child death – malayalees.ch https://malayalees.ch Malayalam Online News Portal Sat, 19 Nov 2022 04:09:59 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png child death – malayalees.ch https://malayalees.ch 32 32 അംഗനവാടിയില്‍ പോകുംവഴി അയല്‍വാസിയുടെ വെട്ടേറ്റ നാലുവയസുകാരന്‍ മരിച്ചു https://malayalees.ch/neighbor-killed-four-year-old-boy-in-wayanad/ Sat, 19 Nov 2022 04:09:48 +0000 https://malayalees.ch/?p=71535 വയനാട്ടില്‍ അയല്‍വാസിയുടെ വെട്ടേറ്റ നാല് വയസുകാരന്‍ മരിച്ചു. മേപ്പാടി നെടുമ്പാല പാറയ്ക്കല്‍ ജയപ്രകാശിന്റെ മകന്‍ ആദിദേവാണ് മരിച്ചത്. കുഞ്ഞ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് കുഞ്ഞിന് അയല്‍വാസിയായ ജിതേഷിന്റെ വെട്ടേറ്റത്. 

വ്യക്തി വിരോധം മൂലമാണ് ജയപ്രകാശിന്റെ കുടുംബത്തെ അയല്‍വാസി ആക്രമിച്ചത്. പാറക്കല്‍ ജയപ്രകാശിന്റെ ഭാര്യ അനിലയ്ക്കും കുഞ്ഞിനുമാണ് വെട്ടേറ്റത്. പരുക്കേറ്റ ഉടന്‍ കുഞ്ഞിനെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയും അവിടെനിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.

കുഞ്ഞിനേയും കൊണ്ട് അംഗനവാടിയിലേക്ക് പോകുംവഴിയാണ് അമ്മയ്ക്കും കുഞ്ഞിനും നേരെ ആക്രമണം നടന്നത്. ജിതേഷും ജയപ്രകാശും ബിസിനസ് പങ്കാളികളായിരുന്നു. ബിസിനസിലുണ്ടായ തര്‍ക്കമാണ് ആക്രമണത്തിന് കാരണമായത്. ജിതേഷിനെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുക്കുകയും ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

]]>
പട്ടത്തിന്റെ ചരട് കഴുത്തില്‍ കുരുങ്ങി; ആറ് വയസുകാരന് ദാരുണാന്ത്യം https://malayalees.ch/boy-dies-after-neck-cut-by-thread-of-kite/ Tue, 25 Oct 2022 04:24:17 +0000 https://malayalees.ch/?p=70154 പട്ടത്തിന്റെ ചരട് കഴുത്തില്‍ കുരുങ്ങി ആറ് വയസുകാരന് ദാരുണാന്ത്യം. കര്‍ണാടകയിലെ ബെലഗവി ജില്ലയിലാണ് സംഭവം. വര്‍ധന്‍ ഈരണ്ണ ബല്ല എന്ന കുട്ടിയാണ് ആശുപത്രിയില്‍ വച്ച് മരണപ്പെട്ടത്.

ഞായറാഴ്ച കുട്ടി പിതാവിനൊപ്പം മാര്‍ക്കറ്റില്‍ നിന്ന് ബൈക്കില്‍ വീട്ടിലേക്ക് വരികയായിരുന്നു. ഓടിക്കൊണ്ടിരിക്കുന്ന ബൈക്കില്‍ അച്ഛന്റെ മുന്നിലിരുന്ന കുട്ടിയുടെ കഴുത്തില്‍ പറന്നുവന്ന പട്ടത്തിന്റെ ചരട് വലിഞ്ഞുമുറുകി. ആരോ ഉപേക്ഷിച്ചതായിരുന്നു പട്ടം. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ കുട്ടി, ആശുപത്രിയിലെത്തിക്കും മുന്‍പ് രക്തം വാര്‍ന്ന് മരിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

]]>
ആദിവാസി ഊരുകളിൽ ആവർത്തിക്കുന്ന ശിശുമരണങ്ങൾ നിയമസഭയിലുന്നയിക്കാനൊരുങ്ങി പ്രതിപക്ഷം https://malayalees.ch/attappadi-child-deaths-update/ Thu, 14 Jul 2022 04:28:37 +0000 https://malayalees.ch/?p=64800 അട്ടപ്പാടി ആദിവാസി ഊരുകളിൽ ആവർത്തിക്കുന്ന ശിശുമരണങ്ങൾ നിയമസഭയിലുന്നയിക്കാനൊരുങ്ങി പ്രതിപക്ഷം. അടിയന്തര പ്രമേയമായി വിഷയം സഭയിലെത്തിക്കാനാണ് നീക്കം. മണ്ണാർക്കാട് എംഎൽഎ എൻ ഷംസുദ്ദീനാകും അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകുക. ചോദ്യോത്തരവേളയിൽ ഇന്ന് ഗതാഗത മന്ത്രി ആൻറണി രാജു, കായിക മന്ത്രി വി അബ്ദുറഹ്മാൻ, കൃഷിമന്ത്രിക്ക് പകരം റവന്യൂമന്ത്രി ആർ. രാജൻ എന്നിവർ അംഗങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയും. കൊച്ചിയിലെ ടൂറിസം ആക്ഷൻ പ്ലാൻ സംബന്ധിച്ച് ടിജെ വിനോദും വിശ്വകർമ വിഭാഗത്തിൻ്റെ ആനുകൂല്യങ്ങൾ കണക്കാക്കുന്നതിനായി കമ്മീഷനെ നിയോഗിക്കണമെന്ന ആവശ്യത്തിൽ പ്രമോദ് നാരായണനും വകുപ്പ് മന്ത്രിമാരുടെ ശ്രദ്ധക്ഷണിക്കും. വിവിധ വകുപ്പുകളുടെ ധനാഭ്യാർഥന ചർച്ചകളും ഇന്ന് പൂർത്തിയാക്കും.

അട്ടപ്പാടിയില്‍ കഴിഞ്ഞ ദിവസം കുഞ്ഞിന്റെ മൃതദേഹവുമായി പിതാവ് നടന്നത് രണ്ട് കിലോമീറ്റര്‍ ദൂരം നടന്നത് ഏറെ ചർച്ചകൾക്ക് വഴിതെളിച്ചിരുന്നു. അട്ടപ്പാടി മുരുഗള ഊരിലെ അയ്യപ്പന്‍ കുട്ടിക്കാണ് ദുരവസ്ഥയുണ്ടായത്. അയ്യപ്പന്‍-സരസ്വതി ദമ്പതികളുടെ നാല് മാസം പ്രായമുള്ള കുഞ്ഞ് സജിനേശ്വരി കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് മരിച്ചത്.

കുഞ്ഞിന്റെ മൃതദേഹം ഊരിലെത്തിക്കാന്‍ ആംബുലന്‍സ് സൗകര്യം ഇല്ലാതെ വന്നതോടെയാണ് പിതാവ് മൃതദേഹവുമായി നടന്നത്. പിതാവിന്റെ നിസഹായതയും ഊരിലെ ദുരവസ്ഥയും തെളിയിക്കുന്നതാണ് സംഭവം.

ഊരിലേക്ക് എത്തിച്ചേരാന്‍ മറ്റ് വഴികളില്ല. തടിക്കുണ്ട് ആദിവാസി ഊരിന് താഴെ വരെ മാത്രമേ വണ്ടിയെത്തു. തോടും മുറിച്ച് കടക്കണം. അസുഖം ബാധിച്ചാല്‍ പോലും ആശുപത്രിയില്‍ എത്തിക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഊരിലുള്ളത്. വാഹനം കടന്നുപോകുന്ന ഒരു തടിപ്പാലം വേണമെന്നത് ഊരുനിവാസികളുടെ വളരെ കാലത്തെ ആവശ്യമായിരുന്നു. എന്നാല്‍ ഇതിന് പകരം ഒരു നടക്കാന്‍ മാത്രം കഴിയുന്ന തൂക്കുപാലമാണ് ജനങ്ങള്‍ക്ക് കിട്ടിയുള്ളൂ. പിതാവിനൊപ്പം ഊരിലേക്ക് വികെ ശ്രീകണ്ഠന്‍ എംപിയും ഒപ്പമുണ്ടായിരുന്നു. അടിയന്തരമായി ഊരിലേക്ക് റോഡ് നിര്‍മിക്കാനുള്ള നടപടികള്‍ ഉറപ്പാക്കുമെന്ന് എം പി അറിയിച്ചു.

]]>
കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം https://malayalees.ch/three-year-old-girl-died-kozhikode/ Mon, 18 Apr 2022 11:12:40 +0000 https://malayalees.ch/?p=60289 കോഴിക്കോട് കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി മൂന്ന് വയസുകാരി മരിച്ചു. മുക്കം മുത്താലം കിടങ്ങിൽ ബിജു-ആര്യ ദമ്പതികളുടെ മകൾ വേദികയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. കഴിഞ്ഞ ദിവസം കളിക്കുന്നതിനിടെ കുപ്പിയുടെ അടപ്പ് കുട്ടിയുടെ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു.

]]>
എരുമേലിയിൽ 5 വയസുകാരൻ കിണറ്റിൽ വീണ് മരിച്ചു https://malayalees.ch/kid-fall-in-well-brought-dead/ Sat, 16 Apr 2022 08:22:54 +0000 https://malayalees.ch/?p=60194 എരുമേലി മുട്ടപ്പള്ളിയിൽ അഞ്ചു വയസുള്ള ആൺകുട്ടി കിണറ്റിൽ വീണ് മരിച്ചു. മുട്ടപ്പള്ളി കരിമ്പിൻന്തോട്ടിൽ ഷിജോയുടെയും സുമോളിൻ്റെയും മകൻ ധ്യാൻ രതീഷാണ് മരിച്ചത്. ഇന്ന് രാവിലെ 9 മണിയോടെ മുറ്റത്ത് കളിക്കുന്നതിനിടയിൽ വാടകവീടിനോട് ചേർന്ന കിണറ്റിൽ വീഴുകയായിരുന്നു.

നാട്ടുകാരെത്തി കുട്ടിയെ രക്ഷപ്പെടുത്തി മുക്കൂട്ടുതറയിലെ അസ്സീസ്സി ആശുപത്രിയിലെത്തിച്ചെങ്കിലും, മരണം സംഭവിക്കുകയായിരുന്നു. കുട്ടി ഇരുപത് മിനിറ്റോളം കിണറ്റിലകപ്പെട്ടു. ധ്യാനിൻ്റെ തലയിൽ മുറിവേറ്റിരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.

]]>
മൂന്ന് വയസുകാരന്റെ കൊലപാതകം; ‘കൂടുതല്‍ പ്രതികള്‍ക്ക് പങ്ക്’, സമഗ്ര അന്വേഷണം വേണമെന്ന് മുത്തച്ഛന്‍ https://malayalees.ch/3-years-old-boy-murder-grandfather-statement-against-mother/ Wed, 13 Apr 2022 04:20:07 +0000 https://malayalees.ch/?p=59992 പാലക്കാട് എലപ്പുള്ളിയിലെ മൂന്ന് വയസുകാരന്റെ കൊലപാതകത്തില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന് കുട്ടിയുടെ മുത്തച്ഛന്‍. കുട്ടിയുടെ അമ്മ തനിച്ചല്ല കൊലപാതകം നടത്തിയതെന്ന് മുത്തച്ഛന്‍ ഇബ്രാഹിം ട്വന്റിഫോറിനോട് പറഞ്ഞു. അറസ്റ്റിലായ ആസിയയുടെ സഹോദരിക്കും സഹോദരീ ഭര്‍ത്താവിനും സംഭവത്തില്‍ പങ്കുണ്ട്. കേസില്‍ സമഗ്ര അന്വേഷണം വേണമെന്നും ഇബ്രാഹിം പ്രതികരിച്ചു.

‘അമ്മയ്ക്ക് മാത്രമല്ല, മറ്റ് മൂന്ന് പേര്‍ക്കും കൊലപാതകത്തില്‍ പങ്കുണ്ട്. മൂന്നുപേരെയും പൊലീസ് ചോദ്യം ചെയ്യണം. ഞങ്ങള്‍ക്ക് നീതി കിട്ടണം. ആരുടെ കൂടെ പോകണമെങ്കിലും പൊയ്‌ക്കോട്ടെ. ആ കുഞ്ഞിനെ ഇവിടെ ഏല്‍പ്പിച്ചിട്ട് പൊയ്ക്കൂടായിരുന്നോ?.
ഒരു പവന്റെ മാല കളഞ്ഞുപോയെന്ന് പറഞ്ഞാണ് അവള്‍ പോയത്. പക്ഷേ പിന്നീട് വിളിച്ച് ഇനി തിരിച്ചുവരില്ലെന്ന് പറഞ്ഞു. പള്ളിമുഖാന്തരവും സംസാരിച്ചുനോക്കി. പക്ഷേ കാര്യമുണ്ടായില്ല. ആറുമാസമോ ഒരു വര്‍ഷമോ മറ്റോ കഴിയുമ്പോള്‍ എല്ലാം ശരിയാകുമെന്നാണ് കരുതിയത്’. മുത്തച്ഛന്‍ ഇബ്രാഹിം പറഞ്ഞു.

ഇന്നലെയാണ് സ്വന്തം മകനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ ചുട്ടിപ്പാറ സ്വദേശി ആസിയ അറസ്റ്റിലായത്. എലപ്പുള്ളി ചുട്ടിപ്പാറ, വേങ്ങോടി ഷമീര്‍മുഹമ്മദിന്റെ മകനാണ് കൊല്ലപ്പെട്ട ഷാനു. ഇന്നലെ രാവിലെ ഷാനുവിനെ അമ്മയുടെ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. കുട്ടിയെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ആദ്യം കുട്ടി ഈന്തപ്പഴം കഴിച്ചപ്പോള്‍ തൊണ്ടയില്‍ കുടുങ്ങിയതാണെന്നും പിന്നീട് കുട്ടിക്ക് ശ്വാസംമുട്ടലുണ്ടായെന്നുമാണ് അമ്മ നല്‍കി മൊഴി. ഇതില്‍ സംശയം തോന്നിയ പൊലീസ് ആസിയയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകം സമ്മതിക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും കുട്ടി ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് പറയുന്നുണ്ട്.

രണ്ടു വര്‍ഷത്തോളമായി ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുന്ന ആസിയയ്ക്ക് മറ്റൊരു യുവാവുമായി പ്രണയമുണ്ടായിരുന്നു. തങ്ങളുടെ ബന്ധത്തിന് കുഞ്ഞ് തടസ്സമാകും എന്ന് കരുതിയാണ് ആസിയ ഷാനുവിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.

]]>
അട്ടപ്പാടിയിലെ ശിശുമരണം; മന്ത്രി റിപ്പോർട്ട് തേടി https://malayalees.ch/attappadi-child-death-minister-report/ Fri, 26 Nov 2021 12:59:34 +0000 https://malayalees.ch/?p=53098 അട്ടപ്പാടിയിലെ നവജാത ശിശുമരണത്തിൽ പട്ടിക വിഭാഗ ക്ഷേമ മന്ത്രി കെ രാധാകൃഷ്ണൻ റിപ്പോർട്ട് തേടി. സംഭവത്തിൽ അടിയന്തിര റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദ്ദേശം. പട്ടികവർഗ ഡയറക്ടർ പിവി അനുപമയ്ക്കാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. കാര്യങ്ങൾ നേരിട്ടറിയുന്നതിനായി മന്ത്രി ശനിയാഴ്ച അട്ടപ്പാടിയിലെത്തും. രാവിലെ 10 മണിക്ക് മന്ത്രിയുടെ സാന്നിധ്യത്തിൽ അഗളിയിൽ യോഗം ചേരും. അഗളി, പുത്തൂർ പഞ്ചായത്തുകളിലാണ് മരണമുണ്ടായത്.

മൂന്ന് ദിവസം മാത്രമായ കുഞ്ഞാണ് ഇന്ന് മരിച്ചത്. മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലാണ് സംഭവം. ഗീതു- സുനീഷ് ദമ്പതികളുടെ ആൺ കുഞ്ഞാണ് മരിച്ചത്. ഒരാഴ്ചയ്ക്കിടെ അട്ടപ്പാടിയിലെ മൂന്നാമത്തെ ശിശുമരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വർഷത്തെ പത്താമത്തെ മരണവും. പ്രസവത്തെ തുടർന്ന് ഒരു മാതാവും മരിക്കുന്ന സാഹചര്യമുണ്ടായി.

ഇന്ന് മരിച്ച ആൺകുഞ്ഞിന് ന്യുമോണിയയുടെ ലക്ഷണങ്ങളുണ്ടായിരുന്നു. ഇതേ തുടർന്നാണ് മരണമെന്നാണ് പറയുന്നത്. അതേസമയം തുടരെയുള്ള ശിശുമരണങ്ങളിൽ വിശദമായ റിപ്പോർട്ട് വേണ്ടിവരും. നാല് ദിവസത്തിനിടെ മൂന്ന് കുഞ്ഞുങ്ങൾ മരിച്ചത് അതീവ ഗൗരവത്തോടെയാണ് ആരോഗ്യവകുപ്പ് കാണുന്നത്.

]]>