ്പോൺസറായി ചൈനീസ് ഫോൺ കമ്പനി തുടരും. മറുഭാ​ഗത്ത് ജനങ്ങളോട് ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്കരിക്കാൻ പറയുന്നു. ചൈനയിൽ നിർമിച്ച ടിവികള്‍ ബാല്‍ക്കണിയില്‍ നിന്നൊക്കെ എറിഞ്ഞ് ബഹിഷ്‌കരണം പ്രഖ്യാപിച്ച സുഹൃത്തുക്കളെ ഓര്‍ക്കുമ്പോള്‍ സങ്കടം തോന്നുന്നു. ചൈനീസ് നിക്ഷേപം, പരസ്യങ്ങൾ, സ്പോൺസർമാർ.. എങ്ങനെ കൈകാര്യം ചെയ്യണമെന്ന് നമ്മളിപ്പോഴും ആശയക്കുഴപ്പത്തിലാണെന്നും ഉമർ അബ്ദുല്ല വിമർശിച്ചു.

കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ടൈറ്റില്‍ സ്പോണ്‍സറായി ചൈനീസ് ഫോൺ കമ്പനിയായ വിവോ തുടരുമെന്ന് ബിസിസിഐ അറിയിച്ചത്. ഐപിഎല്‍ മത്സര ക്രമങ്ങള്‍ നിശ്ചയിക്കുന്നതിന് വേണ്ടി ഇന്നലെ നടന്ന ബിസിസിഐ യോഗത്തിലാണ് ഈ തീരുമാനം. സെപ്തംബർ 19 മുതൽ നവംബർ 10 വരെ യുഎഇയിലാണ് ഇത്തവണത്തെ ഐപിഎൽ. ഓൺലൈൻ ​ഗെയിമായ ഡ്രീം 11 കമ്പനി സഹസ്പോൺസറായി തുടരും. പേടിഎം ബിസിസിഐയുടെ ടൈറ്റിൽ സ്പോൺസറാണ്. ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകൻ ജയ് ഷാ ആണ് നിലവിൽ ബിസിസിഐ സെക്രട്ടറി.

ഒരു ഭാ​ഗത്ത് സ്വകാര്യതയും രാജ്യസുരക്ഷയും ചൂണ്ടിക്കാട്ടി ചൈനീസ് ആപ്പുകൾ നിരോധിക്കുമ്പോഴാണ് ഔദ്യോ​ഗിക സ്പോൺസർമാരായി ചൈനീസ് കമ്പനികളെ തന്നെ നിലനിർത്തുന്നത്. ടിക് ടോക് ഉൾപ്പെടെ 59 ആപ്പുകളാണ് ആദ്യം നിരോധിച്ചത്. പിന്നാലെ നിരോധിത ആപ്പുകളുടെ ക്ലോണായ 47 ആപ്പുകൾ കൂടി നിരോധിച്ചു.

]]>
ഇന്ത്യയിൽ പബ്ജി അടക്കം 295 ചൈനീസ് ആപ്പുകൾ കൂടി നിരോധിക്കുന്നു https://malayalees.ch/india-to-ban-259-chinese-apps/ Mon, 27 Jul 2020 05:22:30 +0000 https://malayalees.ch/?p=29095 ടിക്ക് ടോക്ക് അടക്കം 59 ഓളം ചൈനീസ് ആപ്പുകൾ നിരോധിച്ച ഇന്ത്യ കൂടുതൽ ചൈനീസ് ആപ്പുകൾ നിരോധിക്കാനൊരുങ്ങുന്നു. 295 ചൈനീസ് ആപ്പുകൾ കൂടി നിരോധിക്കാൻ ഐടി മന്ത്രാലയത്തിന്റെ ശുപാർശ നൽകി. പബ്ജി, സിലി അടക്കമുള്ള ആപ്പുകൾ രണ്ടാംഘട്ട നിരോധനത്തിൽ ഉൾപ്പെടും.

സുരക്ഷ കണക്കിലെടുത്ത് ചില ആപ്പുകൾക്ക് നേരത്തെ തന്നെ ഇന്ത്യ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രാലയം അറിയിച്ചു. ചില ആപ്പുകൾ വിവരം ചോർത്തുന്നതായും വ്യക്തി വിവരങ്ങൾ പങ്കുവയ്ക്കുന്നതായും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഈ ആപ്പുകൾ നിരോധിക്കാൻ ഇന്ത്യ ഒരുങ്ങുന്നത്.

141 എംഐ ആപ്പുകൾ, കാപ്പ്കട്ട്, ഫേസ്‌യു എന്നിവയും ഇത്തവണത്തെ നിരോധന പട്ടികയിൽ ഇടംപിടിക്കും. ഒപ്പം ടെക്ക് ഭീമന്മാരായ മെയ്റ്റു, എൽബിഇ ടെക്ക്, പെർഫക്ട് കോർപ്, സിന കോർപ്, നെറ്റീസ് ഗെയിംസ്, യൂസൂ ഗ്ലോബൽ എന്നിവരുടെ ആപ്പുകളും നിരോധിക്കും.

ചൈനീസ് കമ്പനികൾക്ക് 300 മില്യൺ ഉപഭോക്താക്കളാണ് ഇന്ത്യയിലുള്ളത്. ഇന്ത്യയിലെ സ്മാർട്ട് ഫോൺ ഉപഭോക്താക്കളിൽ നല്ലൊരു വിഭാഗവും ചൈനീസ് ആപ്പുകൾ ഉപയോഗിക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ.

ജൂൺ 15നുണ്ടായ ഇന്ത്യ-ചൈന ഏറ്റുമുട്ടലിന് പിന്നാലെയാണ് ദേശിയ സുരക്ഷ കണക്കിലെടുത്ത് ഇന്ത്യ 59 ചൈനീസ് ആപ്പുകൾ നിരോധിച്ചത്. ഇതിന് പിന്നാലെയാണ് നിലവിലെ നിരോധനം.

]]>
‘ആശങ്കാജനകം, പരിശോധിക്കും’; ആപ്പുകളുടെ നിരോധനത്തില്‍ പ്രതികരിച്ച് ചൈന https://malayalees.ch/hina-after-india-bans-tiktok-58-other-apps/ Tue, 30 Jun 2020 13:03:17 +0000 https://malayalees.ch/?p=27822 ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തെതുടര്‍ന്നാണ് ഇരുരാജ്യങ്ങള്‍ക്കിടയിലെയും നയതന്ത്രബന്ധം ഉലയുന്നത്

ടിക് ടോക് അടക്കമുള്ള ആപ്പുകളുടെ നിരോധനത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ചൈന. സ്വകാര്യതാ ലംഘനം ചൂണ്ടിക്കാട്ടിയാണ് ടിക് ടോക്ക് ഉള്‍പ്പെടെ 59 ആപ്പുകള്‍ രാജ്യത്ത് നിരോധിച്ചത്.

‘ചൈന ശക്തമായി ആശങ്കപ്പെടുന്നു, വിഷയം പരിശോധിക്കുന്നു’; ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് സാവോ ലിജിയന്‍ പറഞ്ഞു. ചൈനീസ് വ്യാപാരികളുടെ അവകാശങ്ങളെ മുറുകെ പിടിക്കാന്‍ ഇന്ത്യക്ക് ബാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തെതുടര്‍ന്നാണ് ഇരുരാജ്യങ്ങള്‍ക്കിടയിലെയും നയതന്ത്രബന്ധം ഉലയുന്നത്. ഇത് പിന്നീട് ബോയ്ക്കോട്ട് ചൈന എന്ന പ്രചരണത്തിലേക്ക് നീങ്ങിയിരുന്നു.

59 ആപ്പുകള്‍ നിരോധിച്ചതില്‍ ഏറ്റവും പ്രശസ്തം ചൈനീസ് കമ്പനിയായ ബൈറ്റ് ഡാന്‍സിന് കീഴിലെ ടിക് ടോക്കാണ്. ഷെയർ ഇറ്റ്, ക്വായ്. യുസി ബ്രൗസർ, ബയ്‌‍ഡു മാപ്, ഷെൻ, ക്ലാഷ് ഓഫ് കിങ്സ്, ഡിയു ബാറ്ററി സേവർ, ഹെലോ, ലൈക്കീ, യുക്യാം മെയ്ക് അപ്, മി കമ്യൂണിറ്റി, സിഎം ബ്രൗസർ, വൈറസ് ക്ലീനർ, എപിയുഎസ് ബ്രൗസർ, റോംവി, ക്ലബ് ഫാക്ടറി, ന്യൂസ്ഡോഗ്, ബ്യൂട്ടി പ്ലസ്, വിചാറ്റ്, യുസി ന്യൂസ്, ക്യുക്യു മെയിൽ, വെയ്ബോ, എക്സെൻഡർ, ക്യുക്യു മ്യൂസിക്, ക്യുക്യു ന്യൂസ്‌ഫീഡ്, ബിഗോ ലൈവ്, സെൽഫി സിറ്റി, മെയിൽ മാസ്റ്റർ ഉള്‍പ്പെടെയുള്ള 59 മൊബൈല്‍ ആപ്പുകളാണ് നിരോധിച്ചത്.

ചൈനീസ് സര്‍ക്കാരിന് ഡാറ്റകള്‍ ചോര്‍ത്തി നല്‍കുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് ടിക് ടോക് നിരോധിക്കണമെന്ന ആവശ്യം നേരത്തെ ഉയര്‍ന്നിരുന്നു. എന്നാല്‍ അത്തരം ആരോപണങ്ങള്‍ ടിക് ടോക് നിഷേധിച്ചു. കമ്പനി ചൈനയിലല്ല പ്രവര്‍ത്തിക്കുന്നതെന്നും അതിനാല്‍ തന്നെ തങ്ങളുടെ ഡാറ്റകള്‍ ചൈനീസ് നിയമത്തിന്റെ കീഴില്‍ വരുന്നതല്ലെന്നുമാണ് ടിക് ടോക് പറഞ്ഞിരുന്നത്.

]]>
ടിക്‍ടോക്ക് ഉള്‍പ്പെടെ 59 ആപ്പുകള്‍ നിരോധിച്ചു https://malayalees.ch/tiktok-uc-browser-among-59-apps-with-chinese-links-blocked-by-government/ Tue, 30 Jun 2020 04:10:46 +0000 https://malayalees.ch/?p=27779 സ്വകാര്യതാ ലംഘനം ചൂണ്ടിക്കാട്ടിയാണ് നിരോധനം

ചൈനീസ് സോഷ്യല്‍ മീഡിയാ ആപ്പായ ടിക്ടോക്ക് രാജ്യത്ത് നിരോധിച്ചു. ടിക് ടോക്ക് ഉള്‍പ്പെടെ 59 ആപ്പുകളാണ് നിരോധിച്ചത്. സ്വകാര്യതാ ലംഘനം ചൂണ്ടിക്കാട്ടിയാണ് നിരോധനം. ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് ചൈനീസ് ആപ്ലിക്കേഷനുകള്‍ നിരോധിക്കണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആരോപണം ഉയര്‍ന്നിരുന്നു.

ഷെയർ ഇറ്റ്, ക്വായ്. യുസി ബ്രൗസർ, ബയ്‌‍ഡു മാപ്, ഷെൻ, ക്ലാഷ് ഓഫ് കിങ്സ്, ഡിയു ബാറ്ററി സേവർ, ഹെലോ, ലൈക്കീ, യുക്യാം മെയ്ക് അപ്, മി കമ്യൂണിറ്റി, സിഎം ബ്രൗസർ, വൈറസ് ക്ലീനർ, എപിയുഎസ് ബ്രൗസർ, റോംവി, ക്ലബ് ഫാക്ടറി, ന്യൂസ്ഡോഗ്, ബ്യൂട്ടി പ്ലസ്, വിചാറ്റ്, യുസി ന്യൂസ്, ക്യുക്യു മെയിൽ, വെയ്ബോ, എക്സെൻഡർ, ക്യുക്യു മ്യൂസിക്, ക്യുക്യു ന്യൂസ്‌ഫീഡ്, ബിഗോ ലൈവ്, സെൽഫി സിറ്റി, മെയിൽ മാസ്റ്റർ ഉള്‍പ്പെടെയുള്ള 59 മൊബൈല്‍ ആപ്പുകളാണ് നിരോധിച്ചത്.

ചൈനീസ് സര്‍ക്കാരിന് ഡാറ്റകള്‍ ചോര്‍ത്തി നല്‍കുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് ടിക് ടോക് നിരോധിക്കണമെന്ന ആവശ്യം നേരത്തെ ഉയര്‍ന്നിരുന്നു. എന്നാല്‍ അത്തരം ആരോപണങ്ങള്‍ ടിക് ടോക് നിഷേധിച്ചിരുന്നു. കമ്പനി ചൈനയിലല്ല പ്രവര്‍ത്തിക്കുന്നതെന്നും അതിനാല്‍ തന്നെ തങ്ങളുടെ ഡാറ്റകള്‍ ചൈനീസ് നിയമത്തിന്റെ കീഴില്‍ വരുന്നതല്ലെന്നുമാണ് ടിക് ടോക് പറഞ്ഞിരുന്നത്.

ഐടി ആക്ടിന്റെ 69 എഎ വകുപ്പ് പ്രകാരമാണ് ടിക്‍ടോക് അടക്കമുള്ള ആപ്ലിക്കേഷനുകള്‍ നിരോധിച്ചിരിക്കുന്നത്. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണ് ഈ ആപ്ലിക്കേഷനുകള്‍ എന്നാണ് കേന്ദ്ര ഐടി വകുപ്പ് ചൂണ്ടിക്കാട്ടുന്നത്. രാജ്യത്തിന്റെ പ്രതിരോധസംവിധാനത്തെയും, സുരക്ഷയെയും ക്രമസമാധാനസംവിധാനത്തെയും ബാധിക്കുന്നതാണ് ഈ ആപ്ലിക്കേഷനുകള്‍ എന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്.

ഡിജിറ്റല്‍ മാര്‍ക്കറ്റില്‍ മുന്നേറ്റനിരയിലുള്ള ഇന്ത്യയില്‍ പക്ഷേ, ആപ്ലിക്കേഷനുകള്‍ വ്യാപകമായി ഉപയോഗിക്കുന്ന 130 കോടി ഇന്ത്യന്‍ പൗരന്‍മാരുടെ സുരക്ഷയെ കണക്കിലെടുക്കുന്നില്ലെന്ന് കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

]]>