Chief Justice of India – malayalees.ch https://malayalees.ch Malayalam Online News Portal Sat, 03 Sep 2022 12:07:31 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Chief Justice of India – malayalees.ch https://malayalees.ch 32 32 മിന്നൽ വേഗത്തിൽ സുപ്രീം കോടതി; കഴിഞ്ഞ കഴിഞ്ഞ നാല് ദിവസത്തിനിടെ തീർപ്പാക്കിയത് 1,842 കേസുകൾ https://malayalees.ch/1842-cases-disposed-of-in-4-days-says-chief-justice-of-india-uu-lalit/ Sat, 03 Sep 2022 12:07:23 +0000 https://malayalees.ch/?p=67560 കഴിഞ്ഞ നാല് ദിവസത്തിനിടെ സുപ്രീം കോടതി 1,842 കേസുകൾ തീർപ്പാക്കിയതായി ചീഫ് ജസ്റ്റിസ് യു യു ലളിത്. മിന്നൽ വേഗത്തിലാണ് സുപ്രീം കോടതി കേസുകൾ തീർപ്പാക്കിയത്. “വിവിധ കേസുകളിലായി കഴിഞ്ഞ നാല് ദിവസത്തിനുള്ളിൽ 1,296 ഉം പതിവ് കാര്യങ്ങൾ 106 കേസുകളുമാണ് തീർപ്പാക്കിയത് എന്ന് കോടതി ജീവനക്കാർ എന്നെ അറിയിച്ചിട്ടുണ്ട്. കോടതി എത്ര വേഗത്തിലാണ് പ്രവർത്തിക്കുന്നതെന്നാണ് ഇത് കാണിക്കുന്നത്. കൂടാതെ കഴിഞ്ഞ നാല് ദിവസത്തിനുള്ളിൽ 440 ട്രാൻസ്ഫർ ഹർജികളും കോടതി തീർപ്പാക്കി”. രാജ്യത്തെ അഭിഭാഷകവൃത്തിയെ നിയന്ത്രിക്കുന്ന ബാർ കൗൺസിൽ ഓഫ് ഇന്ത്യ സംഘടിപ്പിച്ച അനുമോദന ചടങ്ങിലാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം പറഞ്ഞത്.

2022 സെപ്റ്റംബർ 1 വരെയുള്ള കണക്കുകൾ നോക്കിയാൽ 70,310 കേസുകൾ, 51,839 പ്രവേശന വിഷയങ്ങൾ, 18,471 റെഗുലർ ഹിയറിംഗ് വിഷയങ്ങളും എസ്‌സിയിൽ തീർപ്പുകൽപ്പിക്കാത്തവയാണ്. ഇത് പെട്ടെന്ന് പരിഹരിക്കാനും ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനും ചീഫ് ജസ്റ്റിസായി ചുരുങ്ങിയ കാലയളവിൽ പരമാവധി ശ്രമിക്കുമെന്ന് ജസ്റ്റിസ് ലളിത് പറഞ്ഞു.

ഓഗസ്റ്റ് 27 ന് 49-ാമത് ചീഫ് ജസ്റ്റിസായി ചുമതലയേറ്റ ജസ്റ്റിസ് ലളിതിന് 74 ദിവസത്തെ കാലാവധിയുണ്ട്, നവംബർ 8 ന് വിരമിക്കും. അടിയന്തര സാഹചര്യം ക്രമപ്പെടുത്തിക്കൊണ്ട് വർഷം മുഴുവൻ ഒരു ഭരണഘടനാ ബെഞ്ച് പ്രവർത്തിക്കാൻ താൻ ശ്രമിക്കുമെന്ന് പരാമർശിക്കുകയും സിസ്റ്റത്തിൽ സുതാര്യത കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ ജഡ്ജിമാരുടെ വിരമിക്കൽ പ്രായം ഉയർത്തുക, വിരമിക്കുന്ന അഭിഭാഷകരുടെ സാമൂഹിക സുരക്ഷ, ആനുകൂല്യങ്ങൾ, ഇൻഷുറൻസ് തുടങ്ങിയ ആവശ്യങ്ങളും ശക്തമായി ഉന്നയിക്കാൻ ബാർ കൗൺസിൽ ഓഫ് ഇന്ത്യ തീരുമാനിച്ചു.

]]>
പീഡനക്കേസ് പ്രതിയോട് ഇരയെ വിവാഹം ചെയ്യുമോ എന്ന ചോദ്യം : ചീഫ് ജസ്റ്റിസിന് പിന്തുണയുമായി ബാർ കൗൺസിൽ https://malayalees.ch/bci-in-support-of-cji/ Fri, 05 Mar 2021 12:23:59 +0000 https://malayalees.ch/?p=41111 പീഡന കേസിലെ പ്രതിയോട് ഇരയെ വിവാഹം ചെയ്യാൻ കഴിയുമോ എന്ന് ചോദിച്ച വിഷയത്തിൽ ചീഫ് ജസ്റ്റിസിന് ശക്തമായ പിന്തുണയുമായി ബാർ കൗൺസിൽ. ഒരു കൂട്ടം രാഷ്ട്രീയക്കാരും സാമൂഹിക പ്രവർത്തകരെന്ന് പറയപ്പെടുന്നവരും സുപ്രീം കോടതി ജഡ്ജിമാർക്കുനേരെ വ്യക്തിപരമായ അക്രമങ്ങൾ നടത്തുകയാണെന്ന് ബാർ കൗൺസിൽ ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. വിദ്വേഷജനകമായ മാധ്യമ ആക്രമണങ്ങൾ അവസാനിപ്പിക്കാൻ നടപടികളുണ്ടാകണമെന്നും ബാർ കൗൺസിൽ ആവശ്യപ്പെട്ടു.

തന്റെ ഇടക്കാല ജാമ്യം റദ്ദാക്കിയ ബോംബെ ഹൈക്കോടതിയുടെ ഔറംഗബാദ് ബെഞ്ച് നടപടി ചോദ്യം ചെയ്ത് പീഡനകേസ് പ്രതി സമർപ്പിച്ച ഹരജി പരിഗണിക്കവെയാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്. എ ബോബ്‌ഡെയുടെ വിവാദ പരാമർശം. എന്നാൽ ചീഫ് ജസ്റ്റിസിന്റെ പരാമർശം തെളിവുകളും രേഖകളും അടിസ്ഥാനമാക്കിയുള്ളതാണെന്നും പ്രതി ഇരയായ പെൺകുട്ടിയോട് പ്രായപൂർത്തിയാകുമ്പോൾ കല്യാണം കഴിക്കാമെന്ന് വാക്ക് നൽകിയതായും ഒരു സുപ്രീം കോടതി ഉദ്യോഗസ്ഥൻ പറഞ്ഞു. വിഷയത്തിലെ സാമൂഹിക പ്രവർത്തകരുടെ പ്രതികരണങ്ങൾ ന്യായമില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

വസ്തുതകൾ പരിശോധിക്കാതെ സുപ്രീം കോടതി പരാമർശങ്ങളെ വിമർശിക്കുന്ന സാമൂഹിക-രാഷ്ട്രീയ പ്രവർത്തകരുടെ നടപടിയെ ബാർ കൗൺസിൽ അധ്യക്ഷൻ മനാൻ കുമാർ മിശ്ര അപലപിച്ചു.

]]>
സമയം ഇന്നു തീരും; മാപ്പു പറയാനില്ലെന്ന് പ്രശാന്ത് ഭൂഷണ്‍ സുപ്രീം കോടതിയില്‍ https://malayalees.ch/prashant-bhushan-wont-apologise/ Mon, 24 Aug 2020 12:50:16 +0000 https://malayalees.ch/?p=30743 ജഡ്‌ജിമാരെ വിമർശിച്ചതുവഴി കോടതിയലക്ഷ്യക്കുറ്റം ചെയ്ത അഡ്വ. പ്രശാന്ത് ഭൂഷൺ മാപ്പ് പറയാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ തിങ്കളാഴ്ചവരെയാണ് സുപ്രീംകോടതി സമയം നൽകിയത്

കോടതിയലക്ഷ്യമെന്നു സുപ്രീം കോടതി കണ്ടെത്തിയ ട്വീറ്റുകളുടെ പേരില്‍ ഖേദപ്രകടനം നടത്തില്ലെന്ന്, സീനിയര്‍ അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍. ആ ട്വീറ്റുകള്‍ ഉത്തമ ബോധ്യത്തോടെ ചെയ്തതാണെന്നും അതില്‍ പറയുന്ന കാര്യങ്ങളില്‍ ഇപ്പോഴും വിശ്വസിക്കുന്നുവെന്നും ഭൂഷണ്‍ കോടതിയെ അറിയിച്ചു. ആത്മര്‍ഥമായി വിശ്വസിക്കുന്ന ഒരു കാര്യത്തില്‍ ഖേദം പ്രകടിപ്പിക്കുന്നത് മനസ്സാക്ഷിയോടു ചെയ്യുന്ന വഞ്ചനയായിരിക്കുമെന്ന് കോടതിയില്‍ നല്‍കിയ പ്രസ്താവനയില്‍ പ്രശാന്ത് ഭൂഷണ്‍ വ്യക്തമാക്കി.

ജഡ്‌ജിമാരെ വിമർശിച്ചതുവഴി കോടതിയലക്ഷ്യക്കുറ്റം ചെയ്ത അഡ്വ. പ്രശാന്ത് ഭൂഷൺ മാപ്പ് പറയാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ തിങ്കളാഴ്ചവരെയാണ് സുപ്രീംകോടതി സമയം നൽകിയത്. ഭൂഷൺ മാപ്പ് പറഞ്ഞാൽ കേസ് ചൊവ്വാഴ്ച ലിസ്റ്റ് ചെയ്യാനാണ് ജസ്റ്റിസ് അരുൺ മിശ്രയുടെ ഉത്തരവിട്ടിരുന്നത്. മാപ്പ് പറഞ്ഞില്ലെങ്കിൽ കോടതി എന്നാണ് കേസ് വീണ്ടും പരിഗണിക്കുന്നതെന്ന് വ്യക്തമല്ല. ജസ്റ്റിസ് അരുൺ മിശ്ര സെപ്റ്റംബർ രണ്ടിന് വിരമിക്കും.

മാപ്പ് പറയില്ലെന്ന് കഴിഞ്ഞദിവസം കോടതിയിൽത്തന്നെ ഭൂഷൺ സൂചിപ്പിച്ചിരുന്നു. ഇതിനുപിന്നാലെ, ശനിയാഴ്ച നടന്ന വെബിനാറിൽ പരോക്ഷമായി ഇക്കാര്യം ആവർത്തിക്കുകയും ചെയ്തു. അങ്ങനെയെങ്കിൽ ഭൂഷണ് എന്തു ശിക്ഷ നൽകുമെന്നതിലേക്ക് സുപ്രീംകോടതി കടക്കും. ചീഫ് ജസ്റ്റിസുമാരെ വിമർശിച്ച് ജൂണിൽ രണ്ട് ട്വിറ്റർ പരാമർശങ്ങൾ നടത്തിയതിലാണ് ഭൂഷൺ കുറ്റക്കാരനാണെന്നു കണ്ടെത്തിയത്.

2009-ൽ തെഹൽക മാഗസിന് നൽകിയ അഭിമുഖത്തിൽ, കഴിഞ്ഞ 16 സുപ്രീംകോടതി ചീഫ് ജസ്റ്റിസുമാരിൽ പകുതിയും അഴിമതിക്കാരാണെന്ന് പറഞ്ഞ മറ്റൊരു കോടതിയലക്ഷ്യക്കേസും അദ്ദേഹം നേരിടുന്നുണ്ട്. ഈ കേസ് ചൊവ്വാഴ്ച ജസ്റ്റിസ് അരുൺ മിശ്രയുടെ ബെഞ്ച് പരിഗണിക്കുന്നുണ്ട്.

]]>
‘വെർച്വൽ വാദം കേൾക്കൽ’ മഹാഭാരത കാലം മുതലെന്ന് സുപ്രിം കോടതി ചീഫ് ജസ്റ്റിസ് https://malayalees.ch/cji-refers-to-krishna-mahabharata-during-case-hearing/ Wed, 12 Aug 2020 13:25:52 +0000 https://malayalees.ch/?p=30090 വെര്‍ച്വല്‍ ഹിയറിങ് മഹാഭാരത കാലം മുതലേ ഉള്ളതാണെന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ദെ. ഡോ. കഫീല്‍ ഖാന്റെ മാതാവ് സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹരജിയില്‍ വാദം കേള്‍ക്കുന്നതിനിടയിലാണ് ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം.
ഡോ. കഫീല്‍ ഖാന്റെ മോചനവുമായി ബന്ധപ്പെട്ട് അലഹബാദ് ഹൈക്കോടതിയില്‍ നല്‍കിയ ഹരജി വേഗത്തില്‍ തീര്‍പ്പാക്കാന്‍ സുപ്രിംകോടതി നിര്‍ദേശം നല്‍കിയിരുന്നു. കക്ഷികള്‍ ഹാജരായി 15 ദിവസത്തിനുള്ളില്‍ എന്നും കോടതി നിര്‍ദേശിച്ചു. ഹാജരാവല്‍ വീഡിയോ കോണ്‍ഫ്രന്‍സ് വഴിയായാലും മതിയെന്ന് കൂട്ടിച്ചേര്‍ക്കാനാവുമോ എന്ന് ഹരജിക്കാരിയ്ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജെയ്‌സിങ് ആരാഞ്ഞു.

വെര്‍ച്വല്‍ ഹിയറിങ് പുതിയ കാര്യമല്ലെന്ന് ഇതിന് ചീഫ് ജസ്റ്റിസ് മറുപടി നല്‍കി. മഹാഭാരത കാലം മുതല്‍ ഇതുണ്ട്. തനിക്കതറിയില്ലെന്നും കൊവിഡ് കാലം മുതലുള്ളതായി അറിയാമെന്നും ഇന്ദിരാ ജെയ്‌സിങ് മറുപടി നല്‍കി.

മറ്റൊരു കേസില്‍ ജാ​മ്യ ഹ​ർ​ജി വാ​ദം കേ​ൾ​ക്കു​ന്ന​തി​നി​ടെ കൃ​ഷ്ണ ജ​ന്മാ​ഷ്ട​മി സൂ​ചി​പ്പി​ച്ച് ശ്രീ​കൃ​ഷ്ണ​ൻ ജ​യി​ലി​ൽ‌ ആ​ണ് ജ​നി​ച്ച​തെ​ന്നാ​യി​രു​ന്നു ഒ​രു പ​രാ​മ​ർ​ശം. ഇ​ന്ന് കൃ​ഷ്ണ​ൻ ജ​യി​ലി​ൽ ജ​നി​ച്ചു? നി​ങ്ങ​ൾ​ക്ക് ജാ​മ്യം വേ​ണോ അ​തോ ജ​യി​ലി​ൽ ക​ഴി​യ​ണോ? ചീ​ഫ് ജ​സ്റ്റീ​സ് ചോ​ദി​ച്ചു. നി​ങ്ങ​ൾ​ക്ക് ജ​യി​ൽ വി​ട​ണോ? ശ്രീ​കൃ​ഷ്ണ​ൻ ജ​യി​ലി​ൽ ആ​ണ് ജ​നി​ച്ച​ത്- സി​.ജെ.​ഐ വീ​ണ്ടും ചോ​ദി​ച്ചു. ജാ​മ്യം വേ​ണ​മെ​ന്ന് ഹ​ർ​ജി​ക്കാ​ര​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യെ അ​റി​യി​ച്ചു. ന​ല്ല​ത്, മ​തം നി​ങ്ങ​ളെ തീ​വ്ര​മാ​യി ബാ​ധി​ക്കു​ന്ന ഒ​ന്ന​ല്ലെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് പ്ര​തി​ക​രി​ച്ചു. കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ൻ ധ​ര്‍​മേ​ന്ദ്ര വാ​ല്‍​വി​യു​ടെ ഹ​ർ​ജി പ​രി​ഗ​ണി​ക്കു​മ്പോ​ഴാ​യി​രു​ന്നു ഹി​ന്ദു മി​ത്തി​ൽ ഊ​ന്നി​നി​ന്നു​ള്ള ചീ​ഫ് ജ​സ്റ്റീ​സി​ന്‍റെ പ​രാ​മ​ർ​ശം. വാ​ൽ​വി​ക്ക് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു. ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ധ​ര്‍​മേ​ന്ദ്ര വാ​ല്‍​വി​യേ​യും മ​റ്റ് അ​ഞ്ച് പേ​രെ​യും വി​ചാ​ര​ണ​ക്കോ​ട​തി ജീ​വ​പ​ര​ന്ത്യം ത​ട​വി​ന് ശി​ക്ഷി​ച്ചി​രു​ന്നു. 2017 ല്‍ ​ബോം​ബെ ഹൈ​ക്കോ​ട​തി വി​ധി ശ​രി​വ​ച്ചു. ഇ​തി​നെ​തി​രെ പ്ര​തി​ക​ള്‍ ന​ല്‍​കി​യ അ​പ്പീ​ല്‍ സു​പ്രീം കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്. മ​റ്റൊ​രു കേ​സി​ൽ മ​ഹാ​ഭാ​ര​ത കാ​ലം മു​ത​ൽ വെ​ർ​ച്വ​ലാ​യി വാ​ദം കേ​ൾ​ക്ക​ൽ ഉ​ണ്ടാ​യി​രു​ന്നെ​ന്നാ​യി​രു​ന്നു ബോ​ബ്ഡെ​യു​ടെ പ​രാ​മ​ർ​ശം.

]]>