chief justice – malayalees.ch https://malayalees.ch Malayalam Online News Portal Thu, 12 Oct 2023 04:58:59 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png chief justice – malayalees.ch https://malayalees.ch 32 32 ജസ്റ്റിസ് എം.വി. മുരളിധരനെ മണിപ്പൂർ ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് മാറ്റി https://malayalees.ch/justice-mv-muralidharan-manipur/ Thu, 12 Oct 2023 04:58:55 +0000 https://malayalees.ch/?p=89292 ജസ്റ്റിസ് എം.വി. മുരളിധരനെ മണിപ്പൂർ ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് മാറ്റി. മെയ്തേയ് വിഭാഗത്തെ എസ്.ടി വിഭാഗമായി പരിഗണിയ്ക്കണം എന്ന ഉത്തരവ് പുറപ്പെടുവിച്ചത് ജസ്റ്റിസ് എം.വി മുരളിധരൻ ആയിരുന്നു.

മണിപ്പൂരിൽ തന്നെ തുടരാൻ അനുവദിയ്ക്കണം എന്ന് ജസ്റ്റിസ് എം.വി മുരളിധരന്റെ അഭ്യർത്ഥന തള്ളിയാണ് കൊളിജിയം നടപടി. സ്ഥിരം ചീഫ് ജസ്റ്റിസിന്റെ നിയമന നടപടികൾ ഉടൻ പൂർത്തികരിയ്ക്കാം എന്ന് കേന്ദ്രസർക്കാർ ഉറപ്പ് നൽകിയിരുന്നു. ജസ്റ്റിസ് എം.വി മുരളിധരനെ കൽ ക്കട്ട ഹൈക്കോടതിയിൽ നിയമിക്കും. ഡൽഹി ഹൈക്കോടതിയിലെ ജഡ്ജി ജസ്റ്റിസ് സിദ്ധാർത്ഥ് മൃദുൽ മണിപ്പൂർ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകാൻ സാധ്യതയുണ്ട്.

]]>
സുപ്രിംകോടതി ജഡ്ജി : ഒൻപത് പേരുകൾ അടങ്ങുന്ന കൊളീജിയം ശുപാർശ പുറത്ത്; പട്ടികയിൽ ബി.വി. നാഗരത്നയും https://malayalees.ch/sc-chief-justice-list/ Thu, 19 Aug 2021 04:13:57 +0000 https://malayalees.ch/?p=48322 രാജ്യത്തെ ആദ്യ വനിത ചീഫ് ജസ്റ്റിസാകാൻ സാധ്യത കൽപിക്കുന്ന ജസ്റ്റിസ് ബി.വി. നാഗരത്ന അടക്കം ഒൻപത് പേരെ സുപ്രിംകോടതി ജഡ്ജിമാരാക്കാനുള്ള കൊളീജിയം ശുപാർശ പുറത്ത്. സുപ്രിംകോടതിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് കൊളീജിയം തീരുമാനം പ്രസിദ്ധീകരിച്ചത്. കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് സി.ടി. രവികുമാർ സ്ഥാനക്കയറ്റ പട്ടികയിൽ ഇടം പിടിച്ചു. നിയമന പട്ടികയുമായി ബന്ധപ്പെട്ട് രാവിലെ പുറത്തുവന്ന വാർത്തകളിൽ ചീഫ് ജസ്റ്റിസ് എൻ.വി. രമണ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

ചരിത്രത്തിൽ ആദ്യമായി മൂന്ന് വനിത ജഡ്ജിമാരെ സുപ്രീംകോടതി കൊളീജിയം ഒരുമിച്ച് ശുപാർശ ചെയ്തു. ഇതിൽ കർണാടക ഹൈക്കോടതി ജഡ്ജി ബി.വി. നാഗരത്ന 2027ൽ ആദ്യ വനിത ചീഫ് ജസ്റ്റിസാകാനുള്ള സാധ്യത നിലനിൽക്കുന്നു. തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഹിമ കോഹ്ലി, ഗുജറാത്ത് ഹൈക്കോടതിയിലെ ജസ്റ്റിസ് ബേലാ ത്രിവേദി എന്നിവരാണ് മറ്റ് രണ്ട് വനിതാ ജഡ്ജിമാർ. കേരള ഹൈക്കോടതിയിലെ രണ്ടാമത്തെ മുതിർന്ന ജഡ്ജി സി.ടി. രവികുമാർ സ്ഥാനക്കയറ്റ പട്ടികയിലുണ്ട്.

സീനിയോറിറ്റിയിൽ ഒന്നാമനായ കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് അഭയ് ഓക പട്ടികയിൽ ഒന്നാം പേരുകാരനായി ഇടംപിടിച്ചു. ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിക്രം നാഥ്, സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജെ.കെ. മഹേശ്വരി, മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് എം.എം. സുന്ദരേഷ്‌ എന്നിവരെയും സുപ്രീംകോടതി ജഡ്ജിമാരാക്കാൻ ശുപാർശ ചെയ്തു. അഭിഭാഷകരിൽ നിന്ന് മുൻ അഡിഷണൽ സോളിസിറ്റർ ജനറൽ പി.എസ്. നരസിംഹയെയും പട്ടികയിൽ ഉൾപ്പെടുത്തി. നിയമനം സംബന്ധിച്ച വിജ്ഞാപനം കേന്ദ്രസർക്കാരാണ് ഇറക്കേണ്ടത്.

]]>