Child Abuse – malayalees.ch https://malayalees.ch Malayalam Online News Portal Sat, 19 Nov 2022 10:47:39 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Child Abuse – malayalees.ch https://malayalees.ch 32 32 കാറിൽ ചാരി നിന്നതിന് കുട്ടിയെ ചവിട്ടിയ കേസ്; പ്രതിക്ക് ജാമ്യം https://malayalees.ch/man-who-kicked-boy-in-kerala-gets-bail/ Sat, 19 Nov 2022 10:47:27 +0000 https://malayalees.ch/?p=71577 തലശേരിയിൽ കാറിൽ ചാരി നിന്നതിന് കുട്ടിയെ ചവിട്ടിയ കേസിൽ പ്രതി മുഹമ്മദ് ഷിഹാദിന് ജാമ്യം.തലശേരി ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ക്രിമിനൽ കേസുകളിൽ ഉൾപ്പെടരുതെന്നും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നുമുള്ള വ്യവസ്ഥയിലാണ് ജാമ്യം. കേസിൽ ജില്ലാ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെയാണ് ജാമ്യം. അറസ്റ്റിലായി പതിനഞ്ചാം ദിവസമാണ് പ്രതിക്ക് ജാമ്യം ലഭിക്കുന്നത്.

കേസിൽ തലശ്ശേരി പൊലീസിന് വീഴ്ച്ച പറ്റിയെന്ന് അന്വേഷണ റിപ്പോർട്ട് പുറത്ത് വന്നിരുന്നു. സ്റ്റേഷനിലെത്തിച്ച പ്രതിയെ വിട്ടയച്ചത് വീഴ്ചയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. തലശ്ശേരി എസ്എച്ച്ഒ എം അനിലിനും ഗ്രേഡ് എസ്‌ഐമാർക്കും റൂറൽ എസ്പിയുടെ റിപ്പോർട്ടിൽ വിമർശനമുണ്ട്. അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചിരുന്നു.

അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ പൊലീസിന് വീഴ്ച പറ്റിയെന്ന് വ്യാപക വിമർശനം ഉയർന്നിരുന്നു. അതിന് പിന്നാലെ ഡിജിപി തന്നെ ഇതിൽ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. പിന്നാലെയാണ് റൂറൽ എസ്പി പിവി രാജീവ് അന്വേഷണ റിപ്പോർട്ട് തയ്യാറാക്കി സമർപ്പിച്ചിരിക്കുന്നത്. പൊലീസിന് വലിയ വീഴ്ച സംഭവിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. ജാഗ്രതയോടെ കാര്യഗൗരവമായി വിഷയത്തെ സമീപിക്കുന്നതിൽ വീഴ്ച സംഭവിച്ചു.

രാത്രിയിൽ ഈ പ്രതിയെ കസ്റ്റഡിയിലെടുത്ത് തലശ്ശേരി സ്റ്റേഷനിൽ എത്തിക്കുന്നു. പക്ഷേ എഫ് ഐ ആർ രജിസ്റ്റർ ചെയ്തില്ല എന്ന് മാത്രമല്ല പിന്നീട് അയാളെ വിട്ടയക്കുകയും ചെയ്തു. പിറ്റേന്ന് ഹാജരാവുക എന്ന നിർദ്ദേശം നൽകിയാണ് വിട്ടയച്ചത്. ഈ വിഷയത്തിൽ രണ്ട് എഎസ്‌ഐമാർക്കും എസ്എച്ച്ഒയ്ക്കും വീഴ്ച സംഭവിച്ചു എന്നതാണ് റിപ്പോർട്ടിലുള്ളത്. നാട്ടുകാർ അറിയിച്ചതനുസരിച്ച് വാഹനത്തിൽ അങ്ങോട്ടേക്ക് ഉദ്യോഗസ്ഥരെ അയച്ചിരുന്നു. പക്ഷേ വാഹനത്തിന് ചുമതല നൽകിയത് ഒരു സിപിഒയ്ക്കാണ്. അതും വീഴ്ചയാണ്. സംഭവസ്ഥലത്ത് പോയിട്ടും ഉദ്യോഗസ്ഥർ കാര്യക്ഷമമായും പ്രവർത്തിച്ചിട്ടില്ല എന്നും റിപ്പോർട്ടിൽ പറയുന്നു. സ്റ്റേഷന്റെ ആകെ ഉത്തരവാദിത്വമുള്ള എസ്എച്ച്ഒ വിഷയത്തിൽ കാര്യഗൗരവത്തോടെ ഇടപെട്ടില്ല എന്നും റിപ്പോർട്ടിലുണ്ട്.

]]>
ആറുവയസുകാരനെ ചവിട്ടിവീഴ്ത്തിയ സംഭവം: മുഹമ്മദ് ഷിഹാദിന്റെ ലൈസന്‍സ് റദ്ദാക്കും https://malayalees.ch/thalassery-child-kick-case-accused-will-lost-his-driving-licence/ Sat, 05 Nov 2022 04:33:02 +0000 https://malayalees.ch/?p=70781 തലശേരിയില്‍ കാറിൽ ചാരി നിന്നതിന്‌ ആറുവയസുകാരനെ ചവിട്ടിവീഴ്ത്തിയ മുഹമ്മദ് ഷിഹാദിന്റെ ലൈസന്‍സ് റദ്ദാക്കും. എന്‍ഫോഴ്സ്മെന്‍റ് ആര്‍ടിഒയുടേതാണ് നടപടി. ലൈസൻസ്‌ റദ്ദാക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ നേരിട്ട്‌ ഹാജരായി ബോധിപ്പിക്കാൻ മുഹമ്മദ്‌ ഷിഹാദിന് നോട്ടീസ്‌ നൽകി. എൻഫോഴ്‌സ്‌മെന്റ്‌ ആർടിഒ എ സി ഷീബയാണ് കുട്ടിക്കെതിരായ അതിക്രമ കേസിലെ പ്രതിക്കെതിരെ നടപടിക്ക് നിർദ്ദേശം നൽകിയത്.

ആദ്യം കുട്ടിയുടെ തലക്ക് ഇടിച്ച പ്രതി, കുട്ടി കാറിന് സമീപത്ത് നിന്നും മാറാതായതോടെ വീണ്ടും കാലുകൊണ്ട് ചവിട്ടുകയും ചെയ്തു. കുട്ടി തിരിഞ്ഞില്ലായിരുന്നുവെങ്കിൽ ചവിട്ടേറ്റ് കുട്ടിയുടെ മരണം വരെ സംഭവിക്കാമായിരുന്നുവെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. തലശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

ഇന്നലെ വൈകീട്ടാണ് ദാരുണ സംഭവമുണ്ടായത്. തന്റെ കാറിൽ ചവിട്ടിയെന്നാരോപിച്ചാണ് മുഹമ്മദ് ഷിനാദ് എന്ന പൊന്ന്യം സ്വദേശിയായ യുവാവ്, രാജസ്ഥാൻ സ്വദേശികളായ നാടോടി കുടുംബത്തിലെ ആറ് വയസുകാരനായ ഗണേഷ് എന്ന കുഞ്ഞിനെ ചവിട്ടിത്തെറിപ്പിച്ചത്. കുട്ടിക്കെതിരെ മുഹമ്മദ് ഷിഹാദ് നടത്തിയത് കുറ്റകരമായ നരഹത്യാ ശ്രമമാണെന്നാണ് പൊലീസ് റിമാൻഡ് റിപ്പോർട്ടിലുള്ളത്.

]]>
തലശേരിയിൽ കാറിൽ ചാരി നിന്ന ആറു വയസുകാരന് മർദനം https://malayalees.ch/six-year-old-boy-was-beaten-up-while-leaning-on-a-car-in-thalassery/ Fri, 04 Nov 2022 04:01:55 +0000 https://malayalees.ch/?p=70704 കണ്ണൂർ തലശേരിയിൽ കാറിൽ ചാരി നിന്ന ആറു വയസുകാരന് മർദനം. കുട്ടിയെ ചവിട്ടിത്തെറിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ട്വന്റിഫോറിന് ലഭിച്ചു. പൊന്ന്യം പാലം സ്വദേശി ശിഹ്ഷാദാണ് കുട്ടിയെ മർദിച്ചത്. രാജസ്ഥാനി കുടുംബത്തിലെ കുട്ടിക്കാണ് മർദനമേറ്റത്.

ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു സംഭവം. തെറ്റായ ദിശയിൽ പാർക്ക് ചെയ്ത നിലയിലായിരുന്നു ആ കാർ. ഇതിനിടയിൽ കാറിൽ തൊട്ട ശേഷം കുട്ടി കാറിൽ ചാരി നിന്നു. ഇതുകണ്ട ശിഹ്ഷാദ് കുട്ടിയെ ചവിട്ടിത്തെറിപ്പിക്കുകയായിരുന്നു. മർദനത്തിൽ കുട്ടിയുടെ നടുവിന് പരിക്കേറ്റിട്ടുണ്ട്. ഇത് നാട്ടുകാർ ചോദ്യം ചെയ്തെങ്കിലും അത് ​ഗൗനിക്കാതെ ശിഹ്ഷാദ് കാറുമായി പോകുകയായിരുന്നു. തുടർന്ന് നാട്ടുകാർ ഇതിന്റെ ദൃശ്യങ്ങൾ സഹിതം പൊലീസിനെ സമീപിച്ചെങ്കിലും മർദനത്തിൽ കേസെടുക്കാൻ പൊലീസ് തയ്യാറായിട്ടില്ല.

]]>
ശിശുപരിചരണ കേന്ദ്രത്തില്‍ കുട്ടികള്‍ക്ക് മര്‍ദനമേറ്റതായി പരാതി; ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി രാജിവെച്ചു https://malayalees.ch/complaint-of-child-abuse-at-child-care-center/ Tue, 29 Mar 2022 11:04:52 +0000 https://malayalees.ch/?p=59246 ശിശുക്ഷേമ സമിതിക്ക് കീഴിലുള്ള പാലക്കാട്ടെ അയ്യപുരം തണല്‍ ശിശു പരിചരണ കേന്ദ്രത്തില്‍ കുട്ടികള്‍ക്ക് മര്‍ദ്ദനമേറ്റതായി പരാതി. ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി വിജയകുമാറിനെതിരെയാണ് ആരോപണം. സംഭവത്തില്‍ കലക്ടര്‍ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ സെക്രട്ടറി സ്ഥാനം വിജയകുമാര്‍ രാജിവച്ചു.

ജില്ലാ സെക്രട്ടറി ചുമതലയുള്ള വിജയകുമാര്‍ മര്‍ദിച്ചുവെന്ന് കാട്ടി മുന്‍ ജീവനക്കാരിയാണ് പരാതി നല്‍കിയത്. ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ അടുത്ത ദിവസം കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സിപിഐഎം നോമിനി ആയാണ് വിജയകുമാര്‍ ശിശുക്ഷേമ സമിതി സെക്രട്ടറി പദവിയിലെത്തിയത്. മര്‍ദനവുമായി ബന്ധപ്പെട്ട പരാതി ശിശുക്ഷേമ സമിതി സംസ്ഥാന സെക്രട്ടറിക്കും സിപിഐഎം ജില്ലാ നേതൃത്വത്തിനും നല്‍കിയെങ്കിലും നടപടിയെടുത്തില്ലെന്നാണ് പരാതിക്കാരിയുടെ ആരോപണം. ഇതേ തുടര്‍ന്നാണ് കലക്ടറെ സമീപിച്ചത്.

വിവാദങ്ങളെത്തുടര്‍ന്ന് സിപിഐഎം തെക്കേതറ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന വിജയകുമാറിനെ പാര്‍ട്ടിയില്‍ നിന്നും മാറ്റി നിര്‍ത്തിയിരിക്കുകയാണ്. ചൈല്‍ഡ് പ്രേട്ടക്ഷന്‍ ഓഫീസറുടെ പരാതിയില്‍ പൊലീസ് സംഭവത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

]]>