China India Face off – malayalees.ch https://malayalees.ch Malayalam Online News Portal Tue, 30 Jun 2020 13:05:34 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png China India Face off – malayalees.ch https://malayalees.ch 32 32 ഇന്ത്യന്‍ പത്രങ്ങളും വെബ്സൈറ്റുകളും ചൈന ബ്ലോക്ക് ചെയ്തു https://malayalees.ch/indian-newspapers-websites-not-accessible-in-china/ Tue, 30 Jun 2020 13:05:22 +0000 https://malayalees.ch/?p=27824 നിലവില്‍ വി.പി.എന്‍ മുഖേന മാത്രമേ ഇന്ത്യന്‍ വെബ്സൈറ്റുകള്‍ ചൈനയില്‍ ലഭ്യമാകൂ.

ഇന്ത്യ ടിക് ടോക്ക് അടക്കം 59 ആപ്പുകള്‍ നിരോധിച്ചതോടെ ചൈനയും നിലപാട് കടുപ്പിച്ചു. ഇന്ത്യന്‍ മാധ്യമങ്ങളും വെബ്സൈറ്റുകളും ബ്ലോക്ക് ചെയ്ത് കൊണ്ടാണ് ചൈന പ്രതികരിച്ചത്. നിലവില്‍ വി.പി.എന്‍ മുഖേന മാത്രമേ ഇന്ത്യന്‍ വെബ്സൈറ്റുകള്‍ ചൈനയില്‍ ലഭ്യമാകൂ. അതേസമയം, ഐഫോണിലും ഡെസ്‌ക്‌ടോപ്പ് കമ്പ്യൂട്ടറുകളിലും വി.പി.എന്‍ സേവനം ലഭ്യമാകുന്നില്ലെന്ന് പരാതിയുണ്ട്.

വ്യക്തികളുടെ ഓണ്‍ലൈന്‍ നീക്കങ്ങള്‍ രഹസ്യമാക്കുന്ന ഇന്‍റര്‍നെറ്റ് സംവിധാനമാണ് വി.പി.എന്‍ നെറ്റ്‌വര്‍ക്ക്. ഇന്‍റര്‍നെറ്റിന് നിയന്ത്രണങ്ങളുള്ള രാജ്യങ്ങളില്‍ വി.പി.എന്‍ സാധാരണമാണ്. അതെ സമയം വി.പി.എനിനെ പോലും തടയിടുന്ന സംവിധാനം ചൈന കൊണ്ടുവന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

സ്വകാര്യതാ ലംഘനം ചൂണ്ടിക്കാട്ടിയാണ് ടിക് ടോക്ക് ഉള്‍പ്പെടെ 59 ആപ്പുകള്‍ രാജ്യത്ത് നിരോധിച്ചത്. ചൈനീസ് സര്‍ക്കാരിന് ഡാറ്റകള്‍ ചോര്‍ത്തി നല്‍കുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് ടിക് ടോക് നിരോധിക്കണമെന്ന ആവശ്യം നേരത്തെ ഉയര്‍ന്നിരുന്നു. എന്നാല്‍ അത്തരം ആരോപണങ്ങള്‍ ടിക് ടോക് നിഷേധിച്ചിരുന്നു. കമ്പനി ചൈനയിലല്ല പ്രവര്‍ത്തിക്കുന്നതെന്നും അതിനാല്‍ തന്നെ തങ്ങളുടെ ഡാറ്റകള്‍ ചൈനീസ് നിയമത്തിന്‍റെ കീഴില്‍ വരുന്നതല്ലെന്നുമാണ് ടിക് ടോക് പറഞ്ഞിരുന്നത്.

]]>
‘ആശങ്കാജനകം, പരിശോധിക്കും’; ആപ്പുകളുടെ നിരോധനത്തില്‍ പ്രതികരിച്ച് ചൈന https://malayalees.ch/hina-after-india-bans-tiktok-58-other-apps/ Tue, 30 Jun 2020 13:03:17 +0000 https://malayalees.ch/?p=27822 ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തെതുടര്‍ന്നാണ് ഇരുരാജ്യങ്ങള്‍ക്കിടയിലെയും നയതന്ത്രബന്ധം ഉലയുന്നത്

ടിക് ടോക് അടക്കമുള്ള ആപ്പുകളുടെ നിരോധനത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ചൈന. സ്വകാര്യതാ ലംഘനം ചൂണ്ടിക്കാട്ടിയാണ് ടിക് ടോക്ക് ഉള്‍പ്പെടെ 59 ആപ്പുകള്‍ രാജ്യത്ത് നിരോധിച്ചത്.

‘ചൈന ശക്തമായി ആശങ്കപ്പെടുന്നു, വിഷയം പരിശോധിക്കുന്നു’; ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് സാവോ ലിജിയന്‍ പറഞ്ഞു. ചൈനീസ് വ്യാപാരികളുടെ അവകാശങ്ങളെ മുറുകെ പിടിക്കാന്‍ ഇന്ത്യക്ക് ബാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തെതുടര്‍ന്നാണ് ഇരുരാജ്യങ്ങള്‍ക്കിടയിലെയും നയതന്ത്രബന്ധം ഉലയുന്നത്. ഇത് പിന്നീട് ബോയ്ക്കോട്ട് ചൈന എന്ന പ്രചരണത്തിലേക്ക് നീങ്ങിയിരുന്നു.

59 ആപ്പുകള്‍ നിരോധിച്ചതില്‍ ഏറ്റവും പ്രശസ്തം ചൈനീസ് കമ്പനിയായ ബൈറ്റ് ഡാന്‍സിന് കീഴിലെ ടിക് ടോക്കാണ്. ഷെയർ ഇറ്റ്, ക്വായ്. യുസി ബ്രൗസർ, ബയ്‌‍ഡു മാപ്, ഷെൻ, ക്ലാഷ് ഓഫ് കിങ്സ്, ഡിയു ബാറ്ററി സേവർ, ഹെലോ, ലൈക്കീ, യുക്യാം മെയ്ക് അപ്, മി കമ്യൂണിറ്റി, സിഎം ബ്രൗസർ, വൈറസ് ക്ലീനർ, എപിയുഎസ് ബ്രൗസർ, റോംവി, ക്ലബ് ഫാക്ടറി, ന്യൂസ്ഡോഗ്, ബ്യൂട്ടി പ്ലസ്, വിചാറ്റ്, യുസി ന്യൂസ്, ക്യുക്യു മെയിൽ, വെയ്ബോ, എക്സെൻഡർ, ക്യുക്യു മ്യൂസിക്, ക്യുക്യു ന്യൂസ്‌ഫീഡ്, ബിഗോ ലൈവ്, സെൽഫി സിറ്റി, മെയിൽ മാസ്റ്റർ ഉള്‍പ്പെടെയുള്ള 59 മൊബൈല്‍ ആപ്പുകളാണ് നിരോധിച്ചത്.

ചൈനീസ് സര്‍ക്കാരിന് ഡാറ്റകള്‍ ചോര്‍ത്തി നല്‍കുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് ടിക് ടോക് നിരോധിക്കണമെന്ന ആവശ്യം നേരത്തെ ഉയര്‍ന്നിരുന്നു. എന്നാല്‍ അത്തരം ആരോപണങ്ങള്‍ ടിക് ടോക് നിഷേധിച്ചു. കമ്പനി ചൈനയിലല്ല പ്രവര്‍ത്തിക്കുന്നതെന്നും അതിനാല്‍ തന്നെ തങ്ങളുടെ ഡാറ്റകള്‍ ചൈനീസ് നിയമത്തിന്റെ കീഴില്‍ വരുന്നതല്ലെന്നുമാണ് ടിക് ടോക് പറഞ്ഞിരുന്നത്.

]]>