child attacked – malayalees.ch https://malayalees.ch Malayalam Online News Portal Mon, 06 Feb 2023 04:03:31 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png child attacked – malayalees.ch https://malayalees.ch 32 32 ഇടുക്കി കുമളിയിൽ ഏഴു വയസുകാരനെ അമ്മ പൊള്ളലേൽപ്പിച്ചു https://malayalees.ch/child-hands-burned-by-mother/ Mon, 06 Feb 2023 04:03:15 +0000 https://malayalees.ch/?p=75681 ഇടുക്കി കുമളിയിൽ ഏഴു വയസുകാരനെ അമ്മ പൊള്ളലേൽപ്പിച്ചു. ചട്ടുകം പഴുപ്പിച്ച് കൈകളിലും കാലുകളിലുമാണ് പൊള്ളലേൽപ്പിച്ചത്. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അടുത്തെ വീട്ടിൽ കിടന്ന ടയർ വീട്ടിലേക്ക് കൊണ്ടുവന്ന കുട്ടി തീ ഇടുകയായിരുന്നു. തുടർന്ന് അമ്മ കുഞ്ഞിനെ പൊള്ളലേൽപ്പിക്കുകയായിരുന്നു. കുട്ടിയുടെ കൈക്കും കാലിനുമാണ് പൊള്ളലേറ്റത്.

കുട്ടി കരഞ്ഞിട്ടും ആശുപത്രിയിൽ കൊണ്ടുപോകാൻ അമ്മ കൂട്ടാക്കിയിരുന്നില്ല. തുടർന്ന് കുട്ടിയുടെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാരാണ് കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിന് പിന്നാലെ വിവരം പൊലീസിൽ അറിയിക്കുകയും, പൊലീസ് കേസെടുക്കുകയുമായിരുന്നു.

]]>
ആറുവയസുകാരനെ മര്‍ദിച്ച സംഭവം; ഇടപെട്ട് ദേശീയ ബാലാവകാശ കമ്മിഷന്‍ https://malayalees.ch/national-commission-for-child-rights-intervened-in-thalassery-child-attack-case/ Fri, 04 Nov 2022 10:58:16 +0000 https://malayalees.ch/?p=70746 തലശേരിയില്‍ കാറില്‍ ചാരിനിന്ന ആറുവയസുകാരനെ മര്‍ദിച്ച സംഭവത്തില്‍ ദേശീയ ബാലാവകാശ കമ്മിഷന്റെ ഇടപെടല്‍. കണ്ണൂര്‍ കളക്ടര്‍ക്കും എസ്പിക്കും ബാലാവകാശ കമ്മിഷന്‍ നോട്ടീസ് അയച്ചു. കുട്ടിയെ ശിശുക്ഷേമ സമിതിക്ക് മുന്നില്‍ ഹാജരാക്കാനാണ് നിര്‍ദേശം. ഏഴ് ദിവസത്തിനകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ബാലാവകാശ കമ്മിഷന്റെ നിര്‍ദേശം. വിഷയത്തില്‍ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തിരുന്നു.

കുട്ടിയെ മര്‍ദിച്ച പൊന്ന്യം പാലം സ്വദേശി ശിഹ്ഷാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. ജാമ്യമില്ലാക്കുറ്റങ്ങള്‍ ചുമത്തിയാണ് തലശേരി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ വാഹനവും പിടിച്ചെടുത്തു. പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്ന് ഡിജിപി പ്രതികരിച്ചു.

ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു സംഭവം. രാജസ്ഥാനി കുടുംബത്തിലെ കുട്ടിക്കാണ് മര്‍ദനമേറ്റത്. തെറ്റായ ദിശയില്‍ പാര്‍ക്ക് ചെയ്ത നിലയിലായിരുന്നു കാര്‍. ഇതിനിടയില്‍ കാറില്‍ തൊട്ട ശേഷം കുട്ടി കാറില്‍ ചാരി നിന്നു. ഇതുകണ്ട ശിഹ്ഷാദ് കുട്ടിയെ ചവിട്ടിത്തെറിപ്പിക്കുകയായിരുന്നു. മര്‍ദനത്തില്‍ കുട്ടിയുടെ നടുവിന് പരിക്കേറ്റിട്ടുണ്ട്. കുട്ടിയെ തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മര്‍ദനം കണ്ട നാട്ടുകാര്‍ ചോദ്യം ചെയ്‌തെങ്കിലും അത് ഗൗനിക്കാതെ ശിഹ്ഷാദ് കാറുമായി പോകുകയായിരുന്നു. തുടര്‍ന്ന് വാഹനം തടഞ്ഞിട്ട നാട്ടുകാര്‍ ദൃശ്യങ്ങള്‍ സഹിതം പൊലീസിനെ സമീപിച്ചു. പൊലീസ് ശിഹ്ഷാദിനെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി കാര്യങ്ങള്‍ തിരിക്കിയെങ്കിലും ഇന്നലെ കേസെടുക്കാതെ മടക്കി അയച്ചു. ഇന്ന് രാവിലെ ഹാജരാകാനും നിര്‍ദേശിച്ചിരുന്നു. സംഭവം വിവാദമായതോടെ പൊലീസ് രാവിലെ തന്നെ ശിഹ്ഷാദിനെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. സംഭവത്തെ അപലപിച്ച ആരോഗ്യമന്ത്രി, കുട്ടിക്കും കുടുംബത്തിനും സര്‍ക്കാര്‍ സംരക്ഷണം നല്‍കുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

]]>