CHILDREN KILLED – malayalees.ch https://malayalees.ch Malayalam Online News Portal Thu, 30 Mar 2023 12:09:21 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png CHILDREN KILLED – malayalees.ch https://malayalees.ch 32 32 തൃശൂരില്‍ അഞ്ച് വയസുകാരന്‍ വെട്ടേറ്റ് മരിച്ചു https://malayalees.ch/five-year-old-boy-stabbed-to-death-at-thrissur/ Thu, 30 Mar 2023 12:09:06 +0000 https://malayalees.ch/?p=78880 തൃശൂരില്‍ അഞ്ച് വയസുകാരന്‍ വെട്ടേറ്റുമരിച്ചു. പുതുക്കാട് മുപ്ലിയത്ത് സംഘര്‍ഷത്തിനിടെ അമ്മാവന്റെ വെട്ടേറ്റാണ് കുട്ടി മരിച്ചത്. ഇതരസംസ്ഥാന തൊഴിലാളികള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെയാണ് സംഭവമുണ്ടായത്. പ്രതി ജമാലുദ്ദീനെ മറ്റ് തൊഴിലാളികള്‍ പിടികൂടി വരന്തരപ്പിള്ളി പൊലീസിന് കൈമാറി.

അതിഥി തൊഴിലാളിയുടെ മകന്‍ നാജുര്‍ ഇസ്ലാമാണ് മരിച്ചത്. സംഭവത്തില്‍ കുട്ടിയുടെ അമ്മ നജ്മയ്ക്കും സാരമായി പരുക്കേറ്റിട്ടുണ്ട്. അതിഥി തൊഴിലാളികളായ കുടുംബങ്ങള്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായതെന്നാണ് പ്രാഥമിക വിവരം. ഇന്നലെ രാത്രിയുണ്ടായ സംഘര്‍ഷം ഇന്ന് രാവിലെയും തുടരുകയായിരുന്നു.

]]>
ഭോപാലിൽ ആശുപത്രിയിൽ തീപിടിത്തം; 4 നവജാത ശിശുക്കൾ പൊള്ളലേറ്റ് മരിച്ചു https://malayalees.ch/fire-breaks-out-at-childrens-ward-of-bhopal-hospital/ Tue, 09 Nov 2021 05:26:13 +0000 https://malayalees.ch/?p=52202 മധ്യപ്രദേശിലെ ഭോപാലിൽ സർക്കാർ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ നാല് നവജാത ശിശുക്കൾ പൊള്ളലേറ്റ് മരിച്ചു. 36 കുട്ടികളെ രക്ഷപ്പെടുത്തി. കമല നെഹ്റു ആശുപത്രിയിലെ കുട്ടികളുടെ വാർഡിലാണ് ഇന്നലെ രാത്രി തീപിടിത്തമുണ്ടായത്.

ഷോർട്ട് സർക്യൂട്ട് മൂലമാകാം തീ പടർന്നത് എന്നാണ് നിഗമനം. അപകടസമയത്ത് 40 കുട്ടികൾ വാർഡിലുണ്ടായിരുന്നു. ഫയർഫോഴ്സിന്റെ സഹായത്തോടെ മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് തീയണച്ചത്.

സ്ഥിതിഗതികൾ വിലയിരുത്തിയ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. ആരോഗ്യ മെഡിക്കല്‍ വിദ്യാഭ്യാസ അഡീഷണല്‍ ചീഫ് സെക്രട്ടറി മുഹമ്മദ് സുലൈമാന്‍ സംഭവം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. മരിച്ച കുട്ടികളുടെ കുടുംബത്തിന് 4 ലക്ഷം ധനസഹായം സർക്കാർ ധനസഹായം പ്രഖ്യാപിച്ചു.

]]>