child-protect-team-kerala-mission – malayalees.ch https://malayalees.ch Malayalam Online News Portal Tue, 16 Apr 2019 11:00:45 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png child-protect-team-kerala-mission – malayalees.ch https://malayalees.ch 32 32 ഈ ആംബുലന്‍സിന് വഴി കൊടുക്കണേ…. തത്സമയ ദൃശ്യങ്ങള്‍ https://malayalees.ch/child-protect-team-kerala-mission/ Tue, 16 Apr 2019 11:00:28 +0000 https://malayalees.ch/?p=5875 ട്രാഫിക് സിനിമാ മാതൃകയില്‍ ആംബുലന്‍സ് മിഷനുമായി കേരള ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീം കിലോമീറ്ററുകള്‍ താണ്ടിക്കഴിഞ്ഞു.

15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഹൃദയ ശസ്‌ത്രക്രിയക്കായി മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുവരുന്നത്. ഇന്ന് രാവിലെയാണ് മംഗലാപുരത്ത് നിന്ന് ആംബുലന്‍സ് പുറപ്പെട്ടത്. കാസർഗോഡ് സ്വദേശികളായ സാനിയ മിത്താഹ് ദമ്പതികളുടെ 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് ചികിത്സയ്ക്കായി കൊണ്ടു വരുന്നത്. KL-60 – J 7739 എന്ന നമ്പർ ആംബുലൻസിലാണ് കുഞ്ഞിനെ കൊണ്ടുവരുന്നത്.

ഇതിനിടെ കുഞ്ഞിനെ കൊച്ചി അമൃത ആശുപത്രിയിലേക്ക് മാറ്റാന്‍ തീരുമാനമായതായി റിപ്പോര്‍ട്ടുകളുണ്ട്. സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ഷൈലജ വിഷയത്തിൽ ഇടപെട്ടതിന് പിന്നാലെയാണ് തീരുമാനം. സർക്കാരിന്റെ ഹൃദ്യം പദ്ധതിയിൽ പെടുത്തി മുഴുവൻ ചികിത്സ ചിലവും സർക്കാർ വഹിക്കാനും തീരുമാനമായി.

]]>