child – malayalees.ch https://malayalees.ch Malayalam Online News Portal Thu, 17 Aug 2023 07:16:50 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png child – malayalees.ch https://malayalees.ch 32 32 12 കാരിയെ അമ്മയുടെ കൺമുന്നിൽ കുത്തിക്കൊന്നു https://malayalees.ch/minor-stabbed-to-death-before-her-mother-in-maharashtra/ Thu, 17 Aug 2023 07:16:44 +0000 https://malayalees.ch/?p=86318 മഹാരാഷ്ട്രയിലെ കല്യാണിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിന് 12 കാരിയെ അമ്മയുടെ കൺമുന്നിൽ വച്ച് കുത്തിക്കൊന്നു. കൊലപാതകം നടത്തിയ 20 കാരനെ സംഭവ സ്ഥലത്ത് വെച്ച് തന്നെ അറസ്റ്റ് ചെയ്തു. അമ്മയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ അക്രമിയെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. എട്ട് തവണയാണ് പെൺകുട്ടിക്ക് കുത്തേറ്റത്. പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. കുറ്റകൃത്യത്തിന് ഉപയോഗിച്ച കത്തിയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

]]>
ആലുവയിലെ കണ്ണീർ മായും മുൻപ് വീണ്ടും; നാല് വയസുകാരി ലൈംഗിക പീഡനത്തിന് ഇരയായി, സംഭവം തിരൂരങ്ങാടിയിൽ https://malayalees.ch/four-year-old-child-molested-at-tirurangadi-kgn-rytsto/ Fri, 04 Aug 2023 04:38:39 +0000 https://malayalees.ch/?p=85578 മലപ്പുറം: തിരൂരങ്ങാടിയിൽ നാല് വയസുകാരി ലൈംഗിക പീഡനത്തിന് ഇരയായി. തിരൂരങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ആലുവയിലെ അഞ്ചു വയസുകാരി നൊമ്പരമായി സമൂഹ മനസാക്ഷിക്ക് മുൻപിൽ നിൽക്കെയാണ് വീണ്ടും സമാനമായ ക്രൂരകൃത്യം ഉണ്ടാകുന്നത്. മധ്യപ്രദേശിലെ ഗ്വാളിയോർ സ്വദേശിയായ പ്രതി ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്.

ഇന്ന് വൈകിട്ട് ചേളാരിയിലാണ് സംഭവം. ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന പ്രദേശത്താണ് ക്രൂര കൃത്യം നടന്നത്. പീഡിപ്പിക്കപ്പെട്ട നാല് വയസുകാരിയുടെ മാതാപിതാക്കളുടെ സുഹൃത്താണ് പ്രതി. കളിപ്പിക്കാനെന്ന വ്യാജേന കുട്ടിയെ തന്റെ താമസ സ്ഥലത്തേക്ക് പ്രതി കൊണ്ടുപോവുകയായിരുന്നു. പിന്നീട് കുട്ടിയുടെ ഉറക്കെയുള്ള നിലവിളി കേട്ടാണ് മാതാപിതാക്കൾ ഓടിച്ചെന്നത്. 

അതിഥി തൊഴിലാളികൾ ജോലിക്ക് പോകും, മക്കൾ സ്കൂളിൽ പോകാതെ ഒറ്റയ്ക്ക് വീട്ടിലിരിക്കും; സുരക്ഷ തുലാസിൽ

കുട്ടിയുടെ മാതാപിതാക്കളും ഇതര സംസ്ഥാന തൊഴിലാളികളാണ്. ഇവരാണ് സംഭവം തിരൂരങ്ങാടി പൊലീസിൽ അറിയിച്ചത്. വിവരമറിഞ്ഞ് പൊലീസ് ഉടൻ തന്നെ സ്ഥലത്തെത്തി. മാതാപിതാക്കളുടെ പരാതിയെ തുടർന്ന് കുട്ടിയെ വൈദ്യ പരിശോധനക്ക് വിധേയയാക്കി. കുട്ടിയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും. പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്യും.

പ്രതിക്ക് 30 വയസാണ് പ്രായം. മാതാപിതാക്കൾ വിവരമറിയിച്ച് ആദ്യം സ്ഥലത്തെത്തിയ തേഞ്ഞിപ്പാലം പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മാർബിൾ പണിക്കായി എത്തിയ അതിഥി തൊഴിലാളികൾ ധാരാളമായി താമസിച്ചിരുന്ന ക്വാർട്ടേർസിലാണ് സംഭവം. പ്രതിയും കുട്ടിയുടെ മാതാപിതാക്കളും മധ്യപ്രദേശുകാരാണ് എന്നാണ് വിവരം. ഇന്നുച്ചയോടെയാണ് പ്രതി കുട്ടിയുടെ വീട്ടിലേക്ക് എത്തിയത്. കുട്ടിക്ക് ആരോഗ്യനില തൃപ്തികരമാണ്.

]]>
1098 അല്ല, കുട്ടികൾ ഇനി മുതൽ സഹായത്തിനായി 112-ൽ വിളിക്കണം https://malayalees.ch/center-hung-at-1098-children-112-have-to-call/ Wed, 14 Sep 2022 08:25:39 +0000 https://malayalees.ch/?p=68049 കുട്ടികൾക്കായുള്ള ചൈൽഡ് ലൈൻ നമ്പറായ 1098 കഴിഞ്ഞ 26 വർഷമായി വിജയകരമായി പ്രവർത്തിക്കുകയാണ്. ഇപ്പോഴിതാ കേന്ദ്ര സർക്കാർ ഈ നമ്പർ 112 എന്ന ഒറ്റ ഹെൽപ്പ് ലൈൻ നമ്പറുമായി ലയിപ്പിച്ചിരിക്കുന്നു.

എല്ലാ അടിയന്തര കോളുകൾക്കും ചൈൽഡ് ഹെൽപ്പ് ലൈൻ നമ്പർ (1098) 112-മായി ബന്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചുവെന്ന് കേന്ദ്ര വനിതാ-ശിശു വികസന മന്ത്രാലയം ഡെപ്യൂട്ടി സെക്രട്ടറി മനോജ് കത്തിലൂടെ അറിയിച്ചു. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓർഗനൈസേഷനുകളുടെയും സിഡാക് എന്ന സെൻട്രൽ കംപ്യൂട്ടർ ഡെവലപ്‌മെന്റ് സെന്ററിന്റെയും സഹായത്തോടെയാണ് 112 ഇന്ത്യ പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാനതല നോഡൽ ഓഫീസർമാരെയും രണ്ടാം ലെവൽ ഓഫീസർമാരെയും തെരഞ്ഞെടുക്കാൻ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെ മിഷൻ വത്സലയ പ്രകാരം 1098 എന്ന ഹെൽപ്പ് ലൈൻ നമ്പർ 112 ലേക്ക് ലിങ്ക് ചെയ്യപ്പെടും.

അമേരിക്കയിൽ അടിയന്തര സാഹചര്യങ്ങളിൽ 911 എന്ന നമ്പർ ഉപയോഗിക്കുന്നതിനാൽ ഇന്ത്യയിൽ 112 ആക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ആംബുലൻസിന് 108, പൊലീസിന് 100, അഗ്നിശമന സേനയ്ക്ക് 101, കുട്ടികളുടെ സംരക്ഷണത്തിന് 1098 എന്നിങ്ങനെയാണ്. ഇവ പ്രത്യേകം ഓർക്കുന്നതിനു പകരം 112 എന്ന ഒറ്റ എമർജൻസി നമ്പറിൽ വിളിച്ചാൽ എല്ലാ സേവനങ്ങളും ലഭിക്കുമെന്നാണ് കത്തിൽ പറയുന്നത്.

]]>