chennithala – malayalees.ch https://malayalees.ch Malayalam Online News Portal Sat, 05 Feb 2022 08:50:10 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png chennithala – malayalees.ch https://malayalees.ch 32 32 ശിവശങ്കറെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യണമെന്ന് ചെന്നിത്തല https://malayalees.ch/chennithala-wants-sivasankara-suspended-from-service/ Sat, 05 Feb 2022 08:50:01 +0000 https://malayalees.ch/?p=56550 സ്വർണക്കടത്ത് കേസില്‍ പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങൾ എല്ലാം ശരിയെന്ന് തെളിഞ്ഞുവെന്ന് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയെയും ശിവശങ്കറെയും വെള്ള പൂശാൻ അന്ന് ശ്രമിച്ചു. സ്വപ്നയുടെ വെളിപ്പെടുത്തൽ തങ്ങളുടെ ആരോപണങ്ങളെ ശരിവെച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് സ്വർണക്കടത്തിൽ ഇടപെട്ടുവെന്നും ചെന്നിത്തല ആരോപിച്ചു.

ബാഗേജ് വിട്ടു കിട്ടാൻ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഇടപെട്ടു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി മറുപടി പറയണം. പുനരന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. അന്നത്തെ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ഉന്നയിച്ച ആരോപണങ്ങൾ ശരിയെന്ന് തെളിഞ്ഞതില്‍ സന്തോഷമുണ്ട്. ശിവശങ്കറെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യണം. അനുവാദം വാങ്ങിയാണോ ശിവശങ്കർ പുസ്തകം എഴുതിയതെന്നും ചെന്നിത്തല ചോദിച്ചു.

]]>
മന്ത്രി രാജിവയ്ക്കണം,ഗവർണറുടെ കത്ത് ​ഗൗരവമുള്ളത്; ലോകായുക്തയെ സമീപിക്കുമെന്നും രമേശ് ചെന്നിത്തല https://malayalees.ch/chennithala-slam-dr-bindu/ Sat, 11 Dec 2021 08:15:28 +0000 https://malayalees.ch/?p=53868 കണ്ണൂര്‍ വി.സി ഗോപിനാഥ് രവീന്ദ്രന് പുനര്‍ നിയമനം നല്‍കാന്‍ കത്ത് നല്‍കിയ ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു രാജിവയ്ക്കണമെന്ന് രമേശ് ചെന്നിത്തല. മന്ത്രിയ്ക്കെതിരെ ലോകായുക്തയെ സമീപിക്കും. മന്ത്രി നടത്തിയത് അഴിമതിയും സ്വജനപക്ഷപാതവുമാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ കത്ത് അതീവ ​ഗൗരവമുള്ളതാണ്. കണ്ണൂർ വിസിയുടെ നിയമനത്തിൽ ഗവർണർ സൂചിപ്പിക്കുന്ന കാര്യങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്. പ്രതിപക്ഷ ആരോപണം ശരിവയ്ക്കപ്പെട്ടിരിക്കുകയാെന്നും സര്‍വകലാശാലകളെ പാര്‍ട്ടി ഓഫീസുകളാക്കി മാറ്റുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

]]>
സുധാകരനെതിരായ സി.പി.എം പ്രസ്താവന നീചമായ രാഷ്ട്രീയ ലക്ഷ്യത്തോടെ: രമേശ് ചെന്നിത്തല https://malayalees.ch/chennithala-supports-k-sudhakaran/ Wed, 16 Jun 2021 04:42:10 +0000 https://malayalees.ch/?p=45600 കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെതിരെ ബി.ജെ.പി ബന്ധം ആരോപിക്കുന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പ്രസ്താവന നീചമായ രാഷ്ട്രീയ ലക്ഷ്യത്തോടെയെന്ന് രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് തലപ്പത്തെത്തുന്ന ഒരാളെ ബി.ജെ.പി മുദ്രകുത്തി അപമാനിക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. നേരത്തെയും ഇത് ചെയ്തിരുന്നതാണ്. ഇതുവഴി ന്യൂനപക്ഷങ്ങളില്‍ തെറ്റിദ്ധാരണ സൃഷ്ടിച്ച് അവരെ തങ്ങളുടെ പക്ഷത്ത് എത്തിക്കുക എന്ന ഹീനലക്ഷ്യമാണെന്നും ചെന്നിത്തല ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

നിയുക്ത കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനിൽ ബി.ജെ.പി ബന്ധം ആരോപിക്കാന്‍ ശ്രമിക്കുന്നത് സി.പി.എമ്മിന്റെ കപട തന്ത്രത്തിന്റെ ഭാഗമാണ്.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ തോല്‍പ്പിക്കുന്നതിനും കേസുകള്‍ അട്ടിമറിക്കുന്നതിനുമായി ബി.ജെ.പിയുമായി നിര്‍ലജ്ജം സഖ്യമുണ്ടാക്കിയ സി.പി.എം ആണ് ഇപ്പോള്‍ കെ.സുധാകരനെതിരെ നീങ്ങുന്നത്. ഇത് സംബന്ധിച്ച് സി.പി.എം സെക്രട്ടേറിയറ്റ് പുറപ്പെടുവിച്ച പ്രസ്താവന നീചമായ രാഷ്ട്രീയ ലക്ഷ്യം വച്ചു കൊണ്ടുള്ളത് മാത്രമാണ്. കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും തലപ്പത്ത് വരുന്ന നേതാക്കളില്‍ ബി.ജെ.പി ബന്ധം ആരോപിച്ച് അവരെ കരിതേച്ച് കാണിക്കുകയും അത് വഴി കോണ്‍ഗ്രസിനെയും യു.ഡി.എഫിനെയും അപകീര്‍ത്തിപ്പെടുത്തുകയുമാണ് സി.പി.എം തന്ത്രം. നേരത്തെയും ഇത് ചെയ്തിരുന്നതാണ്. ഇത് വഴി ന്യൂനപക്ഷങ്ങളില്‍ തെറ്റിദ്ധാരണ സൃഷ്ടിച്ച് അവരെ തങ്ങളുടെ പക്ഷത്ത് എത്തിക്കുക എന്ന ഹീന ലക്ഷ്യവുമുണ്ട്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്ലാ രാഷ്ട്രീയ മര്യാദകളും കാറ്റില്‍ പറത്തി ഈ തന്ത്രം സി.പി.എം പയറ്റിയതാണ്. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം ആക്ടിംഗ് സെക്രട്ടറി വിജയരാഘവനും ന്യൂനപക്ഷങ്ങളില്‍ ഭിന്നിപ്പുണ്ടാക്കാന്‍ പച്ചയായ വര്‍ഗ്ഗീയത ഇളക്കി വിടുകയും ചെയ്തു. അതേ സമയം തന്നെ അതേ ബി.ജെ.പിയുമായി രഹസ്യമായി സഖ്യമുണ്ടാക്കാന്‍ സി.പി.എമ്മിന് ഒരു മടിയുമുണ്ടായതുമില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വ്യാപകമായ വോട്ട് കച്ചവടമാണ് സി.പി.എം ബി.ജെ.പിയുമായി നടത്തിയത്. 69 മണ്ഡലങ്ങളില്‍ ബി.ജെ.പിയില്‍ നിന്ന് പ്രകടമായി വോട്ട് വാങ്ങിയ സി.പി.എം, ബി.ജെ.പിക്ക് വിജയ സാദ്ധ്യതയുള്ള മണ്ഡലങ്ങളില്‍ അവര്‍ക്ക് വോട്ട് മറിച്ചു കൊടുക്കുയും ചെയ്തു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ സൈറ്റിലെ ഇത്തവണത്തെ വോട്ടിംഗ് നില പരിശോധിച്ചാല്‍ ഏത് കൊച്ചു കുട്ടിക്കും മനസിലാവുന്നതാണ് ഈ സി.പി.എം – ബി.ജെ.പി വോട്ട് കച്ചവടം. സംസ്ഥാനത്ത് ബി.ജെ.പിയുടെ അക്കൗണ്ട് പൂട്ടിച്ചത് സി.പി.എം അല്ല, കോണ്‍ഗ്രസും യു.ഡി.എഫുമാണ്. ബി.ജെ.പിയെ കുറച്ച് മണ്ഡലങ്ങളിലെങ്കിലും ജയിപ്പിക്കാനാണ് സി.പി.എം ശ്രമിച്ചത്.

സ്വര്‍ണ്ണക്കടത്ത് കേസ് അട്ടിമറിച്ചതും സി.പി.എം ബി.ജെ.പി ധാരണയുടെ ഭാഗമായിട്ടായിരുന്നു. പകല്‍ പോലെ വ്യക്തമായ ഈ വസ്തുതകള്‍ മറച്ചു പിടിക്കുന്നതിനും ന്യൂനപക്ഷങ്ങളെ കബളിപ്പിക്കുന്നതിനുമാണ് സ്വന്തം കാപട്യം മറച്ച് വച്ച് കെ.സുധാകരനെ കരി തേച്ച് കാണിക്കുക എന്ന തന്ത്രം സി.പി.എം സ്വീകരിച്ചിരിക്കുന്നത്. ഇത് കേരളത്തില്‍ വിലപ്പോകില്ല. കോണ്‍ഗ്രസ് ഒറ്റക്കെട്ടായി നേരിടും.

]]>
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിനത്തിൽ ലോക്ക്ഡൗണിനോട് യോജിപ്പില്ല : രമേശ് ചെന്നിത്തല https://malayalees.ch/dont-agree-to-lock-down-during-vote-counting-says-chennithala/ Mon, 26 Apr 2021 13:13:54 +0000 https://malayalees.ch/?p=43378 തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിനത്തിൽ ലോക്ക്ഡൗണിനോട് യോജിപ്പില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മെയ് രണ്ടിന് ആരോഗ്യ പ്രോട്ടോക്കോൾ പാലിച്ചുള്ള ആഘോഷങ്ങളെ പാടുള്ളു എന്നാണ് പ്രതിപക്ഷത്തിന്റെ നിലപാടെന്നും ചെന്നിത്തല പറഞ്ഞു.

ലോക്ക്ഡൗൺ കേരളത്തെ വലിയ രീതിയിൽ ബാധിക്കുമെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. സമ്പൂർണ അടച്ചിൽ വേണ്ട. ‘ഞായറാഴ്ച നിയന്ത്രണം നന്നായി. ജനങ്ങളുടെ ബുദ്ധിമുട്ടുകൾ കണക്കിലെടുക്കണം. കച്ചവടക്കാരുടെ സമയക്രമത്തിൽ വ്യക്തത വേണം. കടകൾ അടയ്ക്കുന്ന സമയം 9 മണി വരെയാക്കുന്നതിൽ തെറ്റില്ല’- പ്രതിപക്ഷ നേതാവ് പറഞ്ഞു.

സാഹചര്യം വിലയിരുത്തി ഗവൺമെന്റ് അഭിപ്രായം പറയട്ടെയെന്നും തുടർന്ന് പ്രതിപക്ഷ അഭിപ്രായം വ്യക്തമാക്കാമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

അതേസമയം, തെരഞ്ഞെടുപ്പ് ഫലത്തിൽ യുഡിഎഫിന് വലിയ വിജയ പ്രതീക്ഷയാണുള്ളതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഇക്കുറി യുഡിഎഫ് ഗവൺമെന്റ് അധികാരത്തിൽ വരുമെന്ന ആത്മവിശ്വാസവും ചെന്നിത്തല പങ്കുവച്ചു.

]]>
‘ഐസക്കിന്റെ ഫ്യൂസ് പിണറായി ഊരി’; പിണറായിയോടുള്ള ദേഷ്യം ഐസക്ക് തനിക്കെതിരെ തീർക്കുകയാണെന്ന് ചെന്നിത്തല https://malayalees.ch/chennithala-says-that-isaac-is-venting-his-anger-on-pinarayi/ Mon, 05 Apr 2021 04:11:07 +0000 https://malayalees.ch/?p=42459 അദാനിയുമായുള്ള കേരള സർക്കാരിന്റെ കാറ്റാടിക്കൊള്ളയിൽ മന്ത്രി തോമസ് ഐസക് എന്തൊക്കെയോ പുലമ്പുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയനോടുള്ള വിരോധം പ്രതിപക്ഷ നേതാവിന്റെ ചുമലിൽ ചാരി തീർക്കുകയാണ് ഐസക്ക്. പ്രത്യക്ഷത്തിൽ പിണറായി വിജയനെതിരെയാണ് ഐസക്കിന്റെ ഒളിയമ്പുകളെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ധനകാര്യവിദഗ്ധനായി ചമഞ്ഞു നടക്കുന്ന തോമസ് ഐസക്കിന്റെ ഫ്യൂസ് മുഖ്യമന്ത്രി ഊരി വിട്ടതിന്റെ ദേഷ്യം തീർക്കുകയാണ് തോമസ് ഐസക്ക് ചെയ്യുന്നത്. അല്ലെങ്കിൽ പിന്നെ അദാനിയുമായി ഒരു കരാറുമില്ലെന്ന് മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും പറയുമ്പോൾ കരാറിന്റെ വിശദാംശങ്ങൾ മുഴുവൻ നൽകിയിട്ട് ഇതിലെന്താ കുഴപ്പമെന്ന് ധനമന്ത്രി ചോദിക്കുമോയെന്നും ചെന്നിത്തല പരിഹസിച്ചു.

‘തോമസ് ഐസക്കിന്റെ വൈദഗ്ധ്യം ഏതായാലും പിണറായി വിജയന് നന്നായി ബോധിച്ചിട്ടുണ്ടെന്ന് തോന്നുന്നു. അതാണ് ഇത്തവണ സീറ്റ് നിഷേധിച്ചത്. ഇനിയും ഇത് വഴി വരില്ലേ, ആനകളെ തെളിച്ചു കൊണ്ട് എന്നാണ് തോമസ് ഐസക്ക് ഫേസ് ബുക്ക് പോസ്റ്റിൽ എന്നെ പരിഹസിക്കുന്നത്. എന്റെ കാര്യം ഞാൻ നോക്കിക്കൊള്ളാം. ഏതായാലും തോമസ് ഐസക്കിന്റെ ആന സവാരി പിണറായി അവസാനിപ്പിച്ചിരിക്കുകയാണല്ലോ?’- ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

അദാനിയുമായുള്ള കേരള സർക്കാരിന്റെ കാറ്റാടിക്കൊള്ളയിൽ മന്ത്രി തോമസ് ഐസക് എന്തൊക്കെയോ പുലമ്പുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനോടുള്ള വിരോധം പ്രതിപക്ഷ നേതാവിന്റെ ചുമലിൽ ചാരി തീർക്കുകയാണ് അദ്ദേഹം. പ്രത്യക്ഷത്തിൽ പിണറായി വിജയനെതിരെയാണ് ഐസക്കിന്റെ ഒളിയമ്പുകൾ.

അദാനിയുമായി ഒരു കരാറും സംസ്ഥാന സർക്കാരോ വൈദ്യുതി ബോർഡോ ഉണ്ടാക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും ഉറപ്പിച്ചു പറയുകയും രേഖകളുണ്ടെങ്കിൽ ഹാജരാക്കാൻ എന്നെ വെല്ലുവിളിക്കുകയും ചെയ്യുന്നതിനിടയിൽ അദാനിയുമായി കെ.എസ്.ഇ.ബി നടത്തിയ ഇടപാടിന്റെ മുഴുവൻ വിശദാംശങ്ങളും തോമസ് ഐസക്ക് വെളിപ്പെടുത്തിയിരിക്കുകയാണ്. എന്നിട്ട് ഒന്നും അറിയാത്തതുപോലെ ഇതിലെന്താ കുഴപ്പമെന്നും ചോദിക്കുന്നു.

തോമസ് ഐസക്ക് പിണറായിയെ ഇങ്ങനെ വെട്ടിലാക്കുന്നത് എന്തിനാണെന്ന് മനസ്സിലാക്കാവുന്നതേയുള്ളു. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ധനകാര്യവിദഗ്ധനായി ചമഞ്ഞു നടക്കുന്ന തോമസ് ഐസക്കിന്റെ ഫ്യൂസ് മുഖ്യമന്ത്രി ഊരി വിട്ടതിന്റെ ദേഷ്യം തീർക്കുകയാണ് തോമസ് ഐസക്ക് ചെയ്യുന്നത്. അല്ലെങ്കിൽ പിന്നെ അദാനിയുമായി ഒരു കരാറുമില്ലെന്ന് മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും പറയുമ്പോൾ കരാറിന്റെ വിശദാംശങ്ങൾ മുഴുവൻ നൽകിയിട്ട് ഇതിലെന്താ കുഴപ്പമെന്ന് ധനമന്ത്രി ചോദിക്കുമോ?

സംസ്ഥാനത്ത് 5000 കോടി രൂപ മിച്ചം വച്ചിട്ടാണ് ധനകാര്യമന്ത്രി സ്ഥാനത്ത് നിന്ന് താൻ പടിയിറങ്ങുന്നതെന്ന് തോമസ് ഐസക്ക് പറഞ്ഞതിന്റെ പൊള്ളത്തരം ഇന്നലെ പറഞ്ഞിരുന്നു. അതും തോമസ് ഐസക്കിന് അത്ര രസിച്ചിട്ടില്ല.

മാർച്ച് 30-ാം തീയതി സംസ്ഥാനം 4,000 കോടി രൂപ കടം വാങ്ങി. ആ പണവും ഭാവിയിൽ സംസ്ഥാനത്തിന് വാങ്ങാൻ കഴിയുന്ന 2000 കോടിയും കൂടി ചേർത്താണ് 5000 കോടി രൂപ മിച്ചമുണ്ടെന്ന് തോമസ് ഐസക്ക് പറയുന്നത്.

ഏതായാലും മൂക്കറ്റം കടത്തിൽ നിൽക്കുന്ന ഒരാൾ അയൽക്കാരനിൽ നിന്ന് കുറേ പണം കൂടി കടം വാങ്ങി വയ്ക്കുയും കുറെ കടം കൂടി ചോദിക്കുകയും ചെയ്തിട്ട് ഇതാ പണം മിച്ചമിരിക്കുന്നത് കണ്ടില്ലേ എന്ന് ചോദിക്കുന്ന ധനതത്വശാസ്ത്രം എനിക്ക് പിടിയില്ല. അത് തോമസ് ഐസക്കിനേ അറിയാവൂ.

നിത്യച്ചെലവിന് പോലും പണമില്ലാതെ നട്ടം തിരിയുകയാണ് സംസ്ഥാന സർക്കാർ. ശമ്പളം നൽകാനും കടമെടുക്കേണ്ട അവസ്ഥയാണ്. കഴിഞ്ഞ നാല് മാസത്തിനിടയിൽ 22,000 കോടി രൂപയാണ് സംസ്ഥാന സർക്കാർ കടമെടുത്തത്. സംസ്ഥാനത്തിന്റെ ആകെ കടബാധ്യത മൂന്നരലക്ഷം കോടിയായി കുതിച്ചുയർന്നിരിക്കുന്നു. ഈ സർക്കാർ മാത്രം വരുത്തിവച്ച കടം ഒരുലക്ഷത്തി അറുപത്തിമൂവായിരം കോടി രൂപയാണ്. എന്നിട്ടാണ് ഞാൻ 5000 കോടി മിച്ചം വച്ചിട്ട് പോകുന്നു എന്ന് തോമസ് ഐസക്ക് പറയുന്നത്.

തോമസ് ഐസക്കിന്റെ ഈ വൈദഗ്ധ്യം ഏതായാലും പിണറായി വിജയന് നന്നായി ബോധിച്ചിട്ടുണ്ടെന്ന് തോന്നുന്നു. അതാണ് ഇത്തവണ സീറ്റ് നിഷേധിച്ചത്.

ഇനിയും ഇത് വഴി വരില്ലേ, ആനകളെ തെളിച്ചു കൊണ്ട് എന്നാണ് തോമസ് ഐസക്ക് ഫേസ് ബുക്ക് പോസ്റ്റിൽ എന്നെ പരിഹസിക്കുന്നത്. എന്റെ കാര്യം ഞാൻ നോക്കിക്കൊള്ളാം. ഏതായാലും തോമസ് ഐസക്കിന്റെ ആന സവാരി പിണറായി അവസാനിപ്പിച്ചിരിക്കുകയാണല്ലോ?

]]>
ഒരാൾക്ക് ഒന്നിലധികം വോട്ടർ ഐഡി: മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ റിപ്പോർട്ട് തേടി https://malayalees.ch/chief-election-officer-sought-report-on-chennithala-allegation/ Thu, 18 Mar 2021 03:56:55 +0000 https://malayalees.ch/?p=41693 ഒരാൾക്ക് ഒന്നിലധികം വോട്ടർ തിരിച്ചറിയൽ കാർഡ് നൽകിയെന്ന പരാതിയിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ടീക്കാറാം മീണ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരിൽ നിന്ന് റിപ്പോർട്ട് തേടി.

വേട്ടർ പട്ടികയിൽ ഒന്നിലധികം തവണ പേര് ചേർക്കാൻ ബോധപൂർവമുള്ള ശ്രമമുണ്ടായോയെന്ന് പരിശോധിച്ച് 20 ന് അകം റിപ്പോർട്ട് നൽകണമെന്ന് കാസർഗോഡ്, കോഴിക്കോട്, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കാണ് നിർദേശം നൽകിയത്. അരോപണം ശരിയാണെന്ന് തെളിഞ്ഞാൽ നിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കാനും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ നിർദേശം നൽകി.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേട് നടക്കുന്നുണ്ടെന്ന ഗുരുതര ആരോപണവുമായി ചെന്നിത്തല രംഗത്തെത്തിയിരുന്നു. ഓരോ നിയോജകമണ്ഡലത്തിലും വ്യാപകമായി കള്ളവോട്ടുകൾ ചേർത്തിരിക്കുകയാണെന്നും വോട്ടേഴ്‌സ് ലിസ്റ്റിൽ ഒരെ മണ്ഡലത്തിൽ തന്നെ ഒരു വ്യക്തിയുടെ പേര് നാലും അഞ്ചും തവണ ചേർത്തിരിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. ഒരേ വിലാസവും ഒരെ ഫോട്ടോയും ഉപയോഗിച്ചാണ് മിക്കയിടത്തും ഈ കൃത്രിമം നടത്തിയിരിക്കുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.

കഴക്കൂട്ടം മണ്ഡലത്തിൽ ഇതേപോലെ 4506 കള്ളവോട്ടർമാരെ കണ്ടെത്തി. കൊല്ലം മണ്ഡലത്തിൽ 2534 കള്ളവോട്ടർമാരുണ്ട്. തൃക്കരിപ്പൂരിൽ 1436 പേർ, കൊയിലാണ്ടിയിൽ 4611 പേർ, നാദാപുരത്ത് 6171 പേർ, കൂത്തുപറമ്പിൽ 3525 പേർ, അമ്പലപ്പുഴയിൽ 4750 ആളുകൾ എന്നിങ്ങനെയാണ് ഇതുവരെ കണ്ടെത്തിയ കള്ളവോട്ടർമാരുടെ എണ്ണമെന്നും രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. ഈ ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് ഓഫിസറുടെ നടപടി.

]]>
മുഖ്യമന്ത്രി ചെയ്തതും രാജ്യദ്രോഹക്കുറ്റം തന്നെയെന്ന് ചെന്നിത്തല https://malayalees.ch/ramesh-chennithala-says-againts-chief-minister-pinarayi-vijayan/ Fri, 05 Mar 2021 08:25:50 +0000 https://malayalees.ch/?p=41096 ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയും രാജ്യദ്രോഹ കുറ്റം തന്നെയാണ് ചെയ്തത്. കോടതിയില്‍ തെളിവായി സ്വീകരിക്കുന്ന സ്വപ്നയുടെ മൊഴി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ട് രണ്ട് മാസത്തോളമായി. എന്നാല്‍ ഇതുവരെ ഇതിനെതിരെ ഒരു ചെറുവിരലനക്കാനുള്ള ശ്രമം പോലും ഉണ്ടായില്ലെന്നും ചെന്നിത്തല പറഞ്ഞു.

ആരുടെ നിര്‍ദേശ പ്രകാരമാണ് അന്വേഷണം മരവിപ്പിക്കാന്‍ ശ്രമിച്ചതെന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിയിലേക്ക് എത്തുമെന്ന അവസ്ഥയിലെത്തിയപ്പോഴാണ് കേസന്വേഷണം മരവിപ്പിച്ചത്. ഇത് മുഖ്യമന്ത്രിയും ബി.ജെ.പിയും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലാണ് സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട മുഴുവന്‍ ഗൂഢാലോചനകളും നടന്നിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

]]>
”ശുദ്ധ അസംബന്ധം”; ചെന്നിത്തലക്ക് മറുപടിയുമായി മേഴ്‌സിക്കുട്ടിയമ്മ https://malayalees.ch/mercykutty-amma-replies-to-chennithala-again/ Sat, 20 Feb 2021 11:45:19 +0000 https://malayalees.ch/?p=40477 ഇ.എം.സി.സി വിവാദത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി മന്ത്രി മേഴ്‌സിക്കുട്ടിയമ്മ. പ്രതിപക്ഷ നേതാവ് പറയുന്നത് ശുദ്ധ അസംബന്ധമാണ്.

ഇ.എം.സി.സിയുമായി ബന്ധപ്പെട്ട് അമേരിക്കയിൽ ചർച്ച നടന്നിട്ടില്ല. അമേരിക്കയിലേക്ക് പോയത് യു.എൻ പരിപാടിക്കാണ്. പ്രതിപക്ഷ നേതാവ് സ്വപ്നയെ കണ്ടാൽ അതിന് അർഥം സ്വർണക്കടത്തിന് പിന്നിൽ അദ്ദേഹമെന്നാണോയെന്നും മന്ത്രി ചോദിച്ചു.

കേരളത്തിൽവെച്ച് ഇ.എം.സി.സി അധികൃതർ തന്നെ വന്ന് കണ്ടിരുന്നു. എന്നാൽ അപ്പോൾ തന്നെ പറ്റില്ലെന്ന് പറഞ്ഞിരുന്നു. വിദേശട്രോളുകൾ കേരള തീരത്ത് പാടില്ലെന്നാണ് നയം. ആഴക്കടൽ മത്സ്യബന്ധ നയം മാറ്റികൊണ്ട് ഒരു കമ്പനിയുമായും കരാറിൽ ഏർപ്പെടില്ല. പ്രതിപക്ഷ നേതാവിന്റെ നയ ദുർവ്യഖ്യാനത്തെ നമിക്കുന്നുവെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.

ആരെങ്കിലും വന്ന് ധാരണാപത്രം ഒപ്പുവെച്ചാൽ അത് കേരളത്തിൽ നടപ്പിലാവില്ല. ചില ഉദ്യോഗസ്ഥർക്കുള്ള പൂതി ഇവിടെ നടപ്പാവില്ല. കെ.എസ്.ഐ.എൻ.സി ധാരണാപത്രം ഒപ്പുവെക്കുന്നത് ഫിഷറീസ് മന്ത്രി അറിയേണ്ട കാര്യമില്ലെന്നും മേഴ്‌സിക്കുട്ടിയമ്മ വ്യക്തമാക്കി.

]]>
‘മുഖ്യമന്ത്രി പദവി; ഒരു ടേം ഉമ്മന്‍ ചാണ്ടിക്കെന്നത് പ്രചരണം മാത്രം, പദവി പങ്ക് വെക്കുമെന്നത് അഭ്യൂഹം’ ചെന്നിത്തല https://malayalees.ch/chennithala-responds-to-oommen-chandy-cm-position-media-report/ Mon, 18 Jan 2021 05:05:04 +0000 https://malayalees.ch/?p=38756 മുഖ്യമന്ത്രി പദം പങ്കുവെക്കുമെന്ന വാർത്തകളെ തള്ളി പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല. ഉമ്മൻ ചാണ്ടിക്ക് മുഖ്യമന്ത്രിയായി ഒരു ടേം നൽകുമെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങളുടെ പ്രചാരണം മാത്രമാണ് ഇതെന്നും അന്തരീക്ഷത്തിൽ പല അനാവശ്യ ചർച്ചകളും നടക്കുന്നതായും ചെന്നിത്തല പറഞ്ഞു. യുഡിഎഫ് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടും. തെരഞ്ഞെടുപ്പ് ഒരുക്കം ചർച്ച ചെയ്യാനാണ് ഡൽഹിയിൽ എത്തിയത്’ മാധ്യമങ്ങളോട് ചെന്നിത്തല പറഞ്ഞു.

നേരത്തെ നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പ് ഉമ്മന്‍ചാണ്ടിയെ നേതൃനിരയിലേക്ക് കൊണ്ടുവരണമെന്ന് ഘടകകക്ഷികള്‍ അഭിപ്രായപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ്, അധികാരത്തിലെത്തിയാല്‍ ഒരു ടേം ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരുമെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നത്.

കോണ്‍ഗ്രസ് ഹൈക്കമാൻഡുമായി കേരളത്തിലെ നേതാക്കള്‍ ചര്‍ച്ച നടത്താനിരിക്കേ ഡി.സി.സി പുനസംഘടനയില്‍ മാറ്റമില്ലെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് ദേശീയ നേതൃത്വം. പാലക്കാട്,എറണാകുളം,വയനാട് ജില്ലകൾക്ക് പുറമെ മറ്റ് ചില ജില്ലകളിലെ അധ്യക്ഷൻമാർക്കും മാറ്റമുണ്ടാകും. കേരളത്തിൽ നിന്നുള്ള നേതാക്കളുമായി ഇതുസംബന്ധിച്ച് ഹൈക്കമാൻഡ് നാളെ ചർച്ച നടത്തും. സാധ്യത പട്ടികയുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രൻ ഡല്‍ഹിക്ക് തിരിച്ചിട്ടുണ്ട്.

]]>
പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തലക്ക്​ കോവിഡ് https://malayalees.ch/ramesh-chennithala-confirmed-covid/ Thu, 24 Dec 2020 04:32:48 +0000 https://malayalees.ch/?p=37453 പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തലക്ക്​ കോവിഡ് സ്ഥിരീകരിച്ചു​. ചെന്നിത്തലയുടെ ഭാര്യക്കും മകനും ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു. തുടർന്ന്​ അദ്ദേഹം ക്വാറന്‍റീനിലായിരുന്നു.

തിങ്കളാഴ്ച മുതിർന്ന കോൺഗ്രസ് നേതാവും കെ.പി.സി.സി മുൻ അധ്യക്ഷനുമായിരുന്ന വി.എം. സുധീരന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ് സുധീരൻ.

]]>